വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന വിവാഹചടങ്ങിൽ പങ്കെടുത്ത് നടി കല്യാണി പ്രിയദർശൻ. ഇരുവർക്കും ആശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പിലാണ് ചടങ്ങിൽ പങ്കെടുത്ത വിവരം താരം പറഞ്ഞത്.
വളരെ അടുത്ത സുഹൃത്തുക്കളാണ് കല്യാണിയും രശ്മികയും. ക്ഷണിക്കപ്പെട്ട ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ വിവാഹവിരുന്നിൽ പങ്കെടുത്തത്. അതിൽ ഒരാളായിരുന്നു കല്യാണിയും.
ഏറ്റവും സന്തോഷകരമായ പശ്ചാത്തലത്തിൽ, ഏറ്റവും ദയയുള്ള ആ പെൺകുട്ടി അവളുടെ അടുത്ത സുഹൃത്തിനെ വിവാഹം ചെയ്യുന്നതിന് ഞാൻ സാക്ഷിയായി. പുറംതിരിഞ്ഞ് അയാൾ അവൾക്കുവേണ്ടി കാത്തിരിക്കവെ അവനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അവളുടെ ഓരോ ചുവടിലേയും ഭാരം എനിക്കും അനുഭവിക്കാൻ കഴിഞ്ഞു.
സാവധാനത്തിൽ ഉറച്ചശ്വാസവുമായി അവൾ നടക്കുമ്പോൾ ആ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു. പ്രയത്നവും ബഹുമാനവും ഗാഢസൗഹൃദവുംകൊണ്ട് വളർത്തിയെടുത്ത സ്നേഹത്തിന് സാക്ഷ്യംവഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രിയപ്പെട്ട രശ്മികയ്ക്കും വിജയ്യ്ക്കും ആശംസകൾ. ഇത് ഏറ്റവും മനോഹരമായ ഒന്നിന്റെ തുടക്കമാവട്ടെ.’’ രശ്മികയുടെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് കല്യാണി കുറിച്ചു.
Tags : Vijay Rashmika kalyani priyadarshan