x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന വി​ല്ല​ൻ ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ക്കൊ​ന്പു​ക​ൾ

വെബ് ഡെസ്ക്
Published: August 28, 2026 02:29 AM IST | Updated: August 28, 2026 02:29 AM IST

ഇ​ന്ന​ലെ അ​പ​ക​ട​മു​ണ്ടാ​യ ദേ​ശീ​യ​പാ​ത​യി​ൽ കാ​ഞ്ഞി​ക്കു​ള​ത്ത് റോ​ഡി​ലേ​ക്കു ചാഞ്ഞുനി​ൽ​ക്കു​ന്ന മ​ര​ക്കൊ​ന്പു​ക​ൾ.

ക​ല്ല​ടി​ക്കോ​ട്: കാ​ഞ്ഞി​ക്കു​ള​ത്ത് ലോ​റി​ക​ൾ​ക്കു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​നു പ്ര​ധാ​ന വി​ല്ല​ൻ പാ​ത​യോ​ര​ത്തെ മ​ര​ക്കൊ​ന്പു​ക​ളെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ.

റോ​ഡി​ലേ​യ്ക്കു ച​രി​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ക്കൊ​മ്പി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വ​ല​തു​വ​ശം ചേ​ർ​ത്ത് ക​ണ്ടെ​യ്ന​ർ ലോ​റി എ​ടു​ത്ത​താ​ണ് എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​നും തീ​പി​ടി​ക്കാ​നും കാ​ര​ണ​മാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ കാ​ഞ്ഞി​ക്കു​ള​ത്തി​നും സ​ത്രം​കാ​വി​നു​മി​ട​യി​ൽ കാ​ഞ്ഞി​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ൻ​വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം.

റോ​ഡി​നു​കു​റു​കെ 15 അ​ടി ഉ​യ​ര​ത്തി​ൽ ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ക്കൊ​മ്പി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ റോ​ഡി​ന്‍റെ ന​ടു​വി​ലൂ​ടെ എ​ടു​ത്ത​പ്പോ​ഴാ​ണ് കോ​ഴി​ത്തീ​റ്റ ക​യ​റ്റി​വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലേ​യ്ക്കും തീ​പ​ട​രു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യു​ടെ ക​രി​ങ്ക​ല്ല​ത്താ​ണി മു​ത​ൽ താ​ണാ​വ് വ​രെ​യു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല സ്വ​കാ​ര്യ ക​ന്പ​നി​ക്കാ​ണ്.

നി​ർ​മാ​ണ​ത്തി​ന്‍റെ തു​ട​ക്കം​മു​ത​ൽ​ത​ന്നെ അ​പാ​ക​ത​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വ​ള​വു​ക​ളും തി​രി​വു​ക​ളും കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും ഇ​റ​ക്ക​ങ്ങ​ളും വീ​തി​ക്കു​റ​വും പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കും മ​ര​ണ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

തെ​രു​വു​വി​ള​ക്കു​ക​ളൊ, അ​ഴു​ക്കു​ചാ​ലു​ക​ളോ ഇ​ല്ലാ​ത്ത​തും പ​ല​പ്പോ​ഴും അ​പ​ക​ട​കാ​ര​ണ​മാ​കു​ന്നു​ണ്ട്. നൊ​ട്ട​ൻ​മ​ല, ചൂ​രി​യോ​ട്, ത​ച്ച​മ്പാ​റ, എ​ടാ​യ്ക്ക​ൽ, പൊ​ന്നം​കോ​ട്, പ​ന​യ​മ്പാ​ടം, തു​പ്പ​നാ​ട്, ക​ല്ല​ടി​ക്കോ​ട്, കാ​ഞ്ഞി​ക്കു​ളം, വേ​ലി​ക്കാ​ട്, മൈ​ല​മ്പു​ള്ളി, മു​ണ്ടൂ​ർ, പൊ​രി​യാ​നി, പു​തു​പ​രി​യാ​രം, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. റോ​ഡി​ലേ​യ്ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും കൊ​മ്പു​ക​ളും വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ​ത​ട്ടി അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ത​ട​സ​ങ്ങ​ളും സ്ഥി​ര​മാ​ണ്.
നേ​ര​ത്തെ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​രി​മ്പ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി​യി​രു​ന്നു.
പ​ല​യി​ട​ത്തും വീ​ഴാ​റാ​യ മ​ര​ങ്ങ​ൾ ഇ​നി​യും റോ​ഡി​ലേ​യ്ക്കു ചെ​രി​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത ഈ ​റോ​ഡി​ൽ മൈ​ല​മ്പു​ള്ളി​യി​ൽ ടോ​ൾ​പ്ലാ​സ​യും ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​വു​മു​ണ്ടെ​ന്ന​താ​ണ് വി​ചി​ത്ര​മാ​യ മ​റ്റൊ​രു കാ​ര്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up