ഷാരോൺ
കാലടി: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചൊവ്വര മാടവന വീട്ടീൽ തോമസിന്റെ മകൻ ഷാരോൺ (26) ആണ് മരിച്ചത്. 26ന് രാത്രി 7.30ന് ശ്രീമൂലനഗരത്തായിരുന്നു അപകടം. ഷാരോണിന്റെ ബൈക്ക് എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഷാരോണിനെ പ്രദേശവാസികൾ ചേർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറ്ററിംഗ് ജോലിക്കാരനായ ഷാരോൺ ജോലിയുമായി ബന്ധപ്പെട്ടുളള യാത്രയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഇന്നലെ ചൊവ്വര സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിച്ചു. അമ്മ: സിനി. സഹോദരിമാർ: അയന, അന്ന .
Tags : NattuVishesham DistrictNews