Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mollywood

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘ഖ​ലീ​ഫ’ ഒ​ടി​ടി​യിലേക്ക്

പൃ​ഥ്വി​രാ​ജ് നാ​യ​ക​നായി വൈശാഖിന്‍റെ സംവിധാനത്തിലൊരുങ്ങിയ ആ​ക്ഷ​ൻ മാ​സ് ചിത്രം 'ഖ​ലീ​ഫ' ഒ​ടി​ടിയിലേക്ക്. തിയ​റ്റ​റു​ക​ളി​ൽ സമ്മിശ്ര പ്രതികരണം സൃ​ഷ്ടി​ച്ച ചി​ത്രം ഒക്‌ടോബർ ഒമ്പതു മു​ത​ൽ പ്രൈം ​വീ​ഡി​യോ, ല​യ​ൺ​സ്ഗേ​റ്റ് പ്ലേ, ​മ​നോ​ര​മ മാ​ക്സ്, സ്റ്റാ​ർ​സ് പ്ലേ, ​സിം​പ്ലി സൗ​ത്ത് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒരുക്കിയ ചിത്രത്തിൽ ആ​മി​ർ അ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് പൃ​ഥ്വി​രാ​ജ് എത്തുന്നത്.

ഖലീഫയുടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം ക്ലൈ​മാ​ക്സി​നോ​ട് അ​ടു​ക്കു​മ്പോ​ൾ എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ലിന്‍റെ മാ​സ് കാ​മി​യോ റോ​ളാ​ണ്. ആ​മി​റിന്‍റെ മു​ത്ത​ച്ഛ​ൻ മാ​മ്പറ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി​യാ​യി മോ​ഹ​ൻ​ലാ​ൽ സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന ര​ണ്ടാം ഭാ​ഗ​മാ​യ 'ഖ​ലീ​ഫ 2 - ദി ​ലെ​ഗ​സി'​യി​ൽ മോ​ഹ​ൻ​ലാ​ലാണു കേന്ദ്രക​ഥാ​പാ​ത്രം. പൃ​ഥ്വി​രാ​ജ്, ടൊ​വി​നോ തോ​മ​സ്, സൗ​ബി​ൻ ഷാ​ഹി​ർ എ​ന്നി​വ​രും ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

രൺജി പ​ണി​ക്ക​ർ, ഷ​മ്മി തി​ല​ക​ൻ, മാ​ള​വി​ക ശ​ർമ എ​ന്നി​വ​രും മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തുന്നു. ജോ​മോ​ൻ ടി. ​ജോ​ണി​ന്‍റെ കാമ​റ​യും ജേ​ക്സ് ബി​ജോ​യി​യു​ടെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും ചി​ത്ര​ത്തി​നു മി​ക​ച്ച മാ​സ് അ​ന്ത​രീ​ക്ഷ​മാ​ണു സ​മ്മാ​നി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ൽനി​ന്നു നാൽ‌പതു കോ​ടി​യി​ലേറെ ക​ള​ക്ഷ​ൻ നേടിയശേഷമാണു ചി​ത്രം ഒടിടിയിലെത്തുന്നത്.

Movies

23 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 50 സ്ക്രീ​നു​ക​ൾ; മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ കാ​ക്ക​നാ​ട് സ്ക്രീ​ൻ മി​ഴി തു​റ​ന്നു  

കേ​ര​ള​ത്തി​ലെ തി​യ​റ്റ​ർ ശൃം​ഖ​ല​യി​ൽ പു​തി​യ ച​രി​ത്രം കു​റി​ച്ച് മാ​ജി​ക് ഫ്രെ​യിം​സ്. അ​ൻ​പ​താ​മ​ത്തെ സ്ക്രീ​ൻ കൂ​ടി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തോ​ടെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​യ​റ്റ​ർ ഗ്രൂ​പ്പാ​യി മാ​ജി​ക് ഫ്രെ​യിം​സ് മാ​റി.

കാ​ക്ക​നാ​ട്ട് പു​തു​താ​യി ആ​രം​ഭി​ച്ച മാ​ജി​ക് ഫ്രെ​യിം​സ് തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു.രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് വെ​ഞ്ച​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​യ​റ്റ​ർ ഗ്രൂ​പ്പാ​യി ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ജി​ക് ഫ്രെ​യിം​സ് ഇ​തോ​ടെ മാ​റി. 23 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​ല​വി​ൽ 50 സ്ക്രീ​നു​ക​ളാ​ണ് മാ​ജി​ക് ഫ്രെ​യിം​സി​നു​ള്ള​ത്.

