Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetable

Kottayam

ഹ​രി​ത​ബാ​ല്യം​ പ​ച്ച​ക്ക​റിത്തൈ ​വി​ത​ര​ണം ന​ട​ത്തി

ത​ല​യാ​ഴം: വൈ​ക്കം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​ത ബാ​ല്യം​പ​ദ്ധ​തി​പ്ര​കാ​രം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ച്ച​ക്ക​റിത്തൈ ​വി​ത​ര​ണ​ത്തി​ന്‍റെ ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത്‌ത​ല ഉ​ദ്ഘാ​ട​നം പ​ള്ളി​യാ​ട് ശ്രീ​നാ​രാ​യ​ണ യു​പി സ്കൂ​ളി​ൽ ന​ട​ത്തി. ത​ല​യാ​ഴം​ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ലി​ജി സ​ല​ഞ്ച് രാ​ജ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഉ​ല്ല​ല ഡി​വി​ഷ​ൻ മെംബർ ഹൈ​മി ​ബോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ർ രേ​ഷ്മ ഗോ​പി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക്‌ മെം​ബ​ർ പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എ​ൻ.​എ​സ്.​ നി​ജു, ടി.​ആ​ർ.​ബാ​ബു, ര​ജി​മോ​ൾ, ആ​ശാ ഭാ​നു​പ്രി​യ​ൻ, റെ​ജി​മോ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ പി. ​പ്ര​ദീ​പ്, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് എം.​എം.​ സാ​ജ​ൻ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ടി.​പി. റി​നു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഹ​രി​ശ​ങ്ക​ർ, കാ​ർ​ഷി​ക ക്ല​ബ് അം​ഗ​ങ്ങ​ൾ അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി​യു​മാ​യി ജി​ല്ല​യി​ലെ പെ​യി​ന്‍റ് വ്യാ​പാ​രി​ക​ൾ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ പെ​യി​ന്‍റ് വ്യാ​പാ​രി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ പെ​യി​ന്‍റ് പ്ല​സ് പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി​ക്കു തു​ട​ക്കം. കേ​ര​ള പെ​യി​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഐ. ന​ജാ​ഹ് അ​ബി​ൻ കു​മാ​റി​നും പ്രി​യ​ദ​ർ​ശി​നി​ക്കും മ​ഞ്ഞ​ൾ തൈ ​ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ്യാ​പാ​രി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്കാവ​ശ്യ​മാ​യ പ​ച്ച​ക്ക​റി സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ക​യും പു​തു​ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​പ്പി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ദ്ധ​തി വി​ജ​യി​ച്ചാ​ൽ സം​സ്ഥാ​ന​മെ​മ്പാ​ടും പെ​യി​നന്‍റ് പ്ല​സ് പ​ച്ച​ക്ക​റിത്തോട്ടം ന​ട​പ്പി​ലാ​ക്കും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​അ​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി​ച്ച​ൻ കു​ട്ട​ൻ​ചി​റ, ബി. ​നൈ​സാം, സ​ജീ​വ് തോ​പ്പി​ൽ, ഡി. ​ത​മ്പാ​ൻ, നൈ​നാ​ൻ തോ​മ​സ്, മാ​യി​ൻ സി​യാ​ദ്, സു​രേ​ഷ് ജാ​നൂ​സ്, പ്ര​ദീ​പ്, ബെ​ന​ഡി​ക്ട് എ​ഴു​നൂ​റ്റി​ൽ, ജെ.എ​ച്ച്. ഹാ​രീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ​ച്ച​ക്ക​റി വി​ല കു​തി​ക്കു​ന്നു

കൊ​ല്ലം: വി​പ​ണി​യി​ല്‍ പ​ച്ച​ക്ക​റി വി​ല കു​തി​ക്കു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ല്‍ വേ​ന​ല്‍ ക​ടു​ക്കു​ക​യും പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ കേ​ര​ള​ത്തി​ല്‍ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം കു​റ​ഞ്ഞു. ഇ​തോ​ടെ ത​മി​ഴ്‌​നാ​ട് പ​ച്ച​ക്ക​റി​യെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കാ​ന്‍ തു​ട​ങ്ങി. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് ത​മി​ഴ്‌​നാ​ട് പ​ച്ച​ക്ക​റി​ക്ക് വി​ല​കൂ​ട്ടു​ക​യും ചെ​യ്തു.

ചി​ല പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളു​ടെ വി​ല ഇ​ര​ട്ടി​യാ​യി. മ​റ്റു ചി​ല​തി​ന് 15 രൂ​പ വ​രെ വി​ല​കൂ​ടി. ബീ​ന്‍​സ് വി​ല​യാ​ണ് ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ര​ട്ടി​യാ​യ​ത്.

ബീ​ന്‍​സ് മൊ​ത്ത വി​ല 70 ല്‍ ​നി​ന്ന് 140 രൂ​പ​യാ​യി​ട്ടാ​ണ് ഉ​യ​ര്‍​ന്ന​ത്. ഇ​ഞ്ചി വി​ല കി​ലോ​യ്ക്ക് 80 മു​ത​ല്‍ 140 വ​രെ​യാ​യി ഉ​യ​ര്‍​ന്നു. പാ​വ​യ്ക്ക കി​ലോ​യ്ക്ക് 70- 80 വ​രെ​യാ​ണ് മൊ​ത്ത​വി​പ​ണി വി​ല. ത​ക്കാ​ളി 55 ല്‍ ​നി​ന്ന് 60 ആ​യി. വെ​ള്ള​രി വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ത​ടി​യ​ന്‍, മ​ത്ത​ന്‍ 20 വീ​തം ചേ​ന 30, മു​രി​ങ്ങ​ക്ക- 30, അ​മ​ര- 30 , വെ​ണ്ട​യ്ക്ക- 30, ക​ത്തി​രി -40, പ​ച്ച​മു​ള​ക് -40 രൂ​പ വീ​ത​മാ​ണ്.

ചെ​റി​യ ഉ​ള്ളി, ചേ​മ്പ്, പ​യ​ര്‍ എ​ന്നീ ഇ​ന​ങ്ങ​ള്‍​ക്ക് 70- 75 വ​രെ​യാ​ണ് വി​ല. പ​ച്ച​ക്ക​റി ചി​ല്ല​റ വി​ല്പ​ന​യി​ല്‍ ദൂ​രം കൂ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് വി​ല വ്യ​ത്യാ​സം നേ​രി​ടും.തെ​ങ്കാ​ശി, പു​ളി​യ​ങ്കു​ടി, ച​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ​ച്ച​ക്ക​റി​യെ​ത്തു​ന്ന​ത്. ആ​ന്ധ്ര, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ള​രെ​കു​റ​ച്ച് പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍ മാ​ത്ര​മേ കൊ​ല്ലം വി​പ​ണി​യി​ല്‍ എ​ത്തു​ന്നു​ള്ളൂ.

 

District News

പു​തുത​ല​മു​റ​യ്ക്കാ​യി പ​ച്ച​ക്ക​റി​ത്തോ​ട്ട​ പ​രി​പാ​ല​നമ​ത്സ​രം

ഗു​രു​വാ​യൂ​ർ: കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്സ് ദേ​വാ​ല​യ​ത്തി​ലെ പാ​രി​ഷ് ബു​ള്ള​റ്റി​ൻ എ​സ്എ​ൽ വോ​യ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​ത​ല​മു​റ​യ്ക്കാ​യി പ​ച്ച​ക്ക​റി​ത്തോ​ട്ട​പ​രി​പാ​ല​ന മ​ത്സ​രം ന​ട​ത്തു​ന്നു.

ഇ​ട​വ​ക​യി​ലെ നൂ​റോ​ളം കു​ട്ടി​ക്ക​ർ​ഷ​ക​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​രി​പാ​ലി​ക്കേ​ണ്ട​ത്. പ​ച്ച​ക്ക​റി​ത്തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​ഷാ​ജി കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.


അ​സി.വി​കാ​രി ഫാ. ​വി​ബി പൊ​റു​ത്തു​കാ​ര​ൻ, കെ.​പി. പോ​ളി, വി.​എ​ഫ്. ജാ​ക്സ​ൺ, ബി​ജു അ​ന്തി​ക്കാ​ട്ട്, അ​നീ​ന റോ​ബി​ൻ, ജാ​ൻ​സി ഷാ​ജു, എ​ൻ.​ജെ. ജ​യ്സ​ൺ, ലി​ൻ​സി ജി​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

District News

പ​ച്ച​ക്ക​റി കൃ​ഷി​യി​ലും ദിശ തെറ്റിയില്ല

‌കോ​ഴി​ക്കോ​ട്: ഒ​ഴി​വു​സ​മ​യ​ത്തെ പ​രീ​ക്ഷ​ണം എ​ന്ന നി​ല​യി​ൽ ആ​രം​ഭി​ച്ച പ​ച്ച​ക്ക​റി കൃ​ഷി സൂ​പ്പ​ർ ഹി​റ്റാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഒ​രു കൂ​ട്ടം ഡ്രൈ​വ​ർ​മാ​ർ. കോ​ഴി​ക്കോ​ട് പ​റ​മ്പി​ൽ ബ​സാ​റി​ലെ ടാ​ക്സി- ഗു​ഡ്സ് ഡ്രൈ​വ​ർ​മാ​രാ​ണ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന വ​യ​ലി​ൽ ജൈ​വ​രീ​തി​യി​ൽ കൃ​ഷി ന​ട​ത്തു​ന്ന​ത്.

ചീ​ര, പ​യ​ർ, വെ​ണ്ട, മ​ത്ത​ൻ, പാ​വ​യ്ക്ക, വെ​ള്ള​രി, ഇ​ള​വ​ൻ, പ​ട​വ​ലം, പീ​ച്ചി​ങ്ങ തു​ട​ങ്ങി​യ​വ​യെ​ല്ലാം 10 സെ​ന്‍റോ​ളം സ്ഥ​ല​ത്ത് സ​മൃ​ദ്ധ​മാ​യി വി​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഒ​ഴി​വു​സ​മ​യ​ത്ത് കൃ​ഷി ന​ട​ത്തി​യാ​ലോ എ​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ലെ ആ​ലോ​ച​ന പി​ന്നീ​ട് വേ​രു പി​ടി​ക്കു​ക​യാ​യി​രു​ന്നു.
വ​യ​ലി​ന്‍റെ ഉ​ട​മ​യാ​യ കൊ​ള​ക്കാ​ട്ടി​ൽ ബി​ജു​വി​നോ​ട് അ​നു​മ​തി വാ​ങ്ങി നി​ല​മൊ​രു​ക്കി. മി​ക​ച്ച​യി​നം വി​ത്തു​ക​ൾ വാ​ങ്ങി തൈ​ക​ൾ മു​ള​പ്പി​ച്ചു.

ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ എ​ല്ലാം ശ്ര​ദ്ധ​യോ​ടെ പ​രി​ച​ര​ണം ന​ട​ത്തി. ചാ​ണ​ക​വും മ​റ്റു ജൈ​വ​വ​ള​ങ്ങ​ളും മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ഹ​രീ​ഷ് പാ​റേ​ക്കാ​ട്ടി​ൽ, ​മ​ഹേ​ഷ് മണ്ണാറക്കൽ, അ​ബ്ദു​ൾ റ​ഹീ​സ്, വി​ജീ​ഷ്, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രാ​ണ് കൃ​ഷി​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. മ​റ്റു​ള്ള ഡ്രൈ​വ​ർ​മാ​രും പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളു​മാ​യി ഒ​പ്പം കൂ​ടി.

വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി വീ​ട്ടാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പു​റ​മെ തോ​ട്ട​ത്തി​ൽ വ​ച്ചു​ത​ന്നെ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​മു​ണ്ട്. മി​ക​ച്ച രീ​തി​യി​ൽ വി​ള​വ് ല​ഭി​ച്ച​തി​നാ​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ലും കൃ​ഷി തു​ട​ര​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ഡ്രൈ​വ​ർ​മാ​ർ.

Kerala

യു​ദ്ധം: സം​സ്ഥാ​ന​ത്തുനി​ന്ന് ഗ​ൾ​ഫി​ലേ​ക്കു​ള്ള പ​ഴം-​പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു

പ​​​ര​​​വൂ​​​ർ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തെ തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്ന് ഗ​​​ൾ​​​ഫി​​​ലേ​​​ക്കു​​​ള്ള പ​​​ഴം-​​​പ​​​ച്ച​​​ക്ക​​​റി ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ട്ടു. നി​​​ല​​​വി​​​ൽ കോ​​​ഴി​​​ക്കോ​​​ട്, നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങളിൽ വ​​​ൻ തോ​​​തി​​​ൽ പഴം- പച്ചക്കറികള്‍ കി​​​ട​​​ക്കു​​​ക​​​യാ​​​ണ്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​യി ശേ​​​ഖ​​​രി​​​ച്ച പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ കേ​​​ര​​​ള​​​ത്തി​​​ലെ പ്രാ​​​ദേ​​​ശി​​​ക മാ​​​ർ​​​ക്ക​​​റ്റി​​​ൽ വി​​​റ്റ​​​ഴി​​​ക്കു​​​ക​​​യേ നി​​​വ​​​ർ​​​ത്തി​​​യു​​​ള്ളൂ. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ സം​​​സ്ഥാ​​​ന​​​ത്ത് പ​​​ഴം- പ​​​ച്ച​​​ക്ക​​​റി വി​​​ല​​​യി​​​ൽ വ​​​ൻ ഇ​​​ടി​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ത​​​ട​​​സം തു​​​ട​​​രു​​​ക​​​യാ​​​ണ​​​ങ്കി​​​ൽ ഇ​​​വ നാ​​​ട്ട​​​ൻ​​​പു​​​റ​​​ങ്ങ​​​ളി​​​ലെ വി​​​പ​​​ണി​​​ക​​​ളി​​​ൽ വി​​​റ്റ​​​ഴി​​​ക്കാ​​​ൻത​​​ന്നെ​​​യാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും തീ​​​രു​​​മാ​​​നം.

ഇ​​​വി​​​ടെനി​​​ന്നു​​​ള്ള പ​​​ച്ച​​​ക്ക​​​റി​​​ക​​​ളു​​​ടെ വ​​​ലി​​​യ വി​​​പ​​​ണി​​​യാ​​​ണ് ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലുംനി​​​ന്നു​​​മു​​​ള്ള വി​​​വി​​​ധ ത​​​രം പ​​​ഴ​​​ങ്ങ​​​ളും പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും വ​​​ലി​​​യ തോ​​​തി​​​ലാ​​​ണ് ഗ​​​ൾ​​​ഫി​​​ലേ​​​ക്ക് ക​​​യ​​​റ്റി അ​​​യയ്​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു​​​ള്ള ച​​​ക്ക​​​യ്ക്ക് ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​പ്പോ​​​ൾ അ​​​വി​​​ടെ വ​​​ലി​​​യ ഡി​​​മാ​​​ന്‍റാ​​​ണ്.

