കുത്തിയതോട് മുസ്ലിം ജമാഅത്ത് മഹല്ല് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിന ഘോഷയാത്ര മഹല്ല് ഇമാം ഷെഫീഖ അസ്ഹരി കൊല്ലം, കെ. ബഷീർ മൗലവി, മഹല്ല് ജനറ
ചേര്‍ത്തല: ചേര്‍ത്തല സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെയും നെടുമ്പ്രക്കാട രിഫാ ഇയ്യാ ജുമാ മസ്ജിദിന്റെയും ആഭിമുഖ്യത്തില്‍ നബിദിനറാലി നടത്തി. നെടുമ്പ്രക്കാട് രിഫാഇയ്യ ജുമാമസ്ജിദിൽനിന്ന് ആരംഭിച്ച റാലി സെന്റ് തോമസ് ദേവാലയത്തിനു മുന്നിലെത്തിയപ്പോള്‍ വികാരി ഫാ. ജോയി പ്ലാക്കൽ റാലിക്ക് അഭിവാദ്യം അര്‍പ്പിച്ചു.
റാലി ചേർത്തല നഗരം ചുറ്റി സെൻട്രൽ ജുമാ മസ്ജിദിൽ സമാപിച്ചു. ദഫിന്റെയും ഫ്ലവർ ഷോയുടെയും അകമ്പടിയോടെ മത സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതിയാണ് റാലി കടന്നുപോയത്.
കായംകുളം: മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കായംകുളം ജമാഅത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ, എക്സൈസ്മന്ത്രി എം. ലിജു നിർവഹിച്ചു.
പ്രവാചകൻ മുഹമ്മദ് നബി മുന്നോട്ടുവച്ച സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം സമകാലിക ലോകത്ത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. എ.എം. കബീർ, ഷെയ്ഖ് പി. ഹാരീസ്, ഇർഷാദ്, അൻസാരി കോയിക്കലേത്ത്, കെ. ജലാലുദ്ദീൻ മൗലവി, ബഷീർ മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews