സാമൂഹ്യ പ്രവർത്തകൻ സജോ ജോസ് പൈനാടത്തിന്റെ അനുസ്മരണ സമ്മേളനം സീറോ മലബാർ സഭ അൽമായ ഫോറം മുൻ സെക്രട്ടറി ടോണി ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: സാമൂഹ്യ പ്രവർത്തകൻ കറുകുറ്റി സ്വദേശി സാജോ ജോസ് പൈനാടത്തിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം നടത്തി. അങ്കമാലി നസ്രാണി അസോസിയേഷൻ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണം സീറോ മലബാർ സഭ അൽമായ ഫോറം മുൻ സെക്രട്ടറി ടോണി ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ആനന്ദഭവൻ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എം.എ. ജോർജ് അധ്യക്ഷത വഹിച്ചു. ഷൈബി പാപ്പച്ചൻ , ജോസ് മണവാളൻ , പോൾസൺ കുടിയിരിപ്പിൽ, റെമിപൗലോസ്, ബാബു പീറ്റർ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews