Movies
വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന വിവാഹചടങ്ങിൽ പങ്കെടുത്ത് നടി കല്യാണി പ്രിയദർശൻ. ഇരുവർക്കും ആശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പിലാണ് ചടങ്ങിൽ പങ്കെടുത്ത വിവരം താരം പറഞ്ഞത്.
വളരെ അടുത്ത സുഹൃത്തുക്കളാണ് കല്യാണിയും രശ്മികയും. ക്ഷണിക്കപ്പെട്ട ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ വിവാഹവിരുന്നിൽ പങ്കെടുത്തത്. അതിൽ ഒരാളായിരുന്നു കല്യാണിയും.
ഏറ്റവും സന്തോഷകരമായ പശ്ചാത്തലത്തിൽ, ഏറ്റവും ദയയുള്ള ആ പെൺകുട്ടി അവളുടെ അടുത്ത സുഹൃത്തിനെ വിവാഹം ചെയ്യുന്നതിന് ഞാൻ സാക്ഷിയായി. പുറംതിരിഞ്ഞ് അയാൾ അവൾക്കുവേണ്ടി കാത്തിരിക്കവെ അവനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അവളുടെ ഓരോ ചുവടിലേയും ഭാരം എനിക്കും അനുഭവിക്കാൻ കഴിഞ്ഞു.
സാവധാനത്തിൽ ഉറച്ചശ്വാസവുമായി അവൾ നടക്കുമ്പോൾ ആ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു. പ്രയത്നവും ബഹുമാനവും ഗാഢസൗഹൃദവുംകൊണ്ട് വളർത്തിയെടുത്ത സ്നേഹത്തിന് സാക്ഷ്യംവഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രിയപ്പെട്ട രശ്മികയ്ക്കും വിജയ്യ്ക്കും ആശംസകൾ. ഇത് ഏറ്റവും മനോഹരമായ ഒന്നിന്റെ തുടക്കമാവട്ടെ.’’ രശ്മികയുടെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് കല്യാണി കുറിച്ചു.
Movies
വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹമംഗള ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങിലേയ്ക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്ന് പറഞ്ഞാണ് ആശംസ തുടങ്ങുന്നത്.
വിജയ്യുടെ മാതാപിതാക്കളായ മാധവിയേയും ഗോവർധൻ റാവു ദേവരകൊണ്ടയേയും അഭിസംബോധനചെയ്തുകൊണ്ടുള്ള കത്ത് സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
'വ്യാഴാഴ്ച നടക്കുന്ന വിജയ്- രശ്മിക വിവാഹത്തിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. സന്തോഷകരവും മംഗളകരവുമായ അവസരത്തിൽ ദേവരകൊണ്ട- മന്ദാന കുടുംബത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.
വിജയ്യുടേയും രശ്മികയുടേയും ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായത്തിന്റെ തുടക്കമാണിത്. ഏഴ് ചുവടുകൾ ഒന്നിച്ചുവെക്കുമ്പോൾ ജീവിതകാലം മുഴുവൻ സുഹൃത്തുക്കളായി തീരുന്നുവെന്ന ഉദാത്തചിന്ത ഉൾക്കൊണ്ടുകൊണ്ട് ദമ്പതികൾ ജീവിതം തുടങ്ങട്ടെ.
സ്നേഹവും അടുപ്പവുംകൊണ്ട് ദൈവികമായി എഴുതപ്പെട്ട ജീവിതത്തിന്റെ അധ്യായം വെള്ളിത്തരയിൽ അവർ സൃഷ്ടിച്ച മാന്ത്രികതയെ മറികടക്കുമെന്നതിൽ സംശയമില്ല.
