District News
പുൽപ്പള്ളി: ചീയന്പം മോർ ബസേലിയോസ് യാക്കോബയ സുറിയാനി പള്ളിയിൽ പരിശുദ്ധ ബാവായുടെ 341-ാമത് ഓർമപ്പെരുന്നാൾ 24 മുതൽ ഒക്ടോബർ മൂന്നുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24ന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്കും മധ്യസ്ഥ പ്രാർഥനയ്ക്കും മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.
10.30ന് കൊടി ഉയർത്തൽ, 11ന് ബൈബിൾ കണ്വെൻഷൻ ഉദ്ഘാടനം. ധ്യാനശുശ്രുഷ നയിക്കുന്നത് ഫാ. ഫ്രാൻസീസ് കർത്താനം വിസി, ഫാ. ആന്റണി പയ്യപ്പിള്ളി. രണ്ടിന് സമാപന പ്രാർഥന, ആശീർവാദം, 6.30ന് സന്ധ്യാപ്രാർഥന, പരിശുദ്ധ ബാവായോടുള്ള പ്രത്യേക മധ്യസ്ഥപ്രാർഥന, എട്ടിന് ആശീർവാദം. 25 മുതൽ 30 വരെ എല്ലാ ദിവസവും രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിൻമേൽ കുർബാന, മധ്യസ്ഥപ്രാർഥന, 11ന് ബൈബിൾ കണ്വെൻഷൻ, ധ്യാനം, രണ്ടിന് സമാപന പ്രാർഥന, 6.30ന് സന്ധ്യാപ്രാർഥന, പരിശുദ്ധ ബാവായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന, എട്ടിന് ആശീർവാദം.
ഒക്ടോബർ ഒന്നിന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിൻമേൽ കുർബാന, മധ്യസ്ഥപ്രാർഥന, പ്രസംഗം, 6.30ന് സന്ധ്യാപ്രാർഥന- ക്രിസോസ്റ്റോമോസ് മർക്കോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ. എട്ടിന് പ്രസംഗം, പരിശുദ്ധ ബാവായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന, 8.30ന് ആശീർവാദം. രണ്ടിന് രാവിലെ 7.30ന് പ്രഭാതപ്രാർഥന, 8.15ന് വടക്കൻ മേഖല തീർഥാടകർക്ക് സ്വീകരണം, 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന. ക്രിസോസ്റ്റോമോസ് മർക്കോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും.
മധ്യസ്ഥ പ്രാർഥന, 11 ന് നേർച്ചഭക്ഷണം, 11.30ന് പൊതുസമ്മേളനം, ചാരിറ്റി ഫണ്ട് വിതരണം, എസ്എസ്എൽസി, പ്ലസ് ടു, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം, വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ ആദരിക്കൽ, 6.30ന് സന്ധ്യ പ്രാർഥന-പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ. പരിശുദ്ധ ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന, 8.15ന് ആഘോഷമായ പെരുന്നാൾ റാസ. തുടർന്ന് പെരുന്നാൾ പ്രദക്ഷിണം.
മൂന്നിന് രാവിലെ 7.30ന് പ്രഭാതപ്രാർഥന, 8.15ന് തെക്കൻ മേഖല തീർഥാടകർക്ക് സ്വീകരണം, 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന-പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ. 10.30ന് പെരുന്നാൾ ഏറ്റുകഴിക്കുന്ന സകലർക്കുമായി പരിശുദ്ധ മാതാവിനോടും പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായോടുമുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന, 12ന് ആഘോഷപൂർവമായ പെരുന്നാൾ റാസ, പ്രദക്ഷിണം, 1.15ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണവും ദേവാലയത്തിന്റെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനവും 1.30ന് പാച്ചോർ നേർച്ച, രണ്ടിന് ലേലം, മൂന്നിന് കൊടിതാഴ്ത്തൽ. വാർത്താസമ്മേളനത്തിൽ വികാരി ഫാ. ബേസിൽ പോൾ കരനിലത്ത്, സിജു പൗലോസ് തോട്ടത്തിൽ, എ.കെ. ഏലിയാസ് ആയത്തുകുടിയിൽ, പബ്ലിസിറ്റി കണ്വീനർ റെജി തോമസ് ആയത്തുകുടിയിൽ എന്നിവർ പങ്കെടുത്തു.
District News
തിരുവനന്തപുരം: സത്യസായി ബാബയുടെ 101-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീ സത്യസായി ഗ്രാമം ഗ്ലോബല് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് തോന്നയ്ക്കല് സായിഗ്രാമത്തില് 45 ദിവസം നീളുന്ന സംസ്ഥാനതല അമച്വര് നാടകമേള സംഘടിപ്പിക്കുന്നു. 16 മുതല് ഒക്ടോബര് 30 വരെയാണ് മേള.
മേളയുടെ ഉദ്ഘാടനം 16ന് ഉച്ചയ്ക്ക് 12ന് മന്ത്രി കെ. മുരളീധരന് നിര്വഹിക്കുമെന്ന് വൈസ് ചെയര്പേഴ്സണ് കെ. ഗോപകുമാരന് നായര് പത്രസമ്മേളനത്തില് അറിയിച്ചു. ചലച്ചിത്ര സംവിധായകന് അടൂര് ഗോപാലകൃഷ്ണന്, സൂര്യ കൃഷ്ണമൂര്ത്തി, ആര്ക്കിടെക്ട് ശങ്കര്, ബി.ഡി. ദത്തന് തുടങ്ങിയവര് പങ്കെടുക്കും.
പ്രത്യേക സമിതി തിരഞ്ഞെടുത്ത 15 മികച്ച മലയാള അമച്വര് നാടകങ്ങളാണ് മത്സരവിഭാഗത്തില് അരങ്ങേറുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരുലക്ഷം, അന്പതിനായിരം, 25000 രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കും.
തെരഞ്ഞെടുക്കപ്പെട്ട ഓരോ നാടകസംഘത്തിനും 10,000 രൂപ യാത്രാബത്തയും മേള നടക്കുന്ന ദിവസങ്ങളില് സൗജന്യ താമസവും ഭക്ഷണവും നല്കും. നാടകാവതരണത്തിനാവശ്യമായ സ്റ്റേജ്, ലൈറ്റ്, സൗണ്ട് സംവിധാനങ്ങളും സായിഗ്രാമത്തില് സംഘാടകര് ഒരുക്കും. ഫെസ്റ്റിവല് ഡയറക്ടര് ഡോ. രാജാ വാര്യരും പത്രസമ്മേളനത്തില് പങ്കെടുത്തു.
District News
നിലമാമൂട്: അരുവിയോട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവം അഷ്ടദ്രവ്യഗണപതിയോടുകൂടി ആരംഭിച്ചു. ഇന്നു മുതൽ തിങ്കൾ വരെ രാവിലെ നാലിന് പള്ളിയുണർത്തർ, നിർമാല്യദർശനം, ദീപാരാധന, ഉഷഃപൂജ, മൃത്യുഞ്ജയഹോമം, കളഭാഭിഷേകം, ഐശ്വര്യപൂജ, വലിയപടുക്ക, ഭഗവതി സേവ എന്നിവയുണ്ടാകും.
ഇന്ന് രാത്രി 8.30ന് തിരുവാതിരയും കൈകൊട്ടിക്കളി, ഒൻപതിന് നൃത്തനൃത്യങ്ങൾ, നാളെ വൈകുന്നേരം അഞ്ചിന് ഭജൻസ്, 8.30ന് തിരുവാതിര, കൈക്കൊട്ടിക്കളി, രാത്രി ഒൻപതിന് വിവിധ പരിപാടികൾ. 13നു രാവിലെ ഒന്പതിന് നാഗരൂട്ട്, വൈകുന്നേരം നാലിനു നാരങ്ങാവിളക്ക് പൂജ, രാത്രി 8.30ന് തിരുവാതിര, കൈകൊട്ടിക്കളി, 14 രാവിലെ ഒൻപതിന് സർവ വിഘ്ന നിവാരണ മഹാഗണപതിഹോം, ഉച്ചയ്ക്ക് ഒന്നിന് പിറന്നാൾ സദ്യ, വൈകുന്നേരം അഞ്ചിന് കളരിപ്പയറ്റ്, രാത്രി 8.30ന് കരാക്കേ ഗാനമേള.
District News
നീലേശ്വരം: കണ്ണൂർ രൂപതക്ക് കീഴിലുള്ള കാഞ്ഞങ്ങാട് ഫൊറോന ബൈബിൾ കലോത്സവം തുടങ്ങി. സെന്റ് പീറ്റേഴ്സ് പള്ളി ഓഡിറ്റോറിയത്തിൽ സ്റ്റേജിതര ഇനങ്ങളാണ് ആരംഭിച്ചത്.
ജൂനിയർ, സീനിയർ വിഭാഗത്തിലെ ചിത്രരചന പെൻസിൽ ഡ്രോയിംഗ്, ജലച്ചായം എന്നിവയിലാണ് മൽസരം നടന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ മാറ്റുരക്കുന്ന കലോത്സവത്തിൽ 35 ഇനങ്ങളിലായി മൽസരത്തിൽ 250 ൽപ്പരം പേർ പങ്കെടുക്കും.
12 ന് രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് സ്കൂളിലെ മൂന്ന് വേദികളിലായി വ്യക്തിഗത -സംഘ ഇനങ്ങളിലുമായി വിവിധ സ്റ്റേജിനങ്ങൾ അരങ്ങേറും. സംഘഗാനം, മാർഗംകളി, ഏകാംഗ നാടകം, തെരുവ് നാടകം, മതബോധന ആന്തം എന്നിവയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലുള്ളവർക്ക് മത്സരങ്ങളുണ്ട്.
District News
കുന്നംകുളം: ചെറളയം സെന്റ് മേരീസ് കപ്പേളയിൽ പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിന് കൊടിയേറി. തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. ഡെയ്സൻ മുണ്ടോപുറം, ഡീക്കൻ ജോബിൻ നടയ്ക്കൽ എന്നിവർ നേതൃത്വംനൽകി.
തിരുനാൾദിനമായ തിങ്കളാഴ്ച രാവിലെ 6.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജുബിൻ മരിയകല്ലിടയിൽ നേതൃത്വംനൽകും.തുടർന്ന് കപ്പേളയിലേക്ക് ഛായാചിത്രം എഴുന്നള്ളിപ്പ്. വൈകീട്ട് 6.30ന് കപ്പേളയിൽ തിരുനാൾ വേസ്പര, പ്രസുദേന്തി വാഴ്ച, ഛായാചിത്ര പ്രയാണം, വർണമഴ, നേർച്ച ഊട്ട് കിറ്റ് വിതരണം എന്നിവയുണ്ടായിരിക്കും.
തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ഡെയ്സൻ മുണ്ടോപുറം, ഡീക്കൻ ജോബിൻ നടയ്ക്കൽ, സിസ്റ്റർ ബെൻസി, കൈക്കാരൻമാരായ കെ.എൽ. ലോയഡ്, വർഗീസ് ആന്റണി, ജോഫി ജോസഫ് , ജനറൽ കൺവീനർ സി.എൻ. ഇമ്മാനുവേൽ, ജോ. ജനറൽ കൺവീനർ ഹന്ന റോബി, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
Kerala
തിരുവനന്തപുരം: ആറളം ഫാർമിംഗ് കോർപ്പറേഷനിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ഓണം ബോണസും ഉത്സവബത്തയും സർക്കാർ അനുവദിച്ച് ഉത്തരവായി.
8.33 ശതമാനം ബോണസാണ് അനുവദിച്ചത്. ഇതിനായി 17.62 ലക്ഷം രൂപയുടെ അധിക തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
District News
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ മൈലം പുളിച്ചിമാംമൂടിൽ പാട്ടത്തിനെടുത്ത മൂന്നര ഏക്കറോളം സ്ഥലത്ത് കർഷകസംഘം നേതൃത്വത്തിലുള്ള പത്തംഗ സംഘം പൂക്കളും ഓണസദ്യയ്ക്ക് ആവശ്യമായ പച്ചക്കറികളും കൃഷിയിറക്കി.
കൃഷിത്തോട്ടത്തിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം കർഷക സംഘം ജില്ലാ പ്രസിഡന്റും മുൻ എംഎൽഎയുമായ ഡി.കെ. മുരളി നിർവഹിച്ചു. കർഷകസംഘം വിളപ്പിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി. ഷാജു അധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ. രാജ്മോഹൻ, വെള്ളനാട് രാജേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം കെ. സുകുമാരൻ, ചെറിയകൊണ്ണി മേഖലാ കമ്മിറ്റി ഭാരവാഹികളായ ടി. മോഹൻകുമാർ, കാച്ചാണി ഹരി, അരുവിക്കര പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിത തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി.
Kerala
കൊച്ചി: സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് ഗംഭീര തുടക്കം. ഗവ. ബോയ്സ് ഹയര് സെക്കന്ഡറി സ്കൂള് മൈതാനത്ത് നടക്കുന്ന അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറയ്ക്കും അത്തച്ചമയത്തിനും രാജകീയ പാരമ്പര്യമുണ്ടെന്നും അത്തച്ചമയം മതസൗഹാർദത്തിന്റെ ഒരുമ വിളിച്ചോതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയുടെ സമ്പന്നമായ രാജകീയ പാരമ്പര്യവും, അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി തൃപ്പൂണിത്തുറയെ ഒരു പൈതൃക നഗരമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
തൃപ്പൂണിത്തുറ ഗവ.ബോയ്സ് ഹയര് സെക്കന്ഡറി സ്കൂള് മൈതാനത്ത് നടന്ന ചടങ്ങില് ദീപക് ജോയ് എംഎല്എ അധ്യക്ഷത വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്ത്തി. തുടര്ന്ന് ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
District News
തൃപ്പൂണിത്തുറ: അത്താഘോഷത്തിന്റെ പേരിൽ തൃപ്പൂണിത്തുറ നഗരസഭ നിർബന്ധിത പിരിവു നടത്തുന്നതായി പരാതി. അത്തം മുതൽ പത്ത് ദിവസത്തേയ്ക്ക് പൂക്കച്ചവടത്തിനായെത്തുന്ന കച്ചവടക്കാരോടാണ് സംഘാടകരും നഗരസഭ ഉദ്യോഗസ്ഥരും സ്ഥല വാടകയെന്ന പേരിൽ വൻ പണപ്പിരിവ് നടത്തുന്നതെന്നാണ് ആക്ഷേപം.
