Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Conference

Pathanamthitta

ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹെ​മ​റ്റോ​ള​ജി കാ​ൻ​സ​ർ ക​ൺ​സോ​ർ​ഷ്യം വാ​ർ​ഷി​ക സ​മ്മേ​ള​നം

തി​രു​വ​ല്ല: ര​ക്താ​ർ​ബു​ദ ചി​കി​ത്സാ​രം​ഗ​ത്ത് നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പു​ക​ളു​മാ​യി, ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി.

റീ​ജി​യ​ണ​ൽ അ​ഡ്വാ​ൻ​സ്ഡ് സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്പ്ലാ​ന്‍റേഷ​ൻ, ഹെ​മ​റ്റോ-​ലിം​ഫോ​യി​ഡ് ഓ​ങ്കോ​ള​ജി ആ​ൻ​ഡ് മാ​രോ ഡി​സീ​സ​സ് ഹെ​മ​റ്റോ​ള​ജി കാ​ൻ​സ​ർ ക​ൺ​സോ​ർ​ഷ്യ​ത്തി​ന്‍റെ ആ​റാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​മാ​ണ് ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത്.

ദ്വി​ദി​ന ദേ​ശീ​യ​സം​ഗ​മ​ത്തി​ൽ ജി​പ്മെ​ർ, പി​ജി​ഐ ച​ണ്ഡി​ഗ​ഡ്, ജി​പ്മ​ർ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ഡ​യാ​ർ, ടാ​റ്റാ മെ​ഡി​ക്ക​ൽ സെന്‍റ​ർ കൊ​ൽ​ക്ക​ത്ത, സി​എം​സി ലു​ധി​യാ​ന എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ഹെ​മ​റ്റോ​ള​ജി​സ്റ്റു​ക​ൾ, ഹെ​മ​റ്റോ-​ഓ​ങ്കോ​ള​ജി​സ്റ്റു​ക​ൾ, ട്രാ​ൻ​സ്പ്ലാന്‍റ് വി​ദ​ഗ്ധ​ർ, ന​ഴ്സിം​ഗ് വി​ദ​ഗ്ധ​ർ, ഡാ​റ്റാ മാ​നേ​ജ​ർ​മാ​ർ, ഗ​വേ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​റും സി​ഇ​ഒ​യു​മാ​യ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര നി​ർ​വ​ഹി​ച്ചു. ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ ​ചെ​പ്സി സി ​ഫി​ലി​പ്പ്, മും​ബൈ ടാ​റ്റ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​ഞ്ജു സെം​ഗാ​ർ, വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് മു​ൻ ഡ​യ​റ​ക്‌​ട​റും ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​റു​മാ​യ ഡോ. ​വി​ക്രം മാ​ത്യൂ​സ്, ഹെ​മ​റ്റോ​ള​ജി കാ​ൻ​സ​ർ ക​ൺ​സോ​ർ​ഷ്യം സി​ഇ​ഒ ഭ​വി​ഷ സ​നാ​ധ്യ, അ​മി​ത് ഷെ​നോ​യ്, റ​വ ഫാ.​തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഡോ. ​ജോ​യ് മാ​മ്മ​ൻ, ഡോ. ​ജേ​ക്ക​ബ് ജോ​ൺ, റി​യ ഖു​റാ​ന എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

NRI

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക സ​മ്മേ​ള​നം ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്നു. രൂ​പ​ത​യു​ടെ ഇ​ട​വ​ക മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം രാ​വി​ലെ ഫാ. ​ജെ​ബി​ൻ പ​തി​പ​റ​മ്പി​ൽ എം​സി​ബി​എ​സ് ന​ട​ത്തി​യ പ്രെ​യി​സ് ആ​ൻ​ഡ് വ​ർ​ഷി​പ്പോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.‌

തു​ട​ർ​ന്ന് ന​ട​ന്ന ഖ​ത്വാ പ്രാ​ർ​ഥ​ന​യ്ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ത​ല​ശേ​രി മു​ൻ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക മി​ഷ​നു​ക​ളി​ൽ നി​ന്നെ​ത്തി​യ വൈ​ദി​ക​ർ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

 

District News

വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി

പ​ന്തി​രി​ക്ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ന്തി​രി​ക്ക​ര യൂ​ണി​റ്റ് ദ്വൈ ​വാ​ർ​ഷി​ക സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു കൈ​ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ബു​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് ചീ​ക്കി​ലോ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ ഒ​ത​യോ​ത്ത് പു​തി​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മ​ണ്ഡ​ലം ട്ര​ഷ​റ​ർ മ​നോ​ജ്‌ മു​തു​കാ​ട്, അ​ഹ​മ്മ​ദ് കോ​യ, സാ​ജി​ത് ഊ​രാ​ള​ത്ത്, ഷെ​രീ​ഫ് ക​യ​നോ​ത്ത്, കെ.​എം.​അ​ര​വി​ന്ദാ​ക്ഷ​ൻ, എം.​സി.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

