പ്രതീകാത്മക ചിത്രം
കൊല്ലം: കൃഷി നാശം കാരണം ഓണക്കാലത്ത് പച്ചക്കറിയുടെ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ഗുണമേന്മയില്ലാത്ത പട്ടക്കറി വില്പനക്ക് നിയന്ത്രണം ഉണ്ടാക്കണമെന്നും കേരള വെജിറ്റബിള്‍ മര്‍ച്ചന്‍സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുതിയ തലമുറ കാര്‍ഷിക മേഖലയിലേക്ക് കടന്നു വരാത്തതിനാല്‍ പ്രതിസന്ധി നേരിടും.
തകര്‍ന്ന വ്യാപാരമേഖല കൈ പിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. പച്ചക്കറി മേഖലയ്ക്കായി ക്ഷേമനിധിയും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഏര്‍പ്പെടുത്തണമെന്നും, ഓണക്കാലത്തെ പച്ചക്കറി വ്യാപാര മേഖലയെ മാത്രം ലക്ഷ്യം വച്ചുള്ള പരിശോധനകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്മാറണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരള വെജിറ്റബിള്‍ മര്‍ച്ചന്‍സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി എം.ജെ അന്‍വറിനെയും, പ്രസിഡന്റാ യി നവാസ് എപികെയെയും തെരഞ്ഞെടുത്തു.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എ.പി.കെ. നവാസ്, ജനറല്‍ സെക്രട്ടറി എം.ജെ. അന്‍വര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ഹരികുമാര്‍ അഞ്ചല്‍, വൈസ് പ്രസിഡന്റ് വിനോദ് കടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.