ലായം കോംപ്ലക്സിലെ കടകൾക്ക് മുന്നിലുള്ള സ്ഥലമെല്ലാം മീറ്റർ കണക്കിന് അളന്ന് പണം വാങ്ങുന്ന സംഘാടകർ ഇത്തവണ സ്വകാര്യ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ പൂക്കച്ചവടക്കാർ ഇരിക്കുന്ന സ്ഥലത്തിനും വാടക പിരിക്കാനിറങ്ങിയത് നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മുനിസിപ്പൽ ഓഫീസിന് എതിർവശത്തുള്ള സ്വകാര്യ കെട്ടിടത്തിന് മുന്നിൽ പൂക്കച്ചവടത്തിനായി ഷെഡ് കെട്ടിയവരോട് വൻതുകയാണ് പിരിവ് ചോദിച്ചതെന്നാണ് കച്ചവടക്കാർ പറയുന്നത്.
തമിഴ്കച്ചവടക്കാർ തുക കേട്ട് ഞെട്ടി തങ്ങളുടെ സങ്കടം പറഞ്ഞതോടെ തുക അല്പം കുറച്ചെങ്കിലും അത്രയും തുക തരാൻ നിവൃത്തിയില്ലെന്ന് കച്ചവടക്കാർ പറഞ്ഞതോടെ അവിടെയിട്ടിരുന്ന തട്ടും മേശകളും മറ്റും ട്രാക്ടറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പൂക്കച്ചവടം നടത്തുന്നതിന് ലൈസൻസ് വേണമെന്ന പേരും പറഞ്ഞാണ് അത്താഘോഷ കമ്മിറ്റിക്കാർ പിടിച്ചുപറിക്ക് മുതിർന്നതെന്നാണ് ആക്ഷേപം.
അതേ സമയം നഗരസഭയുടെ കട മുറികൾ വാടകയ്ക്കെടുത്തവരെ നോക്കുകുത്തിയാക്കിയാണ് അവരുടെ കടകളുടെ മുന്നിൽ സംഘാടകർ പൂക്കച്ചവടത്തിനായി പണം വാങ്ങി സ്ഥലം തിരിച്ചു കൊടുക്കുന്നത്. അത്താഘോഷത്തിന്റെ പേരിൽ മുൻ വർഷങ്ങളിലും ഇത്തരത്തിലുള്ള പണപ്പിരിവ് നടക്കാറുണ്ടെങ്കിലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കച്ചവടം നടത്തുന്നവരിൽ നിന്ന് ഭീമമായ തുക ചോദിച്ചത് നാട്ടുകാരെ ഞെട്ടിച്ചു.
ഇന്നലെ വൈകിട്ട് പിരിവിനിടെയുണ്ടായ തട്ട് പൊളിപ്പിക്കലിന് ബിജെപി നേതാവായ മുനിസിപ്പൽ ചെയർപേഴ്സനും ഇടത്, വലതു മുന്നണികളിൽപ്പെട്ട ജനറൽ കൺവീനറും സബ് കമ്മിറ്റി കൺവീനറും മറ്റുമുണ്ടായിരുന്നു. മുൻകാലങ്ങളിൽ ഫുട്പാത്തിൽ കച്ചവടം നടത്തുന്നതിന് പിരിവ് വാങ്ങിയിരുന്ന സംഘാടകർ, ഫുട്പാത്ത് കച്ചവടം ഹൈക്കോടതി വിലക്കിയതോടെയാണ് കടകളുടെ മുന്നിലെ സ്ഥലം അളന്ന് കൊടുത്ത് പണം വാങ്ങിത്തുടങ്ങിയത്.
അതേസമയം ലായം റോഡരികിലും മറ്റും തട്ടുകൾ ഇട്ടവരോട് ലൈസൻസില്ലാതെ കച്ചവടം ചെയ്യരുതെന്ന് നഗരസഭാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നെന്നും അത് വകവയ്ക്കാതെ അവർ തട്ട് ഇട്ടതാണ് നീക്കാൻ കാരണമെന്നുമാണ് ചെയർപേഴ്സൺ അഡ്വ.പി.എൽ.ബാബു പറഞ്ഞത്.
NRI
എഡിൻബർഗ് (ടെക്സസ്): സീറോ മലബാർ സമൂഹത്തിന്റെ വിശ്വാസവും ഐക്യവും സൗഹൃദവും വിളിച്ചോതി നാലു ദിവസം നീണ്ടുനിൽക്കുന്ന ഇന്റർ പാരിഷ് സ്പോർട്സ് ഫെസ്റ്റിവലിന് (IPSF 2026)വർണാഭമായ തുടക്കം. ഡിവൈൻ മെഴ്സി സീറോ മലബാർ ചർച്ച് എഡിൻബർഗിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന മാമാങ്കത്തിൽ ടെക്സസിലെയും ഒക്ലഹോമയിലെയും വിവിധ ഇടവകകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും വിശ്വാസികളും അണിനിരന്നു.
ഷിക്കാഗോ സീറോ മലബാർ രൂപത പ്രൊക്യൂറേറ്റർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, ഡിവൈൻ മേഴ്സി ഇടവക വികാരിയും ഫെസ്റ്റ് ചെയർമാനുമായ ഫാ. റോയ് മൂലേച്ചാലിൽ, മറ്റു ഇടവകകളിൽ നിന്നുള്ള ബഹുമാനപ്പെട്ട വൈദികരുടെ സാന്നിധ്യവും അനുഗ്രഹ പ്രാർഥനകളും ഉദ്ഘാടനച്ചടങ്ങിന് ആത്മീയ ചൈതന്യം പകർന്നു. തിരുക്കർമ്മങ്ങൾക്കും പ്രാർഥനകൾക്കും ശേഷം വിശിഷ്ടാതിഥികളും ഭാരവാഹികളും ചേർന്ന് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കായികക്ഷമതയ്ക്കൊപ്പം തലമുറകളെ കോർത്തിണക്കുന്ന സൗഹൃദം:
കേവലം മെഡലുകൾ നേടാനുള്ള മത്സരവേദി എന്നതിലുപരി, തലമുറകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും യുവാക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയാണ് IPSF എന്ന് സ്വാഗതപ്രസംഗത്തിൽ ഭാരവാഹികൾ ഓർമ്മിപ്പിച്ചു. വിട്ടുവീഴ്ചയില്ലാത്ത കായികമര്യാദയും പരസ്പര ബഹുമാനവും കാത്തുസൂക്ഷിച്ചുകൊണ്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ താരങ്ങളോട് ആഹ്വാനം ചെയ്തു.
ഫെസ്റ്റ് ചെയർമാൻ ഫാ. റോയ് മൂലേച്ചാലിൽ, ജനറൽ കൺവീനർ ബിജു ജോസഫ്, ഗെയിം കോർഡിനേറ്റർ ബെൻ കളരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധി കമ്മിറ്റികളാണ് ഫെസ്റ്റിന്റെ മേൽനോട്ടം വഹിക്കുന്നത്.
മേളയുടെ വിജയകരമായ നടത്തിപ്പിനായി ഗ്രാൻഡ് സ്പോൺസറായ ശ്രീ. ജിബി പാറയ്ക്കലിനെയും, മുഖ്യ പിന്തുണ നൽകുന്ന ’ലെഗസി ബിസിനസ് ബ്രോക്കേഴ്സ്’, ജോർജ് ചിറയിൽ എന്നിവരെയും വേദിയിൽ പ്രത്യേകം അഭിനന്ദിച്ചു.
ഗാർലൻഡ്, ഹൂസ്റ്റൺ, കൊപ്പേൽ , പേർലാൻഡ്, ഓസ്റ്റിൻ, ഫ്രിസ്കോ, സാൻ അന്റോണിയോ, ഒക്ലഹോമ, എഡിൻബർഗ് തുടങ്ങിയ പ്രമുഖ ഇടവകകളിൽ നിന്നുള്ള കായികതാരങ്ങളും കോച്ചുകളും രക്ഷിതാക്കളും ഉൾപ്പെടെ വൻ ജനസഞ്ചയമാണ് ഉദ്ഘാടന ദിനത്തിൽ എഡിൻബർഗിലേക്ക് ഒഴുകിയെത്തിയത്.
National
ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ കേസെടുത്തു തെലുങ്കാന പോലീസ്. തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെയാണ് കേസെടുത്തത്. സംഗറെഡ്ഡി ജില്ലയിലെ ചിത്കുൽ ഗ്രാമത്തിൽ ഓഗസ്റ്റ് അഞ്ചിനായിരുന്നു നായിരുന്നു സംഭവം.
ഗ്രാമത്തിലെ ബോണാലു ഉത്സവ ആഘോഷത്തിനിടെയാണ് ക്രൂരമായ മൃഗബലി നടന്നത്. ഉത്സവ ഘോഷയാത്രയ്ക്ക് ശേഷം പ്രദേശത്തെ പ്രതിഷ്ഠയ്ക്ക് മുന്നിൽ പോത്തിനെ ബലി നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്.
ഉത്സവത്തോടനുബന്ധിച്ച് പോത്തിനെ ഘോഷയാത്രയായി കൊണ്ടുപോയി ദേവതകൾക്ക് മുന്നിൽ ബലി അർപ്പിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണിത്. വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിത സെക്ഷൻ 325 പ്രകാരമാണ് കേസ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായിരുന്നു കോൺഗ്രസ് നേതാവായ നീലം മധു മുദിരാജ്.
Kerala
ഭരണങ്ങാനം: വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുനാള് ഇന്ന് ഭരണങ്ങാനത്ത് ആഘോഷിക്കും. പ്രധാന തിരുനാള് ദിനമായ ഇന്നു ഭരണങ്ങാനം തീര്ഥാടന ദേവാലയവും വിശുദ്ധയുടെ കബറിടവും ആയിരക്കണക്കിനു തീര്ഥാടകരുടെ സാന്നിധ്യത്തില് ഭക്തിസാന്ദ്രമാകും.
പുലര്ച്ചെ 4.45 മുതല് രാത്രി 9.30 വരെ തുടര്ച്ചയായി തീര്ഥാടന ദേവാലയത്തില് വിശുദ്ധ കുര്ബാനയുണ്ടായിരിക്കും. രാവിലെ ഏഴിന് ബിഷപ് മാര് ജോസഫ് പള്ളിക്കാപറമ്പില് നേര്ച്ചയപ്പം വെഞ്ചരിക്കും. 8.30ന് പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്ബാന അര്പ്പിച്ച് സന്ദേശം നല്കും.
10.30ന് ഇടവകപ്പള്ളിയില് സീറോ മലബാര് സഭാ മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടില് തിരുനാള് കുര്ബാന അര്പ്പിച്ച് സന്ദേശം നല്കും. 12.30ന് വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള തിരുനാള് പ്രദക്ഷിണം. അല്ഫോന്സിയന് സഭാദിനമായി ആചരിക്കുന്ന ഇന്ന് സഭകള്ക്കും ലോക സമാധാനത്തിനുംവേണ്ടി പ്രത്യേക പ്രാര്ഥനയുമുണ്ടായിരിക്കും.
10 ദിവസം നീണ്ടുനിന്ന തിരുനാള് ആചരണത്തിനു ഇന്നു സമാപനമാകും.
District News
കൊച്ചി: ഓള് ഇന്ത്യ ഡാന്സേഴ്സ് അസോസിയേഷന്, നാട്യശാല സ്കൂള് ഓഫ് ഡാന്സ്, കൊച്ചി ചാവറ കള്ച്ചറല് സെന്റര് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ചാവറ കള്ച്ചറല് സെന്ററില് സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം സമാപിച്ചു.
നാല് ദിവസത്തെ ഈ കലാമാമാങ്കത്തില് വിവിധ സംസ്ഥാനങ്ങളില് നിന്നായി 320ലധികം കലാകാരന്മാർ പങ്കെടുത്തു. ഭാരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥക്, ഒഡീസി, ഫോക് ഡാന്സ്, സെമി ക്ലാസിക്കല്, ഗ്രൂപ്പ് ഡാന്സ് തുടങ്ങി വൈവിധ്യമാര്ന്ന നൃത്തരൂപങ്ങള് അരങ്ങേറി.
നൃത്തോവത്തിന് മാറ്റുകൂട്ടി കലാകാരന്മാരായ ബിജുല ബാലകൃഷ്ണന്, ശാലിനി പ്രദീപ്, ആര്എല്വി ആനന്ദ്, സദനം റഷീദ്, നടി ദേവി ചന്ദന, നടി ശ്രുതി ജയന്, രേഷ്മ രാജീവ് എന്നിവരുടെ കലാപ്രകടനങ്ങള് ഹൃദ്യമായി. കലാസാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകള് നല്കിയ പ്രമുഖരെ വേദിയില് ആദരിച്ചു.
International
ബർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിൽ ഭിന്നലിംഗക്കാർ നടത്തുന്ന ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച പ്രൈഡ് മാർച്ചിലേക്കു വാൻ പാഞ്ഞുകയറി ഒരു സ്ത്രീ കൊല്ലപ്പെട്ടു.
30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ എട്ടു പേർക്കു ഗുരുതര പരിക്കേറ്റുവെന്നു അധികൃതർ അറിയിച്ചു. ഇസ്ലാമിക ഭീകരാക്രമണമാണു നടന്നതെന്നു പോലീസ് അറിയിച്ചു. ലബനനീസ് വംശജനായ ജർമൻ പൗരൻ അബ്ദുൾ ബല്ലൂദ് (21) ആണ് അക്രമി.
ശനിയാഴ്ച പ്രൈഡ് മാർച്ച് കടന്നുപോയ വഴിയോടുചേർന്നുള്ള ടീയർഗാർട്ടൻ പാർക്കിലേക്കു രാത്രി പത്തുമണിയോടെ ഒരു വെള്ള വാൻ അതിവേഗത്തിൽ പാഞ്ഞുകയറി ആളുകളെ ഇടിച്ചതിനു ശേഷം മരത്തിലിടിച്ചു നിൽക്കുകയായിരുന്നു. ഇതിനു ശേഷം അക്രമി കത്തിയുമായി ആളുകളുടെ ഇടയിലേക്കു പാഞ്ഞടുത്തു. ചിലർക്കു കുത്തേറ്റതായി സംശയമുണ്ടെന്നും ഇതിൽ വ്യക്തത വരാൻ ദൃക്സാക്ഷി മൊഴികളും തെളിവുകളും പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
സംഭവസമയത്ത് 2200 പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു.സംഭവത്തിന് പിന്നാലെ പ്രൈഡ് മാർച്ചിനുശേഷമുള്ള സംഗീതപരിപാടി പോലീസ് റദ്ദാക്കി. ബർലിനിലെ ചില തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുമായി പ്രതിക്കു ബന്ധമുണ്ടെന്ന് പോലീസ് വക്താവ് ഫ്ളോറിയൻ നാഥ് പറഞ്ഞു.
