Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railways

ഭ​ക്ഷ​ണവി​ല വ​ര്‍​ധിപ്പിച്ച് റെയിൽവേ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ള്‍​ക്കു പി​​​ന്നാ​​​ലെ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ കാ​​​റ്റ​​​റിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ള്‍ വ​​​ഴി വി​​​ല്‍​ക്കു​​​ന്ന ഭ​​​ക്ഷ​​​ണ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ര​​​ക്കും വ​​​ര്‍​ധി​​​പ്പി​​​ച്ചു. വ​​​ര്‍​ധി​​​പ്പി​​​ച്ച നി​​​ര​​​ക്ക് നി​​​ല​​​വി​​​ല്‍ വ​​​ന്നു.

വി​​​ഭ​​​വ​​​ങ്ങ​​​ള്‍​ക്ക് അ​​​ഞ്ചു രൂ​​​പ മു​​​ത​​​ല്‍ 15 രൂ​​​പ വ​​​രെ​​​യാ​​​ണ് വി​​​ല​​​വ​​​ര്‍​ധ​​​ന ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 95 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ഫി​​​ഷ് ക​​​റി മീ​​​ല്‍​സി​​​ന് 15 രൂ​​​പ ഉ​​​യ​​​ര്‍​ത്തി 110 ആക്കി. ദോ​​​ശ, ഇ​​​ടി​​​യ​​​പ്പം, അ​​​പ്പം എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല 15-ല്‍നി​​​ന്നും 20 ആ​​​ക്കി​​​യും വ​​​ര്‍​ധി​​​പ്പി​​​ച്ചു.

ര​​​ണ്ടു പൊ​​​റോ​​​ട്ട​​​യ്ക്കും വെ​​​ജി​​​റ്റ​​​ബി​​​ള്‍ ക​​​റി​​​ക്കും 45 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 55 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ര്‍​ത്തി. 30 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു സാ​​​മ്പാ​​​ര്‍ റൈ​​​സി​​​ന്‍റെ വി​​​ല 40 ആ​​​യി ഉ​​​യ​​​ര്‍​ത്തി. 35 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ഡ​​​ബി​​​ള്‍ ഓം​​​ലെ​​​റ്റി​​​നു 45 രൂ​​​പ​​​യാ​​​യും 15 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന പു​​​ഴു​​​ങ്ങി​​​യ മു​​​ട്ട​​​യ്ക്ക് 20 രൂ​​​പ​​​യാ​​​ക്കി​​​യും വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ചു. എ​​​ന്നാ​​​ല്‍, ച​​​പ്പാ​​​ത്തി, പൊ​​​റോ​​​ട്ട, അ​​​രി​​​പ്പ​​​ത്തി​​​രിഎ​​​ന്നി​​​വ​​​യു​​​ടെ വി​​​ല​​​യി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. 20 രൂ​​​പ​​​യു​​​ള്ള പ​​​ഴംപൊ​​​രി​​​യു​​​ടെ വി​​​ല​​​യി​​​ലും മാ​​​റ്റ​​​മി​​​ല്ല.

പ്രാ​​​ത​​​ല്‍ വി​​​ഭ​​​വ​​​ങ്ങ​​​ള്‍​ക്കും ല​​​ഘു​​​ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍​ക്കും കാ​​​ര്യ​​​മാ​​​യ വി​​​ല​​​വ​​​ര്‍​ധ​​​ന​​​യു​​​ണ്ട്. ര​​​ണ്ട് ഇ​​​ഡ്ഡ​​​ലി​​​ക്ക് (ച​​​ട്‌​​​നി, സാ​​​മ്പാ​​​ര്‍) 25 രൂ​​​പ​​​യാ​​​ണ് പു​​​തി​​​യ നി​​​ര​​​ക്ക്. മു​​​ന്‍​പ് 20 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടു വീ​​​തം ഉ​​​ഴു​​​ന്നു​​​വ​​​ട, പ​​​രി​​​പ്പു​​​വ​​​ട, ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങ് ബോ​​​ണ്ട, സ​​​മൂ​​​സ, ബ​​​ജി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് 30 രൂ​​​പ​​​യാ​​​യി വി​​​ല പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ചു. അ​​​ഞ്ചു രൂ​​​പ വീ​​​ത​​​മാ​​​ണ് വ​​​ര്‍​ധ​​​ന. 25 രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​സാ​​​ല​​​ദോ​​​ശ, ഉ​​​ള്ളി ദോ​​​ശ, റ​​​വ ഉ​​​പ്പു​​​മാ​​​വ്, റ​​​വ ദോ​​​ശ, റ​​​വ ഇ​​​ഡ്‌​​​ലി എ​​​ന്നി​​​വ​​​യ്ക്ക് 30 രൂ​​​പ​​​യാ​​​യി വി​​​ല പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ചു. അ​​​ഞ്ചു രൂ​​​പ വീ​​​ത​​​മാ​​​ണ് വ​​​ര്‍​ധ​​​ന.

30 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന വെ​​​ജി​​​റ്റ​​​ബി​​​ള്‍ സാ​​​ന്‍​ഡ്‌​​​വി​​​ച്ചി​​​ന് 35 രൂ​​​പ​​​യാ​​​യും 50 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ചീ​​​സ് സാ​​​ഡ്‌​​​വി​​​ച്ചി​​​നു 60 രൂ​​​പ​​​യാ​​​യും വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ചു. വെ​​​ജി​​​റ്റ​​​ബി​​​ള്‍ ബ​​​ര്‍​ഗ​​​റി​​​നു 10 രൂ​​​പ​​​യാ​​​ണ് വ​​​ര്‍​ധ​​​ന. 45 രൂ​​​പ​​​യി​​​ല്‍ നി​​​ന്നും 55 രൂ​​​പ​​​യാ​​​ക്കി​​​യാ​​​ണ് വി​​​ല ഉ​​​യ​​​ര്‍​ത്തി​​​യ​​​ത്. മു​​​ന്‍​പ് 40 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു വെ​​​ജി​​​റ്റ​​​ബി​​​ള്‍ ക​​​ട്‌​​​ല​​​റ്റി​​​ന് ഇ​​​നി​​​മു​​​ത​​​ല്‍ 50 രൂ​​​പ ന​​​ല്‍​ക​​​ണം. 25 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന വെ​​​ജി​​​റ്റ​​​ബി​​​ള്‍ സൂ​​​പ്പ്, ടൊ​​​മാ​​​റ്റോ സൂ​​​പ്പ്, സാ​​​മ്പാ​​​ര്‍ വ​​​ട, അ​​​രി​​​പ്പു​​​ട്ട് എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല 30 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ത്തി​​​യി​​​ട്ടു​​​ണ്ട്.

30 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ലെ​​​മ​​​ണ്‍ റൈ​​​സ്, കേ​​​ര്‍​ഡ് റൈ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല 35 ആ​​​ക്കി​​​യും 25 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന കോ​​​ക്ക​​​ന​​​ട്ട് റൈ​​​സ്, പൊ​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല 30 രൂ​​​പ​​​യാ​​​ക്കി​​​യും ഉ​​​യ​​​ര്‍​ത്തി. ര​​​ണ്ടു സു​​​ഖി​​​യ​​​ന്‍റെ വി​​​ല 30 രൂ​​​പ​​​യി​​​ല്‍ നി​​​ന്നും 40 രൂ​​​പ​​​യാ​​​ക്കി​​​യും കൊ​​​ഴു​​​ക്കൊ​​​ട്ട, ബോ​​​ണ്ട എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല 30ല്‍ ​​​നി​​​ന്നും 35 ആ​​​ക്കി​​​യും വ​​​ര്‍​ധി​​​പ്പി​​​ച്ചു. ര​​​ണ്ടു നെ​​​യ്യ​​​പ്പ​​​ത്തി​​​ന്‍റെ വി​​​ല 20-ല്‍ ​​​നി​​​ന്നും 25 ആ​​​യും ഉ​​​ണ്ണി​​​യ​​​പ്പ​​​ം വി​​​ല 15-ല്‍ ​​​നി​​​ന്നും 20 ആ​​​ക്കി​​​യും ഉ​​​യ​​​ര്‍​ത്തി.

സം​​​സ്ഥാ​​​ന​​​ത്ത് റ​​​സ്റ്റ​​​റ​​​ന്‍റുക​​​ള്‍, ഹോ​​​ട്ട​​​ലു​​​ക​​​ള്‍, കാ​​​ന്‍റീ​​​നു​​​ക​​​ള്‍, ത​​​ട്ടു​​​ക​​​ട​​​ക​​​ള്‍, പാ​​​ഴ്‌​​​സ​​​ല്‍ യൂ​​​ണി​​​റ്റു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഭ​​​ക്ഷ​​​ണസാ​​​ധ​​​ന​​​ങ്ങ​​​ള്‍​ക്കു വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ റെ​​​യി​​​ല്‍​വേ​​​യും ഭ​​​ക്ഷ​​​ണ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

എ​സി കോ​ച്ചി​ല്‍ ക​ത്തു​ന്ന വി​ള​ക്കു​മാ​യി പൂ​ജ; റെ​യി​ല്‍​വേ അ​ന്വേ​ഷ​ണം തുടങ്ങി

പ​​​ര​​​വൂ​​​ര്‍: ട്രെ​​​യി​​​നി​​​ലെ എ​​​സി കോ​​​ച്ചി​​​നു​​​ള്ളി​​​ല്‍ ക​​​ത്തു​​​ന്ന എ​​​ണ്ണ​​​വി​​​ള​​​ക്കും ച​​​ന്ദ​​​ന​​​ത്തി​​​രി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ച് പൂ​​​ജ ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​വൃ​​​ത്തി​​​യു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ചി​​രു​​ന്നു.

എ​​​സി കോ​​​ച്ചി​​​ലെ മു​​​ക​​​ളി​​​ലെ ബ​​​ര്‍​ത്തി​​​ല്‍ ഇ​​​രു​​​ന്നാ​​​ണ് ഒ​​​രു യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ ക​​​ത്തി​​​ച്ചു​​​വ​​​ച്ച വി​​​ള​​​ക്കും ച​​​ന്ദ​​​ന​​​ത്തി​​​രി​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് പൂ​​​ജ ന​​​ട​​​ത്തി​​​യ​​​ത്.

വീ​​​ഡി​​​യോ പ​​​ങ്കു​​​വ​​​ച്ച അ​​​ക്കൗ​​​ണ്ട് ക​​​ണ്ടെ​​​ത്താ​​​ന്‍ ശ്ര​​​മം

വീ​​​ഡി​​​യോ ആ​​​ദ്യം പ​​​ങ്കു​​​വ​​​ച്ച സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ അ​​​ക്കൗ​​​ണ്ട് ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​തി​​​ര്‍​ന്ന റെ​​​യി​​​ല്‍​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ അ​​​റി​​​യി​​​ച്ചു. അ​​​ക്കൗ​​​ണ്ട് ക​​​ണ്ടെ​​​ത്തു​​​ന്ന​​​തോ​​​ടെ ട്രെ​​​യി​​​നും യാ​​​ത്ര​​​ക്കാ​​​ര​​​നെ​​​യും തി​​​രി​​​ച്ച​​​റി​​​ഞ്ഞ് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കും.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ജ്വ​​​ല​​​ന​​​ശേ​​​ഷി​​​യു​​​ള്ള വ​​​സ്തു​​​ക്ക​​​ള്‍ ട്രെ​​​യി​​​നി​​​ല്‍ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള പി​​​ഴ തു​​​ക റെ​​​യി​​​ല്‍​വേ അ​​​ടു​​​ത്തി​​​ടെ വ​​​ര്‍​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Kerala

റെ​യി​ൽ​വേ​യി​ൽ ഹ​രി​ത​വി​പ്ല​വം; പ്ര​ഥ​മ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ ട്രാ​ക്കി​ലേ​ക്ക്

ഇ​​​​​​ന്ത്യ​​​​​​ൻ റെ​​​​​​യി​​​​​​ൽ​​​​​​വേ​​​​യു​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ പു​​​​​​തി​​​​​​യൊ​​​​​​ര​​​​​​ധ്യാ​​​​​​യം കു​​​​​​റി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ഇ​​​​​​ന്ധ​​​​​​ന​​​​​​ത്തി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളും. ഹ​​​​​​രി​​​​​​യാ​​​​​​ന​​​​​​യി​​​​​​ലെ ജിം​​​​​​ഗ്-​​​​​​സോ​​​​​​ണി​​​​​​പ​​​​​​ത് റൂ​​​​​​ട്ടി​​​​​​ലാ​​​​​​ണ് രാ​​​​​​ജ്യ​​​​​​ത്തെ ആ​​​​​​ദ്യ​​​​​​ ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ പാ​​​​​​സ​​​​​​ഞ്ച​​​​​​ർ ട്രെ​​​​​​യി​​​​​​ൻ സ​​​​​​ർ​​​​​​വീ​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​മ​​​​​​ലീ​​​​​​നി​​​​​​ക​​​​​​ര​​​​​​ണം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ന്ന ഈ ​​​​​​അ​​​​​​ത്യാ​​​​​​ധു​​​​​​നി​​​​​​ക ഹ​​​​​​രി​​​​​​ത ട്രെ​​​​​​യി​​​​​​നി​​​​ന്‍റെ ​​പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​യോ​​​​​​ട്ടം റെ​​​​​​യി​​​​​​ൽ​​​​​​വേ വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി. ചെ​​​​​​ന്നൈ​​​​​​യി​​​​​​ലെ ഇ​​​​​​ന്‍റ​​​​​​ഗ്ര​​​​​​ൽ കോ​​​​​​ച്ച് ഫാ​​​​​​ക്‌​​​​ട​​​​റി​​​​​​യി​​​​​​ലാ​​​​​​ണ് ഈ ​​​​​​ട്രെ​​​​​​യി​​​​​​ൻ രൂ​​​​​​പ​​​​​​ക​​​​ല്പ​​​​​​ന ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ഒ​​​​​​ന്നാ​​​​​​മ​​​​​​ൻ

ഇ​​​​​​ല​​​​ക്‌​​​​ട്രി​​​​​​ക് ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളെ​​​​പ്പോ​​​​ലെ ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ​​​​​​ക്ക് വൈ​​​​​​ദ്യു​​​​​​ത ലൈ​​​​​​നു​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​വ​​​​​​ശ്യ​​​​മി​​​​ല്ല. ഡീ​​​​​​സ​​​​​​ൽ ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളെ​​​​​​പ്പോ​​​​​​ലെ പു​​​​​​ക​​​​​​യും പു​​​​​​റ​​​​​​ന്ത​​​​​​ള്ളു​​​​​​ന്നി​​​​​​ല്ല.

ട്രെ​​​​​​യി​​​​​​നി​​​​​​ലെ ഡൈ​​​​​​വിം​​​​​​ഗ് പ​​​​​​വ​​​​​​ർ കാ​​​​​​റു​​​​​​ക​​​​​​ളി​​​​​​ൽ പ്ര​​​​​​ത്യേ​​​​​​കം സ​​​​​​ജ്ജീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ഫ്യൂ​​​​​​വ​​​​​​ൽ സെ​​​​​​ല്ലു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ഉ​​​​​​യ​​​​​​ർ​​​​​​ന്ന മ​​​​​​ർ​​​​​​ദ​​​​ത്തി​​​​​​ൽ സൂ​​​​​​ക്ഷി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​നും അ​​​​​​ന്ത​​​​​​രീ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്നു​​​​​​ള്ള ഓ​​​​​​ക്‌​​​​​​സി​​​​​​ജ​​​​​​നും ക​​​​​​ട​​​​​​ത്തി​​​​​​വി​​​​​​ടും. ഇ​​​​​​വ സം​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​ച്ച് ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന വൈ​​​​​​ദ്യു​​​​​​തി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചാ​​​​​​ണു ട്രെ​​​​​​യി​​​​​​ൻ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഈ ​​​​​​രാ​​​​​​സ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​പോ​​​​ത്പ​​​​ന്ന​​​​മാ​​​​യി ​​ജ​​​​​​ല​​​​​​ബാ​​​​​​ഷ്പം മാ​​​​​​ത്ര​​​​​​മാ​​​​​​ണ് പു​​​​​​റ​​​​​​ന്ത​​​​​​ള്ള​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ഈ ​​​​​​ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ നൂ​​​​​​റു​​ ശ​​​​​​ത​​​​​​മാ​​​​​​നം പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​സൗ​​​​​​ഹൃ​​​​​​ദ​​​​​​മാ​​​​​​ണ്.

1200 കി​​​​​​ലോ​​​​​​വാ​​​​​​ട്ട് ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ഫ്യു​​​​​​വ​​​​​​ൽ സെ​​​​​​ൽ പ്രൊ​​​​​​പ്പ​​​​​​ൽ​​​​​​ഷ​​​​​​ൻ സി​​​​​​സ്റ്റ​​​​​​ത്തി​​​​​​ലാ​​​​​​ണു ട്രെ​​​​​​യി​​​​​​ൻ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ലോ​​​​​​ക​​​​​​ത്തി​​​​​​ലെ​​​​ത​​​​​​ന്നെ ഏ​​​​​​റ്റ​​​​​​വും നീ​​​​​​ള​​​​​​മേ​​​​​​റി​​​​​​യ​​​​​​തും ഏ​​​​​​റ്റ​​​​​​വും ശ​​​​​​ക്ത​​​​​​വു​​​​​​മാ​​​​​​യ ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ പാ​​​​​​സ​​​​​​ഞ്ച​​​​​​ർ ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​ൻ റെ​​​​​​യി​​​​​​ൽ​​​​​​വേ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​ത്.

ട്രെ​​​​​​യി​​​​​​ൻ​​​​​​ഘ​​​​​​ട​​​​​​ന

മൊ​​​​​​ത്തം പ​​​​ത്തു കോ​​​​​​ച്ചു​​​​​​ക​​​​​​ളാ​​​​​​ണ് ട്രെ​​​​​​യി​​​​​​നി​​​​​​ലു​​​​​​ള്ള​​​​​​ത്. ഇ​​​​​​തി​​​​​​ൽ എ​​​​​​ട്ട് പാ​​​​​​സ​​​​​​ഞ്ച​​​​​​ർ കോ​​​​​​ച്ചു​​​​​​ക​​​​​​ളും ര​​​​​​ണ്ട് ഡൈ​​​​​​വിം​​​​​​ഗ് പ​​​​​​വ​​​​​​ർ കാ​​​​​​റു​​​​​​ക​​​​​​ളും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്നു. ട്രെ​​​​​​യി​​​​​​നി​​​​​​ൽ മൊ​​​​​​ത്തം 682 സീ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ണ്ട്. ഒ​​​​​​രേ​​​​​​സ​​​​​​മ​​​​​​യം 2000 യാ​​​​​​ത്ര​​​​​​ക്കാ​​​​​​രെ​​​​​​വ​​​​​​രെ വ​​​​​​ഹി​​​​​​ക്കാ​​​​​​നാ​​​​​​കും.

വേ​​​​​​ഗ​​​​​​ത

മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി 75 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ വേ​​​​​​ഗ​​​​​​ത​​​​​​യി​​​​​​ലാ​​​​​​ണ് ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ സ​​​​​​ർ​​​​​​വീ​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. മൊ​​​​​​ത്തം 2400 കി​​​​​​ലോ​​​​​​വാ​​​​​​ട്ട് പ​​​​​​വ​​​​​​ർ ഉ​​​​​​ത്പാ​​​​​​ദി​​​​​​ക്കാ​​​​​​ൻ ഈ ​​​​​​ട്രെ​​​​​​യി​​​​​​നി​​​​​​നാ​​​​​​കും.

