x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​നൊ​ടി-ക​മ​ല​ക്ക​ട്ടി റോ​ഡ് ത​ക​ര്‍​ന്നു; യാ​ത്ര​ ദു​രി​ത​മാ​യി

വെബ് ഡെസ്‌ക്
Published: August 28, 2026 02:48 AM IST | Updated: August 28, 2026 02:48 AM IST

കു​ഴി​ക​ള്‍നി​റ​ഞ്ഞ മോ​നൊ​ടി - ക​മ​ല​ക്ക​ട്ടി റോ​ഡ്.

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ര്‍, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വെ​ള്ളി ക്കു​ള​ങ്ങ​ര - മോ​നൊ​ടി - ക​മ​ല​ക്ക​ട്ടി റോ​ഡ് ത​ക​ര്‍​ന്ന് യാ​ത്ര ത​രി​പ്പ​ണ​മാ​യ നി​ല​യി​ലാ​ണ്. ക​ട​മ്പോ​ട്, മോ​നോ​ടി, മാ​ങ്കു​റ്റി​പ്പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ചാ​ല​ക്കു​ടി, കു​റ്റി​ച്ചി​റ, ചാ​യ്പാ​ന്‍​കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ന്‍ ആ​ശ്ര​യി​ക്കു​ന്ന എ​ളു​പ്പ​വ​ഴി​യാ​ണ് ഈ ​റോ​ഡ്. ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ല്‍ വെ​ള്ളി​ക്കു​ള​ങ്ങ​ര-​മോ​നൊ​ടി ട്രാം​വേ ഭാ​ഗ​ത്ത് കു​ഴി​ക​ള്‍ നി​റ​ഞ്ഞി​രി​ക്കു​ക യാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ റോ​ഡി​ലെ കു​ഴി​ക​ള്‍ വ്യ​ക്ത​മാ​യി​കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​ക​ളി​ല്‍ ചാ​ടി അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക യാ​ണ്. വെ​ള്ളി​ക്കു​ള​ങ്ങ​ര - കോ​ര്‍​മ​ല റോ​ഡി​ല്‍ മ​ല​യോ​ര ഹൈ​വേ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ച​ട്ടി​ക്കു​ളം, കു​റ്റി​ച്ചി​റ, മാ​രാ​ങ്കോ​ട് പ്ര​ദേ​ങ്ങ​ളി​ലു ള്ള​വ​ര്‍ വെ​ള്ളി​ക്കു​ള​ങ്ങ​ര, കോ​ടാ​ലി ,കൊ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ത്താ​നും മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ കു​റ്റി​ച്ചി​റ, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ ക്കു​പോ​കാ​നും ക​മ​ല​ക്ക​ട്ടി റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ച്ചു​പോ​രു​ന്ന​ത്.

ഈ ​റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് പ​ല​ത​വ​ണ പ​രാ​തി​ക​ളും പ്ര​തി​ഷേ​ധ ങ്ങ​ളും അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി. കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​തി​നു​മു​മ്പ് കു​ഴി​ക​ള്‍ അ​ട​യ്ക്കു​ക​യും റോ​ഡി​ന്‍റെ ഇ​ടി​ഞ്ഞ​ഭാ​ഗ​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും ചെ​യ്ത് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up