2026 - 2028 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.​സി.​കെ. അ​ബു​ബ​ക്ക​ർ ഹാ​ജി (പ്ര​സി​ഡ​ന്‍റ), ഷെ​രീ​ഫ് ക​യ​നോ​ത്ത്, (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ.​എം.​അ​ര​വി​ന്ദാ​ക്ഷ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ടി.​ടി.​സ​ജി (സെ​ക്ര​ട്ട​റി), എം.​സി. ബാ​ല​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ). എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.

 

Kerala

ഐ​എ​ച്ച്കെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്നു​മു​ത​ൽ

ചാ​​​ല​​​ക്കു​​​ടി: ദി ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് ഹോ​​​മി​​​യോ​​​പ്പ​​​ത്‌​​​സ് കേ​​​ര​​​ള (ഐ​​​എ​​​ച്ച്കെ) 39-ാമ​​​ത് വാ​​​ർ​​​ഷി​​​ക​​​സ​​​മ്മേ​​​ള​​​ന​​​വും 108-ാമ​​​ത് സം​​​സ്ഥാ​​​ന ശാ​​​സ്ത്ര​​​സെ​​​മി​​​നാ​​​റും സെ​​​സ്റ്റ് 2026എ​​​ന്ന പേ​​​രി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും ഡോ. ​​​ധ​​​ന​​​പാ​​​ൽ ന​​​ഗ​​​റി​​​ൽ (രാ​​​ജീ​​​വ്ഗാ​​​ന്ധി ടൗ​​​ൺ ഹാ​​​ൾ) ന​​​ട​​​ക്കും.

ഇ​​​ന്നു രാ​​​വി​​​ലെ 10 നു ​​​ന​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക​​​സ​​​മ്മേ​​​ള​​​നം മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ ആ​​​ലീ​​​സ് ഷി​​​ബു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ന​​​ഗ​​​ര​​​സ​​​ഭാം​​​ഗം വി.​​​ജെ. ജോ​​​ജി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

10നു ​​​ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ശാ​​​സ്ത്ര​​​സെ​​​മി​​​നാ​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഐ​​​എ​​​ച്ച്കെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കൊ​​​ച്ചു​​​റാ​​​ണി വ​​​ർ​​​ഗീ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സ​​​നീ​​​ഷ് കു​​​മാ​​​ർ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

NRI

ഐ​ന​ന്‍റിന്‍റെ ​വാ​ർ​ഷി​ക സ​മ്മേ​ള​നം ഡാ​ള​സി​ൽ ഒ​ക്‌ടോബ​ർ ഒന്ന് മു​ത​ൽ

ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​ന​ന്‍റ്) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ദ്വി​വാ​ർ​ഷി​ക സ​മ്മേ​ള​നം ഒ​ക്‌ടോബ​ർ ഒന്ന് മു​ത​ൽ മൂന്ന് വ​രെ ഫോ​ർ പോ​യി​ന്‍റ് ബൈ ​ഷെ​റാ​ട്ട​ൺ, ഡിഎഫ്ഡബ്ല്യു എ​യ​ർ​പോ​ർ​ട്ട് നോ​ർ​ത്ത്, കോ​പ്പേ​ൽ ടെ​ക്സ​സി​ൽ ന​ട​ക്കും.

"ന​ഴ്‌​സിം​ഗി​ന്‍റെ ശ​ക്തി: മി​ക​വ്, പ്ര​തി​രോ​ധ​ശേ​ഷി, ന​വീ​ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ ഭാ​വി​യെ ന​യി​ക്കു​ക' എ​ന്ന​ത് ഒ​രു പ്ര​മേ​യ​മാ​യി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. കൂ​ടാ​തെ ഇ​ന്‍റ​റാ​ക്‌ടീവ് വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും നൈ​പു​ണ്യ വി​ക​സ​ന സെ​ഷ​നു​ക​ളും ക്ര​മീ​ക​രി​ച്ചു​ണ്ട്.

ആ​തു​ര സേ​വ​ന രം​ഗ​ത്തെ സം​ഘ​ട​ന​യെ​ന്ന നി​ല​യി​ൽ ഈ ​ദേ​ശീ​യ പ​രി​പാ​ടി 200 ല​ധി​കം ന​ഴ്‌​സു​മാ​രെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ നേ​താ​ക്ക​ളെ​യും ഒ​രു​മി​ക്കു​ന്ന​താ​യി​രി​ക്കും.