സ​​​​​​ർ​​​​​​വീ​​​​​​സ് എ​​​​​​വി​​​​​​ടെ

ഉ​​​​​​ത്ത​​​​​​ര​​​​​​റെ​​​​​​യി​​​​​​ൽ​​​​​​വേ​​​​​​യു​​​​​​ടെ കീ​​​​​​ഴി​​​​​​ലു​​​​​​ള്ള ജിം​​​​​ഗ്-​​​​​​സോ​​​​​​ണി​​​​​​പ​​​​​​ത് റൂ​​​​​​ട്ടി​​​​​​ലാ​​​​​​ണ് ഈ ​​​​​​ട്രെ​​​​​​യി​​​​​​ൻ സ​​​​​​ർ​​​​​​വീ​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. മൊ​​​​​​ത്തം 89 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ര​​​​​​ണ്ട് മ​​​​​​ണി​​​​​​ക്കൂ​​​​​​ർ കൊ​​​​​​ണ്ട് ട്രെ​​​​​​യി​​​​​​ൻ പി​​​​​​ന്നി​​​​​​ടും. ഒ​​​​​​രു​​​​​​ദി​​​​​​വ​​​​​​സം ര​​​​​​ണ്ടു റൗ​​​​​​ണ്ട് ട്രി​​​​​​പ്പു​​​​​​ക​​​​​​ളാ​​​​​​യി (356 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ) സ​​​​​​ർ​​​​​​വീ​​​​​സ് ന​​​​​​ട​​​​​​ത്താ​​​​​​ൻ ഏ​​​​​​ക​​​​​​ദേ​​​​​​ശം 300 കി​​​​​​ലോ​​​​​​ഗ്രാം ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യി വ​​​​​​രും. രാ​​​​​​ജ്യ​​​​​​ത്തെ ആ​​​​​​ദ്യ ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ട്രെ​​​​​​യി​​​​​​ൻ സ​​​​​​ർ​​​​​​വീ​​​​​​സു​​​​​​ക​​​​​​ൾ ഈ​​​​മാ​​​​സം 17ന് ​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര​​​​​​മോ​​​​​​ദി ഫ്ലാ​​​​​​ഗ് ഓ​​​​​​ഫ് ചെ​​​​​​യ്യും.

Kerala

വാ​യു​വി​ൽനി​ന്ന് കു​ടി​വെ​ള്ളം; ജ​ല​ക്ഷാ​മ​ത്തി​നു പരി​ഹാ​ര​വു​മാ​യി റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: പൈ​​​പ്പ് ലൈ​​​ൻ വ​​​ഴി​​​യു​​​ള്ള ശു​​​ദ്ധ​​​മാ​​​യ കു​​​ടി​​​വെ​​​ള്ള ല​​​ഭ്യ​​​ത വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി തു​​​ട​​​രു​​​ന്ന റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലും വാ​​​യു​​​വി​​​ൽ​​നി​​​ന്നു വെ​​​ള്ളം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന അ​​​ത്യാ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ ഒ​​​രു​​​ങ്ങു​​​ന്നു.

അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ ഈ​​​ർ​​​പ്പ​​​ത്തി​​​ൽ​​നി​​​ന്ന് നേ​​​രി​​​ട്ട് ശു​​​ദ്ധ​​​മാ​​​യ കു​​​ടി​​​വെ​​​ള്ളം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന അ​​​ന്ത​​​രീ​​​ക്ഷ ജ​​​ല ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ (അ​​​റ്റ്സ് മോ​​​സ്ഫെ​​​റി​​​ക് വാ​​​ട്ട​​​ർ ജ​​​ന​​​റേ​​​റ്റേ​​​ഴ്‌​​​സ്) വി​​​ന്യ​​​സി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണു റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ഇ​​​പ്പോ​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജ​​​ല​​​ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന​​​തും ശു​​​ദ്ധ​​​ജ​​​ല വി​​​ത​​​ര​​​ണം അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​യ​​​തു​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തി​​​രി​​​ച്ച​​​റി​​​യാ​​​ൻ വി​​​വി​​​ധ റെ​​​യി​​​ൽ​​​വേ സോ​​​ണു​​​ക​​​ൾ, ഉ​​​ത്പാ​​​ദ​​​ന യൂ​​​ണി​​​റ്റു​​​ക​​​ൾ, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യോ​​​ടു റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നൂ​​​ത​​​ന​​​വും പൂ​​​ർ​​​ണ​​​മാ​​​യും പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​വു​​​മാ​​​യ ഒ​​​രു സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണ് അ​​​ന്ത​​​രീ​​​ക്ഷ ജ​​​ല ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളാ​​​യ കി​​​ണ​​​റു​​​ക​​​ൾ, പു​​​ഴ​​​ക​​​ൾ, ഭൂ​​​ഗ​​​ർ​​​ഭ ജ​​​ലം എ​​​ന്നി​​​വ​​​യെ ആ​​​ശ്ര​​​യി​​​ക്കാ​​​തെ ചു​​​റ്റു​​​മു​​​ള്ള വാ​​​യു​​​വി​​​നെ ആ​​​ഗി​​​ര​​​ണം ചെ​​​യ്ത് അ​​​തി​​​ലെ ഈ​​​ർ​​​പ്പം ഘ​​​നീ​​​ഭ​​​വി​​​പ്പി​​​ച്ചാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം കു​​​ടി​​​വെ​​​ള്ളം നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്.

തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലെ ഫി​​​ൽ​​​ട്ട​​​റേ​​​ഷ​​​ൻ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ഇ​​​തി​​​നെ പൂ​​​ർ​​​ണ​​​മാ​​​യും ശു​​​ദ്ധ​​​മാ​​​യ കു​​​ടി​​​വെ​​​ള്ള​​​മാ​​​ക്കി മാ​​​റ്റു​​​ന്നു. സു​​​സ്ഥി​​​ര ജ​​​ല മാ​​​നേ​​​ജ്മെ​​​ന്‍റി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ ഈ ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്ക് സാ​​​ധി​​​ക്കും.

Kerala

കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ കൂ​ട്ടി റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ര്‍: പ്ര​​​തി​​​ദി​​​ന സ്ഥി​​​രം യാ​​​ത്ര​​​ക്കാ​​​രു​​​ടെ ദീ​​​ര്‍​ഘ​​​നാ​​​ള​​​ത്തെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ഹാ​​​ര​​​വു​​​മാ​​​യി റെ​​​യി​​​ല്‍​വേ. കേ​​​ര​​​ള​​​ത്തി​​​ലൂ​​​ടെ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സു​​​പ്ര​​​ധാ​​​ന ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ കോ​​​ച്ചു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​പ്പി​​​ച്ചും സ്റ്റോ​​​പ്പു​​​ക​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചും യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​താ​​​യി റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം വാ​​​ര്‍​ത്താ​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 66609 പാ​​​ല​​​ക്കാ​​​ട് - എ​​​റ​​​ണാ​​​കു​​​ളം ജംഗ്ഷ​​​ന്‍ മെ​​​മു ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 66610 എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ന്‍ - പാ​​​ല​​​ക്കാ​​​ട് മെ​​​മു എ​​​ന്നി​​​വ ഇ​​​നി മു​​​ത​​​ല്‍ 12 കോ​​​ച്ചു​​​ക​​​ളോ​​​ടെ​​​യാ​​​കും ഓ​​​ടു​​​ക. പാ​​​ല​​​ക്കാ​​​ട് - എ​​​റ​​​ണാ​​​കു​​​ളം റൂ​​​ട്ടി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന മെ​​​മു ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ തി​​​ര​​​ക്ക് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​ച്ചു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​പ്പി​​​ച്ചു. നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ട്ട് കാ​​​ര്‍ റേ​​​ക്കു​​​ക​​​ള്‍​ക്ക് പ​​​ക​​​രം ഇ​​​നി മു​​​ത​​​ല്‍ 12 കാ​​​ര്‍ റേ​​​ക്കു​​​ക​​​ളു​​​മാ​​​യാ​​​കും ഈ ​​​ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ക. മേ​​​യ് 24 മു​​​ത​​​ല്‍ ഈ ​​​മാ​​​റ്റം നി​​​ല​​​വി​​​ല്‍ വ​​​ന്നു.

ഐ​​​ല​​​ന്‍​ഡ് എ​​​ക്‌​​​സ്പ്ര​​​സി​​​ന് ബെം​​​ഗ​​​ളൂ​​​രു ഈ​​​സ്റ്റി​​​ല്‍ സ്റ്റോ​​​പ്പ്

ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ല്‍ നി​​​ന്നും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഐ​​​ല​​​ന്‍​ഡ് എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ ബം​​​ഗ​​​ളൂ​​​രു ഈ​​​സ്റ്റ് സ്റ്റേ​​​ഷ​​​നി​​​ലെ സ്റ്റോ​​​പ്പ് റെ​​​യി​​​ല്‍​വേ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു. മേ​​​യ് 25 മു​​​ത​​​ല്‍ ഇ​​​ത് നി​​​ല​​​വി​​​ല്‍ വ​​​ന്നു. പു​​​തി​​​യ സ​​​മ​​​യ​​​ക്ര​​​മം അ​​​നു​​​സ​​​രി​​​ച്ച് ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16525 ക​​​ന്യാ​​​കു​​​മാ​​​രി - കെ​​​എ​​​സ്ആ​​​ര്‍ ബം​​​ഗ​​​ളൂ​​​രു ഐ​​​ല​​​ന്‍​ഡ് എ​​​ക്‌​​​സ്പ്ര​​​സ് രാ​​​വി​​​ലെ 06.22-ന് ​​​ബെം​​​ഗ​​​ളൂ​​​രു ഈ​​​സ്റ്റി​​​ല്‍ എ​​​ത്തു​​​ക​​​യും ഒ​​​രു മി​​​നി​​​റ്റി​​​ന്‍റെ സ്റ്റോ​​​പ്പി​​​നു​​​ശേ​​​ഷം 06.23ന് ​​​പു​​​റ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും.

