x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​വ​ഴ​ക്ക്; ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ട്ടി​ക്കൊ​ന്ന പ്ര​തി കീ​ഴ​ട​ങ്ങി

നാഷണൽ ഡെസ്ക്
Published: July 30, 2026 07:25 PM IST | Updated: July 30, 2026 07:25 PM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: കു​ടും​ബ​വ​ഴ​ക്കി​നി​ടെ യു​വാ​വ് ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ട്ടി​ക്കൊ​ന്നു. ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​ര​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വൈ​ഗൈ ന​ഗ​ർ സ്വ​ദേ​ശി​യാ​യ ചെ​ല്ല​മു​ത്തു (31) ആ​ണ് ഭാ​ര്യ ശ​ർ​മി​ള (28), ഭാ​ര്യാ​മാ​താ​വ് പ​ത്മാ​വ​തി (58) എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ദു​ബാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ചെ​ല്ല​മു​ത്തു അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് ഭാ​ര്യ ശ​ർ​മി​ള​യും ഇ​യാ​ളും കു​റ​ച്ചു​കാ​ല​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇരുവരും തമ്മിൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ചെ​ല്ല​മു​ത്തു അ​രി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ​യും ത​ട​യാ​ൻ ശ്ര​മി​ച്ച ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ട്ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : double murder Ramanathapuram TamilNadu Family Dispute Murder PoliceCase

Recent News

Corehub Up