വരും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അവരുടെ സ്വപ്നങ്ങളാലും അവയുടെ സഫലീകരണത്താലും നിറയട്ടെ. പരസ്പരം തിരിച്ചറിഞ്ഞ് സ്നേഹത്തോടെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും, പോരായ്മകളെ സ്വീകരിക്കാനും, ശക്തികളിൽനിന്ന് പഠിക്കാനും, യഥാർഥ പങ്കാളികളായി ജീവിതത്തിലുടനീളം യാത്ര ചെയ്യാനും അവർക്ക് കഴിയട്ടെ. ഈ സുപ്രധാന അവസരത്തിൽ ദമ്പതിമാർക്കും കുടുംബങ്ങൾക്കും എന്റെ അനുഗ്രഹങ്ങളും ആശംസകളും. മോദിയുടെ കുറിപ്പ് ഇങ്ങനെ.
രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള പ്രശസ്തമായ ഐടിസി മെമന്റോസ് എമ്മ ആഡംബര റിസോർട്ടാണ് ഈ താരവിവാഹത്തിന് വേദിയാകുന്നത്.
ആയിരക്കണക്കിന് അതിഥികളെ പങ്കെടുപ്പിച്ചുള്ള ആഘോഷങ്ങൾക്ക് പകരം, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങാണ് ഇരുവരും ആസൂത്രണം ചെയ്തിരിക്കുന്നത്.
നൂറോളം അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. ഉദയ്പൂർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ മാറി ആരവല്ലി കുന്നുകൾക്ക് മുകളിലാണ് ഈ ആഡംബര റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
Movies
അടുത്ത കാലത്തൊന്നും കാണാത്ത വലിയ വിവാഹ മാമാങ്കത്തിനാണ് ടോളിവുഡ് സാക്ഷ്യം വഹിക്കാന് പോകുന്നത്. തെലുങ്ക് സിനിമയിലെ ആരാധകരുടെ പ്രിയ താരജോഡികളായ വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയുമാണ് വധൂവരന്മാര്.
ഉദയപൂരില് നടക്കുന്ന വിവാഹ ചടങ്ങുകള് അതീവ രഹസ്യമായി സൂക്ഷിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. ഏറ്റവും അടുത്ത ബന്ധുക്കളാണ് വിവാഹത്തില് പങ്കെടുക്കുന്നത്. വിവാഹവാര്ത്ത ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കല്യാണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളുടെ വിവരങ്ങള് പുറത്തുവന്നു കഴിഞ്ഞു.
നാളെ രാജസ്ഥാനിലെ ഉദയപൂരില് വച്ചാണ് വിവാഹം നടക്കുന്നത്. ഇതിനായി ഒരു അന്താരാഷ്ട്ര സുരക്ഷാ ഏജന്സിയെ ദമ്പതികള് നിയമിച്ചതായാണ് വിവരം. ഉദയപൂരിലെ അതീവ സുരക്ഷയുള്ള വിവാഹ വേദിയില് രാജസ്ഥാന് പോലീസിനൊപ്പം ഈ വിദേശ ഏജന്സിയും ചേര്ന്ന് സുരക്ഷയൊരുക്കും.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങില് മാധ്യമങ്ങള്ക്കും കര്ശന നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള് പുറത്തുപോകാതിരിക്കാന് കരാര് ഒപ്പിട്ട ഏജന്സികള്ക്കും കുടുംബാംഗങ്ങള്ക്കും പ്രത്യേക നിര്ദേശങ്ങള് നല്കിയിട്ടുണ്ട്. ഈ ആഴ്ച സോഷ്യല് മീഡിയയില് വൈറലായ വിവാഹ ക്ഷണക്കത്ത് പ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും ഒന്നിക്കുന്നത്.
വിവാഹശേഷം മാര്ച്ച് നാലിന് ഹൈദരാബാദില് സിനിമാ മേഖലയിലുള്ളവര്ക്കായി വലിയൊരു സത്കാരച്ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഈ ചടങ്ങിലും മാധ്യമങ്ങള്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
വിവാഹത്തിന് ശേഷം ഏതാനും ദിവസങ്ങള് കഴിഞ്ഞ് ദമ്പതികള് മാധ്യമങ്ങളെ നേരിട്ട് കാണുമെന്നാണ് സൂചന.
