Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Control

പശ്ചിമേഷ്യാ സംഘർഷം കൈവിടുന്നു

റി​​​യാ​​​ദ്: ​​​ഹൂ​​​തി വ്യോ​​​മാ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന സൗ​​​ദി​​​യി​​​ൽ സി​​​റി​​​യ​​​ൻ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കാ​​​ൻ ആ​​​ലോ​​​ച​​​ന. സി​​​റി​​​യ ഇ​​​തി​​​നു ത​​​യാ​​​റാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

ഹൂ​​​തി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു സൗ​​​ദി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലൂ​​​ന്നി​​​യ സ​​​ഹാ​​​യം ന​​​ൽ​​ക​​​ൽ, ഹൂ​​​തി​​​ക​​​ളെ നേ​​​രി​​​ടു​​​ന്ന യെ​​​മ​​​നി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക ഭ​​​ര​​​ണ​​​കൂ​​​ട സേ​​​ന​​​യ്ക്കൊ​​​പ്പം പോ​​​രി​​​നി​​​റ​​​ങ്ങ​​​ൽ എ​​​ന്നീ ര​​​ണ്ടു സാ​​​ധ്യ​​​ത​​​ക​​​ൾ സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ൽ ഷാ​​​ര​​​യു​​​ടെ ഭ​​​ര​​​ണ​​​കൂ​​​ടം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ച്ച​​​തോ​​​ടെ ആ​​​രം​​​ഭി​​​ച്ച പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വി​​​പു​​​ല​​​മാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​കും സി​​​റി​​​യ​​​ൻ രം​​​ഗ​​​പ്ര​​​വേ​​​ശം. ഇ​​​റാ​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ഹൂ​​​തി​​​ക​​​ൾ സൗ​​​ദി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നു പു​​​റ​​​മേ സൈ​​​നി​​​ക സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ പാ​​​ക്കി​​​സ്ഥാ​​​നോ​​​ടും തു​​​ർ​​​ക്കി​​​യോ​​​ടും സൗ​​​ദി സ​​​ഹാ​​​യം തേ​​​ടി​​​യിട്ടുണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം. സൈ​​​നി​​​ക​​ശ​​​ക്തി​​​യി​​​ൽ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന ഈ ​​​ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ൾ സൗ​​​ദി​​​ക്ക് പ്ര​​തി​​​രോ​​​ധ​​​ത്തി​​​ലൂ​​​ന്നി​​​യ സ​​​ഹാ​​​യം ന​​​ൽ​​കി​​​യേ​​​ക്കും.

ഇ​​​തി​​​നി​​​ടെ, സൗ​​​ദി​​​യി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളും എ​​​ണ്ണവ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളും ല​​​ക്ഷ്യ​​​മി​​​ട്ട് ഹൂ​​​തി ആ​​ക്ര​​മ​​​ണം തു​​​ട​​​രു​​​ന്നു​​​ണ്ട്. റി​​​യാ​​​ദി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​ലി​​​യ സ്ഫോ​​​ട​​​നശ​​​ബ്ദ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. റി​​​യാ​​​ദി​​​ലെ കിങ് ​​​ഖാ​​​ലി​​​ദ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു നേ​​​ർ​​​ക്ക് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ തൊ​​​ടു​​​ത്ത​​​താ​​​യി ഹൂ​​​തി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

ചൊ​​​വ്വ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ റി​​​യാ​​​ദ്, ആ​​​ബ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി സൗ​​​ദി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Kerala

പു​ത്തൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ച​ര​ക്കു​ലോ​റി കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പെ​രി​ന്ത​ൽ​മ​ണ്ണ - കോ​ട്ട​ക്ക​ൽ പാ​ത​യി​ൽ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ പു​ത്തൂ​ർ ഇ​റ​ക്ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ത​മി​ഴ്‌​നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ലോ​റി ഡ്രൈ​വ​ർ നി​ഷാ​ന്ത് (23), ക്ലീ​ന​ർ മു​രു​കേ​ഷ​ൻ (49) എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നി​ന്ന് കോ​ട്ട​ക്ക​ലി​ലേ​ക്ക് ത​ണ്ണി​മ​ത്ത​ൻ ലോ​ഡു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​ർ ത​ക​ർ​ത്ത് പാ​ഞ്ഞു​ക​യ​റി​യ ലോ​റി​യു​ടെ കാ​ബി​ന​ക​ത്ത് ഡ്രൈ​വ​ർ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മ​ല​പ്പു​റം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് കാ​ബി​ൻ പൊ​ളി​ച്ചാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത് ച​ങ്കു​വെ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​ത​യി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. അ​ഗ്നി​ര​ക്ഷാ സേ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ബ്ദു​ൽ ഗ​ഫൂ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഹ​ബീ​ബു​റ​ഹ്മാ​ൻ, പി. ​മു​ഹ​മ്മ​ദ് ഷി​ബി​ൻ, കെ.​പി. അ​രു​ൺ ലാ​ൽ, കെ. ​സി. മു​ഹ​മ്മ​ദ് ഫാ​രി​സ്, പി. ​അ​ഭി​ന​ന്ദ്, പി.​പി. വി​ജി, വി.​പി. നി​ഷാ​ദ്, എ. ​രാ​കേ​ഷ്, സ​ച്ചി​ൻ, ഹോം ​ഗാ​ർ​ഡ് വി. ​ബൈ​ജു തു​ട​ങ്ങി​യ​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Kerala

തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം; ദ​യാ​വ​ധം ചെ​യ്യാ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ കേ​ര​ളം. തെ​രു​വു​നാ​യ്ക്ക​ളെ ദ​യാ​വ​ധം ചെ​യ്യാ​മെ​ന്ന സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​മാ​ണ് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വ് നാ​യ്ക്ക​ളെ കൊ​ല്ലാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി. പ്രാ​ഥ​മി​ക പ്രോ​ട്ടൊ​ക്കോ​ൾ ത​യ്യാ​റാ​ക്കി. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു. നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​ത് ഈ ​സ​മി​തി​ക്ക് തീ​രു​മാ​നി​ക്കാം.

