Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliceCase

ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണം; സൈ​ബ​ർ ഗു​ണ്ട​ക​ൾ വേ​ട്ട​യാ​ടു​ന്നു; ബി​ജെ​പി നേ​താ​വ് എം.​എ​സ്.​അ​ഞ്ജ​ന പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണ​ങ്ങ​ളെ​ച്ചൊ​ല്ലി സം​സ്ഥാ​ന ബി​ജെ​പി​യി​ൽ ചേ​രി​പ്പോ​ര് രൂ​ക്ഷ​മാ​കു​ന്നു. ത​നി​ക്കെ​തി​രെ​യു​ള്ള ഫ​ണ്ട് വി​വാ​ദം വ്യാ​ജ​മാ​ണെ​ന്നും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​സ്. അ​ഞ്ജ​ന സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ഞ്ജ​ന​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും ഫ​ണ്ട് വി​ത​ര​ണ​വും കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​സ്. സു​രേ​ഷ് ക​ഴി​ഞ്ഞാ​ൽ തൊ​ട്ട​ടു​ത്ത പ്ര​ധാ​ന പ​ദ​വി​യി​ലാ​യി​രു​ന്നു ഇ​വ​ർ.

എ​ന്നാ​ൽ പു​റ​ത്തു​നി​ന്ന് കൊ​ടി വാ​ങ്ങി​യ വ​ക​യി​ൽ മാ​ത്രം 31 ല​ക്ഷം രൂ​പ അ​ഞ്ജ​ന ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി​യെ​ന്ന് കാ​ണി​ച്ച് പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം വി​ദേ​ശ​ത്തു​ള്ള ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ടു​ത്ത​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ഇ​തി​ന് പി​ന്നാ​ലെ അ​ടി​യ​ന്ത​ര കോ​ർ ക​മ്മി​റ്റി യോ​ഗ​വും ചേ​രു​ന്നു​ണ്ട്.

 

Latest News

Corehub Up