മ​​​ഡ്ഗാ​​​വ എ​​​ക്‌​​​സ്പ്ര​​​സി​​​ല്‍ കോ​​​ച്ച് കൂ​​​ട്ടി

യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് പ​​​രി​​​ഗ​​​ണി​​​ച്ച് മ​​​ഡ്ഗാ​​​വ് - എ​​​റ​​​ണാ​​​കു​​​ളം ജംഗ്ഷ​​​ന്‍ - മ​​​ഡ്ഗാ​​​വ് വീ​​​ക്കി​​​ലി എ​​​ക്‌​​​സ്പ്ര​​​സി​​​ല്‍ ഒ​​​രു എ​​​സി 3-ട​​​യ​​​ര്‍ കോ​​​ച്ച് സ്ഥി​​​ര​​​മാ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ചു.
ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 10215 മ​​​ഡ്ഗാ​​​വ് - എ​​​റ​​​ണാ​​​കു​​​ളം എ​​​ക്‌​​​സ്പ്ര​​​സി​​​ല്‍ 24 മു​​​ത​​​ലും, ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 10216 എ​​​റ​​​ണാ​​​കു​​​ളം - മ​​​ഡ്ഗാ​​​വ് എ​​​ക്‌​​​സ്പ്ര​​​സി​​​ല്‍ 25 മു​​​ത​​​ലും പു​​​തി​​​യ എ​​​സി കോ​​​ച്ച് ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. ഇ​​​തോ​​​ടെ മു​​​ന്‍​പ് 20 എ​​​ല്‍​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളു​​​മാ​​​യി ഓ​​​ടി​​​യി​​​രു​​​ന്ന ഈ ​​​ട്രെ​​​യി​​​ന്‍ ഇ​​​നി മു​​​ത​​​ല്‍ 21 കോ​​​ച്ചു​​​ക​​​ളോ​​​ടെ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തും.

Kerala

റെ​യി​ല്‍​വേ​യി​ല്‍ രാ​ത്രിയാ​ത്ര​യ്ക്കും ശു​ചി​ത്വ​ത്തി​നും ക​ര്‍​ശ​ന നി​ബ​ന്ധ​ന

പ​​​ര​​​വൂ​​​ര്‍: റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ശു​​​ചി​​​ത്വം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ രാ​​​ത്രി​​​യാ​​​ത്ര ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​ക്കി.

ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും മാ​​​ലി​​​ന്യം ത​​​ള്ളു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യും രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ സ​​​ഹ​​​യാ​​​ത്രി​​​ക​​​ര്‍​ക്ക് ശ​​​ല്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യും ക​​​ര്‍​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് റെ​​​യി​​​ല്‍​വേ​​​യു​​​ടെ തീ​​​രു​​​മാ​​​നം.

ശു​​​ചി​​​ത്വ കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത സ​​​മീ​​​പ​​​ന​​​മാ​​​ണു റെ​​​യി​​​ല്‍​വേ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. വെ​​​സ്റ്റേ​​​ണ്‍ റെ​​​യി​​​ല്‍​വേ​​​യി​​​ല്‍ മാ​​​ത്രം ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ലി​​​ല്‍ ട്രെ​​​യി​​​നി​​​ലും പ​​​രി​​​സ​​​ര​​​ത്തും തു​​​പ്പി​​​യ​​​തി​​​നും മാ​​​ലി​​​ന്യം ത​​​ള്ളി​​​യ​​​തി​​​നും 2,657 പേ​​​രെ​​​യാ​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​ത് വെ​​​റും 227 ആ​​​യി​​​രു​​​ന്നു. പി​​​ഴ​​​ത്തു​​​ക​​​യി​​​ലും 13 ഇ​​​ര​​​ട്ടി വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യി. 42,050 രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 5.37 ല​​​ക്ഷ​​​മാ​​​യാ​​​ണ് പി​​​ഴ​​​ത്തു​​​ക ഉ​​​യ​​​ര്‍​ന്ന​​​ത്.

സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തും കൂ​​​ടു​​​ത​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സി​​​ച്ച​​​തു​​​മാ​​​ണു നി​​​യ​​​മ ലം​​​ഘ​​​ക​​​രെ പി​​​ടി​​​കൂ​​​ടാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച​​​ത്. റെ​​​യി​​​ല്‍​വേ ആ​​​ക്ട് സെ​​​ക്‌​​​ഷ​​​ന്‍ 198 പ്ര​​​കാ​​​രം സീ​​​റോ ടോ​​​ള​​​റ​​​ന്‍​സ് ന​​​യ​​​മാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്. മ​​​ണ്‍​സൂ​​​ണ്‍ കാ​​​ല​​​ത്ത് മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ ഡ്രെ​​​യി​​​നേ​​​ജ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു.

രാ​​​ത്രി 10 മു​​​ത​​​ല്‍ രാ​​​വി​​​ലെ ആ​​​റ് വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്ത് യാ​​​ത്ര​​​ക്കാ​​​ര്‍ പാ​​​ലി​​​ക്കേ​​​ണ്ട നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ റെ​​​യി​​​ല്‍​വേ വീ​​​ണ്ടും ഓ​​​ര്‍​മി​​​പ്പി​​​ച്ചു. ഫോ​​​ണി​​​ലൂ​​​ടെ ഉ​​​ച്ച​​​ത്തി​​​ലു​​​ള്ള സം​​​സാ​​​ര​​​വും സ്പീ​​​ക്ക​​​റി​​​ല്‍ പാ​​​ട്ട് കേ​​​ള്‍​ക്കു​​​ന്ന​​​തും നി​​​രോ​​​ധി​​​ച്ചു. യാ​​​ത്ര​​​ക്കാ​​​ര്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ഇ​​​യ​​​ര്‍​ഫോ​​​ണു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

രാ​​​ത്രി 10നു ​​​ശേ​​​ഷം മി​​​ഡി​​​ല്‍ ബ​​​ര്‍​ത്ത് റി​​​സ​​​ര്‍​വ് ചെ​​​യ്ത യാ​​​ത്ര​​​ക്കാ​​​ര്‍​ക്കാ​​​യി വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണം. ഉ​​​റ​​​ക്ക​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വെ​​​ളി​​​ച്ചം ഒ​​​ഴി​​​വാ​​​ക്കി നൈ​​​റ്റ് ലൈ​​​റ്റു​​​ക​​​ള്‍ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. രാ​​​ത്രി 10നു ​​​ശേ​​​ഷം ട്രെ​​​യി​​​നി​​​ല്‍ ക​​​യ​​​റു​​​ന്ന​​​വ​​​രൊ​​​ഴി​​​കെ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ടി​​​ടി​​​ഇ​​​മാ​​​ര്‍​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

രാ​​​ത്രി​​യാ​​​ത്ര​​​യി​​​ല്‍ ഭ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ഇ ​​​കാ​​​റ്റ​​​റിം​​​ഗ് വ​​​ഴി മു​​​ന്‍​കൂ​​​ട്ടി ഓ​​​ര്‍​ഡ​​​ര്‍ ചെ​​​യ്യാ​​​ന്‍ യാ​​​ത്ര​​​ക്കാ​​​ര്‍ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു. ഈ ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ പ്ര​​​ത്യേ​​​ക അ​​​ടി​​​യ​​​ന്ത​​​ര സ​​​ര്‍​ക്കു​​​ല​​​ര്‍ റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യം എ​​​ല്ലാ സോ​​​ണ​​​ല്‍ മേ​​​ധാ​​​വി​​​ക​​​ള്‍​ക്കും കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

Kerala

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് അ​ത്യാ​ധു​നി​ക ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ കൈ​മാ​റി സീ​മെ​ൻ​സ്

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​ര​ക്ക് ഗ​താ​ഗ​ത മേ​ഖ​ല​യെ ലോ​ക​നി​ല​വാ​ര​ത്തി​ലേ​യ്ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ജ​ർ​മ​ൻ സാ​ങ്കേ​തി​ക ഭീ​മ​നാ​യ സീ​മെ​ൻ​സ് മൊ​ബി​ലി​റ്റി ആ​ദ്യ​ത്തെ ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ കൈ​മാ​റി. 1,200 ഇ​ല​ക്ട്രി​ക് ച​ര​ക്ക് ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള മൂ​ന്ന് ബി​ല്യ​ൺ യൂ​റോ​യു​ടെ (ഏ​ക​ദേ​ശം 27,000 കോ​ടി രൂ​പ) ബൃ​ഹ​ത്താ​യ ക​രാ​റി​ലെ ആ​ദ്യ ഘ​ട്ട​മാ​ണി​ത്. ലോ​ക്കോ​മോ​ട്ടീ​വു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വി​ശാ​ഖ​പ​ട്ട​ണ​ത്ത് സ​ജ്ജ​മാ​ക്കി​യ ആ​ദ്യ മെ​യി​ന്‍റ​ന​ൻ​സ് ഡി​പ്പോ​യും ക​മ്പ​നി റെ​യി​ൽ​വേ​യു​മാ​യി ചേ​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ന്നു.

റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ലോ​ക്കോ​മോ​ട്ടീ​വ് ക​രാ​റു​ക​ളി​ൽ ഒ​ന്നാ​ണി​ത്. 2023 ജ​നു​വ​രി​യി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്. റെ​യി​ൽ​വേ ശൃം​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ച​ര​ക്ക് നീ​ക്കം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ ഈ ​അ​ത്യാ​ധു​നി​ക എ​ൻ​ജി​നു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് സീ​മെ​ൻ​സ് മൊ​ബി​ലി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​രു​ത്ത​ൻ ഡി- ​ഒ​മ്പ​ത് ലോ​ക്കോ​മോ​ട്ടി​വു​ക​ൾ യൂ​റോ​പ്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ് പ്ര​കാ​രം വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച ആ​ദ്യ​ത്തെ റോ​ളിം​ഗ് സ്റ്റോ​ക്കാ​ണ് അ​ത്യാ​ധു​നി​ക ഡി-​ഒ​മ്പ​ത് ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ. 9,000 എ​ച്ച്പി ക​രു​ത്തു​ള്ള ഇ​വ​യ്ക്ക് മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ച​ര​ക്ക് നീ​ക്കം ന​ട​ത്താ​ൻ സാ​ധി​ക്കും. 5,800 ട​ൺ വ​രെ ഭാ​രം വ​ലി​ക്കാ​നു​ള്ള ശേ​ഷി ഈ ​ആ​റ് ആ​ക്‌​സി​ൽ ഇ​ല​ക്ട്രി​ക് എ​ൻ​ജി​നു​ക​ൾ​ക്കു​ണ്ട്. പ്ര​വ​ച​നാ​ത്മ​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു​മാ​യി റെ​യ്‌​ലി​ജ​ന്‍റ് എ​ക്‌​സ് പോ​ലു​ള്ള നൂ​ത​ന ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വെ​റും നി​ർ​മാ​ണം മാ​ത്ര​മ​ല്ല, 35 വ​ർ​ഷ​ത്തെ പൂ​ർ​ണ സേ​വ​ന അ​റ്റ​കു​റ്റ​പ്പ​ണി കൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഈ ​ലൈ​ഫ് സൈ​ക്കി​ൾ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി. വി​ശാ​ഖ​പ​ട്ട​ണം കൂ​ടാ​തെ റാ​യ്പൂ​ർ, ഖ​ര​ഗ്പൂ​ർ, പൂ​നെ എ​ന്നി​വി​ട​ങ്ങ​ളി​ലും ലോ​ക്കോ​മോ​ട്ടീ​വ് ഡി​പ്പോ​ക​ൾ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. സ്പെ​യ​ർ പാ​ർ​ട്‌​സ് മാ​നേ​ജ്‌​മെ​ന്റ് മു​ത​ൽ ഡി​ജി​റ്റ​ൽ നി​രീ​ക്ഷ​ണം വ​രെ​യു​ള്ള സേ​വ​ന​ങ്ങ​ൾ സീ​മെ​ൻ​സ് മൊ​ബി​ലി​റ്റി നേ​രി​ട്ടാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

നി​ല​വി​ൽ രാ​ജ്യ​ത്തെ ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ പ​ങ്ക് 27 ശ​ത​മാ​ന​മാ​ണ്. ഇ​ത് 40-45 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ റോ​ഡ് വ​ഴി​യു​ള്ള ച​ര​ക്ക് നീ​ക്കം കു​റ​യ്ക്കാ​നും അ​തു​വ​ഴി അ​ന്ത​രീ​ക്ഷ​ത്തി​ലെ മ​ലി​നീ​ക​ര​ണ വാ​യു പു​റ​ന്ത​ള്ള​ൽ ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും സാ​ധി​ക്കും. പൂ​ർ​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ട്ട റെ​യി​ൽ​വേ ശൃം​ഖ​ല എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​ന്ത്യ നീ​ങ്ങു​ന്ന വേ​ള​യി​ൽ സീ​മെ​ൻ​സി​ന്‍റെ ഈ ​സ​ഹ​ക​ര​ണം നി​ർ​ണാ​യ​ക​മാ​ണ്.

National

ആക്രി വില്പന: റെയിൽവേ നേടിയത് 6813.86 കോടി രൂപ

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യ ആ​​​ക്രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ റെ​​​യി​​​ൽ​​​വേ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം നേ​​​ടി​​​യ​​​ത് 6813.86 കോ​​​ടി രൂ​​​പ. 6000 കോ​​​ടി രൂ​​​പ എ​​​ന്ന ല​​​ക്ഷ്യ​​​ത്തെ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ നേ​​​ട്ടം.

2024- 25 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം റെ​​​യി​​​ൽ​​​വേ ഈ​​​യി​​​ന​​​ത്തി​​​ൽ 6641.78 കോ​​​ടി രൂ​​​പ നേ​​​ടി​​​യി​​​രു​​​ന്നു. അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ച്ച ഈ ​​​വ​​​രു​​​മാ​​​നം സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണം, ശു​​​ചി​​​ത്വം, ഡി​​​ജി​​​റ്റ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

യാ​​​ർ​​​ഡു​​​ക​​​ളി​​​ലും വ​​​ർ​​​ക്ക്ഷോ​​​പ്പു​​​ക​​​ളി​​​ലും കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന പാഴ്‌വസ്തുക്ക​​​ൾ നീ​​​ക്കംചെ​​​യ്യു​​​ന്ന​​​തു​​​വ​​​ഴി സാ​​​ന്പ​​​ത്തി​​​ക​​​ലാ​​​ഭം ഉണ്ടാകുന്നതു മാ​​​ത്ര​​​മ​​​ല്ല, റെ​​​യി​​​ൽ​​​വേ ഭൂ​​​മി കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തോ​​​ടൊ​​​പ്പം ടി​​​ക്ക​​​റ്റ് ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ലും റെ​​​യി​​​ൽ​​​വേ വ​​​ലി​​​യ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. 2021-22ൽ ​​​വെ​​​റും 290 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ഇ​​​ത്ത​​​രം വ​​​രു​​​മാ​​​നം അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 168 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ർ​​​ധി​​​ച്ച് 777.76 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

പ​​​ര​​​സ്യ​​​ങ്ങ​​​ൾ, റെ​​​യി​​​ൽ​​​വേ ആ​​​സ്തി​​​ക​​​ൾ വാ​​​ണി​​​ജ്യ​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ക എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം മ​​​റ്റു​​​ചി​​​ല സേ​​​വ​​​ന​​​ങ്ങ​​​ളും അ​​​ധി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​നാ​​​യി റെ​​​യി​​​ൽ​​​വേ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​മു​​​ഖ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ 22 ഔട്‌ലെ​​​റ്റു​​​ക​​​ൾ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചു. കൂ​​​ടാ​​​തെ മ​​​ൾ​​​ട്ടി​​​ലെ​​​വ​​​ൽ പാ​​​ർ​​​ക്കിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റു​​​ക​​​ൾ, ന​​​ഴ്സിം​​​ഗ് പോ​​​ഡു​​​ക​​​ൾ, ഡി​​​ജി​​​റ്റ​​​ൽ ലോ​​​ഞ്ചു​​​ക​​​ൾ, അ​​​തി​​​വേ​​​ഗ വൈഫൈ, ഹെ​​​ൽ​​​ത്ത് കി​​​യോ​​​സ്കു​​​ക​​​ൾ, ഗെ​​​യി​​​മിം​​​ഗ് സോ​​​ണു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ആ​​​ധു​​​നി​​​ക​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു മി​​​ക​​​ച്ച സേ​​​വ​​​നം ന​​​ൽ​​​കി സാ​​​ന്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും റെ​​​യി​​​ൽ​​​വേ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

ട്രെ​യി​നി​ല്‍ ഭ​ക്ഷ​ണ​ത്തി​ന് അ​മി​ത​വി​ല; പാ​ന്‍​ട്രി ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി റെ​യി​ല്‍​വേ

പ​​​ര​​​വൂ​​​ര്‍: ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ഭ​​​ക്ഷ​​​ണ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ അ​​​മി​​​ത​​​വി​​​ല ഈ​​​ടാ​​​ക്കി വി​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ല്‍ പാ​​​ന്‍​ട്രി ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ഐ​​​ആ​​​ര്‍​സി​​​ടി​​​സി.

ഡ​​​ല്‍​ഹി-​​​അ​​​മൃ​​​ത്സ​​​ര്‍ ഇ​​​ന്‍റെര്‍​സി​​​റ്റി എ​​​ക്‌​​​സ്പ്ര​​​സി​​​ലെ പാ​​​ന്‍​ട്രി കാ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ​​​യാ​​​ണ് റെ​​​യി​​​ല്‍​വേ ജോ​​​ലി​​​യി​​​ല്‍ നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. റെ​​​യി​​​ല്‍​വേ നി​​​ശ്ച​​​യി​​​ച്ച നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ള്‍ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം തു​​​ക ഈ​​​ടാ​​​ക്കി​​​യ​​​തും ഇ​​​ത് ചോ​​​ദ്യം ചെ​​​യ്ത യാ​​​ത്ര​​​ക്കാ​​​ര​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ ന​​​ട​​​പ​​​ടി.

യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ ഇ​​​ന്‍​സ്റ്റാ​​​ഗ്രാ​​​മി​​​ലൂ​​​ടെ പ​​​ങ്കു​​​വ​​​ച്ച വീ​​​ഡി​​​യോ​​​യാ​​​ണ് വ​​​ന്‍ ത​​​ട്ടി​​​പ്പ് പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. അ​​​ഞ്ച് രൂ​​​പ​​​യു​​​ടെ ചാ​​​യ​​​യ്ക്ക് പ​​​ത്ത് രൂ​​​പ​​​യും പ​​​ത്ത് രൂ​​​പ​​​യു​​​ടെ കാ​​​പ്പി​​​ക്ക് ഇ​​​രു​​​പ​​​ത് രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​വ​​​ര്‍ വാ​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്.