അ​തു​പോ​ലെ ഷെ​ൽ​ട്ട​റു​ക​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കും. ര​ണ്ടി​ൽ കൂ​ടു​ത​ൽ നാ​യ്ക്ക​ളു​ള്ള വീ​ടു​ക​ൾ ഷെ​ൽ​ട്ട​റാ​യി പ​രി​ഗ​ണി​ക്കും. ഇ​വ​യ്ക്ക് പ്ര​ത്യേ​ക സ്‌​മോ​ൾ -ഷെ​ൽ​ട്ട​ർ ലൈ​സ​ൻ​സ് ന​ൽ​കും. തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ ത​യാ​റാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Kerala

ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ കു​ട്ടി​ക്ക​ട​വ് സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ മാ​വൂ​ര്‍ ക​ണ്ണി​പ​റ​മ്പ് പ​ടാ​റു​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ണ്ണി​പ​റ​മ്പി​ലെ ക്ര​ഷ​റി​ല്‍ നി​ന്ന് എം-​സാ​ന്‍​ഡു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് ക​യ​റ്റ​ത്തി​നി​ട​യി​ല്‍ വെ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​തി​വേ​ഗ​ത്തി​ല്‍ പി​ന്നോ​ട്ട് നീ​ങ്ങു​ക​യും റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ക്യാ​ബി​നി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഷൗ​ക്ക​ത്ത​ലി​യെ പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. കൂ​ടു​ത​ല്‍ ആ​ളു​ക​ളെ​ത്തി​യ​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ലോ​റി ഉ​യ​ര്‍​ത്തി​യാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷൗ​ക്ക​ത്ത​ലി​യെ ഉ​ട​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മാ​വൂ​ര്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ക്ര​മം

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​തം നി​യ​ന്ത്ര​ണം. മ​ൾ​ട്ടി ആ​ക്‌​സി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തി​നാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ണു​മാ​യ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. കാ​ല​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യോ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

വ​യ​നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ കു​റ്റ്യാ​ടി, നാ​ടു​കാ​ണി ചു​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യാ​ത്രാ ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ അ​വ​ശ്യ സ​ർ​വീ​സു​ക​ളെ​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ളെ​യും നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ട് ആ​ക്‌​സി​ലി​ൽ കൂ​ടു​ത​ലു​ള്ള ട്ര​ക്കു​ക​ൾ, ലോ​റി​ക​ൾ, ടാ​ങ്ക​റു​ക​ൾ, ട്രെ​യി​ല​റു​ക​ൾ, ക​ണ്ടെ​യ്ന​ർ വാ​ഹ​ന​ങ്ങ​ൾ, മ​റ്റ് വ​ലി​യ മ​ൾ​ട്ടി ആ​ക്‌​സി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ആ​ണ് നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ ചു​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ നി​യ​ന്ത്ര​ണ​മു​ള്ള​ത്.

ക​ലാ​വ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കൃ​ഷി വ​കു​പ്പ് മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി.​കെ. കാ​സിം എം​ൽ​എ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യ​ത്.

 

Literature

കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യയിൽ; വേ​ണ്ട​ത് ന​യ​വും നി​യ​ന്ത്ര​ണ​വും

ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ്യാ​പ​നം ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ളെ​യും സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ളെ​യും അ​ടി​മു​ടി മാ​റ്റി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. സ്മാ​ർ​ട്ട്‌​ ഫോ​ണു​ക​ളും കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള ഇ​ന്‍റ​ർ​നെ​റ്റും സാ​ർ​വ​ത്രി​ക​മാ​യ​തോ​ടെ, കു​ട്ടി​ക​ൾ വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ ഓ​ൺ​ലൈ​ൻ ലോ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്നു. ഒ​രി​ക്ക​ൽ മാ​താ​പി​താ​ക്ക​ളും സ്കൂ​ളു​ക​ളും സ​മൂ​ഹ​വും ചേ​ർ​ന്നാ​ണു കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യെ​യും വ്യ​ക്തി​ത്വ​ത്തെ​യും രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന് സ്ക്രീ​നു​ക​ളും പ്ലാ​റ്റ്‌​ഫോ​മു​ക​ളും അ​വ​യി​ലെ സ​ങ്കീ​ർ​ണ​മാ​യ അ​ൽ​ഗോ​രി​ത​ങ്ങ​ളു​മാ​ണ് കു​ട്ടി​ക​ളു​ടെ ചി​ന്ത​യെ​യും പെ​രു​മാ​റ്റ​ത്തെ​യും ആ​ഗ്ര​ഹ​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കു​ന്ന​ത്.

