'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിൽ നിവിൻ പോളി, മമിത ബൈജു.
നിവിൻ പോളി-മമിത ബൈജു കോമ്പോയുടെ ഓണം ഹിറ്റ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' ആഗോളതലത്തിൽ ഇരുന്നൂറ് കോടിയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്. മലയാള പതിപ്പിന്റെ മികച്ച വിജയത്തിനുശേഷം തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. തമിഴ് പതിപ്പിന്റെ റിലീസിനു പിന്നാലെ ഉലകനായകൻ കമൽഹാസൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.
സംവിധായകൻ ഗിരീഷ് എ.ഡി, അഭിനേതാക്കൾ, നിർമാതാക്കൾ എന്നിവരുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബെത്ലഹേം കുടുംബയൂണിറ്റിന്റെ മലയാളത്തിലെ വലിയ വിജയത്തെ പ്രശംസിച്ച അദ്ദേഹം, ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ യാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു. കമൽഹാസനെപ്പോലൊരു ഇതിഹാസ താരത്തിൽനിന്നു ലഭിച്ച പ്രശംസ ചിത്രത്തിനു വലിയ അംഗീകാരമാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
പ്രേമലുവിനുശേഷം ഗിരീഷ് എ.ഡി ഒരുക്കിയ ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, ശ്രിന്ദ, ബിന്ദു പണിക്കർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
Tags : EntertainmentNews KamalHaasan BethlehemKudumbaUnit Mollywood NivinPauly MamithaBaiju