യൂറോപ്പിലെ ഭിന്നലിംഗക്കാരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ പരേഡിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ശനിയാഴ്ച ബെർലിനിലെത്തിയത്. സംഭവത്തിൽ ബർലിൻ മേയർ കയ് വെഗ്നർ അഗാധ ദുഃഖം രേഖപ്പെടുത്തി.
District News
ചങ്ങനാശേരി: അഞ്ചപ്പത്തില് പ്രവാസി സംഗമവും ചലച്ചിത്രമേളയും സംഗീതരാവും ഒരു മാസം നീണ്ടുനില്ക്കുന്ന പരിപാടികള് അരങ്ങേറുന്നു. 26ന് രാവിലെ 9.30ന് ഫാ. ബോബി ജോസ് കട്ടികാട് പ്രവാസി സംഗമത്തിന് തിരി തെളിക്കും. നൂറിലേറെ പ്രവാസികള് പങ്കെടുക്കുന്ന സാഹോദര്യം എന്ന ഈ പരിപാടിയില് സന്തോഷ് ജോര്ജ് കുളങ്ങര, റെജി ചെറിയാന് എംഎല്എ, വിനു ജോബ് എംഎല്എ, മുനിസിപ്പല് ചെയര്മാന് ജോമി ജോസഫ് എന്നിവര് വിശിഷ്ടാതിഥികളായിരിക്കും.
ഉച്ചയൂണിനൊപ്പം അഞ്ചപ്പം പാട്ടുപുര ടീം ഗൃഹാതുരത്വമുണര്ത്തുന്ന അനശ്വര ഗാനങ്ങള് ആലപിക്കും. പ്രിയ ഗായിക എസ്. ജാനകിക്ക് ആദരമര്പ്പിച്ചുകൊണ്ട് മൗനം പോലും മധുരം എന്ന സംഗീത പരിപാടി സംഘടിപ്പിക്കും. കോട്ടയം ന്യൂവേവ് ഫിലിം സൊസൈറ്റിയും അഞ്ചപ്പവും ചേര്ന്ന് സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകന് കവിയൂര് ശിവപ്രസാദ് നിര്വഹിക്കും.
ഒരു മാസം നീണ്ടുനില്ക്കുന്ന ചലച്ചിത്ര മേളയില് ദി പോണ് (കൊറിയ), ഫര്ഹ (ജോര്ദാന്), സെപ്പറേഷന് (ഇറാന്), ഇന്നസെന്റ് വോയിസസ് (സ്പാനിഷ്), ദി പ്രസിഡന്റ്സ് കേക്ക് (ഇറാക്ക്), ദി റിട്ടേണ് (റഷ്യ) തുടങ്ങിയ ലോകപ്രശസ്ത സിനിമകള് പ്രദര്ശിപ്പിക്കും. പ്രണയഭാവങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഗാനങ്ങള് കോര്ത്തിണക്കി ഓഗസ്റ്റ് 30ന് പാട്ടുപുര ടീം "പ്രണയവും കിനാവും' എന്ന സംഗീത പരിപാടി അവതരിപ്പിക്കും.
Kerala
തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപപദ്ധതികളുമായി ആരുവന്നാലും നിയമ പരമായ പരിശോധന നടത്തി മാത്രമേ അനുമതി നൽകുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള സമുദ്രമിഷൻ 2026 സംഘടിപ്പിച്ച മാരിടൈം മഹോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള സമുദ്രമിഷൻ സ്ഥാപക ചെയർമാൻ നാണു വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ് , ഷിപ്പിംഗ് മന്ത്രാലയം മുൻ സെക്രട്ടറി കെ. മോഹൻദാസ്, ശ്രീനാരായണ ഓപ്പണ് യൂണി. വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. ജഗതിരാജ്, വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ ചെയർമാൻ ഐസക് ജോണ് പട്ടാണിപ്പറമ്പിൽ, അഡ്വ. ഗൗതം വിശ്വം തുടങ്ങിയവർ പ്രസംഗിച്ചു.
വേൾഡ് മലയാളി കൗണ്സിൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം സ്വാഗതവും വേൾഡ് മലയാളി കൗണ്സിൽ ഗ്ലോബൽ അംബാസഡർ ജോണി കുരുവിള നന്ദിയും പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐഡിഎസ്എഫ്എഫ്കെ) സെപ്റ്റംബർ 25 മുതൽ 30വരെ തിരുവനന്തപുരത്ത് നടക്കും.
കൈരളി, ശ്രീ, നിള തിയറ്ററുകളിലായാണ് മേള നടക്കുക. മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മേളയിലേക്ക് ഇതിനകം 1741 എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള എൻട്രികളിൽ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച സൃഷ്ടികൾ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അനിമേഷൻ, മ്യൂസിക് വീഡിയോ, കാന്പസ് ഫിലിംസ്, ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായി സിനിമകളുടെ മൂല്യനിർണയത്തിനും തെരഞ്ഞെടുപ്പിനുമായി പ്രത്യേക സെലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ഓസ്കാർ ക്വാളിഫയിംഗ് ഫെസ്റ്റിവൽ പദവിയാണ് ഐഡിഎസ്എഫ്എഫ്കെയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര അംഗീകാരമെന്നു മന്ത്രി പറഞ്ഞു. ഈ മേളയിൽ പുരസ്കാരം നേടുന്ന ഡോക്യുമെന്ററി ചിത്രങ്ങൾക്ക് അക്കാദമി പുരസ്കാരങ്ങളുടെ (ഓസ്കാർ) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാൻ അർഹത ലഭിക്കും.
NRI
പാംപ്ലോണ (സ്പെയിൻ): ലോകപ്രശസ്തമായ സ്പെയിനിലെ "റണ്ണിംഗ് ഓഫ് ദി ബുൾസ്' (Running of the Bulls) അഥവാ സാൻ ഫെർമിൻ ഉത്സവത്തിന് വടക്കൻ സ്പെയിനിലെ പാംപ്ലോണ നഗരത്തിൽ ആവേശകരമായ തുടക്കമായി.
നഗരത്തിന്റെ കാവൽ വിശുദ്ധനായ സാൻ ഫെർമിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പന്ത്രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. പരമ്പരാഗതമായ "ചുപിനാസോ' (Chupinazo) റോക്കറ്റ് വിക്ഷേപണത്തോടെയാണ് ഉത്സവത്തിന് ഔദ്യോഗിക തുടക്കമായത്.
പാംപ്ലോണ ടൗൺ ഹാളിന്റെ ബാൽക്കണിയിൽ നിന്ന് റോക്കറ്റ് ആകാശത്തേക്ക് ഉയർന്നതോടെ നഗരചത്വരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം ചുവന്ന സ്കാർഫുകൾ വീശിയും പരസ്പരം വീഞ്ഞും മുന്തിരിച്ചാറും ഒഴിച്ചും ആഘോഷങ്ങളിൽ മുഴുകി.
സാൻ ഫെർമിനോടുള്ള ആദരസൂചകമായാണ് ചുവന്ന സ്കാർഫ് ധരിക്കുന്ന പതിവ്. ഉത്സവത്തിലെ പ്രധാന ആകർഷണമായ കാളയോട്ടം ചൊവ്വാഴ്ച രാവിലെ ആരംഭിക്കും.
ജൂലൈ 14 വരെ എല്ലാ ദിവസവും രാവിലെ എട്ടിന് നടക്കുന്ന കാളയോട്ടത്തിൽ ഏകദേശം 600 കിലോഗ്രാം വരെ ഭാരമുള്ള ആറ് പോരുകാളകളെ 848 മീറ്റർ നീളമുള്ള നഗരത്തിലെ ഇടുങ്ങിയ പാതയിലൂടെ ഓടിച്ചുവിടും.
കാളകൾക്ക് മുന്നിലായി നൂറുകണക്കിന് സാഹസികരാണ് ജീവൻ പണയംവെച്ച് ഓടുന്നത്. എല്ലാ വർഷവും നിരവധി പേർക്ക് പരിക്കേൽക്കാറുണ്ടെന്നും 1924 മുതൽ രേഖകൾ സൂക്ഷിച്ചുവരുന്നതിനിടെ ഇതുവരെ 16 പേർ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രാവിലെ കാളയോട്ടത്തിൽ പങ്കെടുത്ത കാളകളെ വൈകുന്നേരം നഗരത്തിലെ ബുൾറിംഗിൽ നടക്കുന്ന പരമ്പരാഗത കാളപ്പോരിൽ കൊല്ലുന്നതാണ് പതിവ്. ഇതിനെതിരെ മൃഗസംരക്ഷണ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉത്സവത്തിന് മുന്നോടിയായി പ്രവർത്തകർ തലയിൽ കാളക്കൊമ്പുകൾ ധരിക്കുകയും ശരീരത്തിൽ ചുവന്ന പെയിന്റ് പൂശുകയും ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തി.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച സാൻ ഫെർമിൻ ഉത്സവത്തെ ലോകശ്രദ്ധയിലെത്തിച്ചതിൽ അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേയുടെ ദി സൺ ഓൾസോ റൈസസ് എന്ന നോവലിന് നിർണായക പങ്കുണ്ട്.
ഉത്സവത്തെ പശ്ചാത്തലമാക്കി രചിച്ച ഈ കൃതി പ്രസിദ്ധീകരിച്ചിട്ട് ഈ വർഷം 100 വർഷം തികയുന്നതും ശ്രദ്ധേയമാണ്.
യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഉത്സവത്തിൽ പങ്കെടുക്കാനും കാളയോട്ടം കാണാനുമായി പാംപ്ലോണയിലേക്ക് എത്തുന്നത്. സംഗീതപരിപാടികൾ, പരേഡുകൾ, സാംസ്കാരിക ആഘോഷങ്ങൾ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നഗരമൊട്ടാകെ അരങ്ങേറുന്നുണ്ട്.
Business
കോട്ടയം: പ്രമുഖ ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന ലുലു എൻഡ് ഓഫ് സീസൺ സെയിലും ലുലു ഓൺ സെയിലും ജൂലൈ 9 മുതൽ 12 വരെ നടക്കും. വർഷത്തിൽ രണ്ടുതവണ മാത്രം സംഘടിപ്പിക്കുന്ന നാലു ദിവസത്തെ സെയിലിൽ ഷോപ്പിംഗിനൊപ്പം ഭക്ഷണവും വിനോദവും ഉൾപ്പെടുന്ന സമ്പൂർണ അനുഭവമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ലുലു അധികൃതർ അറിയിച്ചു.
മിഡ്നൈറ്റ് സെയിലിന്റെ ഭാഗമായി നാല് ദിവസവും ലുലുമാൾ രാവിലെ ഒൻപതു മുതൽ പുലർച്ചെ രണ്ടു വരെ പ്രവർത്തിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമെ മാളിൽ പ്രവർത്തിക്കുന്ന 200-ലധികം ദേശീയ-അന്തർദേശീയ ബ്രാൻഡ് ഔട്ട്ലെറ്റുകളിലും പ്രത്യേക ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാകും.
ലുലു ഹൈപ്പർമാർക്കറ്റിൽ അരി, ഭക്ഷ്യഎണ്ണ, മസാലകൾ, പാക്കറ്റ് ഭക്ഷ്യവസ്തുക്കൾ തുടങ്ങി നിത്യേന ആവശ്യമായ ഉത്പന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവുകൾ ഒരുക്കിയിട്ടുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവയും കുറഞ്ഞ വിലയിൽ ലഭ്യമാകും. ഡിറ്റർജന്റുകൾ, ക്ലീനിംഗ് ലിക്വിഡുകൾ, കിച്ചൻ എസൻഷ്യലുകൾ എന്നിവയ്ക്കും സൂപ്പർ സേവർ ഓഫറുകൾ ലഭിക്കും.
വൻ വിലക്കിഴിവ്
ഫാഷൻ സ്റ്റോറിൽ പ്രമുഖ ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ വസ്ത്രങ്ങൾക്കും ഫാഷൻ ഉത്പന്നങ്ങൾക്കും പകുതി വില വരെയുള്ള ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. മെൻസ്, വിമൻസ്, കിഡ്സ് വെയർ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് ഫ്ലാറ്റ് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സാരികൾ, ചുരിദാറുകൾ, വെസ്റ്റേൺ വസ്ത്രങ്ങൾ, എത്നിക്, കാഷ്വൽ വെയർ എന്നിവയുടെ വിപുലമായ ശേഖരത്തിനും പ്രത്യേക ഡിസ്കൗണ്ടുകളുണ്ട്. മുൻനിര ബ്രാൻഡുകളുടെ ചെരിപ്പുകൾ, ലഗേജുകൾ, ട്രാവൽ ബാഗുകൾ എന്നിവയ്ക്കും ആകർഷകമായ ഓഫറുകൾ ലഭ്യമാകും.
ലുലു കണക്ടിൽ സമ്മാനങ്ങൾ
ലുലു കണക്ടിൽ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ എന്നിവയ്ക്കു പ്രത്യേക വിലക്കിഴിവിനൊപ്പം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ഇതിന് പുറമെ വിവിധ ബാങ്ക് ഓഫറുകളും സെയിലിന്റെ ഭാഗമായുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് നിബന്ധനകൾക്കു വിധേയമായി 10 ശതമാനം വരെ അധിക കാഷ്ബാക്ക് ലഭിക്കും.
വിനോദങ്ങൾ, മത്സരങ്ങൾ
ലുലുവിന്റെ സ്റ്റോറുകൾക്കു പുറമെ മാളിലെ 200-ലധികം ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ലുലു ഓൺ സെയിലിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ ലഭ്യമാകും. വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ആഭരണങ്ങൾ, ഫാഷൻ ഉത്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നാല് ദിവസവും പ്രത്യേക ബ്രാൻഡ് ഓഫറുകളും വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെയും കുടുംബങ്ങളുടെയും വിനോദകേന്ദ്രമായ ഫൺട്യൂറയിൽ റൈഡുകൾക്കും ഗെയിമുകൾക്കും പ്രത്യേക ഓഫർ പാക്കേജുകൾ ലഭിക്കും. നാല് ദിവസവും രാത്രി 12 മുതൽ പുലർച്ചെ രണ്ടു വരെ പ്രത്യേക ഓഫറുകൾക്കൊപ്പം ബൗളിംഗ് മത്സരവും സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മിഡ്നൈറ്റ് സെയിലിന്റെ ഭാഗമായി ഫൺട്യൂറ പുലർച്ചെ രണ്ടു വരെ പ്രവർത്തിക്കും.
