x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ധ​വ​വാ​രി​യ​ർ ഓ​ർ​മ​ദി​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും

വെബ് ഡെസ്ക്
Published: August 28, 2026 02:12 AM IST | Updated: August 28, 2026 02:12 AM IST

തി​രു​വി​ല്വാ​മ​ല പാ​മ്പാ​ടി ഐ​വ​ർ​മ​ഠം മാ​ധ​വ​വാ​രി​യ​ർ ഓ​ർ​മ​ദി​ന​വും മാ​ധ​വ​പ്രി​യ പു​ര​സ്കാ​രസ​മ​ർ​പ്പ​ണ​വും മേ​ളാ​ചാ​ര്യ​ൻ സ​ദ​നം വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

തി​രു​വി​ല്വാ​മ​ല: ഐ​വ​ർ​മ​ഠം മാ​ധ​വ​വാ​രി​യ​രു​ടെ ഓ​ർ​മ​ദി​ന​വും മാ​ധ​വ​പ്രി​യ പു​ര​സ്‌​കാ​ര​സ​മ​ർ​പ്പ​ണ​വും മേ​ളാ​ചാ​ര്യ​ൻ സ​ദ​നം വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പാ​മ്പാ​ടി ഐ​വ​ർ​മ​ഠം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​വി. അ​ശോ​ക​ൻ വാ​ര്യ​ർ അ​ധ്യ​ക്ഷ​നാ​യി.

‌പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, മ​ണ്ണൂ​ർ രാ​ജ​കു​മാ​ര​നു​ണ്ണി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. പ്ര​ഭാ​ക​ര​ൻ​നാ​യ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി , ഗോ​പി എ​ൻ. പൊ​തു​വാ​ൾ, ക​ലാ​മ​ണ്ഡ​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല പ​ണി​ക്ക​ർ, പി. ​കൃ​ഷ്ണ​കു​മാ​ർ, സ​ജ​യ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ച​ട​ങ്ങി​ൽ മാ​ധ​വ​പ്രി​യ പു​ര​സ്കാ​രം മേ​ളാ​ചാ​ര്യ​ൻ ക​ലാ​മ​ണ്ഡ​ലം ബ​ല​രാ​മ​ന് സ​മ്മാ​നി​ച്ചു. ട്ര​സ്റ്റ് എ​ല്ലാ​വ​ർ​ഷ​വും ന​ൽ​കി​വ​രു​ന്ന സ​ഹാ​യ​ധ​ന​വും വി​ത​ര​ണം ചെ​യ്തു.

വൈ​കു​ന്നേ​രം 6.30ന് ​സ​ദ​നം ക​ഥ​ക​ളി അ​ക്കാ​ദ​മി അ​വ​ത​രി​പ്പി​ച്ച ക​ർ​ണ​നി​ഗ്ര​ഹം ക​ഥ​ക​ളി​യും അ​ര​ങ്ങേ​റി.

Tags : NattuVishesham DistrictNews

Recent News

Corehub Up