ഇ​ന്ന​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ കേ​വ​ല​മൊ​രു ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണം മാ​ത്ര​മ​ല്ല. മ​റി​ച്ച്, ഉ​പ​യോ​ക്താ​വി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നും ഇ​ട​പെ​ട​ലു​ക​ൾ ദീ​ർ​ഘി​പ്പി​ക്കാ​നും തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​നു​മാ​യി മ​നഃ​ശാ​സ്ത്ര​പ​ര​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പെ​രു​മാ​റ്റ വ്യ​വ​സ്ഥ​യാ​ണ്. ടെ​ലി​വി​ഷ​ൻ പോ​ലു​ള്ള പ​ര​മ്പ​രാ​ഗ​ത മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഓ​രോ ഉ​പ​യോ​ക്താ​വി​ന്‍റെ​യും സ്വ​ഭാ​വം നി​ര​ന്ത​രം പ​ഠി​ക്കു​ക​യും ‘ആ​ൽ​ഗോ​രി​ത​മി​ക് ഫീ​ഡ്ബാ​ക്ക് ലൂ​പ്പു​ക​ൾ’ വ​ഴി അ​വ​രു​ടെ പെ​രു​മാ​റ്റ​ത്തെ കൂ​ടു​ത​ൽ സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യു​ന്നു. ബൗ​ദ്ധി​ക​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച പൂ​ർ​ണ​മാ​യി​ട്ടി​ല്ലാ​ത്ത കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് അ​പ​ക​ട​ക​ര​മാ​യ മാ​ന​സി​ക​നി​ല​യി​ലേ​ക്കും സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്കും ന​യി​ക്കും.

പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ

ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഇ​തി​ന​കം​ത​ന്നെ സ​മൂ​ഹ​ത്തി​ൽ വ്യ​ക്ത​മാ​യി ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ശ്ര​ദ്ധ​യി​ല്ലാ​യ്മ, ഉ​റ​ക്ക​ക്കു​റ​വ്, മാ​ന​സി​ക അ​സ്ഥി​ര​ത, സാ​മൂ​ഹി​ക താ​ര​ത​മ്യം മൂ​ല​മു​ണ്ടാ​കു​ന്ന സ​മ്മ​ർ​ദം, ഡി​ജി​റ്റ​ൽ അം​ഗീ​കാ​ര​ത്തോ​ടു​ള്ള (Likes and Shares) അ​മി​ത ആ​ശ്രി​ത​ത്വം എ​ന്നി​വ കു​ട്ടി​ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലും ആ​ശ​ങ്കാ​ജ​ന​ക​മാം​വി​ധം വ​ർ​ധി​ക്കു​ന്നു. ഒ​രി​ക്ക​ൽ കു​ടും​ബ​ബ​ന്ധ​ങ്ങ​ളും നേ​രി​ട്ടു​ള്ള സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് വ്യ​ക്തി​ത്വം രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ന്നാ​ക​ട്ടെ ‘ലൈ​ക്കു​ക​ളും’ ‘ഫോ​ളോ​വേ​ഴ്സും’ വ്യ​ക്തി​ത്വ​ത്തെ നി​ർ​വ​ചി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്.
അ​തോ​ടൊ​പ്പം, സൈ​ബ​ർ ബു​ള്ളി​യിം​ഗ്, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ (Misinformation), അ​തി​രു​ ക​ട​ന്ന ഉ​പ​ഭോ​ക്തൃ സം​സ്കാ​രം, യാ​ഥാ​ർ​ഥ്യ​വി​രു​ദ്ധ​മാ​യ ജീ​വി​ത​ശൈ​ലി​ക​ൾ എ​ന്നി​വ​യ്ക്കും കു​ട്ടി​ക​ൾ ഇ​ര​യാ​കു​ന്നു. വി​നോ​ദ​മാ​യി തോ​ന്നു​ന്ന പ​ല കാ​ര്യ​ങ്ങ​ളും യ​ഥാ​ർ​ഥ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ​യും മാ​ന​സി​ക സ്വാ​ധീ​ന​ത്തി​ന്‍റെ​യും ഉ​പാ​ധി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​ത് ഇ​നി ഒ​രു സ്വ​കാ​ര്യ കു​ടും​ബപ്ര​ശ്ന​മാ​യി കാ​ണാ​നാ​കി​ല്ല; മ​റി​ച്ച്, പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​വും വി​ദ്യാ​ഭ്യാ​സ വെ​ല്ലു​വി​ളി​യും സാ​മൂ​ഹി​ക അ​പ​ക​ട​സാ​ധ്യ​ത​യു​മാ​ണ്.

ദേ​ശീ​യ ചൈ​ൽ​ഡ് ഡി​ജി​റ്റ​ൽ ന​യ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത

