സ്കൂളിൽ നടന്ന പച്ചക്കറിത്തൈ വിതരണം.
തൃശൂർ: കോലഴി കൃഷിഭവന്റെയും കാർഷിക ഉപഭോക്തൃസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പച്ചക്കറിത്തൈകൾ വിതരണംചെയ്തു. വിഷരഹിതഭക്ഷണത്തിലൂടെ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ തിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലാണു തൈകൾ വിതരണം ചെയ്തത്.
കൃഷി ഓഫീസർ വിഷ്ണു സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലെ വിദ്യാർഥികൾക്ക് തൈകൾ കൈമാറി ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ എസി ബിജു, കാർഷിക ഉപഭോക്തൃസംഘം പ്രസിഡന്റ് വറീത് തരകൻ, സംഘം പ്രതിനിധികളായ റോയ്, സൈമണ്‍, ആന്‍േറാ പേരാമംഗലത്ത്, പ്രധാനാധ്യാപിക ബിത ഫ്രാൻസിസ് തരകൻ, പിടിഎ പ്രസിഡന്റ് കെ.എൽ. ഡെയ്സണ്‍ എന്നിവർ പ്രസംഗിച്ചു. സ്കൗട്ട് മാസ്റ്റർ അജിൻ ജോർജ്, മരിയ, മർഫി, സിജോ, സ്നേഹ, പ്രീതി എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Vegetable