x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​രി​ശു​ര​ഹി​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ കോ​ള്‍​പ്പാ​ട​ങ്ങ​ളി​ലെ ച​ണ്ടി നീ​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 28, 2026 02:51 AM IST | Updated: August 28, 2026 02:51 AM IST

ത​രി​ശു​ര​ഹി​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന കോ​ള്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ച​ണ്ടി, കു​ള​വാ​ഴ എ​ന്നി​

പ​ടി​യൂ​ര്‍: ത​രി​ശു​ര​ഹി​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലു​ള്ള കോ​ള്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ച​ണ്ടി, കു​ള​വാ​ഴ എ​ന്നി​വ നീ​ക്കു​ന്നു. ബ്ലോ​ക്കി​നു കീ​ഴി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​ന്നും ച​ണ്ടി​യും കു​ള​വാ​ഴ​യും നീ​ക്കി ത​രി​ശാ​യി കി​ട​ക്കു​ന്ന പാ​ട​ങ്ങ​ള്‍ കൃ​ഷി​യോ​ഗ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പ​ടി​യൂ​ര്‍ പൂ​മം​ഗ​ലം കോ​ള്‍ മേ​ഖ​ല​യി​ല്‍ അ​വു​ണ്ട​ര്‍ ചാ​ല്‍ മു​ത​ല്‍ അ​രി​പ്പാ​ലം ചി​റ വ​രെ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ച​ണ്ടി​നീ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം അ​വു​ണ്ട​ര്‍ ചാ​ലി​ല്‍ നി​ന്നും ആ​രം​ഭി​ച്ചു. കാ​ര്‍​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഡ്ര​ഡ്ജ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ച​ണ്ടി​യും കു​ള​വാ​ഴ​യും നീ​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ​യും പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഒ​രു ല​ക്ഷ​വു​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ അ​രി​പ്പാ​ലം ചി​റ​വ​രെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ച​ണ്ടി​യും കു​ള​വാ​ഴ​ക​ളും നീ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കും.

ഓ​രോ പാ​ട​ശേ​ഖ​ര​വും സ​ന്ദ​ര്‍​ശി​ച്ച് അ​വ​യു​ടെ എ​സ്റ്റി​മേ​റ്റെ​ടു​ത്താ​ണു പ​ദ്ധ​തി ന​ട​പ്പാ ക്കു​ന്ന​തെ​ന്ന് വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല ബാ​ബു പ​റ​ഞ്ഞു. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ച​ണ്ടി​യും കു​ള​വാ​ഴ​ക​ളും പു​ല്ലും നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​തു​മൂ​ലം പു​ഞ്ച​കൃ​ഷി​ക്ക് വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. അ​ത് ഒ​ഴി​വാ​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും പ്ര​സി​ഡ​ന്‍റ്് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ശ്രീ​കൃ​ഷ്ണ​വി​ലാ​സം ബ​ണ്ട് റോ​ഡി​ല്‍ ന​ട​ന്ന ച​ട​ങ്ങ് വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​പി. ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​മ്പി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ആ​ലീ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up