ക്ലി​നീ​ഷ്യ​ൻ​മാ​ർ, അ​ഡ്വാ​ൻ​സ്ഡ് പ്രാ​ക്ടീ​സ് പ്രൊ​വൈ​ഡ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, നൂ​ത​നാ​ശ​യ​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​മേ​രി​ക്ക​യി​ലും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പ്രമുഖർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് നൈ​നയുടെയും ​ഐ​ന​ന്‍റിന്‍റെ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രജി​സ്ട്രേ​ഷ​ൻ ആരംഭിച്ചിട്ടുണ്ട്.

District News

വാ​ർ​ഷി​ക സ​മ്മേ​ള​ന​വും അ​വാ​ർ​ഡു​ദാ​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്ന്

​കരി​മ്പ​ൻ: ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ എ​ജ​ൻ​സി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും അ​വാ​ർ​ഡു​ദാ​ന​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് ന​രി​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ൽ, മോ​ൺ. ഏ​ബ്രഹാം പു​റ​യാ​റ്റ് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ടു​ക്കി രൂ​പ​ത​യി​ലെ മി​ക​ച്ച സ്കൂ​ളു​ക​ൾ, മി​ക​ച്ച പി​ടി​എക​ൾ​ക്കു​​ള്ള അ​വാ​ർ​ഡു​ക​ൾ, രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ സു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്ത് ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക-അ​ന​ധ്യാ​പ​ക​ർ​ക്ക് സ​മ്മേ​ള​ന​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കും.

അ​ക്കാ​ദ​മി​ക് സ്കോ​ള​ർ​ഷി​പ്പ്, സ​ന്മാ​ർ​ഗ, വേ​ദ​പാ​ഠ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ബി​ഷ​പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ വി​ത​ര​ണം ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റവ.​ഡോ. ജോ​ർ​ജ് ത​ക​ടി​യേ​ൽ. ഫാ. ​സ​ഖ​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​മ്പി​ൽ, ജോ​യി കെ. ​ജോ​സ്, എം.​വി. ജോ​ർ​ജ്കു​ട്ടി, ബി​നോ​യി ചെ​മ്മ​ര​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

NRI

ശ​ക്തി ​തി​യ​റ്റേ​ഴ്‌​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘടിപ്പിച്ചു

അ​ബു​ദാ​ബി:  തി​യ​റ്റേ​ഴ്‌​സ് അ​ബു​ദാ​ബി​യു​ടെ 46-ാമ​ത് വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു . മ​ല​യാ​ള ഭാ​ഷ​യേ​യും സം​സ്കാ​ര​ത്തേ​യും സം​ര​ക്ഷി​ക്കു​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ശ​ക്തി എ​ന്ന പ്ര​വാ​സി സം​ഘ​ട​ന നി​ർ​വഹി​ക്കു​ന്ന​തെ​ന്ന് ക​രി​വെ​ള്ളൂ​ർ മു​ര​ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് കെ.വി. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി എ​ൽ. സി​യാ​ദ്, കെ .എ​സ് സി ​പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ടി .കെ , യു​വ​ക​ലാ​സാ​ഹി​തി പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ്, ഫ്ര​ണ്ട്‌​സ് എഡിഎം എ​സ് പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ എ​ട​പ്പാ​ൾ , ശ​ക്തി ആ​ക്ടിംഗ് വ​നി​താ സെ​ക്ര​ട്ട​റി സു​മം വി​പി​ൻ , പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷെ​റി​ൻ വി​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ശ​ക്തി​യു​ടെ വി​വി​ധ മേ​ഖ​ല​ക​മ്മ​റ്റി​ക​ൾ സം​ഗീ​ത ശി​ൽ​പം, നാ​ട​ൻ പാ​ട്ട്, ക​വി​താ​വി​ഷ്കാ​രം, ടാ​ബ്ലോ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

 

 

