അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളിയിൽ സ്ലീബാ പെരുന്നാളിനോട് അനുബന്ധിച്ച പഞ്ചസാര മണ്ടാ നേർച്ച ഉണ്ടാക്കൽ വികാരി ഫാ. ഗീവർഗീസ് വി. അരീക്കലി
നെടുമ്പാശേരി: അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളിയിൽ ചരിത്രപ്രസിദ്ധമായ പഞ്ചസാര മണ്ടാ നേർച്ചയുടെ നിർമാണം ആരംഭിച്ചു.
വികാരി ഫാ. ഗീവർഗീസ് വി. അരീക്കൽ, സഹവികാരി എൽദോ വർഗീസ് തൈപ്പറമ്പിൽ, മുൻ വികാരിമാരായ ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ, ഫാ. ജോർജ് മാത്യു അരിമ്പൂർ, ട്രസ്റ്റിമാരായ എ.വി. ജോൺസൺ അറക്കൽ, ജോസ് പി. വർഗീസ് പൈനാടത്ത് എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ 13നാണ് പെരുന്നാൾ.
Tags : NattuVishesham DistrictNews