കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി കാബിന് കത്തിനശിച്ച നിലയില്‍.
ഉള്ളൂര്‍: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. തീകെടുത്താനുള്ള ശ്രമത്തിനിടെ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. ഇദ്ദേഹ ത്തെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേടായ ബസ് ഡിപ്പോ അധികൃതര്‍ എത്തി സുരക്ഷിതമായ സ്ഥലത്തേക്കു കൊണ്ടുപോയി.
ഇന്നലെ വൈകുന്നേരം അഞ്ചോടെ കേശവദാസപുരം-പട്ടം റോഡില്‍ പട്ടത്തെ സ്വകാര്യ സ്കൂളിനു സമീപമായിരുന്നു സംഭവം. കിഴക്കേക്കോട്ട ഭാഗത്തേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കിഴക്കേക്കോട്ട ഡിപ്പോയിലെ ബസിനാണ് തീപിടിച്ചത്. ബസ് പട്ടത്തെത്തിയപ്പോള്‍ ഡ്രൈവര്‍ കാ ബിനടുത്തായി ബാറ്ററി സെക്ഷനില്‍ തീ പിടിക്കുകയായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ തീകെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ കൈക്ക് പൊള്ളലേറ്റു.
സംഭവമറിഞ്ഞ് തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ദിനുമോന്, ഓഫീസര്‍മാരായ സനീഷ്കുമാര്, സനു, സാജന് സൈമണ്‍, ഹോം ഗാര്‍ഡ് ശ്യാമളകുമാര്‍, സുധിന്‍ എന്നിവര്‍ ചേര്‍ന്ന് തീ കെടുത്തുകയായിരുന്നു. ബാറ്ററിയുടെ ഭാഗം പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ഇവരെ അഗ്നി ശമനസേന സുരക്ഷിതമായി ബസിനു പുറത്തെത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടും അമിതമായ ചൂടുമാണ് തീപിടിത്തത്തിനു കാരണമെന്നാണ് നി ഗമനം. യാത്രക്കാര്‍ മറ്റൊരു ബസില്‍ യാത്ര തുടര്‍ന്നു.
Tags : KSRTC bus NattuVishasham DistrictNews