നബിദിന റാലിക്ക് മാന്നാർ തൃക്കുരട്ടി ക്ഷേത്രനടയിൽ നൽകിയ സ്വീകരണം.
മാന്നാര്‍: മാന്നാർ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന മതപ്രസംഗ പരമ്പരയ്ക്ക് സമാപനംകുറിച്ച് മാന്നാറിൽ നടന്ന നബിദിന റാലിക്ക് മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്ര നടയിലും ശ്രീകുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലും സ്വീകരണം നല്കി.
മാന്നാറിന്റെ മതമൈത്രി ഊട്ടി ഉറപ്പിക്കുന്നതായിരുന്നു രണ്ട് സ്വീകരണങ്ങളും. ഇന്നലെ വൈകിട്ട് 4.30ന് മാന്നാർ പുത്തൻപള്ളിയിൽനിന്ന് ആരംഭിച്ച നബിദിനറാലിക്ക് ശ്രീകുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രനടയില്‍ ക്ഷേത്ര ഭാരവാഹികളായ സജികുട്ടപ്പൻ, പ്രഭകുമാർ, സജിവിശ്വനാഥൻ, ശിവൻപിളള, അജിത്കുമാർ, ഗിരീഷ്, സന്തോഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് തൃക്കുരട്ടി ക്ഷേത്രനടയിൽ എത്തിയ നബിദിന റാലിക്ക് മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഉപദേശക സമിതിയും തൃക്കുരട്ടി മഹാദേവ സേവാസമിതിയും സംയുക്തമായി സ്വീകരണം നൽകി.
Tags : NattuVishesham DistrictNews