x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭ ഓ​ണം ഫെ​സ്റ്റി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: August 28, 2026 02:55 AM IST | Updated: August 28, 2026 02:55 AM IST

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ഓ​ണം ഫെ​സ്റ്റ് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി:​ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പൗ​രാ​വ​ലി​യു​ടെ സ​ഹ​ക​ര​ണത്തോ​ടെ ന​ട​ത്തു​ന്ന ഓ​ണം ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും വൈ​കീ​ട്ട് ആ​റു മു​ത​ൽ വി​വി​ധ സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡോ. ​ആ​ർ എ ​ൽ വി ​രാ​മ​കൃ​ഷ്ണ​ന്‍റെ ക്ലാ​സി​ക്ക​ൽ നൃ​ത്തം, മി​ന്നാ​ടം ഫോ​ക്ക് ബാ​ൻ​ഡ് - നാ​ട​ൻ​പാ​ട്ട്, അ​ഖി​ല കേ​ര​ള കൈ ​ക്കൊ​ട്ടി ക​ളി മ​ത്സ​രം, ക​ലാ​സ​ന്ധ്യ, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ​യും ഓ​ണം ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.
ചാ​ല​ക്കു​ടി​യി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​ന​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ, എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന വ​ടി​വ​ലി മ​ൽ​സ​രം 30 ന് ​ന​ട​ത്തും. ഓ​ണം ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​പേ​ഴ് സ​ൻ ആ​ലീ​സ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ, ടൗ​ൺ ഇ​മാം ഹു​സൈ​ൻ ബാ​ഖ​വി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​നി പോ​ൾ, ഒ. ​എ​സ്. ച​ന്ദ്ര​ൻ, ഷി​ഫ സ​ന്തോ​ഷ്, ജി​യോ കി​ഴ​ക്കും​ത​ല, ലി​ജി ജോ​ജി, കെ. ​എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, യു ​ഡി എ​ഫ് ലീ​ഡ​ർ ഷി​ബു വാ​ല​പ്പ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​ജെ. ജോ​ജി, വി​ൽ​സ​ൻ പാ​ണാ​ട്ടു​പ​റ​മ്പി​ൽ, കെ. ​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up