ഓണത്തിനുള്ള പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര നന്മ വനിതാ സംഘം കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഓണത്തിനുള്ള പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു. പി.എം. രാഗിണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അമൃത, പി. കെ. അജിത, ടി.എം. ബിന്ദു, പി.പി. പ്രസന്ന, പി. കെ. പ്രേമൻ, സി. എം. നാരായണൻ, ടി.പി. പ്രഭാകരൻ, കെ. ബാബുരാജ്, പ്രേംദാസ് എന്നിവർ സംബന്ധിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Vegetable