രുചിമേളം
ഫുഡ് കോർട്ടുകളിലും മിഡ്നൈറ്റ് സെയിലിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അറബിക്, ചൈനീസ്, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ ലഭ്യമാകും. നാല് ദിവസവും ഫുഡ് കോർട്ടുകൾ പുലർച്ചെ 2 വരെ പ്രവർത്തിക്കും.
സെയിൽ ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് ഉപഭോക്താക്കൾക്കു സുഗമമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളും ഏർപ്പെടുത്തി. ലുലുവിന്റെ മുഴുവൻ സ്റ്റോറുകളിലും അധിക ബില്ലിംഗ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാളിലെത്തുന്ന വാഹനങ്ങളുടെ സുഗമമായ പ്രവേശനത്തിനും പാർക്കിംഗിനുമായി പ്രത്യേക ട്രാഫിക് ക്രമീകരണങ്ങളും അധിക ജീവനക്കാരെയും നിയോഗിക്കും. പ്രായമായവർക്കും കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്കും ആവശ്യമായ സഹായം ലഭ്യമാക്കാൻ പ്രത്യേക ഹെൽപ്പ് ഡെസ്കുകളും അധിക സുരക്ഷാ ജീവനക്കാരും മാളിലുടനീളം സേവനമൊരുക്കും.
District News
പാലാ: അല്ഫോന്സ കോളജില് ലോകകപ്പ് ഫുട്ബോളിന്റെ ആവേശമുള്ക്കൊണ്ട് സമര്ഥ കോളജ് യൂണിയന്, ഫിസിക്കല് എഡ്യൂക്കേഷന് ഡിപ്പാര്ട്ട്മെന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കായിക-സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി സ്കൂള് വിദ്യാര്ഥിനികള്ക്കായി അഖില കേരള ഫുട്ബോള് പെനാല്റ്റി ഷൂട്ടൗട്ട് മത്സരം നടത്തും.
നാളെ രാവിലെ പത്തിന് കോളജ് ഗ്രൗണ്ടില് നടക്കുന്ന മത്സരത്തിൽ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ പെണ്കുട്ടികള്ക്കാണ് പങ്കെടുക്കാന് അവസരം. കായിക ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില് എംഎല്എമാരായ മാണി സി. കാപ്പന്, രമേഷ് പിഷാരടി, കോളജ് മാനേജര് മോണ്. ജോസഫ് കണിയോടിക്കല് എന്നിവര് മുഖ്യാതിഥികളായി പങ്കെടുക്കും.
ഇതോടൊപ്പം അല്ഫോന്സ കോളജിലെ വിദ്യാര്ഥ്നികള്ക്കായി വിവിധ ഡിപ്പാര്ട്ട്മെന്റുകള് തമ്മില് മാറ്റുരയ്ക്കുന്ന ഇന്റര് ഡിപ്പാര്ട്ട്മെന്റ് ഫുട്ബോള് മത്സരങ്ങളും നടക്കും. വിദ്യാര്ഥിനികള് തങ്ങള് പിന്തുണയ്ക്കുന്ന ഫുട്ബോള് ടീമിന്റെ ജഴ്സി ധരിച്ചെത്തുന്ന ജഴ്സി ഡേ, വിദ്യാര്ഥിനികള് അണിയിച്ചൊരുക്കുന്ന വിവിധ കലാ-സാംസ്കാരിക പ്രകടനങ്ങള് എന്നിവയും ഈ പരിപാടിയുടെ പ്രധാന ആകര്ഷണങ്ങളാണെന്ന് കോളജ് പ്രിന്സിപ്പല് സിസ്റ്റര് ഡോ. മിനിമോള് മാത്യു, വൈസ് പ്രിന്സിപ്പല് സിസ്റ്റര് ഡോ. മഞ്ജു, ബര്സാര്മാരായ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്, ഫാ. ഡോ. കുര്യാക്കോസ് വടക്കേതകിടിയേല് എന്നിവര് അറിയിച്ചു. ഫോൺ: 8078049204, 9497494578.
District News
ആലുവ: കാർമൽ നഴ്സിംഗ് കോളജിൽ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സോണൽ കലോത്സവം ‘ലക്ഷ്യ 2026’ സംഘടിപ്പിച്ചു. സിസ്റ്റർ ഡോ. ജോയ്സ് മരിയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥി ഡോ. രേണു സൂസൻ ട്രോഫികൾ വിതരണം ചെയ്തു. സോണൽ അഡ്വൈസർ ആശ പി. വർഗീസ്, സോണൽ എക്സിക്യൂട്ടീവ് ഭാരവാഹികൾ, കാർമൽ കോളജ് എസ്എൻഎ ഭാരവാഹികൾ പ്രസംഗിച്ചു.15 ഓളം വിവിധ നഴ്സിംഗ് കോളജുകളിൽനിന്നുള്ള പ്രതിഭകളാണ് മാറ്റുരച്ചത്.
District News
കൊട്ടിയൂര്: വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടത്തി. കുറുമാ ത്തൂര് ഇല്ലത്തെ നായ്ക്കന് സ്ഥാനികന് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടാണ് സ്വയംഭൂവിഗ്രഹത്തിൽ ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. രോഹിണി ആരാധനയോടനുബന്ധിച്ചാണ് ശീവേലിക്ക് മുന്നോടിയായി പൂജ നടന്നത്.
ദക്ഷനാൽ അപമാനിതയായി യാഗാഗ്നിയിൽ സതീദേവി എരിഞ്ഞടങ്ങിയതറിഞ്ഞ് ഉഗ്രകോപിയായ ശിവനെ വിഷ്ണു ഭഗവാൻ ആലിംഗനം ചെയ്തു സാന്ത്വനിപ്പിച്ചതിന്റെ അനുസ്മരണമായാണ് ഈ ചടങ്ങ് നടത്തുന്നത്. രോഹിണി ആരാധനയ്ക്കു തലേന്ന് തിങ്കളാഴ്ച മണത്തണ ഗോപുരത്തിൽ എത്തിയ നായ്ക്കൻ സ്ഥാനികൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിനെ മണത്തണ ആക്കൽ തറവാട്ടിലേക്ക് ആചാരപൂർവം സ്വീകരിച്ചു.
ചൊവ്വാഴ്ച രാവിലെ കുണ്ടേൻ ക്ഷേത്രത്തിൽ എത്തിയ സ്ഥാനികൻ പ്രാർഥനകൾക്ക് ശേഷമാണ് അക്കരെ കൊട്ടിയൂരിലെത്തിയത്. കൊട്ടിയൂരിലെത്തിയ സ്ഥാനികനെ തേടൻ വാര്യരുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു.
ആക്കൽ കയ്യാലയിലെ വിശ്രമത്തിന് ശേഷം പുഷ്പാഞ്ജലിക്ക് സമയമായതോടെ തീർഥക്കുളത്തിൽ കുളിച്ച് മുഖമണ്ഡപത്തിലെത്തി. ഉഷ കാമ്പ്രം കൈപിടിച്ചു മണിത്തറയിൽ കയറ്റി ഇരുത്തി മണിത്തറയിൽ പനയൂരും താഴെ പാലക്കുന്നം നമ്പൂതിരിയും കുറുമാത്തൂരിന് പരികർമികളായി ഉണ്ടായിരുന്നു.
കുറുമാത്തൂർ തറയിൽ കയറിയതോടെ വാദ്യക്കാർ ദ്രുതഗതിയിൽ വാദ്യങ്ങൾ മുഴക്കി. തുളസിക്കതിരും ജലവും ഉപയോഗിച്ചുള്ള പൂജയ്ക്ക് ശേഷമാണ് ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. പുഷ്പാഞ്ജലി കഴിഞ്ഞ് കുറുമാത്തൂർ തറയിൽനിന്ന് ഇറങ്ങുന്നതുവരെ വാദ്യം തുടർന്നു. ഒടുവിൽ ഭണ്ഡാരം പെരുക്കി.
തിരുവഞ്ചിറയിൽ പ്രദക്ഷിണം ചെയ്തു പ്രസാദവും വാങ്ങി കുറുമാത്തൂർ സ്ഥാനികൻ മടങ്ങി.
District News
ചേർത്തല: വിദ്യാലയ അങ്കണത്തിലേക്ക് പുതിയ പ്രതീക്ഷകളുമായെത്തിയ കുരുന്നുകളെ സ്വാഗത നൃത്തത്തോടെ വരവേറ്റ് ആലപ്പുഴ ജില്ലാതല സ്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരമായി. പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിൽ നടന്ന ജില്ലാതല സ്കൂൾ പ്രവേശനോത്സവം പി. പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, ആലപ്പുഴ ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രവേശനോത്സവം. പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീന്റെ പ്രവേശനോത്സവ സന്ദേശം പ്രദർശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ലളിത തിലകൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജി. മുരളി, ആർ. അശ്വിൻ, കെ.വി. വിജിമോൾ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൈരഞ്ജിത്ത്, ആലപ്പുഴ ഡിഡി കെ. സുധ, ഡിഡിഇ ഇ.എസ്. ശ്രീലത തുടങ്ങിയവർ പ്രസംഗിച്ചു.
ലില്ലി ലയൺസ് സ്പെഷൽ സ്കൂളിൽ
ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷൽ സ്കൂളിലെ പ്രവേശനോത്സവം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി ജി. വേണുഗോപാൽ അധ്യക്ഷനായി. ക്ലാസ് കിറ്റ് വിതരണം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി ഉദ്ഘാടനം ചെയ്തു.
സബ് ജില്ലാതല പ്രവേശനോത്സവം
ചെങ്ങന്നൂർ: സബ് ജില്ലാതല പ്രവേശനോത്സവം ചെറിയനാട് ഗവ. ജെബി സ്കൂളിൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു അധ്യക്ഷയായി. എഇഒ എച്ച്. റീന സന്ദേശം നൽകി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, നിതിൻ ചെറിയാൻ, ജി. കൃഷ്ണകുമാർ, ഷീദ് മുഹമ്മദ്, അബ്ദുൾ ജബാർ, പുഷ്പ, പ്രധാനാധ്യാപിക അന്നമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് എച്ച്എസ്എസ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. തുളസി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് സോമൻ നായർ അധ്യക്ഷത വഹിച്ചു. എം.കെ. മണികുമാർ, ബിന്ദു രാജേന്ദ്രൻ, ബിനു കെ. സാമുവേൽ, ടി.കെ. സാബു, സി.റ്റി. ജോമോൻ, രാജി ഉലഹന്നൻ, സൂസൻ ജേക്കബ്, മോനു ജി. സ്കറിയ, എം.ജെ. വിജോ എന്നിവർ പ്രസംഗിച്ചു.
ചേർത്തല: മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജാക്സൺ മാത്യു അധ്യക്ഷത വഹിച്ചു. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെയും എൻഎംഎംഎസ്, യുഎസ്എസ്, എൽഎസ്എസ് പ്രതിഭകളെയും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അധീന രാജു ആദരിച്ചു. പൂർവവിദ്യാർഥിയായ ട്രെയിനർ കെ.സി. സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ ലിസ കുര്യൻ, ഹെഡ്മിസ്ട്രസ് എം. മിനി, സ്റ്റാഫ് സെക്രട്ടറി എം.ടി. ജോസഫ്, വി.എഫ്. തോമസ് എന്നിവർ പ്രസംഗിച്ചു.
മാന്നാർ: കുട്ടംപേരൂർ വിദ്യാപ്രദായിനി യോഗം യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
മാന്നാർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിയ സ്കൂളാണ് കുട്ടംപേരൂർ വിദ്യാപ്രദായിനി യോഗം. പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗവും സ്കൂൾ പ്രസിഡന്റുമായ തോമസ് ചാക്കോ, ജി. സുശീലാകുമാരി, സ്കൂൾ മാനേജർ കൃഷ്ണ ശശികുമാർ, പ്രഥമ അധ്യാപിക പ്രീത ജി. നായർ, സ്കൂൾ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, സുധാ ചന്ദ്രൻ, രമ്യ രാജൻ, ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചേർത്തല: നഗരസഭാതല പ്രവേശനോത്സവം ഗവ. ഈസ്റ്റ് എൽപി സ്കൂളിൽ ചെയർപേഴ്സൺ എസ്. സോബിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോമി ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി, വി.എസ്. ശ്രീകുമാരി, അധീന രാജു, ബീന അജി, എസ്. സനീഷ്, ധന്യ ജയദേവൻ, വി.എ. സുരേഷ് കുമാർ, സുജിത്ത്, കെ.പി. അനിത, കെ.എസ്. സലിം, ആശാ മുകേഷ് എന്നിവർ പ്രസംഗിച്ചു.
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം വെള്ളിയാകുളം ഗവ. യുപി സ്കൂളിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പ്രവീൺ ജി. പണിക്കർ, എൻ.കെ. ഹരിഹരപ്പണിക്കർ, പ്രധാന അധ്യാപിക ജയശ്രീ, ടി.ആർ. രഞ്ജിത്ത്, സനീഷ് മണവേലി, കെ. മനോജ്, അധ്യാപിക എം.എൽ. ദീപ്തി എന്നിവർ പങ്കെടുത്തു.
മാന്നാർ: പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കുട്ടമ്പേരൂർ ചെങ്കിലാത്ത് സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. കെ. ശൈലജ, പി.എ. ലതാ, അജിത്ത് പഴവൂർ, വത്സലാ ബാലകൃഷ്ണൻ, ഹസീന സലാം എന്നിവർ പ്രസംഗിച്ചു.
കായംകുളം: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കവി ഡോ. ചേരാവള്ളി ശശി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ഫാറൂഖ് സഖാഫി അധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ അഡ്വ. പ്രമീള ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. മദർ പി ടിഎ പ്രസിഡന്റ് അഡ്വ. ആരതി എ.കുമാർ ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ്തി, അധ്യാപക പ്രതിനിധി ഷൈനി എന്നിവർ പ്രസംഗിച്ചു.
മാന്നാർ: പരുമല സെമിനാരി എൽപി സ്കൂളിൽ ്രവേശനോത്സവം നടത്തി. മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് അധ്യക്ഷത വഹിച്ചു. ഫാ. ചെറിയാൻ പി. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.
എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ പി.ആർ. ആദിഷിനെ ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ തോമസ് ടി. കുര്യൻ, ഉസ്താദ് നൗഫൽ, പിടിഎ പ്രസിഡന്റ് ജസി മാത്യു, പി.ടി. തോമസ് പീടികയിൽ, ഐ. ഹൈറുന്നിസ, ജിനു രാജു എന്നിവർ പ്രസംഗിച്ചു.
