ചാവക്കാട് ബീച്ചിൽ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരപ്പെരുമ ഓണാഘോഷം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ചാവക്കാട്: തീരമേഖലകളെ ബന്ധപ്പെടുത്തി ഓണാഘോഷം വിപുലമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. ചാവക്കാട് നഗരസഭ നടത്തുന്ന തീരപ്പെരുമ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നഗരസഭയുടെയും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ചാവക്കാട് ബീച്ചില്‍ രണ്ടുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷം തീരപ്പെരുമയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വൈകിട്ട് ബീച്ചിലേക്കുനടന്ന ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന സാംസ്കാരികസമ്മേളനം മന്ത്രി ഉദ്ഘാടനംചെയ്തു. എന്‍.കെ. അക്ബര്‍ എംഎല്‍എ അധ്യക്ഷനായി. കളക്ടര്‍ ശിഖ സുരേന്ദ്രന് മുഖ്യാതിഥിയായി.
വൈസ് ചെയർപേഴ്സണ്‍ ബിന്‍സി സന്തോഷ്, സ്ഥിരംസമിതി അധ്യക്ഷരായ പി. യതിന്ദ്രദാസ്, കെ.പി. രഞ്ജിത്ത്കുമാര്‍, കെ.എച്ച്. സലാം, ചാവക്കാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ്, സെക്രട്ടറി ജോജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് ഏഴിന് കൊച്ചിന് ഗിന്നസ് മെഗാ ഷോ ഉണ്ടാവും.
Tags : NattuVishesham DistrictNews