x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​തി​യാ​രു​ടെ ക​വി​ത​യ്ക്ക് കൊ​ച്ചു​മ​ക​ളു​ടെ നൃ​ത്താ​വി​ഷ്‌​കാ​രം

വെബ് ഡെസ്ക്
Published: August 28, 2026 02:53 AM IST | Updated: August 28, 2026 02:53 AM IST

മ​ഹാ​ക​വി സു​ബ്ര​ഹ്മ​ണ്യ ഭാ​ര​തി​യാ​ര്‍ ര​ചി​ച്ച ഗീ​ര്‍​വാ​ണ​വാ​ണി എ​ന്ന ക​വി​ ത​യു​ടെ നൃ​ത്താ​വി​ഷ്‌​കാ​രം സ്വാ​തി ആ​ത്മ​നാ​ഥ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ത​മി​ഴ് മ​ഹാ​ക​വി​യും സ്വാ​ത​ന്ത്ര്യ​സ​മ​ര മു​ന്ന​ണി പോ​രാ​ളി​യു​മാ​യ സു​ബ്ര​ഹ്മ​ണ്യ ഭാ​ര​തി​യാ​രു​ടെ ക​വി​ത​യ്ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ദൗ​ഹി​ത്രി സ്വാ​തി ആ​ത്മ​നാ​ഥ​ന്‍ നൃ​ത്താ​വി​ഷ്‌​കാ​രം ഒ​രു​ക്കി. ന​ട​ന​കൈ​ര​ളി​യു​ടെ ന​വ​ര​സോ​ത്സ​വ​ത്തി​ലാ​ണ് സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ശ​ക്ത​മാ​യ സ​ന്ദേ​ശം പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന സ്വാ​തി​യു​ടെ അ​വ​ത​ര​ണം അ​ര​ങ്ങേ​റി​യ​ത്.

ഗു​രു വേ​ണു​ജി​യു​ടെ കീ​ഴി​ല്‍ ന​വ​ര​സ​സാ​ധ​ന പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ സ്വാ​തി 15 ദി​വ​സം നീ​ണ്ട പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​മാ​പ​ന​മാ​യാ​ണ് മു​ത്ത​ച്ഛ​ന്‍ ഭാ​ര​തി​യാ​ര്‍ ര​ചി​ച്ച ഗീ​ര്‍​വാ​ണ​വാ​ണി എ​ന്ന ക​വി​ത നൃ​ത്താ​വി​ഷ്‌​കാ​ര​മാ​ക്കി​യ​ത്.

സ്ത്രീ​യും പു​രു​ഷ​നും തൊ​ഴി​ലി​ലും ജീ​വി​ത​ത്തി​ലും തു​ല്യ​ത കൈ​വ​രി​ക്കു​മ്പോ​ഴാ​ണ് യ​ഥാ​ര്‍​ഥ സ്വാ​ത​ന്ത്ര്യം സാ​ധ്യ​മാ​കു​ന്ന​തെ​ന്ന ആ​ശ​യ​മാ​ണ് ക​വി​ത​യു​ടെ ഇ​തി​വൃ​ത്തം. ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​തി​നു ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു​മു​മ്പ് ര​ചി​ക്ക​പ്പെ​ട്ട ക​വി​ത​യാ​ണ് സ്വാ​തി നൃ​ത്താ​വി​ഷ്‌​കാ​ര​ത്തി​ലൂ​ടെ വേ​ദി​യി​ലെ​ത്തി​ച്ച​ത്.

ച​ല​ച്ചി​ത്ര താ​ര​വും ന​ര്‍​ത്ത​കി​യു​മാ​യ ഉ​ത്ത​ര ഉ​ണ്ണി, അ​ജ​ന്യ കേ​ലോ​ത്ത്, മേ​രി, നി​വേ​ദി​ത, വെ​ന്ന​ല കി​ര​ണ്‍ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി ന​ര്‍​ത്ത​ക​ര്‍ ന​വ​ര​സോ​ത്സ​വ​ത്തി​ല്‍ വി​വി​ധ അ​വ​ത​ര​ണ​ങ്ങ​ളു​മാ​യി അ​ര​ങ്ങി​ലെ​ത്തി. ആ​ലി​യ ഖാ​ന്‍, ധ​നു​ഷ് നാ​ഗ്, കോ​മ​ള്‍​വ​ര്‍​മ, സ​ഞ്ജ​യ് മ​ഹ​ന്തി, സ്മൃ​തി വാ​ര്യ​ര്‍ തു​ട​ങ്ങി 16 യു​വ​പ്ര​തി​ഭ​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍​ക്കും ന​വ​ര​സോ​ത്സ​വം വേ​ദി​യാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up