x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ഞ്ഞ ക​ഥ​യ​ല്ല സി​നി​മ​യാ​യ​ത്, സ​ൽ​മാ​ന് പി​ന്നാ​ലെ സി​ക്ക​ന്ദ​റി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് ര​ശ്മി​ക​യും


Published: January 21, 2026 10:11 AM IST | Updated: January 21, 2026 10:11 AM IST

സി​ക്ക​ന്ദ​ർ സി​നി​മ​യെ വി​മ​ർ​ശി​ച്ച് ര​ശ്മി​ക മ​ന്ദാ​ന​യും. സ​ൽ​മാ​ൻ ഖാ​ന് പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് ന​ടി​യു​മെ​ത്തി​യ​ത്. താ​ൻ വാ​യി​ച്ച തി​ര​ക്ക​ഥ​യ​ല്ല സി​നി​മ​യാ​യ​ത് എ​ന്നാ​യി​രു​ന്നു ര​ശ്മി​ക പ​റ​ഞ്ഞ​ത്.

‘‘മു​രു​ഗ​ദോ​സ് സാ​റു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​ത് ഞാ​നോ​ര്‍​ക്കു​ന്നു​ണ്ട്. പി​ന്നീ​ട് സം​ഭ​വി​ച്ച​ത് തീ​ര്‍​ത്തും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ഞാ​ന്‍ വാ​യി​ച്ച തി​ര​ക്ക​ഥ വേ​റൊ​ന്നാ​യി​രു​ന്നു. സി​നി​മ​ക​ളി​ല്‍ പൊ​തു​വേ സം​ഭ​വി​ക്കാ​റു​ള്ള​താ​ണ്. ന​മ്മ​ള്‍ കേ​ള്‍​ക്കു​ന്ന ക​ഥ വേ​റ​യാ​കും.

പി​ന്നീ​ട് മേ​ക്കിം​ഗി​ന്‍റെ സ​മ​യ​ത്ത് ക​ഥ​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രും. അ​ത് വ​ള​രെ സാ​ധാ​ര​ണ​യാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്. അ​താ​ണ് സി​ക്ക​ന്ദ​റി​നും സം​ഭ​വി​ച്ച​ത്.’’​ര​ശ്മി​ക​യു​ടെ വാ​ക്കു​ക​ൾ.

ബോ​ക്സ്ഓ​ഫി​സി​ൽ ക​ന​ത്ത പ​രാ​ജ​യ​മാ​യ ആ​ക്‌​ഷ​ൻ ചി​ത്രം സി​ക്ക​ന്ദ​റി​നെ​ക്കു​റി​ച്ചു​ള്ള സ​ൽ​മാ​ന്‍റെ പ്ര​തി​ക​ര​ണ​വും ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ൽ ജീ​വി​ത​ത്തി​ൽ ചെ​യ്തു പോ​യ​തി​ൽ ഖേ​ദി​ക്കു​ന്ന സി​നി​മ​ക​ളു​ടെ പേ​ര് പ​റ​യാ​ൻ അ​വ​താ​ര​ക​ൻ സ​ല്‍​മാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സൂ​ര്യ​വം​ശി, നി​ശ്ച​യ് എ​ന്നീ പ​ഴ​യ സി​നി​മ​ക​ൾ​ക്കൊ​പ്പം സ​മീ​പ​കാ​ല​ത്ത് റി​ലീ​സാ​യ സി​ക്ക​ന്ദ​റി​ന്‍റെ പേ​രും പ​റ​ഞ്ഞു. ‘‘സി​ക്ക​ന്ദ​റി​ന്‍റെ പ്ലോ​ട്ട് വ​ള​രെ മി​ക​ച്ച​താ​യി​രു​ന്നു. പ​ക്ഷേ ഞാ​ൻ രാ​ത്രി ഒ​ൻ​പ​തു​മ​ണി​യൊ​ക്കെ ഒ​ക്കെ ആ​കു​മ്പോ​ൾ സ​മ​യം തെ​റ്റി​ച്ച് സെ​റ്റി​ൽ വ​രു​ന്ന​ത് കൊ​ണ്ടാ​ണ് പ​ട​ത്തി​ന്‍റെ ഔ​ട്ട്പു​ട്ട് മോ​ശ​മാ​യ​തെ​ന്നാ​ണ് മു​രു​ഗ​ദോ​സ് സ​ർ ഈ​യി​ടെ പ​റ​ഞ്ഞ​ത്. ആ ​സ​മ​യ​ത്താ​ണ് എ​ന്‍റെ റി​ബ്സി​നു പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.

സി​ക്ക​ന്ദ​ർ അ​നൗ​ൺ​സ് ചെ​യ്ത​പ്പോ​ൾ, അ​ത് നി​ർ​മാ​താ​വ് സാ​ജി​ദ് ന​ദി​യാ​ദ്‌​വാ​ല​യു​ടെ​യും മു​രു​ഗ​ദോ​സി​ന്‍റെ​യും പ​ട​മാ​യി​രു​ന്നു. റി​ലീ​സ് ആ​യി ക​ഴി​ഞ്ഞ​പ്പോ​ൾ ര​ണ്ടും ര​ണ്ട് വ​ഴി​ക്ക് ആ​യി.

ഈ ​സി​നി​മ​യ്ക്കു ശേ​ഷം മു​രു​ഗ​ദോ​സ് ത​മി​ഴി​ൽ മ​ദ​രാ​സി എ​ന്നൊ​രു പ​ടം ചെ​യ്തു. അ​തി​ലെ നാ​യ​ക​ൻ കൃ​ത്യം ആ​റു മ​ണി​ക്ക് സെ​റ്റി​ൽ വ​രു​മാ​യി​രു​ന്നു. അ​ത് കൊ​ണ്ട് ത​ന്നെ ആ ​പ​ടം സി​ക്ക​ന്ദ​റി​നേ​ക്കാ​ൾ വ​ലി​യ ബ്ലോ​ക്ക്ബ​സ്റ്റ​ർ ആ​യി.’’ സ​ൽ​മാ​ൻ ഖാ​ൻ പ​റ​ഞ്ഞു.

Tags : Rashmika salman khan sikandar movie

Recent News

Corehub Up