കുളത്തൂപ്പുഴ: നെടുവന്നൂര്‍ കടവ് ചെക്ക്പോസ്റ്റിനു സമീപം വാഹനം നിര്‍ത്തി വാഹനത്തില്‍ നിന്നു താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ട് നീങ്ങിയ ജീപ്പ് മറിഞ്ഞ് ഉടമയായ യുവാവ് മരിച്ചു.
അമ്പതേക്കര്‍ തടത്തരികത്ത് വീട്ടില്‍ സജി (32) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അവിട്ടം നാളില്‍ സുഹൃത്തായ വനപാലകനുമൊത്ത് ജീപ്പില്‍ കൂട്ടുകാരെ കണ്ടുമടങ്ങുമ്പോള്‍ രാത്രി പത്തരയോടെ നെടുവന്നൂര്‍ക്കടവ് ചെക്പോസ്റ്റിനു സമീപമായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന വനപാലകന് സമീപത്തെ ഓഫീസിലേക്ക് പോയപ്പോള്‍ മറുവശത്തു നിന്ന് ഇറങ്ങിവന്ന സജി ഒപ്പം പോകാനായി പുറത്തു നിന്ന് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ ജീപ്പ് സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങി. ജീപ്പിനെ പിടിച്ചു നിര്‍ത്താനായി ശ്രമിക്കുന്നതിനിടെ സജിയെയും കൊണ്ട് വാഹനം പാതയോരത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവരും സമീപവാസികളും ഓടിയെത്തി ജീപ്പുയര്‍ത്തി സജിയെ പുറത്തെടുത്ത് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുളത്തപ്പുഴ പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നട്തിതയ മൃതദേഹം കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിച്ചു സംസ്കരിച്ചു. ഭാര്യ: അപ്സര മകള്‍: അഗ്മയ.
Tags : Young owner dies after jeep