x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​പ്ര​യാ​ർ ജ​ലോ​ത്സ​വം: ഗ​രു​ഡ​നും വ​ട​ക്കും​പു​റ​വും ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: August 28, 2026 02:09 AM IST | Updated: August 28, 2026 02:09 AM IST

തൃ​പ്ര​യാ​ർ ജ​ലോ​ത്സ​വ​ത്തി​ൽ ജേ​താ​ക്ക​ളാ​യ ഗ​രു​ഡ​ൻ, വ​ട​ക്കും​പു​റം ടീ​മു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സി​ൽ​നി​ന്നു ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

തൃ​പ്ര​യാ​ർ: തി​രു​വോ​ണ​നാ​ളി​ൽ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മു​ന്നിൽ ക​നോ​ലി​ക​നാ​ലി​ൽ ന​ട​ന്ന തൃ​പ്ര​യാ​ർ ജ​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡി​ൽ ടി​ബി​സി കൊ​ച്ചി​ൻ ടൗ​ൺ ന​യി​ച്ച ഗ​രു​ഡ​ൻ വ​ള്ളം ജേ​താ​ക്ക​ളാ​യി. ബി ​ഗ്രേ​ഡി​ൽ ജെ​ബി​സി മു​പ്പ​ട്ടി​ത്ത​റ​യു​ടെ വ​ട​ക്കും​പു​റം ഒ​ന്നാം​സ്ഥാ​നം​നേ​ടി.
എ ​ഗ്രേ​ഡി​ൽ പൈ​നൂ​ർ വെ​ണ്ണ​ക്ക​ൽ ക​ട​വ് ക്ല​ബ് ന​യി​ച്ച താ​ണി​യ​ൻ ദി ​ഗ്രേ​റ്റ് ര​ണ്ടാം​സ്ഥാ​ന​വും മ​ഹി​മ നാ​ട്ടി​ക​യു​ടെ പൊ​ഞ്ഞ​ന​ത്ത​മ്മ ന​മ്പ​ർ വ​ൺ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ബി ​ഗ്രേ​ഡി​ൽ ടി​ഡി​ബി​സി​യു​ടെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ന​മ്പ​ർ ടു ​ര​ണ്ടാം​സ്ഥാ​നം നേ​ടി. ടി​പ്പു വാ​രി​യേ​ഴ്സി​ന്‍റെ ജി​ബി ത​ട്ട​ക​നാ​ണ് മൂ​ന്നാം​സ്ഥാ​നം. ജ​ലോ​ത്സ​വം ഗീ​താ​ഗോ​പി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പി.​എം. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ
്ര​വാ​സി വ്യ​വ​സാ​യി ബി​ജു പു​ളി​ക്ക​ൽ, യു​വ വ​നി​താ​സം​രം​ഭ​ക സി.​എ​സ്. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പി. സ​ന്ദീ​പ്, അ​മ​ൽ ടി.​പ്രേ​മ​ൻ, പി.​ഐ. സ​ജി​ത, അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ല​ക്ഷ്മി വ​സ​ന്ത​ൻ, ഡോ.​കെ.​കെ. വി​ഷ്‌​ണു​ഭാ​ര​തീ​യ സ്വാ​മി, താ​ന്ന്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. പീ​താം​ബ​ര​ൻ, നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നു, സം​ഘാ​ട​ക​സ​മി​തി ജ​ന. ക​ൺ​വീ​ന​ർ പ്രേ​മ​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത്, അ​നി​ൽ പു​ളി​ക്ക​ൽ, സു​ൽ​ഫി​ക്ക​ർ അ​സീ​സ് തോ​ട്ടാ​ൻ​ചി​റ, അ​മ​ർ​സിം​ഗ് കു​ന്നു​ങ്ങ​ൽ, ബെ​ന്നി ത​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up