ഡി​ജി​റ്റ​ൽ പേ​ഴ്സ​ണ​ൽ ഡാ​റ്റ പ്രൊ​ട്ട​ക്‌ഷ​ൻ ആ​ക്‌​ട് (2023), ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്‌​ട് (2000) എ​ന്നി​വ വ​ഴി ഇ​ന്ത്യ ചി​ല നി​യ​മന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം, ഡാ​റ്റാ സ്വ​കാ​ര്യ​ത, പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഇ​വ തി​ക​ച്ചും അ​പ​ര്യാ​പ്ത​മാ​ണ്. നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും കു​ട്ടി​ക​ളു​ടെ ഡാ​റ്റാ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​വ​രു​ടെ ശ്ര​ദ്ധ, ബൗ​ദ്ധി​കവ​ള​ർ​ച്ച, മാ​ന​സി​കാ​രോ​ഗ്യം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. സ്വ​കാ​ര്യ​താ ലം​ഘ​ന​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ളും നി​യ​ന്ത്രി​ക്കു​മ്പോ​ഴും അ​ടി​മ​ത്ത​മു​ണ്ടാ​ക്കു​ന്ന പ്ലാ​റ്റ്‌​ഫോം ഡി​സൈ​ൻ, അ​ൽ​ഗോ​രി​ത​മി​ക് നി​യ​ന്ത്ര​ണം, ഡി​ജി​റ്റ​ൽ ആ​ശ്രി​ത​ത്വം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ ഈ ​ച​ർ​ച്ച​ക​ൾ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നു​ക​ഴി​ഞ്ഞു. അ​മേ​രി​ക്ക COPPA നി​യ​മ​ത്തി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ഡാ​റ്റാ സം​ര​ക്ഷ​ണ​വും മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​വും ശ​ക്ത​മാ​ക്കി. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ GDPR, Digital Services Act എ​ന്നി​വ വ​ഴി കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ര​സ്യ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ലാ​റ്റ്‌​ഫോം ഉ​ത്ത​ര​വാ​ദി​ത്വ​വും ക​ർ​ശ​ന​മാ​ക്കി. ബ്രി​ട്ട​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സു​ര​ക്ഷി​ത പ്ലാ​റ്റ്‌​ഫോം രൂ​പ​ക​ൽ​പ്പ​ന നി​യ​മ​പ​ര​മാ​ക്കി. ഓ​സ്ട്രേ​ലി​യ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും പ്രാ​യ​പ​രി​ശോ​ധ​ന​യും നി​യ​ന്ത്രി​ത പ്ര​വേ​ശ​ന​വും ശ​ക്ത​മാ​ക്കു​മ്പോ​ൾ, ചൈ​ന​യും ദ​ക്ഷി​ണകൊ​റി​യ​യും അ​മി​ത ഡി​ജി​റ്റ​ൽ ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും പു​ന​ര​ധി​വാ​സ സം​വി​ധാ​ന​ങ്ങ​ളും വി​ക​സി​പ്പി​ച്ചുക​ഴി​ഞ്ഞു.

ലോ​കം ഇ​പ്പോ​ൾ ഡാ​റ്റ സം​ര​ക്ഷ​ണ​ത്തി​ൽ​നി​ന്ന് കു​ട്ടി​ക​ളു​ടെ ബൗ​ദ്ധി​ക​വും മാ​ന​സി​ക​വു​മാ​യ സം​ര​ക്ഷ​ണ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. ഇ​ന്ത്യ​ക്കും ഇ​തി​ന​നു​സ​രി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ ഒ​രു ദേ​ശീ​യ ചൈ​ൽ​ഡ് ഡി​ജി​റ്റ​ൽ ന​യം അ​നി​വാ​ര്യ​മാ​ണ്. ഇ​തി​ൽ താ​ഴെപ്പ​റ​യു​ന്ന​വ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് അ​ഭി​കാ​മ്യ​മാ​യി​രി​ക്കും.

വ്യ​ക്ത​മാ​യ പ്രാ​യ​പ​രി​ശോ​ധ​നാ സം​വി​ധാ​നം, ശ​ക്ത​മാ​യ പ്ലാ​റ്റ്‌​ഫോം ഉ​ത്ത​ര​വാ​ദി​ത്വം, ‘ഇ​ൻ​ഫി​നി​റ്റ് സ്ക്രോ​ൾ’, ‘ഓ​ട്ടോ​പ്ലേ’ പോ​ലു​ള്ള അ​ടി​മ​ത്ത​മു​ണ്ടാ​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം, കു​ട്ടി​ക​ളെ സ്വ​ഭാ​വ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം.

അ​തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ ഡി​ജി​റ്റ​ൽ ക്ഷേ​മ​ത്തി​നാ​യി പ്ര​ത്യേ​ക​മാ​യ ഒ​രു ദേ​ശീ​യ ഡി​ജി​റ്റ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ ചി​ൽ​ഡ്ര​ൻ രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​രീ​ക്ഷി​ക്കു​ക, കു​ട്ടി​ക​ളി​ലെ സ്വാ​ധീ​ന പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക, വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ൽ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​യി​രി​ക്ക​ണം ഇ​തി​ന്‍റെ ചു​മ​ത​ല. മാ​ന​സി​കാ​രോ​ഗ്യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഈ ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണം. അ​മി​ത ഗെ​യി​മിം​ഗ്, സോ​ഷ്യ​ൽ മീ​ഡി​യ അ​ടി​മ​ത്തം എ​ന്നി​വ ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി പു​ന​ര​ധി​വാ​സ-​കൗ​ൺ​സ​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി വി​ക​സി​പ്പി​ക്ക​ണം.

