x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ​അ​വ​ധി: നെ​ല്ലി​യാ​മ്പ​തി​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്

ജോ​ജി തോ​മ​സ്
Published: August 28, 2026 02:44 AM IST | Updated: August 28, 2026 02:44 AM IST

നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ കു​രു​ങ്ങി ദീ​ർ​ഘ​നേ​രം അനുഭവപ്പെട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്.

നെ​ന്മാ​റ: ഓ​ണം​അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം​മാ​ത്രം വാ​ഹ​ന​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​ർ പോ​ത്തു​ണ്ടി ചെ​ക്ക് പോ​സ്റ്റ് ക​ട​ന്നു​പോ​യ​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ നെ​ല്ലി​യാ​മ്പ​തി ചു​രം​പാ​ത​യി​ലും തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള റോ​ഡു​ക​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട വാ​ഹ​ന​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

കൈ​കാ​ട്ടി മു​ത​ൽ സീ​താ​ർ​കു​ണ്ട്, കാ​ര​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ടു​ങ്ങി​യ റോ​ഡി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​ത്. ഇ​രു​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ശം കൊ​ടു​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​യി. നീ​ണ്ട ക്യൂ ​രൂ​പ​പ്പെ​ട്ട​തോ​ടെ സ​മ​യ​ന​ഷ്ട​വും യാ​ത്ര​ക്കാ​രെ വ​ല​ച്ചു. ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ​കൂ​ട്ടി താ​മ​സ​സൗ​ക​ര്യം ബു​ക്ക് ചെ​യ്യാ​തെ​യെ​ത്തി​യ ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ല സ​ഞ്ചാ​രി​ക​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി​യ​തോ​ടെ പ്ര​ധാ​ന വ്യൂ ​പോ​യ​ന്‍റു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​കാ​തെ മ​ട​ങ്ങി​യ​താ​യും പ​റ​യു​ന്നു. റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ത​ക​ർ​ച്ച​യും സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ളെ​ക്കാ​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലാ​യി​രു​ന്നു കൂ​ടു​ത​ലാ​യി സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​ത്.

മ​ഴ​ക്കാ​ഴ്ച​ക​ൾ കാ​ണാ​ൻ

മ​ഴ​ക്കാ​ല​ത്തെ കാ​ട്ടു​ചോ​ല​ക​ളി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും മേ​ഘ​ങ്ങ​ൾ താ​ഴ്ന്നി​റ​ങ്ങു​ന്ന മ​ല​നി​ര​ക​ളും മ​ഴ​ക്കാ​ഴ്ച​ക​ളു​മാ​ണ് ഇ​ത്ത​വ​ണ സ​ഞ്ചാ​രി​ക​ളെ നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. കൂ​ടു​ത​ലും പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് മ​ഴ​ക്കാ​ല നെ​ല്ലി​യാ​മ്പ​തി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​ത്.

ആ​ഴ്ച​ക​ൾ​ക്ക് മു​മ്പു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നു കു​റ​വു​ണ്ടാ​യി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ചെ​റു​നെ​ല്ലി വ്യൂ ​പോ​യ​ന്‍റി​ന് സ​മീ​പ​വും കു​ണ്ട​റ​ച്ചോ​ല പാ​ല​ത്തി​ന് സ​മീ​പ​വും റോ​ഡി​ലൂ​ടെ കാ​ട്ടാ​ന​ക​ളെ​യും കു​ട്ടി​യാ​ന​ക​ളെ​യും ക​ണ്ട​ത് വ​ലി​യ കൗ​തു​ക​മാ​യി​രു​ന്നു.

ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തും നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ണം വ​ർ​ധി​പ്പി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
മ​ല​മ്പു​ഴ അ​ട​ഞ്ഞ​തും കാ​ര​ണ​മാ​യി

മ​ല​മ്പു​ഴ ഉ​ദ്യാ​നം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ന​ൽ അ​വി​ടേ​ക്കു​ള്ള വി​നോ​ദ​യാ​ത്ര ഒ​ഴി​വാ​ക്കി ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പേ​ർ ഓ​ണം​അ​വ​ധി നെ​ല്ലി​യാ​മ്പ​തി​യി​ൽ ചെ​ല​വ​ഴി​ക്കാ​ൻ എ​ത്തി​യ​താ​യും സ​ഞ്ചാ​രി​ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, തി​രു​വോ​ണ നാ​ളാ​യ ബു​ധ​നാ​ഴ്ച മ​റ്റ് ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു​വെ​ന്നു നെ​ല്ലി​യാ​മ്പ​തി​യി​ലെ ടാ​ക്സി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലേ​ക്ക് റി​സോ​ർ​ട്ടു​ക​ളി​ലും മ​റ്റ് താ​മ​സ​സൗ​ക​ര്യ​ങ്ങ​ളി​ലും നേ​ര​ത്തെ മു​റി​ക​ൾ ബു​ക്ക് ചെ​യ്തി​രു​ന്ന​വ​രും കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​തോ​ടെ തി​ര​ക്ക് വീ​ണ്ടും വ​ർ​ധി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up