Kerala
കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് ഒന്ന് ചാമ്പ്യൻഷിപ്പിൽ റെസ്ലിംഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 20 സ്വർണവും എട്ടു വെള്ളിയും ഏഴു വെങ്കലവും നേടി 131 പോയിന്റുമായി കണ്ണൂർ ജില്ല കിരീടം നേടി.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ 17 സ്വർണവും നാലു വെള്ളിയും 15 വെങ്കലവും നേടി 112 പോയിന്റ് സ്വന്തമാക്കിയ തിരുവനന്തപുരം ജില്ലയ്ക്കാണു രണ്ടാം സ്ഥാനം. നാലു സ്വർണവും ഏഴു വെള്ളിയും 13 വെങ്കലവും നേടി 54 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തെത്തി.
ഗെയിംസ് മത്സരങ്ങൾ ഇന്നു സമാപിക്കും. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ സീനിയർ ആൺ, പെൺ വിഭാഗങ്ങളുടെ തയ്ക്വാണ്ടോ, സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ ചെസ്, തലശേരി ബാസ്കറ്റ്ബോൾ കോർട്ടിൽ ജൂണിയർ ആൺ, പെൺ വിഭാഗങ്ങളുടെ ഫെൻസിംഗ് എന്നിവ ഇന്ന് നടക്കും.
District News
ഭരണങ്ങാനം: ജില്ലാ സീനിയര് ഗുസ്തി മത്സരങ്ങള് ഭരണങ്ങാനം എഎസ് റസ്ലിംഗ് അക്കാദമിയില് നടന്നു. ചാമ്പ്യന്ഷിപ്പില് 20 പോയിന്റോടെ എഎസ് അക്കാദമി ഓവറോള് ഒന്നാം സ്ഥാനവും 15 പോയിന്റോടെ ആര്ആര്സി കല്ലൂര്ക്കുളം രണ്ടാം സ്ഥാനവും 10 പോയിന്റോടെ കെപിആര് നട്ടാശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമ്മേളനത്തിൽ ജില്ലാ അസോസിയേഷന് പ്രസിഡന്റ് അവിനാഷ് ജെ. മാത്യു അധ്യക്ഷത വഹിച്ചു. ദേശീയ റസ്ലിംഗ് ഫെഡറേഷന് അത്ലറ്റിക് കമ്മീഷന് അംഗം സ്മിത മത്സരങ്ങള് ഉദ്ഘാടനം ചെയ്തു. ദേശീയ റഫറി അഞ്ജന യു. രാജന്, സെക്രട്ടറിയും ഇന്ത്യന് ടീം പരിശീലകനുമായ ബിജു കുഴുമുള്ളില്, ജില്ലാ ട്രഷറര് നെല്സന് മാത്യു എന്നിവര് പ്രസംഗിച്ചു.
ളാലം ബ്ലോക്ക് പഞ്ചായത്ത് മെംബറും സംസ്ഥാന വൈസ് പ്രസിഡന്റുമായ സാജന് മണിയങ്ങാട്ട് സമ്മാനങ്ങള് വിതരണം ചെയ്തു. 29, 30 തീയതികളില് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന മത്സരത്തില് കോട്ടയം ജില്ലയെ നിധിന് ഗോപാല്, ദീപു ഉമേഷ്, ആര്. ശ്രീജിത്ത്, ജയേഷ് ഷാജി, അമല് സന്തോഷ്, ജോയല് വര്ഗീസ്, ടി.ടി. അരുണ്, ജോയല് മനോജ് കുര്യന് പ്രതിനിധീകരിക്കും.
മിനി, സബ് ജൂണിയര്, ജൂണിയര്, അണ്ടർ 23 മത്സരങ്ങള് തുടര്മാസങ്ങളിലും സ്കൂള് ഗുസ്തി മത്സരങ്ങള് സെപ്റ്റംബര് ഏഴിന് കോട്ടയം ഇന്ഡോര് സ്റ്റേഡിയത്തിലും നടത്തും.
NRI
അലബാമ: വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ യുഎസ് ഗുസ്തി താരം അലക്സാൻഡ്രിയ ഹൈസ്കൂളിലെ വിദ്യാർഥിയുമായ റയാൻ ലാംബെർട്ട് (16) മരിച്ചു.
തുടർച്ചയായി രണ്ട് തവണ അലബാമ സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പ് നേടിയ താരമാണ് റയാൻ ലാംബെർട്ട്. കായികരംഗത്ത് വലിയ പ്രതിഭയായി വളർന്നു വരവെയാണ് റയാനെ മരണം കവർന്നത്.
യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അലബാമയിലെ കായിക സമൂഹവും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.