സ​മൂ​ഹ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം

നി​യ​മംകൊ​ണ്ടു​ മാ​ത്രം ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വി​ല്ല. സ​ർ​ക്കാ​ർ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​യ​ന്ത്രി​ച്ചേ​ക്കാം. പ​ക്ഷേ സം​സ്കാ​ര​ത്തെ​യും പെ​രു​മാ​റ്റ​ത്തെ​യും നി​യ​ന്ത്രി​ക്കു​ന്ന​ത് സ​മൂ​ഹ​മാ​ണ്. മാ​താ​പി​താ​ക്ക​ൾ കേ​വ​ല നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് അ​ർ​ഥ​വ​ത്താ​യ ഇ​ട​പെ​ട​ലു​ക​ളി​ലേ​ക്കു മാ​റ​ണം. ഡി​ജി​റ്റ​ൽ കാ​ല​ഘ​ട്ട​ത്തി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ത്ര​മ​ല്ല, അ​ൽ​ഗോ​രി​ത​ങ്ങ​ൾ, പെ​രു​മാ​റ്റ നി​യ​ന്ത്ര​ണ രീ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചും മാ​താ​പി​താ​ക്ക​ൾ​ക്ക് അ​റി​വു​ണ്ടാ​ക​ണം.

കു​ടും​ബ​ങ്ങ​ൾ സ്ക്രീ​ൻ ആ​ശ്രി​ത​ത്വ​ത്തി​നു പ​ക​രം പ്ര​വ​ർ​ത്ത​ന വൈ​വി​ധ്യം സൃ​ഷ്‌​ടി​ക്ക​ണം. കാ​യി​കം, ക​ല, വാ​യ​ന, യാ​ത്ര, പ്ര​കൃ​തി അ​നു​ഭ​വ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വീ​ടു​ക​ളി​ൽ ‘ഉ​പ​ക​ര​ണ​ര​ഹി​ത സ​മ​യ​വും ഇ​ട​ങ്ങ​ളും’ (Device-free zones) സാ​ധാ​ര​ണ​മാ​ക്ക​ണം. ഡി​ജി​റ്റ​ൽ അ​ടി​മ​ത്ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​മ്പോ​ൾ കൗ​ൺ​സ​ലിം​ഗി​നോ ചി​കി​ത്സ​യ്ക്കോ മ​ടി​ക്ക​രു​ത്.
സ്കൂ​ളു​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഇ​തി​ൽ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്.

ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത എ​ന്ന​ത് കേ​വ​ലം സാ​ങ്കേ​തി​ക ഉ​പ​യോ​ഗ​ത്തി​ൽ ഒ​തു​ങ്ങാ​തെ, വി​മ​ർ​ശ​നാ​ത്മ​ക ചി​ന്ത​യും മാ​ന​സി​ക പ്ര​തി​രോ​ധ​ശേ​ഷി​യും പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വുംകൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ക​ണം. സാ​ങ്കേ​തി​ക​വി​ദ്യ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​ലു​പ​രി, സാ​ങ്കേ​തി​ക​വി​ദ്യ ന​മ്മെ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​തും കു​ട്ടി​ക​ൾ പ​ഠി​ക്ക​ണം. ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും ഉ​ള്ള​ട​ക്ക സ്ര​ഷ്‌​ടാ​ക്ക​ളും ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം തി​രി​ച്ച​റി​ഞ്ഞ് മാ​ന​സി​കാ​രോ​ഗ്യ​വും സ​മ​തു​ലി​ത​മാ​യ ഡി​ജി​റ്റ​ൽ ശീ​ല​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

ഡി​ജി​റ്റ​ൽ പി​ന്നാ​ക്കാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ൻ നി​യ​ന്ത്രി​ത ഉ​പ​യോ​ഗം

ഡി​ജി​റ്റ​ൽ അ​പ​ക​ട​ങ്ങ​ളെ നേ​രി​ടാ​നു​ള്ള വ​ഴി പൂ​ർ​ണ​മാ​യ വി​ല​ക്ക​ല്ല. സാ​ങ്കേ​തി​ക​വി​ദ്യ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന ലോ​ക​ത്ത് കു​ട്ടി​ക​ളെ ഇ​തി​ൽ​നി​ന്നു പൂ​ർ​ണ​മാ​യും അ​ക​റ്റിനി​ർ​ത്തു​ന്ന​ത് ‘ഡി​ജി​റ്റ​ൽ പി​ന്നാ​ക്കാ​വ​സ്ഥ’ സൃ​ഷ്‌​ടി​ക്കും. ല​ക്ഷ്യം ഡി​ജി​റ്റ​ൽ ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്ക​ല​ല്ല; മ​റി​ച്ച്, പ്രാ​യാ​നു​സൃ​ത​വും നി​യ​ന്ത്രി​ത​വും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തോ​ടെ​യു​ള്ള​തു​മാ​യ ഉ​പ​യോ​ഗ​മാ​ണ്.

കു​ട്ടി​ക​ളി​ൽ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യും സാ​ങ്കേ​തി​ക ആ​ത്മ​വി​ശ്വാ​സ​വും വ​ള​ർ​ത്തേ​ണ്ട​ത് വി​ദ്യാ​ഭ്യാ​സ​ത്തി​നും ഭാ​വി തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ​ക്കും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഫി​ൻ​ല​ൻ​ഡ്, എ​സ്തോ​ണി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​ത്ത​രം സ​മ​തു​ലി​ത​മാ​യ മാ​തൃ​ക​ക​ൾ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ച​ർ​ച്ച “പൂ​ർ​ണ​വി​ല​ക്ക്” വേ​ണ​മോ അ​തോ “പൂ​ർ​ണ​സ്വാ​ത​ന്ത്ര്യം” വേ​ണ​മോ എ​ന്ന​ത​ല്ല; മ​റി​ച്ച്, കു​ട്ടി​ക​ൾ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ​പ്പെ​ടാ​തെ അ​തി​നൊ​പ്പം വ​ള​രാ​ൻ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ക എ​ന്ന​താ​ണ്.