Movies

കാ​ട്ടാ​ള​നെ വീ​ട്ടി​ലി​രു​ന്നു കാ​ണാം; പെപ്പെ ചിത്രം നാളെ മുതൽ ഒടിടിയിൽ

തിയറ്ററുകളെ വിറപ്പിച്ച കാട്ടാളൻ ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ നാളെ മുതൽ ചിത്രം കാണാം. ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം മേയ് 28-ന് ആണ് റിലീസിനെത്തിയത്. പോ​ൾ ജോ​ർജിന്‍റെ സം​വി​ധാ​നത്തിലൊരുങ്ങിയ ചിത്രം മൈ​ക്കി​ൾ, മാ​ർ​ക്കോ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ മൈ​ക്കി​ൾ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സിന്‍റെ ഭാ​ഗ​മാ​ണ്.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ആ​ന​ക്കൊ​ല്ലി​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ​യാ​ണ് ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്. ഗ്രാ​മ​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തു​ന്ന മാ​രി എ​ന്ന വേ​ട്ട​ക്കാ​ര​ൻ, പി​ന്നീ​ട് ആ ​പ്ര​ദേ​ശം കൈ​യ​ട​ക്കു​ക​യും അ​ന​ധി​കൃ​ത ആ​ന​ക്കൊ​മ്പ് ക​ച്ച​വ​ട​ത്തിന്‍റെ വ​ലി​യൊ​രു സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം, മാ​രി​യു​ടെ ​അ​ധോ​ലോ​ക സാ​മ്രാ​ജ്യ​ത്തി​നു മ​റ്റൊ​രു ക്രി​മി​ന​ൽ സം​ഘം വെ​ല്ലു​വി​ളി​യാകുന്നു. ഈ ​പോ​രാ​ട്ട​ത്തി​ൽ മാ​രി​യെ സ​ഹാ​യി​ക്കാ​നാ​യി ജോ​ർജ് ഡി. ​പീ​റ്റ​ർ അ​യയ്​ക്കു​ന്ന കാ​ട്ടാ​ള​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​തി​ശ​ക്ത​നാ​യ പോ​രാ​ളി എ​ത്തു​ന്ന​തോ​ടെ​യാ​ണ് ക​ഥ മാ​റി​മ​റി​യു​ന്ന​ത്. ആ​ന​ക്കൊ​മ്പ് മാ​ഫി​യ​യെ​യും കാ​ടു ന​ശി​പ്പി​ക്കു​ന്ന മാ​രി​യു​ടെ സാ​മ്രാ​ജ്യ​ത്തെ​യും ത​ക​ർ​ക്കാ​ൻ ആന്‍റ​ണി ന​ട​ത്തു​ന്ന പോ​രാ​ട്ട​മാ​ണ് ചി​ത്ര​ത്തിന്‍റെ പ്ര​ധാ​ന പ്ര​മേ​യം.

ആ​ന്‍റ​ണി വ​ർ​ഗീ​സിനൊപ്പം സു​നി​ൽ, ജ​ഗ​ദീ​ഷ്, ദു​ഷാ​ര വി​ജ​യ​ൻ, ക​ബീ​ർ ദു​ഹാ​ൻ സിംഗ്, പാ​ർ​ഥ് തി​വാ​രി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സം​ഗീ​തം ര​വി ബ​സ്രൂ​ർ.

Movies

ആദ്യ ദിനം നേടിയത് മൂന്നു കോടിയോളം; ബോ​ക്‌​സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി വി​സ്മ​യ​ത്തു​ട​ക്കം

മ​ല​യാ​ളികളുടെ പ്രിയതാരം മോ​ഹ​ൻ​ലാ​ലി​ന്‍റെ മകൾ വിസ്മയ മോഹൻലാലും നിർമാതാവ് ആന്‍റണി പെരുന്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിന് ആദ്യദിനം ഗംഭീര കളക്ഷൻ. മോഹൻലാലിന്‍റെ അ​ഭി​ന​യ​പാ​ര​മ്പ​ര്യം പേ​റി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ക​യെ​ന്ന​ത് വിസ്മയക്കു വ​ലിയ വെ​ല്ലു​വി​ളി​യാ​യിരുന്നു. ആ ​വെ​ല്ലു​വി​ളി​യെ പ്ര​തി​ഭ കൊ​ണ്ടും ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടും നേ​രി​ട്ട്, പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് യുവതാരം. 2018 എ​ന്ന ചിത്രത്തിന്‍റെ സൂപ്പർ ഹിറ്റ് വി​ജ​യ​ത്തി​നുശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത തു​ട​ക്കം, പേ​ര് അ​ന്വ​ർ​ഥ​മാ​ക്കും വി​ധം വി​സ്മ​യ​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഗം​ഭീ​ര​മാ​യ തു​ട​ക്ക​മാ​യി മാ​റി​യി​രി​ക്കു​ന്നു.