District News

വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും

കാ​ഞ്ഞി​ര​പ്പ​ള്ളി: റി​ട്ട​യേ​ർ​ഡ് ഗ​വ​ൺ​മെ​ന്‍റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട ഒ​രു സ​ർ​ക്കാ​രാ​ണ് ഇ​പ്പോ​ൾ കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ൾ അ​നു​വ​ദി​ച്ച പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു. അ​ഴി​മ​തി​യും ധൂ​ർ​ത്തും ന​ട​ത്തി ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ടോ​മി ക​ല്ലാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ബൂ ഉ​ബൈ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷ​മീ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തേ​നം​മാ​ക്ക​ൽ, കൂ​ട്ടാ​യ്മ​യു​ടെ ര​ക്ഷാ​ധി​കാ​രി​യും എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ വി.​ഐ. അ​ബ്ദു​ൾ ക​രീം, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​എ. ജോ​ൺ, പി.​പി. സ​ഫ​റു​ള്ള ഖാ​ൻ, കെ.​എ​സ്. അ​ഹ​മ്മ​ദ് ക​ബീ​ർ, മോ​ഹ​ൻ​ദാ​സ് പ​ഴു​മ​ല, അ​മീ​ർ ഹം​സ, എ​സ്.​ഇ. മു​ഹ​മ്മ​ദ്‌ കാ​സിം, കെ.​എം. സു​രേ​ന്ദ്ര​ൻ, ടി.​എ. അ​ബ്ദു​ൾ നാ​സ​ർ, കെ.​എ​സ്. രാ​ജ​ൻ​പി​ള്ള, ഒ.​എ. റ​ഷീ​ദ്, സി.​സി. ജ​യിം​സ്, എ.​വി. ജോ​സ​ഫ് കു​ഞ്ഞ്, പി.​കെ. കു​മാ​ര​ൻ, ബെ​ന്നി തോ​മ​സ്, സ​ക്കീ​ർ ഹു​സൈ​ൻ, ടി.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ​യും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും ടോ​മി ക​ല്ലാ​നി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രിച്ചു.

International

ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം ക​ൺ​വെ​ൻ​ഷ​ൻ ബ​ർ​മിം​ഗ്ഹാ​മി​ലെ ന്യൂ ​ബി​ങ്‌​ലി ഹാ​ളി​ൽ ന​ട​ത്തി.

രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക, മി​ഷ​ൻ, പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വ​നി​താ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​മ​ൻ​സ് ഫോ​റം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ട്വി​ങ്കി​ൾ റെ​യ്‌​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​സി​സ്റ്റ​ർ ജീ​ൻ മാ​ത്യു എ​സ്എ​ച്ച്, ജോ​ളി മാ​ത്യു, ഡോ. ​ഷി​ൻ​സി മാ​ത്യു, മെ​ർ​ലി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ക്രി​സ്മ​സ് ധ്യാ​ന​വും വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ട​ത്തി

ദ്വാ​ര​ക: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ സെ​ന്‍റ് ഡൈ​നീ​ഷ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഫേ​ല്ലോ​ഷി​പ്പി​ന്‍റെ ക്രി​സ്മ​സ് ധ്യാ​ന​വും വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ട​ത്തി.

ദ്വാ​ര​ക സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ത്തി​യ ധ്യാ​ന​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് തി​രു​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദീ​പാ​ല​യ സി​ഇ​ഒ അ​ഡ്വ. കെ.​സി. ജോ​ർ​ജ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​എ.​ജെ. ഫി​ലി​പ്പ് ക്ലാ​സു​ക​ൾ​ക്കും ധ്യാ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

റ​വ.​ഫാ. യാ​ക്കോ​ബ് ബേ​ബി, റ​വ.​ഫാ. സ​ജു തോ​മ​സ്, ജോ​ജോ തോ​മ​സ്, സ​ന്തോ​ഷ് ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡ​ൽ​ഹി​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 150 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു.

Kerala

അ​ക്കാ​ദ​മി ഓ​ഫ് ന്യൂ​റോ സ​യ​ൻ​സ​സി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം കോ​വ​ള​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് ന്യൂ​​​റോ സ​​​യ​​​ൻ​​​സ​​​സി​​​ന്‍റെ (ഐ​​​എ​​​എ​​​ൻ) 43-ാമ​​​ത് വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം നാ​​​ളെ മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ കോ​​​വ​​​ള​​​ത്ത് ന​​​ട​​​ക്കും.

രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (ബ്രി​​​ക്ആ​​​ർ​​​ജി​​​സി​​​ബി) യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

കോ​​​വ​​​ളം ഉ​​​ദ​​​യ സ​​​മു​​​ദ്ര ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന നാ​​​ലു ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ​​​യും വി​​​ദേ​​​ശ​​​ത്തെ​​​യും പ്ര​​​മു​​​ഖ ശാ​​​സ്ത്ര​​​ജ്ഞ​​​രും ഗ​​​വേ​​​ഷ​​​ക​​​രും മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രും അ​​​ണി​​​നി​​​ര​​​ക്കും.

നാ​​​ഡീ സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ൾ, മ​​​സ്തി​​​ഷ്ക വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ പു​​​തി​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ, സാ​​​ങ്കേ​​​തി​​​ക മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച​​​ക​​​ളും അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ളും ന​​​ട​​​ക്കും.

Latest News

Corehub Up