District News
ചേര്‍ത്തല: ചേര്‍ത്തല സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെയും നെടുമ്പ്രക്കാട രിഫാ ഇയ്യാ ജുമാ മസ്ജിദിന്റെയും ആഭിമുഖ്യത്തില്‍ നബിദിനറാലി നടത്തി. നെടുമ്പ്രക്കാട് രിഫാഇയ്യ ജുമാമസ്ജിദിൽനിന്ന് ആരംഭിച്ച റാലി സെന്റ് തോമസ് ദേവാലയത്തിനു മുന്നിലെത്തിയപ്പോള്‍ വികാരി ഫാ. ജോയി പ്ലാക്കൽ റാലിക്ക് അഭിവാദ്യം അര്‍പ്പിച്ചു.
റാലി ചേർത്തല നഗരം ചുറ്റി സെൻട്രൽ ജുമാ മസ്ജിദിൽ സമാപിച്ചു. ദഫിന്റെയും ഫ്ലവർ ഷോയുടെയും അകമ്പടിയോടെ മത സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതിയാണ് റാലി കടന്നുപോയത്.
കായംകുളം: മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കായംകുളം ജമാഅത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ, എക്സൈസ്മന്ത്രി എം. ലിജു നിർവഹിച്ചു.
പ്രവാചകൻ മുഹമ്മദ് നബി മുന്നോട്ടുവച്ച സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം സമകാലിക ലോകത്ത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. എ.എം. കബീർ, ഷെയ്ഖ് പി. ഹാരീസ്, ഇർഷാദ്, അൻസാരി കോയിക്കലേത്ത്, കെ. ജലാലുദ്ദീൻ മൗലവി, ബഷീർ മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.
District News
മാന്നാര്‍: മാന്നാർ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന മതപ്രസംഗ പരമ്പരയ്ക്ക് സമാപനംകുറിച്ച് മാന്നാറിൽ നടന്ന നബിദിന റാലിക്ക് മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്ര നടയിലും ശ്രീകുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലും സ്വീകരണം നല്കി.
മാന്നാറിന്റെ മതമൈത്രി ഊട്ടി ഉറപ്പിക്കുന്നതായിരുന്നു രണ്ട് സ്വീകരണങ്ങളും. ഇന്നലെ വൈകിട്ട് 4.30ന് മാന്നാർ പുത്തൻപള്ളിയിൽനിന്ന് ആരംഭിച്ച നബിദിനറാലിക്ക് ശ്രീകുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രനടയില്‍ ക്ഷേത്ര ഭാരവാഹികളായ സജികുട്ടപ്പൻ, പ്രഭകുമാർ, സജിവിശ്വനാഥൻ, ശിവൻപിളള, അജിത്കുമാർ, ഗിരീഷ്, സന്തോഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് തൃക്കുരട്ടി ക്ഷേത്രനടയിൽ എത്തിയ നബിദിന റാലിക്ക് മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഉപദേശക സമിതിയും തൃക്കുരട്ടി മഹാദേവ സേവാസമിതിയും സംയുക്തമായി സ്വീകരണം നൽകി.
District News
അമ്പലപ്പുഴ: വളഞ്ഞവഴി ചമ്പക്കുളം റോഡിൽ ഗുരുകുലം ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഗുരുകുലം വെള്ളാംപറമ്പ് വീട്ടിൽ സത്യപ്രകാശ് (58) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പത്തോടെ സത്യപ്രകാശ് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സത്യപ്രകാശിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വളഞ്ഞവഴിയിലെ സിഐടിയു യൂണിയനില്‍ കയറ്റിയിറക്ക് തൊഴിലാളിയാണ്. ഭാര്യ: അനിത. മക്കള്‍: സഞ്ജയ്, സ്നേഹ. മരുമകന്: ശംബു.
District News
തുറവൂർ: തിരുവോണ നാളിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. ഓട്ടോ ടാക്സിയും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്.
കോടംതുരുത്ത് കഴുന്നകാട്ട് ജേക്കബിന്റെ മകൻ അഖിൽ(28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ തുറവൂർ-കുമ്പളങ്ങി റോഡിൽ പറയകാട് കണ്ണാട്ട് കവലയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ബൈക്കിലെ സഹയാത്രികനായ പള്ളിത്തോട് വാലയിൽ തിലകന്റെ മകൻ ഹെനോക്ക്(26) തലയ്ക്കു ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരിയായ സ്ത്രീക്കും പരിക്കുണ്ട്.
സുഹൃത്തായ ഹെനോക്കിനെ പള്ളിത്തോട്ടിലെ വീട്ടിലേക്ക് ആക്കുവാനായി പോകുന്നതിനിടെയായിരുന്നു അപകടം. മരിച്ച അഖിലിന്റെ സംസ്കാരം നടത്തി. മാതാവ്: സിന്ധു. സഹോദരി: അഖില.