 

ആ​ദ്യ ദി​നം ത​ന്നെ മൂന്നു കോടിയോളം രൂപ ആഗോള കളക്ഷൻ നേ​ടി ബോ​ക്‌​സ് ഓ​ഫീ​സി​ലും വ​ലി​യൊ​രു ത​രം​ഗ​മാ​ണ് തു​ട​ക്കം സൃ​ഷ്ടി​ച്ചത്. ഗ​ൾ​ഫ് നാ​ടു​ക​ളി​ലും വി​ദേ​ശ​ത്തും മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​ദ​ർ​ശ​നം തു​ട​രു​കയാണ്. പെ​ൺ​ക​രു​ത്തിന്‍റെ ആ​ക്ഷ​ൻ മു​ഹൂ​ർ​ത്ത​ങ്ങ​ളും, വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ജൂ​ഡ് ​ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. വെ​റു​മൊ​രു മ​സാ​ല സി​നി​മ എ​ന്ന​തി​ലു​പ​രി, വി​സ്മ​യ എ​ന്ന ന​ടി​യു​ടെ ആ​യോ​ധ​ന​ക​ല​യി​ലെ വ​ഴ​ക്ക​വും അ​ഭി​ന​യ​ശേ​ഷി​യും കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ചി​ത്ര​ത്തി​നു സാ​ധി​ച്ചു. പ്ര​ധാ​ന വി​ല്ല​നാ​യി സ്ക്രീ​നി​ലെ​ത്തു​ന്ന ആ​ശി​ഷും വി​സ്മ​യ​യ്‌​ക്കൊ​പ്പം മി​ക​ച്ച പ്ര​ക​ട​ന​മാ​ണു കാഴ്ചവച്ചത്. ഇ​വ​ർ ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ തി​​യറ്റ​റു​ക​ളി​ൽ വ​ലി​യ ആ​വേ​ശ​മാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. ഒ​പ്പം, സി​നി​മ​യു​ടെ നി​ർ​ണാ​യ​കഘ​ട്ട​ത്തി​ൽ ക​ട​ന്നു​വ​രു​ന്ന മോ​ഹ​ൻ​ലാ​ലിന്‍റെ സാ​ന്നി​ധ്യം പ്രേ​ക്ഷ​ക​ർ​ക്കു ന​ൽ​കു​ന്ന സ​ർ​പ്രൈ​സും ചെ​റു​ത​ല്ല.

ഒ​രു വ​ശ​ത്ത് പു​തി​യ ത​ല​മു​റ​യു​ടെ ആ​ക്ഷ​ൻ വീ​ര്യ​വും, മ​റു​വ​ശ​ത്ത് പ്രേ​ക്ഷ​ക​രെ തൊ​ടു​ന്ന കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ കെ​ട്ടു​റ​പ്പു​മാ​യി തു​ട​ക്കം വ​രാ​ന്ത്യ​ത്തി​ൽ തിയ​റ്റ​റു​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ കു​ടും​ബപ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്.

Movies

ആ​രം ആ​ഴ​മേ​റി​യ അ​ന്വേ​ഷ​ണം; സൈജു കുറുപ്പിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളത്തിന്‍റെ പ്രിയതാരം സൈജു കുറുപ്പ് നായകനാകുന്ന ആരം എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ, അ​ട​ഞ്ഞു​പോ​യ മു​റി​ക​ൾ​ക്കും ഫ​യ​ലു​ക​ൾ​ക്കും ന​ടു​വി​ൽ ആ​ലോ​ച​ന​യോ​ടെ നി​ൽ​ക്കു​ന്ന പോലീസ് ഇ​ൻ​സ്പെ​ക്ട​ർ. ചു​വ​രു​ക​ൾ​ക്ക​പ്പു​റ​ത്ത് ഓ​രോ മു​റി​യി​ലും പു​ക​യു​ന്ന ഉ​ദ്വേ​ഗ​ങ്ങ​ൾ... ആരത്തിന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ്രേക്ഷകർക്കു സമ്മാനിച്ചത് ഈയൊരു ദൃ​ശ്യാ​നു​ഭ​വ​മാ​ണ്. റോ​ളു​ക​ൾ ഏ​തു​മാ​ക​ട്ടെ, ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന സൈ​ജു കു​റു​പ്പ് വീ​ണ്ടും പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ എ​ത്തു​ന്നു എ​ന്നത് ചലച്ചിത്രാസ്വാദകരിൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന ആ​കാം​ക്ഷ ചെ​റു​ത​ല്ല.