14 രൂ​​​പ​​​യു​​​ടെ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ന് 20 രൂ​​​പ ഈ​​​ടാ​​​ക്കി. ചാ​​​യ​​​യു​​​ടെ വി​​​ല ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍ കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ലു​​​ള്ള​​​ത് ചോ​​​ദി​​​ക്കാ​​​ത്ത​​​ത് കൊ​​​ണ്ടാ​​​ണ് കൂ​​​ടു​​​ത​​​ല്‍ പ​​​ണം വാ​​​ങ്ങി​​​യ​​​തെ​​​ന്ന വി​​​ചി​​​ത്ര​​​മാ​​​യ ന്യാ​​​യീ​​​ക​​​ര​​​ണ​​​മാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ​​​ത്.

ബി​​​രി​​​യാ​​​ണി​​​ക്കൊ​​​പ്പം ന​​​ല്‍​കേ​​​ണ്ട സാ​​​ല​​​ഡ്, തൈ​​​ര് എ​​​ന്നി​​​വ ഒ​​​ഴി​​​വാ​​​ക്കി​​​യും അ​​​മി​​​ത​​​വി​​​ല വാ​​​ങ്ങി​​​യി​​​രു​​​ന്നു.

സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ഐ​​​ആ​​​ര്‍​സി​​​ടി​​​സി എ​​​ക്‌​​​സി​​​ലൂ​​​ടെ യാ​​​ത്ര​​​ക്കാ​​​ര​​​നോ​​​ട് മാ​​​പ്പു​​​ചോ​​​ദി​​​ച്ചു. ജീ​​​വ​​​ന​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നു പു​​​റ​​​മെക​​​രാ​​​റു​​​കാ​​​ര​​​ന് വ​​​ന്‍ തു​​​ക പി​​​ഴ​​​യും ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ-​​​പാ​​​ന്‍​ട്രി സം​​​വി​​​ധാ​​​നം ഉ​​​ട​​​ന്‍

ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ത​​​ട​​​യാ​​​ന്‍ ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ ഇ-​​​പാ​​​ന്‍​ട്രി സം​​​വി​​​ധാ​​​നം ഉ​​​ട​​​ന്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും റെ​​​യി​​​ല്‍​വേ അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ കൃ​​​ത്യ​​​മാ​​​യ നി​​​ര​​​ക്കി​​​ല്‍ ഭ​​​ക്ഷ​​​ണം മു​​​ന്‍​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കും.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന നി​​​രീ​​​ക്ഷ​​​ണം തു​​​ട​​​രു​​​മെ​​​ന്നും റെ​​​യി​​​ല്‍​വേ അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ടി​ക്ക​റ്റി​ല്ലാ​തെയുള്ള യാ​ത്ര​; റെയിൽവേക്ക് പിഴയിലൂടെ ലഭിച്ചത് 2.41 കോ​​ടി രൂ​​പ

പ​​​​ര​​​​വൂ​​​​ർ: കൊ​​​​ങ്ക​​​​ൺ റെ​​​​യി​​​​ൽ​​​​വേ പാ​​​​ത​​​​യി​​​​ൽ ടി​​​​ക്ക​​​​റ്റി​​​​ല്ലാ​​​​ത്ത യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യും ക്ര​​​​മ​​​​ര​​​​ഹി​​​​ത​​​​മാ​​​​യി യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ​​​​യും ക​​​​ണ്ടെ​​​​ത്താ​​​​ൻ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ മാ​​​​ത്രം 2.41 കോ​​​​ടി രൂ​​​​പ പി​​​​ഴ​​​​യാ​​​​യി ഈ​​​​ടാ​​​​ക്കി.

കൊ​​​​ങ്ക​​​​ൺ റെ​​​​യി​​​​ൽ​​​​വേ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് ന​​​​ട​​​​ത്തി​​​​യ 873 പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ലാ​​​​യി 41,522 കേ​​​​സു​​​​ക​​​​ളാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ല​​​​ട​​​​ക്ക​​​​മാ​​​​ണ് ക​​​​ർ​​​​ശ​​​​ന​​​​വും വ്യാ​​​​പ​​​​ക​​​​വു​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​ത്. ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്കി​​​​ന​​​​ത്തി​​​​ലും പി​​​​ഴ​​​​യാ​​​​യു​​​​മാ​​​​ണ് ഇ​​​​ത്ര​​​​യും തു​​​​ക റെ​​​​യി​​​​ൽ​​​​വേ ശേ​​​​ഖ​​​​രി​​​​ച്ച​​​​ത്.

2025–26 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്കം മു​​​​ത​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ആ​​​​കെ 25.21 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ടി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ പി​​​​ഴ​​​​യാ​​​​യി ല​​​​ഭി​​​​ച്ച​​​​ത്. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ആ​​​​കെ 10,368 പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശോ​​​​ധ​​​​നാ ഡ്രൈ​​​​വു​​​​ക​​​​ൾ ന​​​​ട​​​​ത്തി. ഇ​​​​തി​​​​ലൂ​​​​ടെ 4,54,849 നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

വ​​​​രും മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ വേ​​​​ന​​​​ല​​​​വ​​​​ധി​​​​ക്കാ​​​​ല സീ​​​​സ​​​​ൺ പ്ര​​​​മാ​​​​ണി​​​​ച്ച് പാ​​​​ത​​​​യി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കാ​​​​നാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം. അം​​​​ഗീ​​​​കൃ​​​​ത ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ കൈ​​​​വ​​​​ശം​​​​വ​​​​ച്ച് മാ​​​​ത്രം യാ​​​​ത്ര ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നും കൊ​​​​ങ്ക​​​​ൺ റെ​​​​യി​​​​ൽ​​​​വേ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

റെ​​​​യി​​​​ൽ​​​​വേ പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്സി​​​​ന്‍റെ​​​​യും മ​​​​റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ എ​​​​ല്ലാ റൂ​​​​ട്ടു​​​​ക​​​​ളി​​​​ലും വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ തു​​​​ട​​​​രും. ടി​​​​ക്ക​​​​റ്റെ​​​​ടു​​​​ത്ത് യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് സു​​​​ര​​​​ക്ഷി​​​​ത​​​​വും സു​​​​ഗ​​​​മ​​​​വു​​​​മാ​​​​യ യാ​​​​ത്ര ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ്ഥി​രം സ​ർ​വീ​സാ​ക്കി മാ​റ്റി റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ സ്ഥി​​​രം സ​​​ർ​​​വീ​​​സ് ആ​​​ക്കി റെ​​​യി​​​ൽ​​​വേ. ഇ​​​ത് കൂ​​​ടാ​​​തെ ചി​​​ല ലോ​​​ക്ക​​​ൽ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ളും സ്ഥി​​​രം സ​​​ർ​​​വീ​​​സ് ആ​​​ക്കാ​​​നും അ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് - മം​​​ഗ​​​ളൂ​​​രു ജം​​​ക്‌​​​ഷ​​​ൻ അ​​​ന്ത്യോ​​​ദ​​​യ എ​​​ക്‌​​​സ്പ്ര​​​സ്, ക​​​ണ്ണൂ​​​ര്‍ - കോ​​​ഴി​​​ക്കോ​​​ട് പ്ര​​​തി​​​ദി​​​ന പാ​​​സ​​​ഞ്ച​​​ര്‍, പാ​​​ല​​​ക്കാ​​​ട് - ക​​​ണ്ണൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സ്, കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ മെ​​​മു പാ​​​സ​​​ഞ്ച​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് സ്ഥി​​​രം സ​​​ർ​​​വീ​​​സാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

മം​​​ഗ​​​ളൂ​​​രു സെ​​​ന്‍​ട്ര​​​ല്‍ - കോ​​​ഴി​​​ക്കോ​​​ട് എ​​​ക്‌​​​സ്പ്ര​​​സ് പാ​​​ല​​​ക്കാ​​​ട്ടേ​​​യ്ക്ക് നീ​​​ട്ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.​​​ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16313 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് - മം​​​ഗ​​​ളൂ​​​രു ജം​​​ക്‌​​​ഷ​​​ൻ അ​​​ന്ത്യോ​​​ദ​​​യ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്തി​​​ല്‍ നി​​​ന്ന് മാ​​​ര്‍​ച്ച് 16 മു​​​ത​​​ലും ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16314 മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​ൻ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് അ​​​ന്ത്യോ​​​ദ​​​യ എ​​​ക്‌​​​സ്പ്ര​​​സ് മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് മാ​​​ര്‍​ച്ച് 17 മു​​​ത​​​ലും ആ​​​രം​​​ഭി​​​ക്കും.

ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 56632 ക​​​ണ്ണൂ​​​ര്‍ - കോ​​​ഴി​​​ക്കോ​​​ട് പ്ര​​​തി​​​ദി​​​ന പാ​​​സ​​​ഞ്ച​​​റി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് ക​​​ണ്ണൂ​​​രി​​​ല്‍ നി​​​ന്ന് മാ​​​ര്‍​ച്ച് 17 മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കും. ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16611 പാ​​​ല​​​ക്കാ​​​ട് - ക​​​ണ്ണൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് പാ​​​ല​​​ക്കാ​​​ട്ട്നി​​​ന്ന് മാ​​​ര്‍​ച്ച് 16 മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കും. ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 66328 കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ മെ​​​മു പാ​​​സ​​​ഞ്ച​​​ര്‍, ട്രെ​​​യി​​​ന്‍ മാ​​​ര്‍​ച്ച് 16 മു​​​ത​​​ല്‍ സ്ഥി​​​രം സ​​​ർ​​​വീ​​​സാ​​​യി ആ​​​രം​​​ഭി​​​ക്കും.

