x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആക്രി വില്പന: റെയിൽവേ നേടിയത് 6813.86 കോടി രൂപ


Published: April 21, 2026 02:08 AM IST | Updated: April 21, 2026 02:08 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യ ആ​​​ക്രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ റെ​​​യി​​​ൽ​​​വേ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം നേ​​​ടി​​​യ​​​ത് 6813.86 കോ​​​ടി രൂ​​​പ. 6000 കോ​​​ടി രൂ​​​പ എ​​​ന്ന ല​​​ക്ഷ്യ​​​ത്തെ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ നേ​​​ട്ടം.

2024- 25 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം റെ​​​യി​​​ൽ​​​വേ ഈ​​​യി​​​ന​​​ത്തി​​​ൽ 6641.78 കോ​​​ടി രൂ​​​പ നേ​​​ടി​​​യി​​​രു​​​ന്നു. അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ച്ച ഈ ​​​വ​​​രു​​​മാ​​​നം സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണം, ശു​​​ചി​​​ത്വം, ഡി​​​ജി​​​റ്റ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

യാ​​​ർ​​​ഡു​​​ക​​​ളി​​​ലും വ​​​ർ​​​ക്ക്ഷോ​​​പ്പു​​​ക​​​ളി​​​ലും കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന പാഴ്‌വസ്തുക്ക​​​ൾ നീ​​​ക്കംചെ​​​യ്യു​​​ന്ന​​​തു​​​വ​​​ഴി സാ​​​ന്പ​​​ത്തി​​​ക​​​ലാ​​​ഭം ഉണ്ടാകുന്നതു മാ​​​ത്ര​​​മ​​​ല്ല, റെ​​​യി​​​ൽ​​​വേ ഭൂ​​​മി കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തോ​​​ടൊ​​​പ്പം ടി​​​ക്ക​​​റ്റ് ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ലും റെ​​​യി​​​ൽ​​​വേ വ​​​ലി​​​യ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. 2021-22ൽ ​​​വെ​​​റും 290 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ഇ​​​ത്ത​​​രം വ​​​രു​​​മാ​​​നം അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 168 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ർ​​​ധി​​​ച്ച് 777.76 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

പ​​​ര​​​സ്യ​​​ങ്ങ​​​ൾ, റെ​​​യി​​​ൽ​​​വേ ആ​​​സ്തി​​​ക​​​ൾ വാ​​​ണി​​​ജ്യ​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ക എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം മ​​​റ്റു​​​ചി​​​ല സേ​​​വ​​​ന​​​ങ്ങ​​​ളും അ​​​ധി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​നാ​​​യി റെ​​​യി​​​ൽ​​​വേ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​മു​​​ഖ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ 22 ഔട്‌ലെ​​​റ്റു​​​ക​​​ൾ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചു. കൂ​​​ടാ​​​തെ മ​​​ൾ​​​ട്ടി​​​ലെ​​​വ​​​ൽ പാ​​​ർ​​​ക്കിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റു​​​ക​​​ൾ, ന​​​ഴ്സിം​​​ഗ് പോ​​​ഡു​​​ക​​​ൾ, ഡി​​​ജി​​​റ്റ​​​ൽ ലോ​​​ഞ്ചു​​​ക​​​ൾ, അ​​​തി​​​വേ​​​ഗ വൈഫൈ, ഹെ​​​ൽ​​​ത്ത് കി​​​യോ​​​സ്കു​​​ക​​​ൾ, ഗെ​​​യി​​​മിം​​​ഗ് സോ​​​ണു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ആ​​​ധു​​​നി​​​ക​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു മി​​​ക​​​ച്ച സേ​​​വ​​​നം ന​​​ൽ​​​കി സാ​​​ന്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും റെ​​​യി​​​ൽ​​​വേ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.

Tags : Akri sale Railways

Recent News

Corehub Up