x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ജി​ല്ല ഗു​സ്തി മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ഭ​ര​ണ​ങ്ങാ​ന​ത്ത്


Published: November 7, 2025 12:03 PM IST | Updated: November 7, 2025 12:04 PM IST

ഭ​ര​ണ​ങ്ങാ​നം: കോ​ട്ട​യം ജി​ല്ല സീ​നി​യ​ർ (പു​രു​ഷ, വ​നി​ത) ഗു​സ്തി​മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഭ​ര​ണ​ങ്ങാ​നം എ​എ​സ് റ​സ്‌​ലിം​ഗ് അ​ക്കാ​ദ​മി​യി​ൽ ശ​രീ​ര​ഭാ​ര നി​ർ​ണ‌​യ​ത്തോ​ടെ ആ​രം​ഭി​ക്കും. 20 വ​യ​സോ അ​ത് ക​ഴി​ഞ്ഞ​വ​ർ​ക്കോ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

2006 - 2007ൽ ​ജ​നി​ച്ച​വ​ർ ര​ക്ഷ​ക​ർ​ത്താ​വി​ന്‍റെ സ​മ്മ​ത​പ​ത്രം ഹാ​ജ​രാ​ക്ക​ണം. ഗു​സ്തി​ക്കാ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ ര​ണ്ടു ഫോ​ട്ടോ പ​തി​പ്പി​ച്ച ര​ജി​സ്ട്രേ​ഷ​ൻ സ്ലി​പ്പും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും ആ​ധാ​ർ കാ​ർ​ഡും അ​തി​ന്‍റെ കോ​പ്പി​യും സ​മ്മ​ത​പ​ത്ര​വും നേ​രി​ൽ കൊ​ണ്ടു​വ​ര​ണം.

ഈ ​മാ​സം 15, 16 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്തു​വ​ച്ച് സം​സ്ഥാ​ന​മ​ത്സ​രം ന​ട​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​നു വേ​ണ്ടി സെ​ക്ര​ട്ട​റി കെ. ​ബി​ജു അ​റി​യി​ച്ചു.

Tags : Gusthi Competition Kottayam Wrestling

Recent News

Corehub Up