ഭാ​വി​ക്കാ​യു​ള്ള സം​യു​ക്ത ഉ​ത്ത​ര​വാ​ദി​ത്വം

കു​ട്ടി​ക​ളി​ലെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം സൃ​ഷ്‌​ടി​ക്കു​ന്ന വെ​ല്ലു​വി​ളി സ​ർ​ക്കാ​ർ മാ​ത്രം പ​രി​ഹ​രി​ക്കേ​ണ്ട ഒ​ന്ന​ല്ല; സ​മൂ​ഹ​ത്തി​നും ഇ​തി​ൽ തു​ല്യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. സ​ർ​ക്കാ​ർ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ക​യും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ, സ​മൂ​ഹം സം​സ്കാ​ര​ത്തെ​യും മൂ​ല്യ​ങ്ങ​ളെ​യും രൂ​പ​പ്പെ​ടു​ത്ത​ണം.

ഇ​ത് നി​യ​ന്ത്രി​ക്ക​പ്പെ​ടാ​തെ പോ​യാ​ൽ, കേ​വ​ലം വ്യാ​പാ​ര അ​ൽ​ഗോ​രി​ത​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യ ഒ​രു ത​ല​മു​റ​യാ​കും ഉ​ണ്ടാ​കു​ക. എ​ന്നാ​ൽ ബു​ദ്ധി​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ സാ​ങ്കേ​തി​ക​വി​ദ്യ, പ​ഠ​ന​ത്തി​ന്‍റെ​യും സൃ​ഷ്‌​ടി​പ​ര​ത​യു​ടെ​യും മി​ക​ച്ച ഉ​പ​ക​ര​ണ​മാ​യി മാ​റും.

(എ​ഡ്യു​ക്കേ​ഷ​ൻ സ്‌​ട്രാ​റ്റ​ജി​സ്റ്റും ടെ​ക്നോ​ള​ജി എ​ഡ്യു​ക്കേ​റ്റ​റു​മാ​ണ് ലേ​ഖ​ക​ൻ)

Kerala

കട്ടപ്പനയിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കട്ടപ്പന: നഗരത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജു(70)വാണ് മരിച്ചത്. ചക്ക കയറ്റിവന്ന മിനിവാനാണ് അപകടത്തിൽപ്പെട്ടത്.

വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്‍റെ മുൻപിൽ ഇടിച്ചാണ് മിനിലോറി നിന്നത്. രാജു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കട്ടപ്പന സ്റ്റേഷനിൽനിന്നെത്തിയ പോലീസ് സംഘവും ചേർന്ന് രാജുവിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാഹനത്തിന്‍റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

District News

നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ വൈ​ദ്യു​തി​പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞു

അ​മ്പ​ല​പ്പു​ഴ: എ​സ്എ​ൻ ക​വ​ല - ക​ഞ്ഞി​പ്പാ​ടം റോ​ഡി​ൽ നി​യ​ന്ത്ര​ണം​തെ​റ്റി​യ കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കൊ​പ്പാ​റ​ക്ക​ട​വ് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ള​ത്തു പോ​യി തി​രി​കെ ച​മ്പ​ക്കു​ള​ത്തെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ച​മ്പ​ക്കു​ളം കൊ​ച്ചു​ത​റ വീ​ട്ടി​ൽ അ​ന​ന്തു (30) ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. പ​രി​ക്കേ​റ്റ അ​ന​ന്തു​വി​നെ ഓ​ടി​ക്കൂ​ടി​യ സ​മീ​പ​വാ​സി​ക​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റ് ര​ണ്ടാ​യി ഒ​ടി​ഞ്ഞു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​ത​ബ​ന്ധ​വും നി​ല​ച്ചു. പി​ന്നീ​ട് ഉ​ച്ച​യോ​ടെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ പോ​സ്റ്റ് മാ​റ്റി വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.

Leader Page

നിയന്ത്രണമെന്നത് പിടിച്ചെടുക്കലാകരുത്

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ മു​ത​ൽ വി​വി​ധ മ​ത ​നേ​തൃ​ത്വ​ങ്ങ​ളു​ടെ പ​ള്ളി​ക​ൾ, മോ​സ്കു​ക​ൾ, അ​മ്പ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ പ​രി​ധി​യി​ൽ വ​രും.

1976 മു​ത​ലു​ള്ള ആ​സ്തി​ക​ൾ ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്ന​തു ഗൗ​ര​വ​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണ്. വി​ദേ​ശ​ഫ​ണ്ടി​നൊ​പ്പം പ്രാ​ദേ​ശി​ക ഫ​ണ്ട് കൂ​ടി ഉ​പ​യോ​ഗി​ച്ചു​ള്ള ആ​സ്തി​ക​ളു​ടെമേ​ലു​ള്ള ഈ ​ക​ട​ന്നു​ക​യ​റ്റം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തു​ന്നു. ഇ​ത് വ്യ​ക്തി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ്വ​ത്ത​വ​കാ​ശ​ത്തെ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ്.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തെ (ആ​ർ​ട്ടി​ക്കി​ൾ 25-28) ഈ ​നി​യ​മം ബാ​ധി​ക്കാ​നി​ട​യു​ണ്ട്. മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ​ക്കും അ​വ​രു​ടെ ആ​സ്തി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​ത്. ത​ങ്ങ​ളു​ടെ മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​മി​താ​ധി​കാ​രം ന​ൽ​കു​ന്ന​ത് ഈ ​അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്.

ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ആ​ർ​ട്ടി​ക്കി​ൾ 30ന്‍റെ ലം​ഘ​ന​മാ​യും ഇ​തി​നെ നി​യ​മ​വി​ദ​ഗ്ധ​ർ കാ​ണു​ന്നു​ണ്ട്. വി​ദ്യാ​ല​യ​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും ന​ട​ത്താ​നു​ള്ള സ്വ​യം​ഭ​ര​ണാ​ധി​കാ​രം ഇ​തി​ലൂ​ടെ ന​ഷ്‌​ട​പ്പെ​ട്ടേ​ക്കാം. നി​സാ​ര​മാ​യ കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ​പോ​ലും ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ലി​ലെ വീ​ഴ്ച കാ​ര​ണ​മാ​ക്കി സ്ഥാ​പ​നം​ത​ന്നെ ഏ​റ്റെ​ടു​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന സം​ര​ക്ഷ​ണ​ത്തി​നു വി​രു​ദ്ധ​മാ​ണ്. ജ​നാ​ധി​പ​ത്യ​പ​ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ സ്വ​ത്ത​വ​കാ​ശ​ത്തെ സം​ര​ക്ഷി​ക്കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 300 എ ​പ്ര​കാ​രം കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ല്ലാ​തെ ആ​സ്തി​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി​യി​ലെ വ്യ​വ​സ്ഥ​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​മി​താ​ധി​കാ​രം ന​ൽ​കു​ന്ന​വ​യാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ത്ത കേ​വ​ല​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​സ്തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ഇ​ത് ഇ​ന്ത്യ​യു​ടെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ മു​ന്നി​ൽ ചോ​ദ്യം​ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​ന്നാ​ണ്.

1947 മു​ത​ൽ സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വ​ലി​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. ഗ​വ​ൺ​മെ​ന്‍റി​ന് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത വി​ദൂ​ര ഇ​ട​ങ്ങ​ളി​ൽ​പോ​ലും ഈ ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്നും സേ​വ​ന​മെ​ത്തി​ക്കു​ന്നു. ആ​ദി​വാ​സി​ക​ൾ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും വേ​ണ്ടി​യു​ള്ള ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ശ്ച​ല​മാ​കു​ന്ന​ത് രാ​ജ്യ​ത്തി​നു വ​ലി​യ ന​ഷ്‌​ട​മാ​യി​രി​ക്കും. പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​ശ്ര​യ​മാ​യ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​താ​ണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ആ​രം​ഭം​മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും 1976 മു​ത​ൽ എ​ഫ്‌​സി​ആ​ർ​എ അ​ക്കൗ​ണ്ട് ഉ​ള്ള​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളെ​പോ​ലും ഇ​ക്കാ​ല​ത്തെ നി​സാ​ര​മാ​യ പി​ഴ​വു​ക​ളു​ടെ പേ​രി​ൽ ഈ ​നി​യ​മ​ത്തി​നു​ കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നും ആ​സ്തി​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നും സാ​ധി​ക്കും.

ഹി​ന്ദു, മു​സ്‌​ലിം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ണ്ണ​മ​റ്റ സ്ഥാ​പ​ന​ങ്ങ​ൾ വി​ദേ​ശസ​ഹാ​യ​ത്തോ​ടെ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു. ഇ​വ​യെ​ല്ലാം ഒ​രു സ​ർ​ക്കാ​ർ അ​ഥോ​റി​റ്റി​ക്ക് കീ​ഴി​ലാ​കു​ന്ന​ത് മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നസ്വാ​ത​ന്ത്ര്യ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ഗ​വ​ൺ​മെ​ന്‍റി​ന് ഒ​റ്റ​യ്ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വ​ലി​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും ലാ​ഭേ​ച്ഛ​യി​ല്ലാ​തെ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വ​യെ സം​ര​ക്ഷി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യ പ​രി​ഹാ​ര​വും വി​ദ​ഗ്ധ​ സ​മി​തി​യു​ടെ ആ​വ​ശ്യ​ക​ത​യും
വി​ദേ​ശ​സ​ഹാ​യം കൃ​ത്യ​മാ​യി റെ​ഗു​ലേ​റ്റ് ചെ​യ്യ​പ്പെ​ട​ണം എ​ന്ന കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല. എ​ന്നാ​ൽ, അ​ത് ആ​സ്തി​ക​ൾ അ​ന്യാ​യ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന രീ​തി​യി​ലാ​കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ പോ​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ മ​റ്റ് ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്.

എ​ഫ്‌​സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ൽ ഒ​രു വി​ദ​ഗ്ധ ക​മ്മി​റ്റി​ക്കോ, പാ​ർ​ല​മെ​ന്‍റ​റി സ​ബ്ജ​ക്‌​ട് ക​മ്മി​റ്റി​ക്കോ വി​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ ഇ​ത്ത​രം നി​ർ​ണാ​യ​ക നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്താ​വൂ. വി​ദേ​ശ ധ​ന​സ​ഹാ​യ നി​യ​ന്ത്ര​ണ നി​യ​മം നി​യ​ന്ത്ര​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള​താ​ണ്, അ​ത് പി​ടി​ച്ചെ​ടു​ക്ക​ലി​നു​ള്ള ഉ​പ​ക​ര​ണ​മാ​യി മാ​റാ​ൻ പാ​ടി​ല്ല.

