മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണിയോണാഘോഷത്തിന്റെ സമാപന സമ്മേളനം ചലച്ചിത്രതാരം ജയസൂര്യ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. തുടർന്ന് സെറിമണി ക്രിയേഷൻസിന്റെ നേതൃത്വത്തിൽ മെഗാഷോ അരങ്ങേറി. പ്രമുഖ കലാകാരന്മാർ അണിനിരന്ന സംഗീത-നൃത്ത പരിപാടികൾ ഉൾപ്പെടെയുള്ള കലാവിരുന്ന് വേറിട്ട ഓണാനുഭവമായി.
ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ജോമി തെക്കേക്കര, എം.എസ്. എൽദോസ്, എ.ടി. പൗലോസ്, ജോർജ്ജ് അമ്പാട്ട്, സി.കെ. സത്യൻ, പി.സി. ജോർജ്ജ്, മാമ്മച്ചൻ ജോസഫ്, കെ.പി. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
ഓണനിലാവിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ആറിന് മാർ ബേസിൽ കൺവൻഷൻ സെന്ററിൽ തുടി മ്യൂസിക്കൽ ഫോക്ക് ബാൻഡ് നയിക്കുന്ന നാടൻ പാട്ടുകളും സംഗീതവും കോർത്തിണക്കിയ സംഗീത പരിപാടി. വരും ദിവസങ്ങളിലും വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ തുടരും.
കോതമംഗലം: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കോതമംഗലം യൂണിറ്റ് ഓണാഘോഷവും, വാർഷിക കുടുംബ സംഗമവും നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല സൈനിക് വെൽഫെയർ ഓഫിസർ സി.ഒ. ബിജു 80 വയസ് പൂർത്തീകരിച്ച മുതിർന്ന ജവാന്മാരെ ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് പി.എം നസീർ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. യൂണിറ്റ് രക്ഷാധികാരി എ.ടി. ജോർജ്, ജവാൻ സൊസൈറ്റി പ്രസിഡന്റ് സരിതാസ് നാരായണൻ നായർ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ടി. ചന്ദ്രസേനൻ, വനിതാ ഫോറം പ്രസിഡന്റ് ശ്രീജ ദിവാകരൻ തുടങ്ങിയവരും പങ്കെടുത്തു. വിവിധ കലാപരിപാടികളും സമ്മാനദാനവും, ഓണസദ്യയും നടത്തി.
മൂവാറ്റുപുഴ: സംസ്ഥാന സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ആയവന യൂണിറ്റ് അംഗങ്ങള്‍ കാവക്കാട് സെന്റ് ജോര്‍ജ് ജ്യോതിഭവൻ വൃദ്ധമന്ദിരത്തിലെ അന്തേവാസികളോടൊപ്പം ആടിയും പാടിയും ഓണസ്റ്റ ആഘോഷിച്ചു. അനാഥരും പ്രായധിക്യംമൂലം ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുമായ 30 ഓളം വനിതാ അന്തേവാസികള്‍ക്ക് ഓണക്കോടിയും ലഘു ഭക്ഷണവും വിതരണം ചെയ്തു. ഓണക്കോടിയുടെയും, ഭക്ഷണത്തിന്റെയും വിതരണോദ്ഘാടനം കെഎസ്എസ്പിയു ആയവന യൂണിറ്റ് പ്രസിഡന്റ് എസ്.എന്‍. ഉണ്ണികൃഷ്ണന് നമ്പൂതിരി നിര്‍വഹിച്ചു. രണ്ടു കാലുകളും നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് സാന്ത്വന പെന്ഷന് വിതരണവും നടത്തി. യൂണിറ്റ് സെക്രട്ടറി പി. വേണുഗോപാല്‍, സാംസ്കാരിക വേദി കണ്‍വീനര്‍ കെ.വി. സാജു, റ്റി.വി. വാസുദേവന്‍, പി.കെ. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ: ഇത്തവണത്തെ ഓണാഘോഷത്തെ മൂവാറ്റുപുഴക്കാര്‍ ജനകീയ ഉത്സവ വേദിയാക്കി മാറ്റിയെന്ന് ചലച്ചിത്രതാരം ജയസൂര്യ. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ത്രിവേണിയോണാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. നടനും തിരകഥകൃത്തുമായ ജൂഡ് ആന്റണി ജോസഫ് മുഖ്യതിഥിയായിരുന്നു. ഡീന്‍ കുര്യക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുല്‍ സലാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലേഴ്സ് എന്നിവര്‍ പങ്കെടുത്തു.
കോതമംഗലം: ഗാന്ധി നഗര്‍ റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും 30ന് നടക്കും. ഗാന്ധി നഗര്‍ ബേബി തേക്കിലക്കാട്ടിന്റെ ഭവനാംങ്കണത്തില് രാവിലെ 10ന് കോതമംഗലം ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ ഫയർ ആൻഡ് റെസ്ക്യൂ ബോധവത്കരണ ക്ലാസ്, തുടര്‍ന്ന് മത്സരങ്ങള്‍, ഉച്ചയ്ക്ക് 12.30ന് ഓണസദ്യ. വൈകുന്നേരം മൂന്നിന് നടത്തുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് ബേബി ജോസ് ഓലിയപ്പുറം അധ്യക്ഷത വഹിക്കും.
Tags : NattuVishesham DistrictNews