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം അനു ബിജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഗോപൻ ഭരണിക്കാവ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മിത്ര കൃഷ്ണൻ, ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത്, പ്രിൻസിപ്പൽ സി.ടി. വർഗീസ്, ഹെഡ്മിസ്ട്രസ് ഷൈലാ മാത്യു, മദർ പിടിഎ പ്രസിഡന്റ് എസ്.ആർ. സുനിത, പിടിഎ വൈസ് പ്രസിഡന്റ് സുനിൽ പൊന്നാരേത്ത്, ഫാ. ഉമ്മൻ പടിപ്പുരയ്ക്കൽ, ജൂബി ഫിലിപ്പ്, നിള, ഫാ. ഡയനീഷ സ്, ഷൈൻ ബാബു എന്നിവർ പ്രസംഗിച്ചു.
അമ്പലപ്പുഴ: ഉപജില്ലാ പ്രവേശനോത്സവം നീർക്കുന്നം ഗവ. എസ്ഡിവി യുപി സ്കൂളിൽ ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് അധ്യക്ഷത വഹിച്ചു. മനീഷ് എം. പുറക്കാട്, എ.ആർ. കണ്ണൻ, രജിത സന്തോഷ്, ബുഷ്റ സലീം തുടങ്ങിയവർ പങ്കെടുത്തു.
മുഹമ്മ: കായിപ്പുറം ആസാദ് മെമ്മോറിയൽ ഗവ. എൽപി സ്കൂളിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം വർണാഭമായി. കലാരൂപങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് പ്രവേശനോത്സവ റാലി നടന്നത്. പിടിഎ പ്രസിഡന്റ് ഇ.ടി. രമണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി. പ്രസാദ് എംഎൽഎ മുഖ്യാതിഥിയായി.
മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെറുകോലിൽ മോഡൽ യുപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജ് പ്രവേശനോത്സവ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ രാജൻ അധ്യക്ഷയായി.
എടത്വ: സെന്റ് അലോഷ്യസ് എല്പി സ്കൂളില് നടന്ന പ്രവേശനോത്സവം വാര്ഡ് മെംബര് ജി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. മാനേജര് ഫാ. ജോസഫ് കളരിക്കല് അധ്യക്ഷത വഹിച്ചു. എംപിറ്റിഎ പ്രസിഡന്റ് ഷീബ ചെല്ലപ്പന്, അധ്യാപക പ്രതിനിധി ബിന്സി തോമസ് എന്നിവര് പ്രസംഗിച്ചു.
രാമങ്കരി: വേഴപ്ര യുപി സ്കൂളിൽ നടന്ന രാമങ്കരി പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി ഉദ്ഘാടനം ചെയ്യ്തു. എസ്എംസി ചെയർപേഴ്സൺ ആതിര അശോകൻ അധ്യക്ഷയായി. പി.ജി. അശോകൻ, ബാലകൃഷ്ണൻ, പ്രധാനാധ്യാപിക എസ്. അന്പിളി തുടങ്ങിയവർ പ്രസംഗിച്ചു.
കൈനകരി എസ്എൻഡിപി എൽപി സ്കൂളിൽ നടന്ന കൈനകരി പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് ധന്യ വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ വിനോദ് അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ജി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് പട്ടണം, ജീമോൻ സി. മൈക്കിൾ, സുനിൽകുമാർ, യോഗിത റെജി, ഹെഡ്സിസ്ട്രസ് സുജ രാജേഷ് എന്നിവർ പ്രസംഗിച്ചു.
മാന്പുഴക്കരി ഫിലിപ്പോസ് മെമ്മോറിയൽ എൽപി സ്കൂളിൽ പ്രവേശനോത്സവം ഫാ. സ്റ്റെഫിൻ മാന്പറ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുശീലൻ അധ്യക്ഷനായി. കത്തോലിക്കാ കോൺഗ്രസ് നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സൈനോ മുക്കോടി, നൈനാൻ തോമസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സി എന്നിവർ പ്രസംഗിച്ചു.
മിത്രക്കരി സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങ് മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ലീനാ സെബാസ്റ്റ്യൻ, സ്കൂൾ മാനേജർ ഫാ. സിറിയക് പഴയമഠം, പിടിഎ പ്രസിഡന്റ് നിഷാ സുധീർ എന്നിവർ പങ്കെടുത്തു.
എടത്വ: തലവടി ഉപജില്ലാ പ്രവേശനോത്സവം കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളില് നടന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ് ഉദ്ഘാടനം നിര്വഹിച്ചു. എസ്എംഡിസി വൈസ് ചെയര്പേഴ്സണ് എസ്. റീന അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം മഞ്ജു വിജയകുമാര് പാഠപുസ്തക വിതരണം ഉദ്ഘാടനം നിര്വഹിച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ സുധാകരന് പഠനോപകരണങ്ങള് വിതരണം ചെയ്തു. തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിന്കുമാര് വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിര്വഹിച്ചു. സ്കൂള് ഡിജിറ്റല് പത്രത്തിന്റെ പ്രകാശനം വാര്ഡ് മെമ്പര് ആശ ഓമനക്കുട്ടന് നിര്വഹിച്ചു. എം. ഗണേഷ് കുമാര്, ബിന്ദു, ജി. മായാലക്ഷ്മി, ശ്രീജ, ജയകുമാര്, ബി. ജയസന്ധ്യ, എസ്. സജി എന്നിവര് പ്രസംഗിച്ചു.
എടത്വ പഞ്ചായത്ത് തല പ്രവേശനോത്സവം ചങ്ങങ്കരി ഗവ. എല്.പി.എസില് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ആന്സി ബിജോയി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ഫാന്സി ആന്റണി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് രാജേഷ് കുമാര്, എസ്എംസി ചെയര്മാന് ബി. സുമേഷ് എന്നിവര് പ്രസംഗിച്ചു.
എടത്വ സെന്റ് മേരീസ് എല്പി സ്കൂളില് നടന്ന പ്രവേശനോത്സവം എക്സൈസ് ഇന്സ്പെക്ടര് അരുണ് കുമാര് ഉദ്ഘാടനകര്മം നിര്വഹിച്ചു. മാനേജര് ഫാ. ജോസഫ് കളരിക്കല് അധ്യക്ഷത വഹിച്ചു. വാര്ഡ് മെമ്പര് ജി. ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സേവ്യര് ജോസഫ്, മുന് ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ജോസഫ്, അധ്യാപകരായ ചിപ്പി ഇമ്മാനുവല്, അനിലോ തോമസ് എന്നിവര് പ്രസംഗിച്ചു.
പച്ച-ചെക്കിടിക്കാട് സെന്റ് സേവിയേഴ്സ് യുപി സ്കൂളില് നടന്ന പ്രവേശനോത്സവം എടത്വ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ് ഉദ്ഘടനം ചെയ്തു. മാനേജര് ഫാ. ജോസഫ് ചൂളപ്പറമ്പില് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര് ദിവ്യ എസ്എച്ച്, പിടിഎ പ്രസിഡന്റ് യു. വിപിന് എന്നിവര് പ്രസംഗിച്ചു.
മിത്രക്കരി ഗവ. എല്പിഎസില് രാവിലെ 10ന് സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണത്തിനുശേഷമാണ് പ്രവേശനോത്സവ ചടങ്ങുകള് ആരംഭിച്ചത്. വാര്ഡ് മെമ്പര് ജോസ് ബോബന് ഉദ്ഘാടനം നിര്വഹിച്ചു. എസ്എംസി ചെയര്മാന് വി. ലിജുമോന് അധ്യക്ഷത വഹിച്ചു. എസ്എസ്എല്സി എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടിയ പൂര്വ വിദ്യാര്ഥികളെ മുന് ഹെഡ്മിസ്ട്രസ് എന്.കെ. രാധാദേവി ആദരിച്ചു.
നവാഗതരായ കുട്ടികള്ക്ക് അക്ഷരതൊപ്പി, പഠനോപകരണങ്ങള് എന്നിവ വിതരണം ചെയ്തു. ടീച്ചര് ഇന് ചാര്ജ് കെ.ഇ. സാറാമ്മ, എസ്എംസി വൈസ് പ്രസിഡന്റ് വിമില്ലാല്, എംപിറ്റിഎ പ്രസിഡന്റ് ശാരിമോള് സന്തോഷ്, ആര്. രാധിക, പി.ജെ. ജോഫി എന്നിവര് പ്രസംഗിച്ചു.
തലവടി ഗവ. എച്ച്എസ്എസില് നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം മഞ്ജു വിജയകുമാര് ഉദ്ഘാടനം നിര്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീകുമാര് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന് മുഖ്യപ്രഭാഷണം നടത്തി. തുടര്ന്ന് സൈബര് സേഫ്റ്റി പ്രതിജ്ഞയും യൂണിഫോം വിതരണവം നടന്നു. വാര്ഡ് അംഗം അജിത് പിഷാരത്ത്, സജിത ഇ., ജോമോന് ജോസഫ്, ഷാരോണ് റേച്ചല്, എസ്. സുരാജ് , അനീറ്റ ജോസഫ്, സിന്ധു എസ് എന്നിവര് പ്രസംഗിച്ചു.
എടത്വ സെന്റ് അലോഷ്യസില് നടന്ന പ്രവേശനോത്സവം വാര്ഡ് മെമ്പര് ജി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജര് ഫാ. അശ്വിന് കളത്തിപ്പറമ്പില് അധ്യക്ഷത വഹിച്ചു. ഫാ ആന്റണി നമ്പിയത്ത്, ഹെഡ്മാസ്റ്റര് ജിനോ ജോസഫ്, പിറ്റിഎ പ്രസിഡന്റ് ജിജി അട്ടിയില്, ഷെറിന് തോമസ്, അലക്സ് കെ. തോമസ് എന്നിവര് പ്രസംഗിച്ചു.
മങ്കൊമ്പ്: മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്ലസ്റ്റൺ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോൺ വി. തടത്തിൽ അധ്യക്ഷത വഹിച്ചു. കാവാലം സെന്റ് തെരേസാസ് സ്കൂളിൽ ഇന്നലെ നടന്ന പ്രവേശനോത്സവ പരിപാടികൾ പൂർവവിദ്യാർഥി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ജോജോ ആന്റണി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ജേക്കബ് കാട്ടടി ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം എസ്എച്ച് യുപി സ്കൂളിലെ പ്രവേശനോത്സവ പരിപാടികൾ സ്കൂൾ മാനേജർ ഫാ. റോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഡോണ കാതറിൻ അധ്യക്ഷത വഹിച്ചു.
എടത്വ: മുട്ടാര് പഞ്ചായത്ത് തല പ്രവേശനോത്സവം മിത്രക്കരി വെസ്റ്റ് ഗവ. എല്പി സ്കൂളില് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എന്. വിശ്വംഭരന് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് പാര്വതി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങള്, ബിആര്സി അംഗങ്ങള് എന്നിവര് പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് മാത്യു എം. വര്ഗീസ്, സ്കൂള് മാസ്റ്റര് പ്ലാന് പ്രകാശനം ചെയ്തു. മുന് പ്രധാനാധ്യാപകരായ പി.വി. ജോസഫ്, റ്റിജിമോള് തോമസ് എന്നിവര് പഠനോപകരണങ്ങള് വിതരണം ചെയ്തു.
Kerala
കൊച്ചി: അമേരിക്കയിലെ കലിഫോര്ണിയ ആസ്ഥാനമായ ഇന്ഡിഫെസ്റ്റ് ഷോര്ട്ട് ഫിലിം ഫെസ്റ്റിവലില് ‘മെയ്ഡ് ഇന്’ എന്ന ഹ്രസ്വ ചിത്രത്തിന് 2026ലെ ഔദ്യോഗിക സെലക്ഷനും മികച്ച ഇന്റര്നാഷണല് എക്സ്പിരിമെന്റല് ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു.
ഇതുവരെ 30ഓളം ദേശീയ,അന്തര്ദേശീയ പുരസ്കാരങ്ങളാണ് ‘മെയ്ഡ് ഇന്’എന്ന നിശബ്ദ ഹ്രസ്വചിത്രം സ്വന്തമാക്കിയത്. അന്താരാഷ്ട്ര യുദ്ധത്തില് കാല് നഷ്ടപ്പെട്ടു വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ട. സൈനികന്റെ പുറംകാഴ്ചകളിലൂടെയാണ് ‘മെയ്ഡ് ഇന്നി’ന്റെ കഥാസഞ്ചാരം.
എല്കെ പ്രൊഡക്ഷന് ഇന്റര്നാഷണലിന്റെ ബാനറില് രാജേഷ് പുത്തന്പുരയിലാണു ചിത്രത്തിന്റെ രചനയും സംവിധാനവും നിര്വഹിച്ചിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് നാമക്കൽ തിരുച്ചങ്കോവിലെ അർധനാരീശ്വരം ക്ഷേത്രത്തിൽ രഥോത്സവത്തിനിടെ വിദ്യാർഥി മരിച്ചു. രഥത്തിനും ചുമരിനും ഇടയിൽപ്പെട്ടാണ് കുട്ടി മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
നാമക്കൽ സ്വദേശി ഗോവിന്ദരാജന്റെ മകൻ ഹർഷവർധൻ(19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹർഷ വർധന്റെ സുഹൃത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മന്ത്രി അരുൺരാജിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനം നടന്നത്. തുടർന്ന് വലിച്ചുകൊണ്ടുപോകുന്നതിനിടെ രഥത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ചുമരിൽ ഇടിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് ഹർഷവർധൻ കുടുങ്ങിയത്.
നാമക്കല്ലിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥിയാണ് ഹർഷവർധൻ. പുറത്തെടുക്കാൻ സാധിക്കാത്ത വിധം ഹർഷവർധൻ കുടുങ്ങിപോയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഹർഷ വർധനെ പുറത്തെടുത്ത് സേലം സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
തമിഴ്നാട്ടിലെ ഉയരംകൂടിയ മൂന്നാമത്തെ രഥമാണ് അപകടത്തിനിടയായത്. ആയിരക്കണക്കിന് ആളുകളാണ് രഥോത്സവത്തിൽ പങ്കെടുക്കാൻ എത്തിയത്.
District News
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി ഡിഐജി യതീഷ് ചന്ദ്ര കൊട്ടിയൂർ മഹോത്സവനഗരി സന്ദർശിച്ചു. സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം വിശദമായ ചർച്ച നടത്തി.