ശ​​​നി, ഞാ​​​യ​​​ർ ഒ​​​ഴി​​​കെ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ച് ദി​​​വ​​​സ​​​മാ​​​ണ് ഈ ​​​മെ​​​മു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക. ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16363 എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് മാ​​​ര്‍​ച്ച് 18 മു​​​ത​​​ലും ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16364 വേ​​​ളാ​​​ങ്ക​​​ണ്ണി - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സ് വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ല്‍ നി​​​ന്ന് മാ​​​ര്‍​ച്ച് 19 മു​​​ത​​​ലു​​​മാ​​​ണ് സ്ഥി​​​രം സ​​​ർ​​​വീ​​​സാ​​​യി ഓ​​​ടി​​​ത്തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16610 മം​​​ഗ​​​ളൂ​​​രു സെ​​​ന്‍​ട്ര​​​ല്‍ - കോ​​​ഴി​​​ക്കോ​​​ട് പ്ര​​​തി​​​ദി​​​ന എ​​​ക്‌​​​സ്പ്ര​​​സ് മാ​​​ര്‍​ച്ച് 16 മു​​​ത​​​ല്‍ പാ​​​ല​​​ക്കാ​​​ട്ടേ​​​ക്ക് നീ​​​ട്ടും. ഫ​​​റോ​​​ക്ക്, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, താ​​​നൂ​​​ര്‍, തി​​​രൂ​​​ര്‍, കു​​​റ്റി​​​പ്പു​​​റം, പ​​​ട്ടാ​​​മ്പി, ഷൊ​​​ര്‍​ണൂ​​​ര്‍, ഒ​​​റ്റ​​​പ്പാ​​​ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സ്റ്റോ​​​പ്പു​​​ക​​​ളു​​​ണ്ടാ​​​വും. മം​​​ഗ​​​ളൂ​​​രു സെ​​​ന്‍​ട്ര​​​ലി​​​നും കോ​​​ഴി​​​ക്കോ​​​ടി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള സ്റ്റോ​​​പ്പു​​​ക​​​ളി​​​ലും സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ലും മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Kerala

ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം

പ​​​ര​​​വൂ​​​ർ: പ​​​രി​​​സ്ഥി​​​തി മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​യ്ക്കാ​​​നും ചെ​​​ല​​​വ് ചു​​​രു​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ട് ഡീ​​​സ​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി ഇ​​​ല​​​ക്‌ട്രി​​​ക് എ​​​ൻ​​​ജി​​​നു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റാ​​​ൻ ഒ​​​രു​​​ങ്ങി റെ​​​യി​​​ൽ​​​വേ. രാ​​​ജ്യ​​​ത്ത് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 2500 ഓ​​​ളം ഡീ​​​സ​​​ൽ ലോ​​​ക്കോ​​​മോ​​​ട്ടീ​​​വു​​​ക​​​ൾകൂ​​​ടി സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം.

രാ​​​ജ്യ​​​ത്ത് 70,117 റൂ​​​ട്ട് കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ വൈ​​​ദ്യു​​​തീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​നി വെ​​​റും 405 റൂ​​​ട്ട് കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്രം ബാ​​​ക്കി​​​നി​​​ൽ​​​ക്കെ​​​യാ​​​ണ് റെ​​​യി​​​ൽ​​​വേ പു​​​തി​​​യ പ​​​ദ്ധ​​​തി ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ദീ​​​ർ​​​ഘ​​​ദൂ​​​ര ച​​​ര​​​ക്ക് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ‌​​​വേ ഇ​​​പ്പോ​​​ഴും ഡീ​​​സ​​​ൽ ലോ​​​ക്കോ​​​മോ​​​ട്ടീ​​​വു​​​ക​​​ളെ​​​യാ​​​ണ് പൂ​​​ർ​​​ണ​​​മാ​​​യും ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്രാ സ​​​ർ​​​വീ​​​സു​​​ക​​​ൾ പ്ര​​​ധാ​​​ന​​​മാ​​​യും കേ​​​ബി​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്ന് വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​ല​​​ക്‌ട്രി​​​ക് ട്രെ​​​യി​​​നു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

റെ​​​യി​​​ൽ​​​വേ യാ​​​ർ​​​ഡി​​​ലെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും കോ​​​ച്ചു​​​ക​​​ൾ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും മാ​​​റ്റു​​​ന്ന​​​തി​​​നും കു​​​റ​​​ഞ്ഞ ദൂ​​​ര​​​ത്തി​​​ൽ ച​​​ര​​​ക്കു​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഡീ​​​സ​​​ൽ ലോ​​​ക്കോ​​​മോ​​​ട്ടീ​​​വു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണ് ആ​​​ദ്യന​​​ട​​​പ​​​ടി​​​യെ​​​ന്ന് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. റെ​​​യി​​​ൽ പാ​​​ത വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​തി​​​നാ​​​ലും ചി​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം ഭാ​​​ഗി​​​ക​​​മാ​​​യ​​​തി​​​നാ​​​ലും മാ​​​ത്ര​​​മാ​​​ണ് ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​ത്.

ചി​​​ല പ്ര​​​ത്യേ​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി ബാ​​​റ്റ​​​റി​​​യു​​​ള്ള എ​​​ൻ​​​ജി​​​നു​​​ക​​​ളും റെ​​​യി​​​ൽ​​​വേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. 700 കു​​​തി​​​ര​​​ശ​​​ക്തി​​​യു​​​ള്ള ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​ൻ മാ​​​റ്റി ലി​​​ഥി​​​യം ഫെ​​​റോ​​​ഫോ​​​സ്ഫേ​​​റ്റ് ബാ​​​റ്റ​​​റി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ഘ​​​ടി​​​പ്പി​​​ച്ച​​​താ​​​യി ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ൽ കോ​​​ൺ​​​കോ​​​ഡ് ക​​​ൺ​​​ട്രോ​​​ൾ സി​​​സ്റ്റം​​​സ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ആ​​​റ് വ​​​ർ​​​ഷം മു​​​മ്പാ​​​ണ് ലി​​​ഥി​​​യം അ​​​യേ​​​ൺ ബാ​​​റ്റ​​​റി ഘ​​​ടി​​​പ്പി​​​ച്ച ലോ​​​ക്കോ​​​മോ​​​ട്ടീവു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ തു​​​ട​​​ങ്ങി​​​യ​​​ത്.

അ​​​ത്ത​​​രം 10 റെ​​​യി​​​ൽ‌​​​വേ എ​​​ൻ​​​ജി​​​നു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ചി​​​ത്ത​​​ര​​​ഞ്ജ​​​ൻ ലോ​​​ക്കോ​​​മോ​​​ട്ടീ​​​വ് വ​​​ർ​​​ക്സി​​​നെ​​​യാ​​​ണ് ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.
3100 കു​​​തി​​​ര​​​ശ​​​ക്തി​​​യു​​​ള്ള ഹൈ​​​ഡ്ര​​​ജ​​​ൻ ഇ​​​ന്ധ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ലോ​​​ക്കോ​​​മോ​​​ട്ടീ​​​വ് പ്രൊ​​​പ​​​ൽ​​​ഷ​​​ൻ സി​​​സ്റ്റം വി​​​ക​​​സി​​​പ്പി​​​ക്കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റെ​​​യി​​​ൽ​​​വേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. നാ​​​ഷ​​​ണ​​​ൽ തെ​​​ർ​​​മ​​​ൽ പ​​​വ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ന് വൈ​​​ദ്യു​​​തി പ്ലാ​​​ന്‍റിലേ​​​ക്ക് ക​​​ൽ​​​ക്ക​​​രി എ​​​ത്തി​​​ക്കാ​​​നാ​​​ണ് ഈ ​​​ഹൈ​​​ഡ്ര​​​ജ​​​ൻ എ​​​ൻ​​​ജി​​​നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

National

ജ​ന​റ​ൽ ടി​ക്ക​റ്റ് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​ന് മൂ​ന്നു ശ​ത​മാ​നം നി​ര​ക്കി​ള​വുമായി റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ അ​​​ൺ റി​​​സ​​​ർ​​​വ്ഡ് ജ​​​ന​​​റ​​​ൽ ടി​​​ക്ക​​​റ്റു​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി എ​​​ടു​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു നി​​​ര​​​ക്കി​​​ൽ ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ച് റെ​​​യി​​​ൽ​​​വേ. ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പു​​​തി​​​യ ഏ​​​കീ​​​കൃ​​​ത ആ​​​പ്പാ​​​യ റെ​​​യി​​​ൽ വ​​​ൺ വ​​​ഴി ടി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് നി​​​ര​​​ക്കി​​​ൽ മൂ​​​ന്ന് ശ​​​ത​​​മാ​​​നം ഇ​​​ള​​​വാ​​​ണ് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

2016 ജ​​​നു​​​വ​​​രി 14 മു​​​ത​​​ൽ ജൂ​​​ലൈ 14 വ​​​രെ​​​യാ​​​ണ് ​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. റെ​​​യി​​​ൽ വ​​​ൺ ആ​​​പ്പ് വ​​​ഴി ടി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്പോ​​​ൾ ഏ​​​ത​​​ങ്കി​​​ലും ഡി​​​ജി​​​റ്റ​​​ൽ പേ​​​മെ​​​ന്‍റ് രീ​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് ഇ​​​ള​​​വ് ന​​​ൽ​​​കു​​​ക.

