x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: August 28, 2026 02:16 AM IST | Updated: August 28, 2026 02:16 AM IST

പു​തു​ക്കാ​ട് ഗ​വ.​ സ്കൂ​ളി​നുസ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ തീ ​പ​ട​ർ​ന്ന നി​ല​യി​ൽ.

പു​തു​ക്കാ​ട്: ഗ​വ.​സ്കൂ​ളി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു. പു​തു​ക്കാ​ട് പാ​ഴാ​യി സ്വ​ദേ​ശി ചെ​മ്മ​ണ്ട​പ​റ​മ്പി​ൽ ന​ന്ദേ​ഷി​ന്‍റെ കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം.

ചെ​ങ്ങാ​ലൂ​രി​ലെ സ്കൂ​ളി​ൽ​നി​ന്ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ന​ന്ദേ​ഷ് കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് ഡോ​ർ തു​റ​ന്ന് ചാ​ടി​യി​റ​ങ്ങി​യ​തു മൂ​ലം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​ർ റോ​ഡ​രി​കി​ലെ കാ​ന​യി​ലേ​ക്ക് ചെ​രി​ഞ്ഞ​തോ​ടെ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജു കാ​ളി​യേ​ങ്ക​ര വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പു​തു​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സ് തീ​യ​ണ​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up