മഹോത്സവ നഗരിയിലെ പ്രധാന പ്രവേശന കവാടങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, അക്കരെ-ഇക്കരെ സന്നിധാനങ്ങൾ, തിരക്ക് അനുഭവപ്പെടുന്ന മേഖലകൾ എന്നിവ സന്ദർശിച്ച ഡിഐജി നിലവിലെ സുരക്ഷാ സംവിധാനങ്ങൾ നേരിട്ട് വിലയിരുത്തി. ഭക്തജനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഉത്സവദിവസങ്ങളിൽ ഗതാഗത നിയന്ത്രണം, അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ, മെഡിക്കൽ സേവനങ്ങളുടെ ഏകോപനം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശ ങ്ങളും അദ്ദേഹം നൽകി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അധിക പോലീസ് സേനയെ വിന്യസി ക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയായി.പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയുടെ ഏകോപന ത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്തജന ങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ ദർശന സൗകര്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പൂടാകം, കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
District News
കോട്ടയം: സ്കൂള് പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ കോട്ടയം എംഡി സെമിനാരി ഹയര് സെക്കന്ഡറി സ്കൂളില് നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങില് സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി മോന്സ് ജോസഫ് അധ്യക്ഷത വഹിക്കും.
ഫ്രാന്സിസ് ജോര്ജ് എംപി, എംഎല്എമാരായ ചാണ്ടി ഉമ്മന്, മാണി സി. കാപ്പന്, കെ. ബിനിമോന്, നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണില്, റോണി കെ.ബേബി, എം.ജെ. സെബാസ്റ്റ്യന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര് ചേതന്കുമാര് മീണ, നഗരസഭാ അധ്യക്ഷന് എം.പി. സന്തോഷ്കുമാര്, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, കോട്ടയം മുനിസിപ്പല് കൗണ്സിലര്മാരായ ബിന്സി സെബാസ്റ്റ്യന്, എസ്. ഗോപകുമാര്, വിദ്യാഭ്യാസ ഉപഡയറക്ടര് ഹണി ജി. അലക്സാണ്ടര് എന്നിവര് പങ്കെടുക്കും.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയില് വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കൂളുകളില് ഈ വര്ഷം ഒന്നാം ക്ലാസിലേക്ക് 8010 കുട്ടികള് പ്രവേശനം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല് കുട്ടികള് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവണ്മെന്റ് എംഎല്പി സ്കൂളിലാണ് (145 കുട്ടികള്). ആറാം പ്രവൃത്തിദിനം വരെ പ്രവേശനം നേടാനാകുമെന്നതിനാല് പ്രവേശന നിരക്ക് കൂടുമെന്നാണ് വിദ്യാഭ്യാസ വകുപ്പധികൃതരുടെ പ്രതീക്ഷ.
പഠന നിലവാരം ഉയര്ത്താന് പദ്ധതികള്
ജില്ലയില് പഠനനിലവാരം ഉയര്ത്തുന്നതിന്റെ ഭാഗമായി വിവിധ അക്കാദമിക പദ്ധതികളും വിദ്യാഭ്യാസ വകുപ്പ് ഈ വര്ഷം നടപ്പിലാക്കും. പ്രതിഭാധനരായ കുട്ടികള്ക്കായി ഗിഫ്റ്റഡ് ചില്ഡ്രന് പ്രോഗ്രാം, ട്രൈബല് വിദ്യാര്ഥികള് (ഇരുപതില് കൂടുതല് കുട്ടികള്) ഉള്ള വിദ്യാലയങ്ങള്ക്കായി പ്രത്യേക എൻറിച്ച്മെന്റ് പ്രോഗ്രാം, പ്രൈമറി വിദ്യാലയങ്ങളിലെ പ്രതിഭാധനരായ കുട്ടികള്ക്കായി ലിറ്റില് മാസ്റ്റേഴ്സ് പ്രോഗ്രാം, പഠനനിലവാരത്തില് പിറകില് നില്ക്കുന്ന കുട്ടികളെ ഉയര്ത്തിക്കൊണ്ടുവരാനായി ശ്രദ്ധ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി, അതിഥി തൊഴിലാളികളുടെ മക്കള്ക്കായി നമുക്കൊന്നിച്ചു പഠിക്കാം പ്രത്യേക വിദ്യാഭ്യാസ പദ്ധതി, സര്ക്കാര് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം, കൗമാര പ്രശ്നങ്ങളെ നേരിടാനായി കൗമാര വിദ്യാഭ്യാസ പദ്ധതി, ടീന്സ് ക്ലബ്, വിവിധ അധ്യാപക പരിശീലന പരിപാടികള്, ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങള്, മോഡല് ഇന്ക്ലൂസീവ് സ്കൂളുകള്, സ്കൂള് സോഷ്യല് സര്വീസ് സ്കീം, ഇന്സ്പെയര് എന്നിങ്ങനെ വിവിധ പദ്ധതികളും ഈ വര്ഷം നടപ്പാക്കുന്നുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തിയും വിവിധ പദ്ധതികള് ഈ വര്ഷം നടപ്പാക്കും.
District News
മാഹി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടം നാളെ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ സ്വയംഭുവിൽ നടക്കും. വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യമൃത് വ്രതക്കാർ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി ചൊക്ലി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്ന് യാത്ര പുറപ്പെട്ടു.
ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പായ ഗോപി കുറുപ്പിന്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യമൃത് ഭക്തർ വിഷു പിറ്റേന്ന് മുതൽ കഠിനവൃതം നോറ്റാണ് സുപ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നത്.
നിടുമ്പ്രം, ചെമ്പ്ര, വയലളം, വടകര, തിരുമന, കണ്ണൂക്കര, ലോകനാർ കാവ്, എടച്ചേരി നോർത്ത്, ഓമന പള്ളൂർ, കോടിയേരി തുടങ്ങി 10 മഠങ്ങളിൽ നിന്നായി നൂറിലേറെ വ്രതക്കാർ കഴിഞ്ഞ മൂന്നു ദിവസമായി നിടുമ്പ്രം നെള്ളകണ്ടി, ഇളത്തോടത്ത് സങ്കേതങ്ങളിലായിട്ടാണ് തങ്ങിയത്. 23 ന് കാലത്താണ് കലശം കുളിച്ച് മഠത്തിൽ പ്രവേശിച്ചത്.
അന്നേ ദിവസം വൈകുന്നേരം നീരേഴുന്നള്ളത്തിനായി ഓംകാര മന്ത്രമുരുവിട്ട് എളന്തോടത്ത് മഠം കാരണവർ ഇ.വി. മാധവ കുറുപ്പിന്റെ നേതൃത്വത്തിലാണ് കരാറത്ത് ക്ഷേത്രത്തിൽ നിന്നും കലശ പാത്രം വില്ലിപ്പാലൻ വലിയ കുറുപ്പായ കെ.വി. ഗോപി കുറുപ്പിന് കൈമാറിയത്. ചൊക്ലിയിലെ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്ന് ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ നേതൃത്തിൽ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളും തലയിലേന്തി ഓംകാര മന്ത്രം ഉരുവിട്ട് കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചു.
ഇന്നലെ എടയാറ്റിൽ തങ്ങിയ വ്രതക്കാർ ഇന്ന് മണത്തണയിൽ തങ്ങും. നാളെ ഉച്ചയോടെ കൊട്ടിയൂരി ലെത്തും. വൈകുന്നേരം ഇക്കര കൊട്ടിയൂരിലെത്തുന്ന വാൾ വരവിനു ശേഷമാണ് അക്കരെ കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമൃത് ഭക്തർ കലശപാത്രവും കിണ്ടികളുമായി പ്രവേശിക്കുക. രാത്രി പത്തിന് നെയ്യാട്ടത്തിനായുള്ള ചടങ്ങുകൾ ആരംഭിക്കും. ഒരു മാസത്തോളം നീളുന്ന വൈശഖ മഹോത്സവത്തിന് ഇതോടെ തുടക്കമാകും.
District News
ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് 28ന് നടക്കുന്ന നെയ്യാട്ടത്തിനായി വ്രതം നോൽക്കുന്ന വിവിധ മഠങ്ങളിലെ ഭക്തസംഘങ്ങൾ കലശം കുളിച്ച് മഠങ്ങളിൽ പ്രവേശിച്ച് വ്രതം ആരംഭിച്ചു.
ഇരിട്ടി മേഖലയിൽ കീഴൂർ ഇടവയിലെ കീഴൂർ, പുന്നാട് കുഴുമ്പിൽ, മുഴക്കുന്നിലെ പാല, വട്ടക്കയം, ചാവശേരി, തില്ലങ്കേരി, മുരിങ്ങോടി, തിരുവോണപ്പുറം, ആറളം മഠങ്ങളിലെ നെയ്യമൃത് വ്രതക്കാർ കഴിഞ്ഞ ദിവസം രാവിലെ അതാതിടങ്ങളിൽ നടന്ന ചടങ്ങുകളിൽ കലശം കുളിച്ചാണ് കഠിനവ്രതം ആരംഭിച്ചത്.കീഴൂർ മഹാദേവക്ഷേത്രത്തോടനുബന്ധിച്ച കീഴൂർ മഠത്തിൽ മഠം കാരണവർ പി.ആർ. ഉണ്ണികൃഷ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ 15 പേരാണ് വ്രതം നോൽക്കുന്നത്.
കലശംകുളി ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. പുന്നാട് കുഴുമ്പിൽ മഠത്തിൽ നിട്ടൂർ ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ 21 വ്രതക്കാരാണ് കലശംകുളിച്ച് മഠത്തിൽ പ്രവേശിച്ചത്. നമ്പൂതിരിമാരായ നവഹാരൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തില്ലങ്കേരി മഠത്തിൽ കാരണവർ വിലങ്ങേരി പത്മനാഭൻ നമ്പ്യാരുടെ നേതൃത്വത്തിൽ 64 പേരാണ് ഇക്കുറി നെയ്യമൃത് സംഘത്തിൽ ഉള്ളത്. ഇവരും കലശം കുളിച്ച് മഠത്തിൽ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു. തിരുവോണപ്പുറം മഠത്തിൽ മുപ്പത് പേരാണ് കലശം കുളിച്ച് മഠത്തിൽ കയറിയത്.
Kerala
തിരുവനന്തപുരം: 2026-ലെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്ന് തിങ്കളാഴ്ച രാവിലെ ഒന്പതിന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ നടക്കും.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.
District News
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നഗരത്തിന് ഉത്സവമായി. സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾക്ക് മുന്നേ തലസ്ഥാനത്ത് തന്പടിച്ച യുഡിഎഫ് പ്രവർത്തകർക്കൊപ്പം ഇന്നലെ പുലർച്ചെ മുതൽ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ കൂടി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതോടെ തലസ്ഥാനം ഉത്സവനഗരിയായി.
മുദ്രാവാക്യത്തിനൊപ്പം ആർപ്പുവിളിച്ചും കൊടികൾ വീശിയും പ്രവർത്തകർ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി. പലയിടങ്ങളിൽനിന്നും രാവിലെയോടെ നഗരത്തിലെത്തിയെങ്കിലും പലർക്കും സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിക്കരികിലേക്ക് എത്താനായില്ല. എങ്കിലും സ്റ്റേഡിയത്തിൽ സ്ഥാപിച്ച കൂറ്റൻ എൽഇഡി വാളിൽ അവർ സത്യപ്രതിജ്ഞ ചടങ്ങ് തത്സമയം വീക്ഷിച്ച് ആവേശഭരിതരായി.
മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്പോൾ കോണ്ഗ്രസ് പ്രവർത്തകരുടെയാകെ ആവേശം അണപൊട്ടി. മുദ്രാവാക്യം വിളിച്ചും കൈയടിച്ചുമാണ് ആഘോഷ നിമിഷത്തെ അവർ ഏറ്റുവാങ്ങിയത്.
Special News
തൃശൂർ: കാക്കിക്കുള്ളിൽ കലാകാരനുണ്ട് എന്നു കേട്ടിട്ടുണ്ടാകും. കഴകക്കാരനുമുണ്ടെന്നു കൂട്ടിചേർക്കണം രാജീവ് നമ്പീശനെ കണ്ടാൽ. മാള പോലീസ് സ്റ്റേഷനിൽ പിആർഒ ആയ രാജീവ് നമ്പീശനാണ് ജോലിയോടൊപ്പം പാരമ്പര്യ പ്രവൃത്തികളിലും കലാ, സാഹിത്യ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. മാള 'മഠത്തിക്കാവ് പുഷ്പകം' എന്ന കുടുംബത്തിലെ അംഗമാണ് രാജീവ്. ഓർമവച്ചകാലം മുതൽ കുടുംബത്തിന്റെ അടിയന്തര പ്രവൃത്തികളും ക്ഷേത്രകലകളും കണ്ടു വളർന്ന രാജീവിനു സംഗീതവും വാദ്യവും ഹരമായിരുന്നു.
മൃദംഗത്തിൽ തുടക്കം
ഇരുപത്തഞ്ചു വർഷം മുമ്പ് ആർഎൽവി വേണുവിന്റെ കീഴിൽ മൃദംഗപഠനം ആരംഭിച്ചു. ഒപ്പം ഘടം, മുഖർശംഖ് എന്നിവയും. തുടർന്ന് സംഗീതക്കച്ചേരികൾക്കു പങ്കെടുത്തു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ പോലീസ് സേനയിൽ ജോലി കിട്ടി. എന്നാലും തന്റെയുള്ളിലെ കലയെ രാജീവ് കൈവിട്ടില്ല. തുടർന്ന് കുഴൂർ വിജയൻമാരാരുടെ കീഴിൽ ചെണ്ട, ഇടയ്ക്ക പഠനം ആരംഭിച്ചു. കാലങ്ങൾക്കുശേഷം മകനൊപ്പം കുഴൂർ ക്ഷേത്രത്തിലാണ് പഞ്ചാരിമേളത്തിൽ അരങ്ങേറിയതെന്നു മാത്രം. തുടർന്ന് കാവിൽ ഉണ്ണികൃഷ്ണവാര്യരുടെ കീഴിൽ സോപാനസംഗീതവും ഗുരുവായൂർ ജ്യോതിദാസിന്റെ കീഴിൽ അഷ്ടപദിയും പഠിക്കാൻ ആരംഭിച്ചു.
ഗുരുവായൂരപ്പനു മുന്നിൽ
സോപാന സംഗീതത്തിലാണ് രാജീവ് കൂടുതൽ ശ്രദ്ധേയനായത്. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെ നൂറുകണക്കിനു വേദികളിൽ രാജീവ് പാടി. എടുത്തുപറയുന്ന വേദി സാക്ഷാൽ ഗുരുവായൂരപ്പനു മുന്നിൽത്തന്നെ. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച പോലീസ് വിളക്കിന് സ്ഥിരം അഷ്ടപദിപാടാൻ രാജീവിന് അവസരംലഭിക്കാറുണ്ട്. ആലാപനത്തിൽ ആത്മവിശ്വാസം വന്നതോടെ രചനയിലേക്കും കടന്നു ഇദ്ദേഹം. പത്തിലേറെ സോപാനസംഗീത പദങ്ങൾ രചിച്ചു.
