ആന്റണി പെരുമ്പാവൂർ, അഖിൽ, മോഹൻലാൽ
അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനുശേഷം അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നവംബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ നിര്‍മിക്കുന്നത് ബിനു ജോര്‍ജ് അലക്സാണ്ടറും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ്.
മോഹൻലാൽ തന്നെയാണ് അഖിൽ സത്യനുമൊന്നിച്ചുള്ള ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
ദുല്‍ഖര്‍ സല്മാന്, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയര്‍ദര്‍ശന്‍ എന്നിവരെ അണിനിരത്തി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020-ലാണ് അനൂപ് സത്യന് സംവിധായകനായി അരങ്ങേറിയത്. ആറ് വര്‍ഷത്തിനുശേഷമാണ് പുതിയ ചിത്രം.
അനൂപിന്റെ ഇരട്ട സഹോദരന് അഖിലും ഇതിനകം രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പാച്ചുവും അത്ഭുതവിളക്കും, സര്‍വം മായ എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.
Tags : Mohanlal Akhil Sathyan Malayalam Cinema Mollywood Malayalam Movies Malayalam Actors Malayalam Directors Box Office Malayalam Malayalam Movie Reviews New Malayalam Movies Kerala Film Industry