യു​​​ദ്ധസാ​​​ഹ​​​ച​​​ര്യം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ വി​​​മാ​​​ന ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ക​​​യ​​​റ്റു​​​മ​​​തി​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചു ക​​​ഴി​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും മൊ​​​ത്തവി​​​ത​​​ര​​​ണ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ഇ​​​തി​​​ന​​​കംത​​​ന്നെ വി​​​ല​​​യി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വുണ്ടാ​​​യ​​​താ​​​യി വ്യാ​​​പാ​​​രി​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ച​​​ര​​​ക്കു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ എ​​​ത്തു​​​ന്ന​​​തോ​​​ടെ വി​​​ല​​​യി​​​ൽ വീ​​​ണ്ടും വ​​​ലി​​​യ ഇ​​​ടി​​​വ് ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് വ്യാ​​​പാ​​​രി​​​ക​​​ൾ.

ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ല​​​യി​​​ടി​​​വ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക ക​​​ർ​​​ഷ​​​ക​​​രെ​​​യാ​​​ണ്. ക​​​യ​​​റ്റു​​​മ​​​തി വി​​​പ​​​ണി​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് മാ​​​ന്യ​​​മാ​​​യ വി​​​ല ല​​​ഭി​​​ച്ചി​​​രു​​​ന്നു. ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ട്ട് ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് മാ​​​റു​​​മ്പോ​​​ൾ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വ​​​രു​​​മാ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ കു​​​റ​​​വുണ്ടാ​​​കു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ഏ​​​താ​​​യാ​​​ലും ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രും ക​​​ർ​​​ഷ​​​ക​​​രും വ്യാ​​​പാ​​​രി​​​ക​​​ളു​​​മൊ​​​ക്കെ വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്. യു​​​ദ്ധസാ​​​ഹ​​​ച​​​ര്യം എ​​​ത്ര​​​ത്തോ​​​ളം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​മോ അ​​​ത്ര​​​യും കാ​​​ലം ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ടു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല. യു​​​ദ്ധാ​​​വ​​​സ്ഥ​​​യി​​​ൽ മാ​​​റ്റ​​​മൊ​​​ന്നും സം​​​ഭ​​​വി​​​ക്കാ​​​തെ തു​​​ട​​​ർ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ഴം-​​​പ​​​ച്ച​​​ക്ക​​​റി വി​​​പ​​​ണി​​​യി​​​ൽ വ​​​ലി​​​യ വി​​​ല​​​യി​​​ടി​​​വി​​​ന് സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ, പോഷകത്തോട്ടം കാമ്പയിനുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ

വാ​ഴ​ക്കു​ളം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഴ​വ​ർ​ഗ, പോ​ഷ​ക​ത്തോ​ട്ടം സ്ഥാ​പി​ക്കു​ന്ന​തി​നു കാ​മ്പ​യി​നു​മാ​യി സം​സ്ഥാ​ന ഹോ​ർ​ട്ടി​കൾ​ച്ച​ർ മി​ഷ​ൻ. 14 ജി​ല്ല​ക​ളി​ൽ 4,500 യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ പോ​ഷ​കസ​മൃ​ദ്ധി മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ‘രാ​ഷ്‌ട്രീയ കൃ​ഷി​വി​കാ​സ് യോ​ജ​ന പ​ഴ​വ​ർ​ഗ പോ​ഷ​ക​ത്തോ​ട്ട പ​ദ്ധ​തി’​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചിരി​ക്കു​ന്ന​ത്. ഓ​രോ ജി​ല്ല​യി​ലും ശ​രാ​ശ​രി 300 പോ​ഷ​ക​ത്തോ​ട്ട യൂ​ണി​റ്റു​ക​ൾ ന​ട​പ്പാ​ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന.