പൂരത്തിനു സ്പെഷൽ ഡ്യൂട്ടി
വല്യമ്മയുടെ വീടും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുമായ തെക്കേപട്ടത്തിന്റെ പ്രതിനിധിയായി ബാല്യം മുതൽ ക്ഷേത്രത്തിൽ സേവ ചെയ്യാറുണ്ട് രാജീവ്. അവകാശ ജോലികളായ ഉത്സവത്തിനിടയിൽ വിളക്കുപിടിയ്ക്കലും താമരമാലകെട്ടലുമാണ് പതിവ്.
11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു മിക്കവർഷവും ഔദ്യോഗിക ചുമതലയും രാജീവിനുണ്ടാകാറുണ്ട്. ഉത്സവദിനങ്ങളിൽ ദിവസവും കാക്കിയണിയും മുൻപ് മുണ്ടും വേഷ്ടിയും ധരിച്ചു വിളക്കുപിടിക്കാനും മാലകെട്ടാനും അഷ്ടപദിപാടാനും രാജീവ് ഓടിയെത്തും. ഇത്തവണ സ്വയം രചിച്ച സംഗമേശ്വരകൃതിയും പാടി. അതുപോലെ തൃശൂർ പൂരത്തിനു രാജീവിനു ഡ്യൂട്ടിയിടാൻ ദേവസ്വം അധികൃതർതന്നെ ആവശ്യപ്പെടാറുണ്ട്. ഒരു നിയമപാലകർ മാത്രമായല്ല, ആരാധനാലയത്തിന്റെ വിശുദ്ധി സംരക്ഷിക്കുന്ന വ്യക്തികൂടിയാണ് താനെന്ന ബോധ്യമാണ് പല മഹാക്ഷേത്രങ്ങളിലും തന്റെ സേവനം ആവശ്യപ്പെടുന്നതെന്നു രാജീവ് പറയുന്നു. വ്യക്തിപരമായും ഔദ്യോഗികമായും അത് തനന്റെ കടമയാണെന്നും രാജീവ് നമ്പീശൻ കൂട്ടിച്ചേർക്കുന്നു.
ഇനി മദ്ദളം
കവിതയാണ് ഭാര്യ. ഡിഗ്രി വിദ്യാർഥിയായ ദേവദർശൻ, ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവമിത്ര എന്നിവർ മക്കളാണ്. ഇരുവരും സംഗീതം അഭ്യസിക്കുന്നുണ്ട്. ജോലി, കഴകം, പാട്ട്, കൊട്ട്, രചന ഇനിയെന്തെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും രാജീവിനു മറുപടിയുണ്ട്, മദ്ദളം. താൻ ഉൾപ്പെടുന്ന നമ്പീശൻ സമുദായത്തിന്റെ പ്രവൃത്തികളിലൊന്നാണ് മദ്ദളവാദനം. പല മദ്ദള വിദഗ്ധരും നമ്പീശൻ സമുദായാംഗങ്ങളാണ്. അതുകൊണ്ടു തനിക്കു ഇനി മദ്ദളം പഠിക്കാൻ ആഗ്രഹമുണ്ടെന്നു തുറന്നുപറയുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ.
District News
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ പെരുമയുടെ ഉത്സവ കാലത്തിന് മുന്നോടിയായി പ്രക്കുഴം ദിന ചടങ്ങുകൾ തുടങ്ങി. ഇരിട്ടിക്ക് സമീപം കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നിന്നുള്ള അവിൽ എഴുന്നള്ളത്ത് എത്തിച്ചേർന്നതോടെയാണ് പ്രക്കുഴം ചടങ്ങുകൾ തുടങ്ങിയത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര നടയിൽ ആയില്യാർ കാവിന് മുന്നിൽ ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്ന് തണ്ണീർകുടി ചടങ്ങും നടത്തി.
മാലൂർ പടി ക്ഷേത്രത്തിൽ നിന്ന് നെയ്യും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവന്നു. ഇക്കരെ കൊട്ടിയൂരിലെ കുത്തോടിൽ സമുദായിയുടെ സാന്നിധ്യത്തിൽ ആണ് അവിൽ അളവ് നടത്തിയത്. ഉച്ചകഴിഞ്ഞ് ഇക്കരെ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ ആചാരപ്രകാരം നെല്ലളവും നടത്തി.
ഇക്കരെ ക്ഷേത്രത്തിന്റെ കിഴക്കായുള്ള ആയില്യാർ കാവിൽ രാത്രിയിൽ ജന്മശാന്തി പടിഞ്ഞീറ്റ സ്ഥാനികന്റെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ നടത്തുകയും അപ്പട നിവേദിക്കുകയും ചെയ്യും.
ഈ നിവേദ്യം കഴിച്ചാൽ അടുത്ത വർഷത്തെ ഉത്സവ കാലത്തും എത്തുന്നവർക്ക് മധുരമായും അടുത്ത വർഷത്തെ വൈശാഖ ഉത്സവത്തിന് മുന്പായി മരിക്കുന്നവർക്ക് കയ്പായും അനുഭവപ്പെടും എന്നാണ് വിശ്വാസം. കൊട്ടിയൂരിൽ വർഷത്തിൽ രണ്ട് ദിവസം മാത്രമാണ് അപ്പട നിവേദ്യമുള്ളത്. പ്രക്കുഴം നാളിലെ നിവേദ്യം കഴിഞ്ഞാൽ നീരെഴുന്നള്ളത്ത് നാളിലാണ് അടുത്ത അപ്പട നിവേദ്യം.
ഇന്നു മുതൽ പാരമ്പര്യ വ്രതനിഷ്ഠകൾക്ക് തുടക്കമാകും. വൈശാഖ ഉത്സവത്തിലെ ചിട്ടകളും അളവുകളും ചടങ്ങുകളും കർമങ്ങളും നിശ്ചയിക്കുന്ന ദിനമാണ് പ്രക്കുഴം.
District News
ഇരിങ്ങാലക്കുട: ആയിരങ്ങളെ ആവേശത്തിലാഴ്ത്തി കൂടല്മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരിയില് നാദവിസ്മയം തീര്ത്തു. പ്രഗത്ഭ മേളകലാകാരനായ കലാമണ്ഡലം ഉദയന് നമ്പൂതിരിയുടെ പ്രമാണത്തിലായിരുന്നു ആദ്യശീവേലിമേളം. പാറമേക്കാവ് കാശിനാഥന് തിടമ്പേറ്റി. നാലു പ്രദക്ഷിണം പൂര്ത്തിയാക്കി കിഴക്കേഗോപുരത്തില് ശീവേലിക്കായി എത്തി, പഞ്ചാരിയുടെ ഒന്നാംകാലത്തിന്റെ ആദ്യകോല് മേളപ്രാമാണികന്റെ ചെണ്ടപ്പുറത്ത് വീണ് നാദമായപ്പോള് അകമ്പടിയായി കൊമ്പും കുഴലും ചേങ്ങിലയും താളമിട്ടു.
ഇടയ്ക്കയും തിമിലയും ചെണ്ടയും തവിലിലും കൊട്ടിത്തീര്ത്ത 120 ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില് ജനങ്ങള് മുഴുകി. രാവിലത്തെ നാലു പ്രദക്ഷിണത്തിനുശേഷം പഞ്ചാരിമേളത്തിന്റെ പതികാലത്തോടെ ദിവസങ്ങള് നീണ്ടുനില്ക്കുന്ന നാദപ്രപഞ്ചത്തിന് നാന്ദികുറിക്കുകയായി.
ആദ്യശീവേലി ആസ്വദിക്കാന് രാവിലെ മുതല് തന്നെ സംഗമസന്നിധിയിലേക്ക് ജനങ്ങള് ഒഴുകിയെത്തി. കിഴക്കേ നടപ്പുരയില് പഞ്ചാരിയുടെ പതികാലവും തെക്കേനടയില് രണ്ടാംകാലവും കൊട്ടിയശേഷം പടിഞ്ഞാറേ നടപ്പുരയില് മൂന്നും നാലും അഞ്ചും കാലം കൊട്ടിക്കലാശിച്ചു. തുടര്ന്ന് രൂപകം കൊട്ടി വടക്കേനടയില് ചെമ്പടമേളത്തിലേക്കുകടന്നു. തുടര്ന്ന് കിഴക്കേനടയിലെത്തി ചെമ്പടമേളം കൊട്ടിക്കലാശിച്ചതോടെ ആദ്യശീവേലിക്ക് സമാപനമായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് പെരുവനം പ്രകാശന്മാരാര് പ്രമാണം വഹിച്ചു. കുട്ടന്കുളങ്ങര അര്ജുനന് ഭഗവാന്റെ തിടമ്പേറ്റി.
കൂടല്മാണിക്യത്തില് ഇന്ന് മാണിക്യം വേദിയില്
ഉച്ചതിരിഞ്ഞ് ഒന്നിന് തിരുവാതിരക്കളി, നാലിന് ഭരതനാട്യം, ഭജന, ഭരതനാട്യം, നൃത്തം, മോഹിനിയാട്ടം, ഏഴിന് ഊര്മിള രഘുവിന്റെ മോഹിനിയാട്ടം, ഭരതനാട്യം, 8.30ന് പൂനെ നൃത്യമുകുള ഡാന്സ് അക്കാദമിയുടെ ഭരതനാട്യം, 9.45ന് ഭക്തിഗാനമേള.
സംഗമം വേദിയില്
രാവിലെ ഒമ്പതു മുതല് ശീവേലിക്കും രാത്രി 9.30 മുതല് വിളക്കിനും കലാമണ്ഡലം ശിവദാസ് പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒന്നിന് തിരുവാതിരക്കളി, രണ്ടിന് മാടായിക്കോണം ഗീതാഞ്ജലി ഭജന്സ് അവതരിപ്പിക്കുന്ന ഭജന്സ്, സംഗീതാര്ച്ചന, കര്ണാടിക് മ്യൂസിക് വോക്കല്, മോഹിനിയാട്ടം, നടവരമ്പ് രേഖചന്ദ്രന് അവതരിപ്പിക്കുന്ന ഭരതനാട്യം, കൊല്ലം ഗായത്രി പ്രശാന്ത് അവതരിപ്പിക്കുന്ന ഭരതനാട്യം, ആറിന് കല്യാണി മേനോന് ഹരികൃഷ്ണന്റെ മോഹിനിയാട്ടം, ഏഴിന് ഭദ്രാശര്മയുടെ ഭരതനാട്യം, എട്ടിന് ഇരിങ്ങാലക്കുട നൃത്യതി അവതരിപ്പിക്കുന്ന ഭരതനാട്യം, ഒമ്പതിന് ഇരട്ട തായമ്പക, രാത്രി 12ന് സര്വതോഭദ്രം കലാകേന്ദ്രം അവതരിപ്പിക്കുന്ന കഥകളി: കര്ണശപഥം, ദക്ഷയാഗം.
Kerala
തൃശൂർ: പൂരം കഴിഞ്ഞു വരാമെന്ന് ഉറപ്പുനൽകി കഴിഞ്ഞയാഴ്ച വീട്ടിൽനിന്ന് ഇറങ്ങിയതാണ് എടപ്പാൾ പൊൽപ്പാക്കര തറയ്ക്കൽ ചൊങ്ങലത്തേൽ സ്വദേശി വിജയൻ (59). ദുരന്തമുണ്ടായെന്ന് അറിഞ്ഞപ്പോൾത്തന്നെ സഹോദരൻ അജയൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പാഞ്ഞെത്തി.
മുഖവും ശരീരഭാഗങ്ങളും കണ്ടപ്പോൾതന്നെ തിരിച്ചറിഞ്ഞെന്ന് അജയൻ പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്കു മുന്പുതന്നെ മൃതദേഹം വിട്ടുനൽകി. ഉച്ചയ്ക്ക് ഒന്നിനു സംസ്കാരവും നടത്തി. സാധാരണഗതിയിൽ വാർക്കപ്പണികൾക്കു പോയിരുന്ന വിജയൻ, ഒരുവർഷമായാണ് സതീശനൊപ്പവും അല്ലാതെയും വെടിക്കോപ്പുനിർമാണത്തിനു പോയിരുന്നത്. ഭാര്യ: സരസ്വതി. മക്കൾ: സന്ദീപ്, സിന്ധുജ.
NRI
ടെക്സസ്: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും തിരുവുത്സവവും അനുബന്ധിച്ച് നടക്കുന്ന ഉത്സവ മഹോത്സവം ഏപ്രിൽ 22 ഭക്തിനിറഞ്ഞ അന്തരീക്ഷത്തിൽ ആരംഭിക്കുന്നു. ഈ പുണ്യകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിപ്പാടാണ്.
ഏപ്രിൽ 23-ന് ആചാരാനുഷ്ഠാന പൂജാദികൾക്ക് ശേഷം വൈകുന്നേരം ആറ് മുതൽ പത്തുദിവസം ക്ഷേത്ര പരിസരം കലയും സംസ്കാരവും നിറഞ്ഞ വേദിയായി മാറും. വിവിധ കലാപരിപാടികൾ ഭക്തജനങ്ങൾക്ക് ആസ്വാദനത്തിന്റെ അപൂർവ നിമിഷങ്ങൾ സമ്മാനിക്കും.
പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ:മേഘ്ന പ്രസാദ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, മറീന (ന്യൂ ജേഴ്സി) അവതരിപ്പിക്കുന്ന നൃത്തനൃത്തങ്ങൾ, ശ്രീ ശ്രീസിസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, ദിവ്യ ഉണ്ണിയുടെ സ്പേസ്ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന നൃത്തങ്ങൾ സൗഹൃദം തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന “വീരം” - ഷേക്സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ മലയാളാവിഷ്കാരം (സംവിധാനം: ഗിരിജ കൃഷ്ണൻ കേശവൻ) Dr.അനീഷ രാജേഷ്, Dr. ശ്രീദേവി സുരേഷ് എന്നിവരുടെ നടന വിസ്മയങ്ങൾ, ഡോ.സുനന്ദ നായർ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ, KHS അംഗങ്ങൾഅവതരിപ്പിക്കുന്ന കലാസന്ധ്യ, ഉത്സവബലി, പായസമേള, ഹരികഥ,ആറാട്ടുസദ്യ, പള്ളിവേട്ട, ദുര്യോധനവധം കഥകളി, പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, മാധവൻപിള്ള CPA സ്പോൺസർ ചെയ്യുന്ന ഗംഭീര വെടിക്കെട്ടോടെ ഉത്സവ മഹോത്സവം സമാപിക്കും.
