വാഴാനി ഓണം ഫെസ്റ്റ് കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
പുന്നംപറമ്പ്: വാഴാനിയുടെ വികസനം ഉറപ്പാക്കുമെന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു. വാഴാനി വിനോദസഞ്ചാരകേന്ദ്രത്തിൽ ഓണം ഫെസ്റ്റ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു കെ. രാധാകൃഷ്ണൻ.
തെക്കുംകര പഞ്ചായത്ത് ഭരണസമിതിയുടെയും ഡിടിപിസിയുടെയും നേതൃത്വത്തിലാണ് ഓണം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷതവഹിച്ചു.
സംഘാടകസമിതി ചെയർമാനും തെക്കുംകര പഞ്ചായത്ത് പ്രസിഡന്റുമായ ശാന്ത ഉണ്ണികൃഷ്ണൻ, വൈസ്പ്രസിഡന്റ് ഇ.എൻ. ശശി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.വി. സുനിൽകുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വിജി ജയസൂര്യ, പ്രസ് ക്ലബ് സെക്രട്ടറി ജോണി ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews