ആറളത്ത് കാട്ടന കൃഷി നശിപ്പിച്ച സ്ഥലങ്ങൾ ജനപ്രതിനിധികൾ സന്ദർശിക്കുന്നു.
ഇരിട്ടി: ആറളം ടൗണിനോടു ചേർന്ന ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി വ്യാപക കൃഷിനാശം. തെങ്ങ്, കമുക്, വാഴ ഉൾപ്പെടെയുള്ള കാർഷികവിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. പുലർച്ചെയാണ് മൂന്ന് കാട്ടാനകൾ ജനവാസ മേഖലയിലെത്തിയത്. പ്രദേശത്തെ പറമ്പിൽ നിന്ന കൂറ്റൻ പനയും കാട്ടാന മറിച്ചിട്ടു. ആറളം ഫാമിൽ തമ്പടിക്കുന്ന കാട്ടാനകളാണ് പതിവായി ടൗണിനോട് ചേർന്ന പ്രദേശങ്ങളിലേക്കും എത്തുന്നത്.
പൂക്കോത്ത് റഫീഖ്, കാരായി വിജയൻ, പി.പി. അബൂബക്കർ എന്നിവരുടെ പറമ്പുകളിലും കാട്ടാനകൾ കയറി കൃഷി നശിപ്പിച്ചു. കാട്ടാന ശല്യം രൂക്ഷമായിട്ടും പ്രതിരോധ നടപടികൾ ഫലപ്രദമാകുന്നി ല്ലെന്നാണ് നാട്ടുകാരുടെ പരാതി. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
Tags : NattuVishesham DistrictNews