x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിമള ആൻഡ് കമ്പനിയും ബാൾട്ടിയും ഒടിടിയിൽ ‌

സിനിമ ഡെസ്ക്
Published: July 10, 2026 02:54 PM IST | Updated: July 10, 2026 03:22 PM IST

പരിമള ആൻഡ് കന്പനി എന്ന ചിത്രത്തിന്‍റെ പോസ്റ്റർ.

​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ​ക്ക് ആ​വേ​ശ​മാ​യി പു​ത്ത​ൻ ഒ​ടി​ടി റി​ലീ​സ്. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ൾ ഒ​ടി​ടി​യി​ൽ എ​ത്തി​യെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​യി​മാ​റു​ക​യാ​ണ്, യു​വ​താ​രം ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ ബാ​ള്‍​ട്ടി​യും ജ​യ​റാം-​ഉ​ര്‍​വ​ശി കോ​മ്പോ വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ത​മി​ഴ് ചി​ത്രം പ​രി​മ​ള ആ​ന്‍​ഡ് ക​മ്പ​നി​യും.

ക​ബ​ഡി ല​ഹ​രി​യി​ൽ ബാ​ള്‍​ട്ടി
കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ബ​ഡി ക​ളി​യു​ടെ ആ​വേ​ശം നി​റ​ഞ്ഞ സ്‌​പോ​ര്‍​ട്‌​സ്-​ഡ്രാ​മ​യാ​ണ് ബാ​ള്‍​ട്ടി. ഉ​ണ്ണി ശി​വ​ലിം​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഷെ​യ്ന്‍ നി​ഗ​മി​നൊ​പ്പം ത​മി​ഴ് താ​രം ശ​ന്ത​നു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

സം​വി​ധാ​യ​ക​രാ​യ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍, സെ​ല്‍​വ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. പ്രീ​തി അ​സ്രാ​ണി​യാ​ണ് നാ​യി​ക. ഗ്രാമത്തിലെ പ്ര​ശ​സ്ത​മാ​യ പ​ഞ്ച​മി റൈ​ഡേ​ഴ്‌​സ് എ​ന്ന ക​ബ​ഡി ടീ​മി​ലെ നാ​ല് സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ​യാ​ണി​ത്. എ​ന്നാ​ല്‍ ഗ്യാം​ഗ് പോ​രു​ക​ളും, പ്ര​ണ​യ​വും, അ​പ്ര​തീ​ക്ഷി​ത​മാ​യ ച​തി​യും ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​മ്പോ​ള്‍ ആ​ത്മ​മി​ത്ര​ങ്ങ​ളാ​യ ഇ​വ​ര്‍ എ​ങ്ങ​നെ ശ​ത്രു​ക്ക​ളാ​യി മാ​റു​ന്നു എ​ന്നാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സോ​ണി ലി​വ് പ്ലാ​റ്റ്ഫോ​മി​ല്‍ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചു.

 

K-Rail Survey

ജീവിതരസക്കൂട്ടുകളുമായി ജ​യ​റാ​മും ഉ​ര്‍​വ​ശി​യും
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ കോ​മ്പോ​യാ​യ ജ​യ​റാ​മും ഉ​ര്‍​വ​ശി​യും ത​മി​ഴി​ല്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന ചി​ത്ര​മാ​ണ് പ​രി​മ​ള ആ​ന്‍​ഡ് ക​മ്പ​നി. ഹി​റ്റ് മേ​ക്ക​ര്‍ പാ​ണ്ഡി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്രം തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഡാ​ര്‍​ക്ക് കോ​മ​ഡി ഡ്രാ​മ​യാ​ണ്.

ജ​യ​റാം, ഉ​ര്‍​വ​ശി എ​ന്നി​വ​ര്‍​ക്കൊ​പ്പം ത​മി​ഴി​ലെ പ്ര​മു​ഖ ഹാ​സ്യ​ന​ട​ന്‍ യോ​ഗി ബാ​ബു, സം​വി​ധാ​യ​ക​ന്‍ മി​ഷ്‌​കി​ന്‍, സ​ന്തോ​ഷ് ശോ​ഭ​ന്‍, സാ​ന്‍റി, സ​ഞ്ജ​ന കൃ​ഷ്ണ​മൂ​ര്‍​ത്തി, അ​ന​ശ്വ​ര സ​ന​ല്‍​കു​മാ​ര്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തിന്‍റെ ഇ​തി​വൃ​ത്തം. പ​ര​സ്പ​രം ഒ​ത്തു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലെ സ​ങ്കീ​ര്‍​ണ​മാ​യ ബ​ന്ധ​ങ്ങ​ളും, അ​വ​ര്‍ ചെ​ന്നു​പെ​ടു​ന്ന അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രേ​സ​മ​യം വൈ​കാ​രി​ക​മാ​യും അ​തി​ലേ​റെ ഹാ​സ്യ​ത്തിന്‍റെ അ​ക​മ്പ​ടി​യോ​ടെ​യും പാ​ണ്ഡി​രാ​ജ് സ്‌​ക്രീ​നി​ലെ​ത്തി​ക്കു​ന്നു. സീ5-​ല്‍ ചി​ത്രം കാ​ണാം.

വ​ലി​യ തി​യ​റ്റ​ര്‍ റി​ലീ​സു​ക​ള്‍​ക്ക് ശേ​ഷം ഒ​ടി​ടി ലോ​ക​ത്തും തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ചവയ്​ക്കു​ന്ന ​ആ​ഴ്ച​യി​ല്‍, ​ര​ണ്ടു ചി​ത്ര​ങ്ങ​ളും സി​നി​മാപ്രേ​മി​ക​ള്‍​ക്കു മി​ക​ച്ച ദൃ​ശ്യ​വി​രു​ന്നാ​യി​രി​ക്കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

Tags : Entertainment Movies OTT Balti ParimalaAndCo Mollywood Kollywood

Recent News

Corehub Up