x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ത്തി​ര​ക്കൊ​ഴി​ഞ്ഞ​പ്പോ​ൾ ന​ഗ​രം ക്ലീ​നാ​ക്കാ​ൻ ചൂ​ലു​മാ​യി മേ​യ​റും സം​ഘ​വും

വെബ് ഡെസ്ക്
Published: August 28, 2026 05:14 AM IST | Updated: August 28, 2026 05:14 AM IST

തി​രു​വോ​ണ നാ​ളി​ൽ ന​ഗ​രം ക്ലീ​നാ​ക്കാ​ൻ ഇ​റ​ങ്ങി​യ മേ​യ​ർ പി. ​ഇ​ന്ദി​രയും ടീ​മും.

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ തെ​രു​വോ​ര വി​പ​ണി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വ​ൻ ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യും വി​പ​ണി​ക​ളി​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യും ചെ​യ്തു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് എ​ത്തി​യ​ത്. ഉ​ത്രാ​ട ദി​വ​സം അ​ർ​ധ​രാ​ത്രി ജ​ന​ത്തി​ര​ക്കൊ​ഴി​ഞ്ഞ് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ സ്ഥ​ലം കാ​ലി​യാ​ക്കി​പ്പോ​ൾ ന​ഗ​ര​ത്തി​ൽ ബാ​ക്കി വ​ച്ച​ത് വ​ൻ തോ​തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ.

തി​രു​വോ​ണ​ത്തി​ന് ക​ണ്ണൂ​രി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്ക് മാ​ലി​ന്യ​മി​ല്ലാ​ത്ത ന​ഗ​രം സ​മ്മാ​നി​ക്കു​ന്ന​തി​നാ​യി മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രും കൗ​ൺ​സി​ല​ർ​മാ​രും ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും കൈ,​ മേ​യ് മ​റ​ന്ന് ക​ഠി​ന​ധ്വാ​നം ചെ​യ്ത് അ​ർ​ധ​രാ​ത്രി​യോ​ടെ ത​ന്നെ മാ​ലി​ന്യ ങ്ങ​ൾ നീ​ക്കം ചെ​യ്തു.

ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ മേ​യ​ർ പി. ​ഇ​ന്ദി​ര, ഡ​പ്യൂ​ട്ടി മേ​യ​ർ കെ.​പി. താ​ഹി​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ലി​ഷ ദീ​പ​ക്, റി​ഷാം താ​ണ , ശ്രീ​ജ മ​ഠ​ത്തി​ൽ, റി​ജി​ൽ മാ​ക്കു​റ്റി, ഷ​മീ​മ, വി.​കെ. മു​ഹ​മ്മ​ദ​ലി, കൗ​ൺ​സി​ല​ർ​മാ​രാ​യ പ്ര​ദീ​പ്, റ​ഫ്ന, ഉ​ഷ, ഫ​സ് ലിം, ​ഷ​ബീ​ർ, അ​ർ​ഷാ​ദ്, നി​സാ​മി, അ​നി​ൽ​കു​മാ​ർ, പു​രു​ഷോ​ത്ത​മ​ൻ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ രാ​ജീ​വ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ , ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

Tags : NattuVishesham DistrictNews

Recent News

Corehub Up