(അ​വ​സാ​നി​ച്ചു)

National

നിയമസഭാ തെരഞ്ഞെടുപ്പ്; നിയന്ത്രിക്കാൻ 25 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് 25 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സി​​​ച്ച് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ലും 17.4 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ ഉ​​​ണ്ടെ​​​ന്നാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്ക്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 70 വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്ന​​​നി​​​ല​​​യി​​​ലാ​​​ണു വി​​​ന്യാ​​​സം.

15 ല​​​ക്ഷം പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 8.5 ല​​​ക്ഷം സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 40,000 കൗ​​​ണ്ടിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 49,000 സൂ​​​ക്ഷ്മ നി​​​രീ​​​ക്ഷ​​​ക​​​ർ, 21,000 സെ​​​ക്‌​​​ട​​​ർ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന് 15,000 സൂ​​​ക്ഷ്മ നി​​​രീ​​​ക്ഷ​​​ക​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് 25 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന 832 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 1111 കേ​​​ന്ദ്ര നി​​​രീ​​​ക്ഷ​​​ക​​​രെ​​​യും ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 557 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പൊ​​​തു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് നി​​​രീ​​​ക്ഷി​​​ക്കും.

188 പേ​​​ർ പോ​​​ലീ​​​സ് ഒ​​​ബ്സ​​​ർ​​​വ​​​ർ​​​മാ​​​രാ​​​ണ്. 366 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സം​​​ബ​​​ന്ധ​​​മാ​​​യ ചെ​​​ല​​​വു​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ക്കും. ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​തി​​​നോ​​​ട​​​കം അ​​​ത​​​ത് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

പ​​​ര​​​വൂ​​​ർ: ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ വ​​​ഴി തി​​​രി​​​ച്ച് വി​​​ടു​​​ക​​​യും ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

12674 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ - ഡോ. ​​​എം. ജി. ​​​ആ​​​ർ. ചെ​​​ന്നൈ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് മെ​​​യി​​​ൽ നാ​​​ളെ ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക. മാ​​​വേ​​​ലി​​​ക്ക​​​ര, ചെ​​​ങ്ങ​​​ന്നൂ​​​ർ, തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്റ്റോ​​​പ്പു​​​ക​​​ൾ അ​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. പ​​​ക​​​രം ആ​​​ല​​​പ്പു​​​ഴ, ചേ​​​ർ​​​ത്ത​​​ല, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

22503 കന്യാ​​​കു​​​മാ​​​രി - ദി​​​ബ്രു​​​ഗ​​​ഡ് വി​​​വേ​​​ക് സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സും നാ​​​ളെ ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും ഓ​​​ടു​​​ക. കാ​​​യം​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

National

ഐ​ടി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പി​ടി​മു​റു​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മേ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്നു. ഇ​തി​നാ​യി 2021ലെ ​ഐ​ടി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി. നി​യ​മ​വി​രു​ദ്ധ​മെ​ന്ന് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പ​റ​യു​ന്ന ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യാ​നു​ള്ള സാ​വ​കാ​ശം വെ​ട്ടി​ക്കു​റ​ച്ചു.

എ​ഐ നി​ർ​മി​ത ഉ​ള്ള​ട​ക്ക​ത്തി​ന​ട​ക്കം ക​ർ​ശ​ന നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി. പോ​സ്റ്റ് ചെ​യ്ത ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ‍​ർ സം​വി​ധാ​നം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ന​കം നീ​ക്കം ചെ​യ്യ​ണം. മു​മ്പ് ഇ​വ നീ​ക്കം ചെ​യ്യാ​ൻ 36 മ​ണി​ക്കൂ​ർ സ​മ​യ​മു​ണ്ടാ​യി​രു​ന്ന​താ​ണ് കേ​വ​ലം മൂ​ന്ന് മ​ണി​ക്കൂ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി​യ​ത്.

പോ​ലീ​സി​ൽ ഡി​ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള​വ​ർ​ക്ക് ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടാം. സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പോ​സ്റ്റു​ക​ളെ​ക്കു​റി​ച്ചും പോ​സ്റ്റ് ചെ​യ്ത​യാ​ളെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ മു​ൻ​പ് 24 മ​ണി​ക്കൂ​ർ സ​മ​യ​മു​ണ്ടാ​യി​രു​ന്ന​ത് ര​ണ്ട് മ​ണി​ക്കൂ​റാ​യി കു​റ​ച്ചു.

ഉ​പ​യോ​ക്താ​വി​ന്‍റെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ 15 ദി​വ​സം സ​മ​യ​മു​ണ്ടാ​യി​രു​ന്ന​ത് ഏ​ഴു ദി​വ​സ​മാ​ക്കി. പ​രാ​തി സ്വീ​ക​രി​ച്ച് ക​ഴി​ഞ്ഞാ​ൽ 36 മ​ണി​ക്കൂ​റി​ന​കം പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക​യും വേ​ണം. ഇ​തി​നെ​ക്കു​റി​ച്ച് മെ​റ്റ​യും എ​ക്സും ഗൂ​ഗി​ളും ഇ​ത് വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up