ഗ്രീ​ൻ കേ​ഡ​റ്റ് കോ​ർ പോ​ലു​ള്ള വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കു​റ​ഞ്ഞ​ത് 10 സെ​ന്‍റ് കൃ​ഷി​ഭൂ​മി​യെ​ങ്കി​ലും ല​ഭ്യ​മാ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കും. ഒ​രു സ്ഥാ​പ​ന​ത്തി​നു പ​ര​മാ​വ​ധി അ​ഞ്ച് യൂ​ണി​റ്റു​ക​ൾ അ​നു​വ​ദി​ക്കും.

മാ​വ്, പ്ലാ​വ്, പ​പ്പാ​യ, പേ​ര, നെ​ല്ലി, സ​പ്പോ​ട്ട, റം​ബു​ട്ടാ​ൻ, പാ​ഷ​ൻ ഫ്രൂ​ട്ട്, നാ​ര​കം, വെ​സ്റ്റ് ഇ​ന്ത്യ​ൻ ചെ​റി, തു​ട​ങ്ങി ഓ​രോ പ്ര​ദേ​ശ​ത്തി​നും അ​നു​യോ​ജ്യ​മാ​യ പ​ഴ​വ​ർ​ഗ ഇ​ന​ങ്ങ​ൾ പോ​ഷ​ക​ത്തോ​ട്ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

District News

സ്ഥാ​പ​ന പ​ച്ച​ക്ക​റി കൃ​ഷി ന​ടീ​ൽ ഉ​ദ്ഘാ​ട​നം

ചെ​റു​പു​ഴ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് സ​മ​ഗ്ര​പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന യ​ഞ്ജം 2025-26 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പ​ന പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു.


ന​ടീ​ൽ ഉ​ദ്ഘാ​ട​നം ഇ​ട​വ​ര​മ്പ് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ​കൃ​ഷി ഓ​ഫി​സ​ർ പി. ​അ​ഞ്ജു നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി.​കെ. ബീ​ന അ​ധ്യ​ക്ഷ ത ​വ​ഹി​ച്ചു.
കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ, സു​നി​ൽ മാ​ട​ത്താ​നി, ബി​ജു കു​ര്യ​ൻ, റീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ വ​ഴി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി അ​ധി​ഷ്ഠി​ത സ്ഥാ​പ​ന പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ 54,500 രൂ​പ​യാ​ണ് കൃ​ഷി വ​കു​പ്പ് കൃ​ഷി​ക്കാ​യി അ​നു​വ​ദി​ച്ച​ത്.50 സെ​ന്‍റ് സ്ഥ​ല​ത്ത് കൃ​ത്യ​താ കൃ​ഷി​യി​ലൂ​ടെ 13 ഇ​നം പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

District News

പൂ​ച്ച​ട്ടി​യി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി കുരുന്നുകൾ

കൊ​ല്ലം: അ​മൃ​തു​കു​ള​ങ്ങ​ര മു​ണ്ട​യ്ക്ക​ൽ ഈ​സ്റ്റ് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി. ‘കൂ​ട്ടു​കൂ​ടാം ഹ​രി​ത ച​ങ്ങാ​തി​ക്കൊ​പ്പം’എ​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ 50 പൂ​ച്ച​ട്ടി​ക​ളി​ൽ പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ടു.

വ​ഴു​ത​ന, പ​ച്ച​മു​ള​ക്, വെ​ണ്ട, ത​ക്കാ​ളി തു​ട​ങ്ങി സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളാ​ണ് ന​ട്ട​ത്. തൈ​ക​ളു​ടെ വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ൾ കു​ട്ടി​ക​ൾ ജൈ​വ ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തും. ജൈ​വ കൃ​ഷി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

അ​മൃ​ത​ല​യ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​സ​ന്ന​കു​മാ​റും പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്.​ല​ളി​താ​ഭാ​യി​യും ചേ​ർ​ന്ന് ആ​ദ്യ പ​ച്ച​ക്ക​റി​ത്തൈ ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ഡി.​ഡി​ക്‌​സ​ൺ, എ​സ്.​സു​മി​ന, ഗ്രേ​സ് മൈ​ക്കി​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up