x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്കാ​ര സാ​ഹി​ത്യ ക്ല​ബ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 28, 2026 04:18 AM IST | Updated: August 28, 2026 04:18 AM IST

പി​റ​വ​ത്ത് രൂ​പീ​ക​രി​ച്ച സം​സ്കാ​ര സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സാ​ഹി​ത്യ​കാ​ര​ൻ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.

പി​റ​വം : പി​റ​വ​ത്ത് പു​തു​താ​യി രൂ​പീ​ക​രി​ച്ച സം​സ്കാ​ര സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം​എ​സ്എം ഐ​ടി​ഐ​യി​ൽ ചേ​ർ​ന്ന സാ​ഹി​ത്യ സ​ദ​സി​ൽ സാ​ഹി​ത്യ​കാ​ര​ൻ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.

പി​റ​വം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ആ​ർ. പ്ര​ദീ​പ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​കു​മാ​ർ ഇ​ല​ഞ്ഞി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ എം​സ്‌​എം ഐ​ടി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ബേ​ബി വ​ർ​ഗീ​സ് മ​ഠ​ത്തി​ക്കു​ന്ന​ത്ത് ദ​സ്തേ​യ്‌​വി​സ്കി​യും പെ​രു​മ്പ​ട​വം കൃ​തി​ക​ളും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സാ​ഹി​ത്യ സ​ദ​സി​ൽ സി.​പി. ബി​ജു, ബാ​ബു​രാ​ജ് ക​ള​മ്പൂ​ർ, ര​മേ​ശ​ൻ മു​ല്ല​ശേ​രി, റോ​സി​ലി ജോ​യി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഓ​പ്പ​ൺ ഫോ​റ​ത്തി​ൽ സാ​ഹി​ത്യ ച​ർ​ച്ച​യും ക​വി​താ ആ​ലാ​പ​ന​വും ന​ട​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up