അമ്പലപ്പുഴ: എസ്എൻ കവല - കഞ്ഞിപ്പാടം റോഡിൽ നിയന്ത്രണംതെറ്റിയ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. ശനിയാഴ്ച പുലർച്ചെ മൂന്നോടെ കൊപ്പാറക്കടവ് ജംഗ്ഷനു സമീപമായിരുന്നു അപകടം. കായംകുളത്തു പോയി തിരികെ ചമ്പക്കുളത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്ന ചമ്പക്കുളം കൊച്ചുതറ വീട്ടിൽ അനന്തു (30) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു. പരിക്കേറ്റ അനന്തുവിനെ ഓടിക്കൂടിയ സമീപവാസികൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് രണ്ടായി ഒടിഞ്ഞു. പ്രദേശത്തെ വൈദ്യുതബന്ധവും നിലച്ചു. പിന്നീട് ഉച്ചയോടെ കെഎസ്ഇബി ജീവനക്കാർ പോസ്റ്റ് മാറ്റി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
Tags : nattu vishesham Car loses control