x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ സം​രം​ഭ​ക​ത്വ ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 28, 2026 02:33 AM IST | Updated: August 28, 2026 02:33 AM IST

വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ സം​ര​ഭ​ക​ത്വ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ യു​വ​സം​ര​ഭ​ക​രെ ആ​ദ​രി​ക്കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ഐ​ഇ​ഡി​സി സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​ത്വ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ സം​രം​ഭ​ക​ത്വ മ​നോ​ഭാ​വ​വും നൂ​ത​ന ആ​ശ​യ​ങ്ങ​ളും വ​ള​ർ​ത്തു​ന്ന​തി​നും സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളി​ലേ​ക്ക് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു പ​രി​പാ​ടി.

കു​ത്താ​മ്പു​ള്ളി കൈ​ത്ത​റി മേ​ഖ​ല​യി​ലെ എ​ആ​ർ ഹാ​ൻ​ഡ്‌ ലൂം​സ് സ്ഥാ​പ​ക​രാ​യ രാ​ജു, അ​ര​വി​ന്ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ലെ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും വി​ജ​യ​യാ​ത്ര​യും ഇ​രു​വ​രും പ​ങ്കു​വ​ച്ചു.

പു​തി​യ ആ​ശ​യ​ങ്ങ​ളെ സം​രം​ഭ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നും അ​വ​സ​ര​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും അ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സ​ജു അ​റ​ക്ക​ൽ എ​ന്നി​വ​ർ യു​വ​സം​ര​ഭ​ക​രെ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​ന്ദു​ക​ല, ഐ​ഇ​ഡി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ ജി​ന്‍റോ ജോ​ൺ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും സം​ര​ഭ​ക​രും ത​മ്മി​ലു​ള്ള ചോ​ദ്യോ​ത്ത​ര​വേ​ള​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up