x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളെ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കും: മ​ന്ത്രി ​ലി​ജു

വെബ് ഡെസ്ക്
Published: August 28, 2026 03:47 AM IST | Updated: August 28, 2026 03:47 AM IST

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ മൂ​വാ​റ്റു​പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ മോ​റ്റോ​ണം 2026 മ​ന്ത്രി എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: നാ​ടി​ന്‍റെ ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ക്കു​ന്ന ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നു മ​ന്ത്രി എം. ​ലി​ജു.

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ മോ​റ്റോ​ണം 2026 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​ജി ഷാ​ന​വാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ത്യൂ​സ് വ​ര്‍​ക്കി, ഷെ​ല്‍​മി ജോ​ണ്‍​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ബു ജോ​ണ്‍, സു​ഭാ​ഷ് ക​ട​യ്‌​ക്കോ​ട്, കെ.​എം. സ​ലിം, വ​ര്‍​ഗീ​സ് മാ​ത്യു, പി.​പി. എ​ല്‍​ദോ​സ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ജി ജോ​സ്, ടോ​മി ത​ന്നി​ട്ട​മാ​ക്കേ​ല്‍, സാ​ബു പൊ​തൂ​ര്‍, ടി.​എ​ന്‍. സു​നി​ല്‍, ജീ​മോ​ന്‍ പോ​ള്‍, ഷൈ​ജി ജേ​ക്ക​ബ്, കെ.​പി. ജെ​യിം​സ്, ഷാ​ന്‍റി ഏ​ബ്ര​ഹാം, ര​ജി​ത സു​ധാ​ക​ര​ന്‍, സി​നി മ​നോ​ജ്, സീ​ന​ത്ത് അ​സീ​സ്, ഫാ. ​മാ​നു​വ​ല്‍ പി​ച്ച​ള​ക്കാ​ട്ട്, ജോ​ര്‍​ജ് മാ​ന്തോ​ട്ടം കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ന​ത്ത മ​ഴ​യി​ലും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​ളം​ബ​ര​ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് മെ​ഗാ തി​രു​വാ​തി​ര​യും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു, വൈ​കു​ന്നേ​രം സി​നി​മ താ​രം നെ​ല്‍​സ​ണ്‍ ശൂ​ര​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഗാ ഷോ​യും അ​ര​ങ്ങേ​റി.

Tags : NattuVishesham DistrictNews

Recent News

Corehub Up