District News
കണ്ണൂർ: ഹരിയാനയിൽ നടന്ന ദേശീയ സ്കൂൾ റസ്ലിംഗ് ചാന്പ്യൻഷിപ്പിൽ അണ്ടർ-19 വിഭാഗം മത്സരത്തിൽ വെങ്കലം നേടിയ ഫിദ ഫാത്തിമയെയും കോച്ച് അഭിഷേക് സിംഗിനെയും ജില്ലാ റസ്ലിംഗ് അസോസിയേഷൻ അനുമോദിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയ ഉദ്ഘാടനം ചെയ്തു മൊമെന്റോകളും കാഷ് അവാർഡുകളം സമ്മാനിച്ചു. അസോസിയേഷൻ പ്രസിഡന്റ് വി.എം. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന റസ്ലിംഗ് അസോസിയേഷന് പ്രസിഡന്റ് എം. നിസാമുദ്ദീൻ, ഫെൻസിംഗ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഒ.കെ. ബിനിഷ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് നിഖിൽ, സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. പവിത്രൻ, സ്പോട്സ് കൗൺസിൽ അംഗം എൻ. ധീരജ് കുമാർ, ഗ്രാപ്ളിംഗ് കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ടി.പി. വാസുദേവ്, സംസ്ഥാന ട്രഷറർ കെ. കമറുദ്ദീൻ, എം. ജിനചന്ദ്രൻ, ഇ.വി. മുഹമ്മദ് ഷമീർ, കെ. സുധീര, സി.എച്ച്. മീരജ്, പി.പി. ഷഫീക്ക്, എ. ശ്യാം, എം. ഷാദുലി എന്നിവർ പങ്കെടുത്തു.
District News
ഭരണങ്ങാനം: കോട്ടയം ജില്ല സീനിയർ (പുരുഷ, വനിത) ഗുസ്തിമത്സരങ്ങൾ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഭരണങ്ങാനം എഎസ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണയത്തോടെ ആരംഭിക്കും. 20 വയസോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം.
2006 - 2007ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം. ഗുസ്തിക്കാർ ഞായറാഴ്ച രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും രജിസ്ട്രേഷൻ ഫീസും ആധാർ കാർഡും അതിന്റെ കോപ്പിയും സമ്മതപത്രവും നേരിൽ കൊണ്ടുവരണം.
ഈ മാസം 15, 16 തീയതികളിൽ കൊല്ലത്തുവച്ച് സംസ്ഥാനമത്സരം നടക്കുമെന്നും അസോസിയേഷനു വേണ്ടി സെക്രട്ടറി കെ. ബിജു അറിയിച്ചു.
Sports
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ഗുസ്തിയിൽ കണ്ണൂർ വാഴ്ച. ഗോദയിൽ ജൂണിയർ, സബ്ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 10 വീതം ഇനങ്ങളിലാണ് പോരാട്ടം അരങ്ങേറിയത്.
ജൂണിയർ പെൺകുട്ടികളുടെ 10 ഇനങ്ങളിൽ ഒന്പതിലും കണ്ണൂരിനായിരുന്നു സ്വർണം. സബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി കണ്ണൂർ 20 സ്വർണം സ്വന്തമാക്കി. ആതിഥേയരായ തിരുവനന്തപുരം 12 സ്വർണവുമായി ഗോദ സുവർണ യുദ്ധത്തിൽ രണ്ടാം സ്ഥാനത്തെത്തി.
Kerala
തലശേരി: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റസ്ലിംഗ് മാതൃകയിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ.
പ്ലസ്ടു ക്ലാസ് മുറിയിൽ റസ്ലിംഗ് മാതൃകയിൽ മർദിക്കുകയും എടുത്തുയർത്തി നിലത്തെറിയുകയും ശരീരത്തിലേക്കു ചാടി വീണ്ടും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണു നടപടി. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി ക്രൂരമായി ആക്രമിക്കുന്നതും കൂടെയുള്ളവർ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. ചില വിദ്യാർഥികൾ അനുനയിപ്പിക്കുന്നതോടെയാണ് ദൃശ്യം അവസാനിക്കുന്നത്. കൂട്ടത്തിലുള്ള വിദ്യാർഥിതന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പറയുന്നു.
ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ എങ്ങനെയെത്തി എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളിൽ അടിയന്തര യോഗം ചേർന്നിരുന്നു. മർദിച്ച വിദ്യാർഥികളെ ഈ അധ്യയന വർഷം സ്കൂളിൽനിന്ന് മാറ്റിനിർത്താനാണ് തീരുമാനം. എന്നാൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും.