x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"മ​ണ്ണി​ൽ​നി​ന്നു വി​ണ്ണി​ലേ​ക്ക്'ക്യാ​മ്പ്

വെബ് ഡെസ്‌ക്
Published: August 28, 2026 02:35 AM IST | Updated: August 28, 2026 02:35 AM IST

ക​ണ​ക്ക​ൻ​തു​രു​ത്തി ഗ​വ. സ്കൂ​ളി​ൽ ന​ട​ന്ന മ​ണ്ണി​ൽ​നി​ന്ന് വി​ണ്ണി​ലേ​ക്ക് ക്യാ​മ്പി​ൽ​നി​ന്ന്.

വ​ട​ക്ക​ഞ്ചേ​രി: ക​ണ​ക്ക​ൻ​തു​രു​ത്തി ഗ​വ. യു​പി സ്കൂ​ളി​ൽ മ​ണ്ണി​ൽ​നി​ന്ന് വി​ണ്ണി​ലേ​ക്ക് എ​ന്ന​പേ​രി​ൽ ഏ​ക​ദി​ന ക്യാ​മ്പ് ന​ട​ത്തി.

നാ​ലു​മു​ത​ൽ എ​ഴു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് രാ​വി​ലെ നാ​ട​ൻ​പാ​ട്ട് ക്ലാ​സി​ലൂ​ടെ തു​ട​ങ്ങി ആ​കാ​ശ നി​രീ​ക്ഷ​ണ​ത്തോ​ടെ രാ​ത്രി പ​ത്തി​നാ​ണ് സ​മാ​പി​ച്ച​ത്.​എ​ന്‍റെ ക​ഥ, എ​ന്‍റെ ക​വി​ത, ക​ട​ലാ​സി​ന്‍റെ മാ​ന്ത്രി​ക​ലോ​കം, ല​ഘു​പ​രീ​ക്ഷ​ണ​ങ്ങ​ൾ, ന​ക്ഷ​ത്ര​ക്ലാ​സ് എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു ക്യാ​മ്പ് പ​രി​പാ​ടി​ക​ൾ.

ബി​ആ​ർ​സി​യി​ലെ സം​ഗീ​ത അ​ധ്യാ​പി​ക സൗ​മ്യ സ​ന്തോ​ഷ്‌, പു​സ്ത​ക ര​ച​യി​താ​വും അ​ധ്യാ​പി​ക​യു​മാ​യ പി.​എ​ൻ. മ​ഞ്ജു, എ​എ​സ്ഐ പി.​സ​ന്ദീ​പ് എ​ന്നി​വ​ർ ക്യാ​മ്പ് ന​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു വ​ർ​ഗീ​സ് സ്വാ​ഗ​ത​വും സീ​നി​യ​ർ അ​ധ്യാ​പി​ക ന​യ​ന മു​കി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up