മണ്ണുത്തി സെന്റ് ആന്റണീസ് ഇടവകയിൽനടന്ന സമർപ്പിതസംഗമം.
മണ്ണുത്തി: സെന്റ് ആന്റണീസ് ഇടവകയിൽ സമർപ്പിതസംഗമം സംഘടിപ്പിച്ചു. സമൂഹബലിയിൽ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു.
വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ, വികാരി ഫാ. ഡേവിസ് ചിറമ്മൽ, മേരിമാതാ മേജർ സെമിനാരി റെക്ടർ. ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഫ. ജോയ്സ് തോണികുടിയിൽ എസ്ഡിബി, പാവറട്ടി തീർഥകേന്ദ്രം റെക്ടർ. ഫാ. ആന്റണി ചെമ്പകശേരി, ഫാ. ലിവിൻ കുരുതുകുളങ്ങര, ഫാ. അരുൺ മഞ്ഞില വിസി തുടങ്ങി 40 ഓളം വൈദികരും സഹകാർമികരായി. തുടർന്നുനടന്ന അനുമോദനയോഗത്തിൽ അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ ഡോ. ആനി കുര്യാക്കോസ്, സമരിറ്റൻ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ അൽഫോൻസ, അസി. വികാരി ഫ. ജോൺ പുത്തൂർ, ട്രസ്റ്റി ആന്റോ മാത്യു തുടങ്ങിയവർ സംസാരിച്ചു.
ഡിസംബറിൽ നടക്കുന്ന സ് നേഹോത്സവത്തിനു മുന്നോടിയായാണ് സമർപ്പിതസംഗമം സംഘടിപ്പിച്ചത്. പരിപാടികൾക്ക് വികാരി ഫ. ഡേവിസ് ചിറമ്മൽ, അസി. വികാരി ഫാ. ജോൺ പുത്തൂർ, കൈക്കാരൻമാരായ പിയുസ് ചാലിശേരി, ടോമി ഇടമറ്റത്തിൽ, ആന്റോ വടക്കുമ്പാടൻ, ലിയോ ആലപ്പാട്ട് എന്നിവർ നേതൃത്വംനൽകി.
Tags : NattuVishesham DistrictNews