സി​ഐ ആന്‍റോ ഈ​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സൈ​ജു കു​റു​പ്പ് ​ചി​ത്ര​ത്തി​ൽ എത്തുന്നത്. ഔ​ദ്യോ​ഗി​ക ക​ട​മ​ക​ളും വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടു​ക​ളും ത​മ്മി​ൽ കൊ​മ്പു​കോ​ർ​ക്കു​മ്പോ​ൾ ഒരു പോലീസ് ഉ​ദ്യോ​ഗ​സ്ഥന്‍റെ ഉ​ള്ളി​ൽ രൂ​പ​പ്പെ​ടു​ന്ന ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ക​ഥ​യു​ടെ കാ​ത​ൽ. അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​രു​ന്ന കേ​സും, അ​തി​നെത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന നി​ഗൂ​ഢ സം​ഭ​വ​ങ്ങ​ളും ആന്‍റോ ഈ​പ്പന്‍റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കു​ന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

അഭിനയജീവിതത്തിന്‍റെ ഇരുപതു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സൈ​ജു കു​റു​പ്പി​ന്‍റെ ക​രി​യ​റി​ലെ കാ​മ്പു​ള്ള വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും സി​ഐ ആന്‍റോ ഈ​പ്പ​ൻ. രാ​ജേ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് വി​ഷ്ണു രാ​മ​ച​ന്ദ്ര​നാ​ണ്. ഗു​ഡ് ഹോ​പ്പി​ന്‍റെ ബാ​ന​റി​ൽ ജു​നൈ​സ് ബാ​ബു​വാ​ണ് നി​ർ​മാ​ണം.

Movies

വിം​ബി​ള്‍​ഡ​ണിൽ ത​രം​ഗ​മാ​യി കല്യാണിയും ശ്രീ​ലീ​ല​യും

ല​ണ്ട​നി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഗാ​ല​റി​യി​ല്‍ തി​ള​ങ്ങി ദ​ക്ഷി​ണേ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നും ശ്രീ​ലീ​ല​യും. ടെ​ന്നീ​സ് കോ​ര്‍​ട്ടി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങ​ള്‍ കാ​ണാ​ന്‍ ഗ്ലാ​മ​റ​സ് ലു​ക്കി​ലെ​ത്തി​യ താ​ര​സു​ന്ദ​രി​മാ​രു​ടെ ചി​ത്ര​ങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേ​വ​ലം ആ​രാ​ധ​ക​ര്‍ മാ​ത്ര​മ​ല്ല, വിം​ബി​ള്‍​ഡ​ണിന്‍റെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജും ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ പ്ര​ത്യേ​ക​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

 

Movies

പരിമള ആൻഡ് കമ്പനിയും ബാൾട്ടിയും ഒടിടിയിൽ ‌

ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ​ക്ക് ആ​വേ​ശ​മാ​യി പു​ത്ത​ൻ ഒ​ടി​ടി റി​ലീ​സ്. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ൾ ഒ​ടി​ടി​യി​ൽ എ​ത്തി​യെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​യി​മാ​റു​ക​യാ​ണ്, യു​വ​താ​രം ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ ബാ​ള്‍​ട്ടി​യും ജ​യ​റാം-​ഉ​ര്‍​വ​ശി കോ​മ്പോ വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ത​മി​ഴ് ചി​ത്രം പ​രി​മ​ള ആ​ന്‍​ഡ് ക​മ്പ​നി​യും.

ക​ബ​ഡി ല​ഹ​രി​യി​ൽ ബാ​ള്‍​ട്ടി
കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ബ​ഡി ക​ളി​യു​ടെ ആ​വേ​ശം നി​റ​ഞ്ഞ സ്‌​പോ​ര്‍​ട്‌​സ്-​ഡ്രാ​മ​യാ​ണ് ബാ​ള്‍​ട്ടി. ഉ​ണ്ണി ശി​വ​ലിം​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഷെ​യ്ന്‍ നി​ഗ​മി​നൊ​പ്പം ത​മി​ഴ് താ​രം ശ​ന്ത​നു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

സം​വി​ധാ​യ​ക​രാ​യ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍, സെ​ല്‍​വ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. പ്രീ​തി അ​സ്രാ​ണി​യാ​ണ് നാ​യി​ക. ഗ്രാമത്തിലെ പ്ര​ശ​സ്ത​മാ​യ പ​ഞ്ച​മി റൈ​ഡേ​ഴ്‌​സ് എ​ന്ന ക​ബ​ഡി ടീ​മി​ലെ നാ​ല് സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ​യാ​ണി​ത്. എ​ന്നാ​ല്‍ ഗ്യാം​ഗ് പോ​രു​ക​ളും, പ്ര​ണ​യ​വും, അ​പ്ര​തീ​ക്ഷി​ത​മാ​യ ച​തി​യും ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​മ്പോ​ള്‍ ആ​ത്മ​മി​ത്ര​ങ്ങ​ളാ​യ ഇ​വ​ര്‍ എ​ങ്ങ​നെ ശ​ത്രു​ക്ക​ളാ​യി മാ​റു​ന്നു എ​ന്നാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സോ​ണി ലി​വ് പ്ലാ​റ്റ്ഫോ​മി​ല്‍ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചു.

 

Latest News

Corehub Up