x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്‌​യ്ക്ക് ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ത്ത് ര​ശ്മി​ക; ആ​രാ​ധ​ക​ർ​ക്കാ​യി താ​ര​ദ​മ്പ​തി​ക​ളു​ടെ സ്നേ​ഹ​വി​രു​ന്ന്


Published: March 4, 2026 02:57 PM IST | Updated: March 4, 2026 02:57 PM IST

ആ​രാ​ധ​ക​ർ​ക്കാ​യി സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി താ​ര​ദ​മ്പ​തി​ക​ളാ​യ ര​ശ്മി​ക മ​ന്ദാ​ന​യും വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യും. ഹൈ​ദ​രാ​ബാ​ദി​ൽ തി​രി​ച്ചെ​ത്തി​യ ദ​മ്പ​തി​ക​ൾ മാ​ർ​ച്ച് മൂ​ന്നി​നാ​ണ് ആ​രാ​ധ​ക​ർ​ക്കാ​യി പ്ര​ത്യേ​ക ഉ​ച്ച​ഭ​ക്ഷ​ണ​വും കൂ​ടി​ക്കാ​ഴ്ച​യും സം​ഘ​ടി​പ്പി​ച്ച​ത്.

നി​ര​വ​ധി പേ​രാ​ണ് താ​ര​ദ​മ്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ളേ​കാ​നും വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നു​മെ​ത്തി​യ​ത്.

ആ​രാ​ധ​ക​ർ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തും അ​വ​രോ​ട് സം​സാ​രി​ച്ചും വി​ജ​യും ര​ശ്മി​ക​യും സ​മ​യം ചെ​ല​വ​ഴി​ച്ചു. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ​ർ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്ഥാ​നം ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ഇ​രു​വ​രും അ​വി​ടെ​യെ​ത്തി​യ ഭ​ക്ത​ർ​ക്കും മ​ധു​രം പ​ങ്കു​വ​ച്ചു.

ആ​ഘോ​ഷ​ങ്ങ​ൾ കേ​വ​ലം ആ​ഡം​ബ​ര​ങ്ങ​ളി​ൽ ഒ​തു​ക്കാ​തെ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​രാ​ധ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഈ ​നീ​ക്ക​ങ്ങ​ളെ​ന്ന് താ​ര​ങ്ങ​ളോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വി​വാ​ഹാ​ന​ന്ത​ര​മു​ള്ള പ്ര​ധാ​ന ച​ട​ങ്ങു​ക​ളാ​യ ഗൃ​ഹ​പ്ര​വേ​ശ​വും സ​ത്യ​നാ​രാ​യ​ണ വ്ര​ത​വും ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച തെ​ലു​ങ്കാ​ന​യി​ലെ തു​മ്മ​ന​പേ​ട്ട​യി​ലു​ള്ള ഇ​വ​രു​ടെ പു​തി​യ വീ​ട്ടി​ൽ വ​ച്ചു ന​ട​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത ച​ട​ങ്ങാ​യി​രു​ന്നു ഇ​ത്. മാ​ർ​ച്ച് നാ​ലി​ന് ഹൈ​ദ​രാ​ബാ​ദി​ലെ താ​ജ് കൃ​ഷ്ണ​യി​ൽ വെ​ച്ച് സി​നി​മാ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി വ​മ്പ​ൻ റി​സ​പ്ഷ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : Rashmika vijay devarakonda movie news

Recent News

Corehub Up