ഗീത ഗോവിന്ദം, ഡിയര് കൊമറേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകര്ക്ക് പ്രിയപ്പെട്ടവരായി മാറിയ ഈ താരജോഡികളുടെ വിവാഹവാര്ത്ത സിനിമാ ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Movies
സിക്കന്ദർ സിനിമയെ വിമർശിച്ച് രശ്മിക മന്ദാനയും. സൽമാൻ ഖാന് പിന്നാലെയാണ് ചിത്രത്തെ തള്ളിപ്പറഞ്ഞ് നടിയുമെത്തിയത്. താൻ വായിച്ച തിരക്കഥയല്ല സിനിമയായത് എന്നായിരുന്നു രശ്മിക പറഞ്ഞത്.
‘‘മുരുഗദോസ് സാറുമായി സംസാരിച്ചിരുന്നത് ഞാനോര്ക്കുന്നുണ്ട്. പിന്നീട് സംഭവിച്ചത് തീര്ത്തും വ്യത്യസ്തമായിരുന്നു. ഞാന് വായിച്ച തിരക്കഥ വേറൊന്നായിരുന്നു. സിനിമകളില് പൊതുവേ സംഭവിക്കാറുള്ളതാണ്. നമ്മള് കേള്ക്കുന്ന കഥ വേറയാകും.
പിന്നീട് മേക്കിംഗിന്റെ സമയത്ത് കഥയില് മാറ്റങ്ങള് വരും. അത് വളരെ സാധാരണയായി സംഭവിക്കുന്നതാണ്. അതാണ് സിക്കന്ദറിനും സംഭവിച്ചത്.’’രശ്മികയുടെ വാക്കുകൾ.
ബോക്സ്ഓഫിസിൽ കനത്ത പരാജയമായ ആക്ഷൻ ചിത്രം സിക്കന്ദറിനെക്കുറിച്ചുള്ള സൽമാന്റെ പ്രതികരണവും ഏറെ ചര്ച്ചയായിരുന്നു. ഒരഭിമുഖത്തിൽ ജീവിതത്തിൽ ചെയ്തു പോയതിൽ ഖേദിക്കുന്ന സിനിമകളുടെ പേര് പറയാൻ അവതാരകൻ സല്മാനോട് ആവശ്യപ്പെട്ടു.
സൂര്യവംശി, നിശ്ചയ് എന്നീ പഴയ സിനിമകൾക്കൊപ്പം സമീപകാലത്ത് റിലീസായ സിക്കന്ദറിന്റെ പേരും പറഞ്ഞു. ‘‘സിക്കന്ദറിന്റെ പ്ലോട്ട് വളരെ മികച്ചതായിരുന്നു. പക്ഷേ ഞാൻ രാത്രി ഒൻപതുമണിയൊക്കെ ഒക്കെ ആകുമ്പോൾ സമയം തെറ്റിച്ച് സെറ്റിൽ വരുന്നത് കൊണ്ടാണ് പടത്തിന്റെ ഔട്ട്പുട്ട് മോശമായതെന്നാണ് മുരുഗദോസ് സർ ഈയിടെ പറഞ്ഞത്. ആ സമയത്താണ് എന്റെ റിബ്സിനു പരിക്കേൽക്കുന്നത്.
സിക്കന്ദർ അനൗൺസ് ചെയ്തപ്പോൾ, അത് നിർമാതാവ് സാജിദ് നദിയാദ്വാലയുടെയും മുരുഗദോസിന്റെയും പടമായിരുന്നു. റിലീസ് ആയി കഴിഞ്ഞപ്പോൾ രണ്ടും രണ്ട് വഴിക്ക് ആയി.
ഈ സിനിമയ്ക്കു ശേഷം മുരുഗദോസ് തമിഴിൽ മദരാസി എന്നൊരു പടം ചെയ്തു. അതിലെ നായകൻ കൃത്യം ആറു മണിക്ക് സെറ്റിൽ വരുമായിരുന്നു. അത് കൊണ്ട് തന്നെ ആ പടം സിക്കന്ദറിനേക്കാൾ വലിയ ബ്ലോക്ക്ബസ്റ്റർ ആയി.’’ സൽമാൻ ഖാൻ പറഞ്ഞു.