ഇ​​​തി​​​നാ​​​യി യു​​​പി​​​ഐ, ഡെ​​​ബി​​​റ്റ്/​​ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ, നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്ന് മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി. ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലെ തി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ക, ഡി​​​ജി​​​റ്റ​​​ൽ ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം കൂ​​​ടു​​​ത​​​ൽ ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​തു വ​​​ഴി റെ​​​യി​​​ൽ​​​വേ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

നി​​​ല​​​വി​​​ൽ റെ​​​യി​​​ൽ വ​​​ൺ ആ​​​പ്പി​​​ലെ ആ​​​ർ- വാ​​​ല​​​റ്റ് വ​​​ഴി ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് മൂ​​​ന്ന് ശ​​​ത​​​മാ​​​നം കാ​​​ഷ്ബാ​​​ക്ക് ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഇ​​​ത് തു​​​ട​​​രു​​​ന്ന​​​തി​​​നൊ​​​പ്പം മ​​​റ്റ് ഡി​​​ജി​​​റ്റ​​​ൽ പേ​​​മെ​​​ന്‍റ് മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും നേ​​​രി​​​ട്ട് ഇ​​​ള​​​വ് ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ തീ​​​രു​​​മാ​​​നം.

Kerala

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചാ​ർ​ട്ടേ​​ഡ് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വേ​​​ണ്ടി രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ൽ​​​ബി​​​എ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ 22ന് ​​​ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​വ സം​​​രം​​​ഭ​​​ക​​​ത്വ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​യ ഐ​​​ഇ​​​ഡി​​​സി സ​​​മ്മി​​​റ്റ് - 2025 ൽ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നും കാ​​​സ​​​ർ​​​ഗോ​​​ഡേ​​​ക്കും തി​​​രി​​​ച്ചു​​​മാ​​​ണ് ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഇ​​​ന്ത്യ​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രി​​​പാ​​​ടി​​​ക്കാ​​​യി ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നും ഡി​​​സം​​​ബ​​​ർ 21ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ 22ന് ​​​പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​ന് കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ത്തി​​​ച്ചേ​​​രും. അ​​​ന്നേ​​​ദി​​​വ​​​സം രാ​​​ത്രി 11 30ന് ​​​ട്രെ​​​യി​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും തി​​​രി​​​ക്കും. 23ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2 30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തു​​​ന്ന​​​തോ​​​ടു​​​കൂ​​​ടി ട്രെ​​​യി​​​ൻ യാ​​​ത്ര അ​​​വ​​​സാ​​​നി​​​ക്കും.

ട്രെ​​​യി​​​ന് കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഷൊ​​​ർ​​​ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​വും. ഒ​​​രു എ​​​സി കോ​​​ച്ചും 17 സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 18 ബോ​​​ഗി​​​ക​​​ളു​​​ള്ള ട്രെ​​​യി​​​നി​​​ന്‍റെ ഓ​​​രോ ബോ​​​ഗി​​​ക​​​ളും പ്ര​​​ത്യേ​​​ക തീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രി​​​ക്കും പ്ര​​​സ്തു​​​ത തീ​​​മി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള പാ​​​ന​​​ൽ ഡി​​​സ്ക​​​ഷ​​​നു​​​ക​​​ളും എ​​​ക്സ്പെ​​​ർ​​​ട്ട് ടോ​​​ക്കു​​​ക​​​ളും ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ട്രെ​​​യി​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഐ​​​ഇ​​​ഡി സി ​​​സ​​​മ്മി​​​റ്റ് - 2025 നാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നും പു​​​തി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഉ​​​ള്ള ഒ​​​രു വ​​​ലി​​​യ ഇ​​​ടം കൂ​​​ടി​​​യാ​​​ണ് ഇ​​​ത്ത​​​രം ഒ​​​രു ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ വ​​​രു​​​ന്ന​​​തോ​​​ടെ സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​ത്.

സ​​​മ്മി​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ത്ത​​​ര​​​മൊ​​​രു ട്രെ​​​യി​​​ൻ സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ ആ​​​ണ്. സ​​​മ്മി​​​റ്റി​​​ന്‍റെ ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്കാ​​​യി www.iedcsummit.in എ​​​ന്ന വെ​​​ബ്സെ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Sports

എറിഞ്ഞിട്ട് റെയിൽവേസ്, പാളംതെറ്റി കേരളം: മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിനും സംഘത്തിനും തോൽവി

ലക്നോ: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനെതിരേ റെയിൽവേസിന് 37 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

19 റൺസെടുത്ത നായകൻ സഞ്ജു സാംസണാണ് കേരള നിരയിലെ ടോപ് സ്കോറർ‌. താരത്തെ കൂടാതെ സൽമാൻ നിസാർ (18), അഖിൽ സ്കറിയ (16), അങ്കിത് ശർമ (15), അഹമ്മദ് ഇമ്രാൻ (12) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.

റെയിൽവേസിനു വേണ്ടി അടൽ ബിഹാരി റായ് 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശിവം ചൗധരി രണ്ടും ആകാശ് പാണ്ഡെ, ആർ.കെ. ചൗധരി, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ലക്നോ അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റെയിൽവേസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. 32 റണ്‍സെടുത്ത നവനീത് വിര്‍ക് ആണ് റെയില്‍വേസിന്‍റെ ടോപ് സ്കോറര്‍. രവി സിംഗ് 25 റണ്‍സെടുത്തപ്പോള്‍ ശിവം ചൗധരി 24 റണ്‍സെടുത്തു.

കേരളത്തിനായി കെ.എം. ആസിഫ് നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷറഫുദ്ദീനും അഖില്‍ സ്കറിയയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

 

Kerala

വ​ന്ദേ​ഭാ​ര​തി​ലെ ഗ​ണ​ഗീ​തം; ആ​ർ​എ​സ്എ​സി​ന്‍റെ വ​ർ​ഗീ​യ അ​ജ​ണ്ട​യ്ക്ക് റെ​യി​ൽ​വേ കു​ട​പി​ടി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

അ​പ​ര​മ​ത വി​ദ്വേ​ഷ​വും വ​ർ​ഗീ​യ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​വും നി​ര​ന്ത​രം പ്ര​സ​രി​പ്പി​ക്കു​ന്ന ആ​ർ​എ​സ്എ​സി​ന്‍റെ ഗാ​നം സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഭ​ര​ണ​ഘ​ട​നാ​ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. റെ​യി​ൽ​വേ​യെ പോ​ലും ത​ങ്ങ​ളു​ടെ വ​ർ​ഗീ​യ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നാ​യി സം​ഘ​പ​രി​വാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ദേ​ശ​ഭ​ക്തി ഗാ​ന​മെ​ന്ന കു​റി​പ്പോ​ടെ ഈ ​ഗ​ണ​ഗീ​തം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ദ​ക്ഷി​ണ റെ​യി​ൽ​വേ സ്വ​യം പ​രി​ഹാ​സ്യ​രാ​വു​ന്ന​തി​നൊ​പ്പം ഇ​ന്ത്യ​ൻ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തെ അ​പ​ഹ​സി​ക്കു​ക കൂ​ടി​യാ​ണ് ചെ​യ്‌​ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തീ​വ്ര ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഒ​ളി​ച്ചു ക​ട​ത്ത​ലാ​ണ് വ​ന്ദേ​ഭാ​ര​തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​ണ്ട​ത്.

ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് മ​ത​നി​ര​പേ​ക്ഷ​ത​യെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ മ​ന​സാ​ണ്. ഇ​തു തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടേ​യും പ്ര​തി​ഷേ​ധ​മു​യ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ഗ​ണ​ഗീ​തം പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ; വീ​ഡി​യോ നീ​ക്കം ചെ​യ്ത് റെ​യി​ൽ​വേ

കൊ​ച്ചി: വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഗ​ണ​ഗീ​തം പാ​ടു​ന്ന വീ​ഡി​യോ നീ​ക്കം ചെ​യ്ത് ദ​ക്ഷി​ണ റെ​യി​ൽ​വേ. എ​റ​ണാ​കു​ളം സൗ​ത്ത് - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ഗ​ണ​ഗീ​തം പാ​ടി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദ​ക്ഷി​ണ റെ​യി​ൽ​വേ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഈ ​വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യ​വേ​യാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്തി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ലോ​ടു​ന്ന വ​ന്ദേ ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന സ്പെ​ഷ്യ​ൽ ട്രെ​യി​ൻ ആ​യി രാ​വി​ലെ എ​ട്ടി​ന് എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ൻ വൈ​കു​ന്നേ​രം 5.50ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രും.

National

ഇന്ത്യയുടെ ആദ്യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ: പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യം

ചെ​ന്നൈ: സു​സ്ഥി​ര പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത​ത്തി​ലേ​ക്കു​ള്ള ഒ​രു വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​ൽ, രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന സെ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണ് ട്രെ​യി​ൻ ഓ​ടു​ന്ന​ത്. ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ​രി​സ്ഥി​തി​ക്ക് വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യും.


ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ന്ന​ത്.
ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ ടെ​ക്നോ​ള​ജി വി​ക​സി​പ്പി​ക്കു​ന്ന അ​പൂ​ർ​വം രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ന്ത്യ മാ​റു​ക​യാ​ണെ​ന്നും 1200 കു​തി​ര​ശ​ക്തി ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും കേന്ദ്ര റെയിൽവേ ന്ത്രി അശ്വിനി വൈഷ്ണവ് എ​ക്സി​ൽ കു​റി​ച്ചു. പ​രീ​ക്ഷ​ണ ഓ​ട്ടം പൂ​ർ​ത്തി​യാ​യ​തോ​ടെ, ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ്വീ​ഡ​ൻ, ജ​ർ​മ​നി, ചൈ​ന, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യും ചേ​ർ​ന്നു.


ഒ​രു ഹൈ​ഡ്ര​ജ​ൻ എ​ഞ്ചി​ൻ നി​ർ​മി​ക്കു​ന്ന​തി​ന് 80 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. കൂ​ടാ​തെ ഓ​രോ റൂ​ട്ടി​നും 70 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​വു​മാ​ണ് ചെ​ല​വാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. 35 എ​ഞ്ചി​നു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ​ദ്ധ​തി. ഈ ​പ​ദ്ധ​തി​ക്കാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ 2,800 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up