District News
ഇരിങ്ങാലക്കുട: കൂടല്മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി കുട്ടംകുളം പരിസരത്ത് നിര്മിക്കുന്ന ബഹുനില ദീപാലങ്കാരപ്പന്തലിന്റെ കാല്നാട്ടുകര്മം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, മുന് സര്ക്കാര് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ഐസിഎല് ഫിന്കോര്പ്പ് എംഡി കെ.ജി. അനില്കുമാര് തുടങ്ങിയവര് സംയുക്തമായി നിര്വഹിച്ചു.
നാലുനിലകളിലായി നിര്മിക്കുന്ന പന്തലിന്റെ നിര്മാണ പ്രവര്ത്തനങ്ങള് 25ന് പൂര്ത്തിയാകും. തുടര്ച്ചയായ പത്താമത്തെ വര്ഷമാണ് ഐസിഎല് ഫിന്കോര്പ്പിന്റെ നേതൃത്വത്തില് പന്തലും ബസ് സ്റ്റാൻഡ് മുതല് കിഴക്കേഗോപുരം വരെയുള്ള ദീപാലങ്കാരങ്ങളും ഒരുക്കുന്നത്. ചടങ്ങില് ദേവസ്വം ഭരണസമിതി അംഗങ്ങളായ രാഘവന് മുളങ്ങാടൻ, മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാർ, കെ. ബിന്ദു, നഗരസഭ കൗണ്സിലര്മാരായ പി.വി. ശിവകുമാർ, എം.എസ്. ദാസന് തുടങ്ങിയവര് പങ്കെടുത്തു. പൂജകള്ക്ക് കീഴ്ശാന്തി ഹരീഷ് നേതൃത്വം നല്കി.
District News
ഇരിട്ടി: മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിൽ 27, 28, 29 തീയതികളിൽ നടക്കുന്ന മേടത്തിറ മഹോത്സവത്തിന്റെ ഭാഗമായി വിവിധ ഡിപ്പാർട്ട്മെന്റുകൾ കൂടിച്ചേർന്നുള്ള അവലോകന യോഗം ക്ഷേത്രം ഓഫീസിൽ നടന്നു. യോഗത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ സി.വി. ഗിരീഷ്, കമ്മിറ്റി സെക്രട്ടറി എം.ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
അയ്യൻകുന്ന് പഞ്ചായത്ത് സെക്രട്ടറി അശ്വിൻ കരിക്കോട്ടക്കരി, സ്റ്റേഷൻ എസ്ഐമാരായ പ്രശാന്ത്, പ്രദീപ്, കരിക്കോട്ടക്കരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം.എസ്. ജയകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജയ്സൺ, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ശ്രീദത്തൻ വാഴുന്നവർ, കെ. വസന്തകുമാർ, ക്ഷേത്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.പി. അനിൽകുമാർ, പി.പി. രവീന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Todays Story
“കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില് ചാര്ത്തി കനകക്കിങ്ങിണി വളകള് മോതിരം അണിഞ്ഞുകാണേണം ഭഗവാനേ''... ഒരിക്കലെങ്കിലും ഈ ഗാനം കേള്ക്കാത്ത മലയാളികള് കാണില്ല.
ഗൃഹാതുരതയുടെ ഒളിമങ്ങാത്ത ഓര്മകളുമായി ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു. കണിക്കൊന്നയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെയായി മലയാളികള് വിഷുവിനെ എതിരേല്ക്കാനുള്ള ഒരുക്കത്തിലാണ്.
വിഷു ഒരു സംസ്കാരമാണ്. കാര്ഷികവൃത്തിക്ക് ആദരം നല്കുന്ന സംസ്കാരം കൂടിയാണിത്.
വിഷു ആചാരം
കേരളത്തിന്റെ സ്വന്തം ആഘോഷമാണു വിഷു. വിഷു എന്നാല് തുല്യമായത് എന്നര്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. രാത്രിയും പകലും സമമായ മേടമാസം ഒന്നാം തീയതിയാണു വിഷുവായി ആഘോഷിക്കുന്നത്.
ഇത്തവണ മേടം രണ്ടിന്, ഏപ്രില് 15നാണ് വിഷു. കേരളത്തില് വിഷുദിനം സൂര്യരാശി അനുസരിച്ചുള്ള പുതുവര്ഷമാണ്. വിഷു മലയാളിക്കു കാര്ഷികോത്സവത്തിന്റെ തുടക്കം കൂടിയാണ്. പണ്ടു വിഷു ദിനത്തില് വിഷുവെപ്പ് എന്നൊരു ചടങ്ങുണ്ടായിരുന്നു.
നെല്ലും അരിയും എണ്ണയും നാളികേരവുമൊക്കെ തമ്പുരാന് കുടിയാന്മാര്ക്കു നല്കും. ഇങ്ങനെ തമ്പുരാനില് നിന്നും ദ്രവ്യങ്ങള് വാങ്ങുന്ന കുടിയാന്മാര് ആ കാര്ഷികവര്ഷം മുഴുവനും അദ്ദേഹത്തിനായി പണിയെടുക്കണമെന്നാണു വിശ്വാസം.
ഐതീഹ്യത്തേരിലെത്തുന്ന വിഷു
നരകാസുരന് ശ്രീകൃഷ്ണനാല് വധിക്കപ്പെട്ട ദിവസമാണു വിഷുവായി ആഘോഷിക്കുന്നതെന്നാണു വിശ്വാസം. കൊട്ടാരത്തിനുള്ളില് വെയില് തട്ടിയതു ഇഷ്ടപ്പെടാഞ്ഞതിനാല് സൂര്യനെ നേരേ ഉദിക്കാന് രാവണന് സമ്മതിച്ചില്ലെന്നും രാവണനെ രാമന് വധിച്ചശേഷം സൂര്യന് നേരെ ഉദിച്ചതാണു വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസമുണ്ട്.
ആദിദ്രാവിഡാഘോഷങ്ങളില്പ്പെട്ട ഒരു ഉത്സവമാണ് വിഷു. മത്സ്യമാംസാഹാരാദികള് വര്ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമത സിദ്ധാന്തങ്ങള്ക്ക് ചേരുന്നതാണെങ്കില് വിഷു അതിന് കടകവിരുദ്ധമാണ്. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളില് നിഴലിക്കുന്നു.
അതിനാല് ഓണത്തേക്കാള് പഴക്കമുള്ള ആഘോഷമാണ് വിഷു എന്നു കരുതുന്നു. കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില് വിഷു, വേനല് പച്ചക്കറിവിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
കണിക്കൊന്നയ്ക്കു വിഷുവുമായി അഭേദ്യ ബന്ധമാണുള്ളത്. സ്വര്ണക്കിങ്ങിണികള് വാരിവിതറിയതുപോലെ കൊന്നമരച്ചില്ലകളില് നിറഞ്ഞുനില്ക്കുന്ന കൊന്നപ്പൂക്കള് വിഷുക്കാലത്തെ കാഴ്ചയാണ്. കേരളത്തിന്റെ സംസ്ഥാനപുഷ്പം കൂടിയാണു കണിക്കൊന്ന.
കണിക്കൊന്നയ്ക്കു പിന്നിലെ ഐതീഹ്യകഥ ഇങ്ങനെയാണ്. കലികാലത്ത് കണ്ണനെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിക്ക് ശ്രീകൃഷ്ണന്റെ ബാല്യരൂപം കാണണമെന്ന ആഗ്രഹത്തില് പ്രാര്ഥിച്ചു. കുഞ്ഞിന്റെ പ്രാര്ഥനയില് മനം നിറഞ്ഞ ശ്രീകൃഷ്ണന് കണ്ണന്റെ രൂപത്തില് ബാലനു മുന്നില് പ്രത്യക്ഷപ്പെട്ട് എന്താണു വേണ്ടതെന്നു ചോദിച്ചു.
നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നു പറഞ്ഞ കുട്ടിക്ക് ശ്രീകൃഷ്ണന് തന്റെ അരഞ്ഞാണം സമ്മാനമായി നല്കി. ബാലന് തനിക്ക് കണ്ണനില് നിന്നു കിട്ടിയ സമ്മാനം എന്ന പേരില് പലരെയും ആ അരപ്പട്ട കാണിച്ചുകൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല.
അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോഴാണ് കണ്ണന്റെ അരപ്പട്ട കാണാതായത് ശ്രദ്ധിച്ചത്. പലരും ആ ബാലന് കള്ളനാണെന്ന് മുദ്രകുത്തി വീട്ടിലെത്തി അപമാനിക്കാന് തുടങ്ങി.
എന്നാല് ആളുകള് തന്റെ മകനെ കള്ളനെന്നു വിളിക്കുന്നതു സഹിക്കാനാവാതെ കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് കുഞ്ഞിനെ അടിക്കുകയും ആ അരഞ്ഞാണം ഒരു തോട്ടത്തിലേക്കു വലിച്ചെറിയുകയും ചെയ്തു.
അരഞ്ഞാണം ഒരു മരത്തില് കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കള് കൊണ്ട് വിരിഞ്ഞു. ഈ മരമാണ് പിന്നീട് കണിക്കൊന്ന എന്നറിയപ്പെടാന് തുടങ്ങിയെന്നാണ് ഐതീഹ്യം.
വിഷു സംക്രാന്തി
ഒരു രാശിയില് നിന്നും അടുത്ത രാശിയിലേക്കു സൂര്യന് പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായതാണു മഹാവിഷു. വിഷുവിനു തലേന്നു വൈകുന്നേരം വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള് കത്തിച്ചു കളയും. വീടു ശുദ്ധിയാക്കി പുതുവര്ഷത്തെ വരവേല്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
അതോടെ വീടുകളില് പടക്കം പൊട്ടിച്ചു തുടങ്ങും. ഓലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പു തുടങ്ങി നിറപ്പകിട്ടാര്ന്ന വിഷുപ്പടക്കങ്ങള് പൊട്ടിക്കുന്നതു കേരളത്തില് പതിവാണ്. ഇതു വിഷുനാളിലും പുലര്ച്ചെ കണികണ്ടശേഷവും വൈകിട്ടും തുടരും.
കണിയൊരുക്കല്
വിഷുപ്പുലരിയില് ഭഗവാനെ കാണുന്ന ചടങ്ങാണു വിഷുക്കണി. വിഷുവിന്റെ പ്രധാനപ്പെട്ട ആഘോഷവും ഇതുതന്നെയാണ്. മംഗളകരമായ ഒരു വര്ഷത്തിന്റെ തുടക്കമായിട്ടാണ് ഇതിനെ കാണുന്നത്.
വീട്ടിലെ മുതിര്ന്ന സ്ത്രീകള്ക്കാണു വിഷുക്കണിയൊരുക്കാനും അതു കാണിക്കാനുമുള്ള ചുമതല. കഴിഞ്ഞ വര്ഷത്തെ പ്രതിസന്ധികളെ മറികടക്കാന് ആദ്യം കാണുന്ന വിഷുക്കണിക്കു കഴിയുമെന്നാണു വിശ്വാസം.
പൂജാമുറിയിലോ അതുപോലെ ശുദ്ധമായ മറ്റെതെങ്കിലും മുറിയിലോ ആണു കണിയൊരുക്കുന്നത്. ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിലൊരുക്കിയ ഓട്ടുരുളിയിലാണു കണിയൊരുക്കുന്നത്. മഞ്ഞപ്പട്ടണിഞ്ഞ ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്നില് ആവണിപ്പലകയില് ഓട്ടുരുളി വയ്ക്കും.
വരും വര്ഷത്തില് ആഹാരത്തിനും വസ്ത്രത്തിനും മുട്ടില്ലാതിരിക്കാന് അരിയും മഞ്ഞളും ചേര്ത്ത മിശ്രിതവും കോടിമുണ്ടുമാണ് ഉരുളിയില് ആദ്യം വയ്ക്കുന്നത്. തുടര്ന്ന് ഓട്ടു കിണ്ടി വച്ച് അതിന്റെ വാലില് ഒരു വാല്ക്കണ്ണാടി ഉറപ്പിക്കണം.
പൊന്നും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, നാളികേരപ്പാതി, ചക്ക, മാങ്ങ, വെള്ളിപ്പണം ഇവയൊക്കെ വച്ചാണു കണിയൊരുക്കുന്നത്.
കത്തിച്ച ചന്ദനത്തിരിയും വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാവണമെന്നാണു പഴമക്കാര് പറയുന്നത്. കണിക്കൊന്നപ്പൂക്കള് വിഷുക്കണിയില് നിര്ബന്ധമാണ്. കണിയൊരുക്കുന്ന മുറി നിറയെ കണിക്കൊന്നപ്പൂക്കള്കൊണ്ട് അലങ്കരിക്കും.
ചില സ്ഥലങ്ങളില് കറിക്കൂട്ടും ഗ്രന്ഥവും കണിക്കു വയ്ക്കാറുണ്ട്. രാമായണമോ മഹാഭാരതമോ ആണ് ഗ്രന്ഥങ്ങളായി വയ്ക്കുന്നത്. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്ന്ന വിഷുക്കണി കണ്ടുണരുമ്പോള് പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
കണികാണും നേരം
പുലര്ച്ചെ നാലു മുതല് ആറുവരെയുള്ള ബ്രഹ്മമുഹൂര്ത്തത്തിലാണു കണികാണുന്നത്. വീട്ടിലെ മുതിര്ന്ന സ്ത്രീക്കുതന്നെയാണ് ഇതിനുള്ള അവകാശവും. പുലര്ച്ചെ കുളിച്ചു പുതുവസ്ത്രമണിഞ്ഞു നിലവിളക്കുകൊളുത്തിയാണു വീട്ടമ്മമാര് കണികാണുക.
അതിനുശേഷം മുതിര്ന്ന കുടുംബാംഗത്തില് തുടങ്ങി കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള് വരെ എന്ന ക്രമത്തിലാണു കണികാണിക്കുന്നത്. ഉറക്കത്തില് നിന്നു വിളിച്ചുണര്ത്തി പുറകില് നിന്നു കണ്ണുപൊത്തി കൊണ്ടുപോയാണു കണിക്കാണിക്കുക.
കുടുംബാംഗങ്ങള് എല്ലാവരും കണികണ്ടശേഷം വീടിന്റെ കിഴക്കുവശത്തു കണികൊണ്ടുചെന്നു പ്രകൃതിയെ കണികാണിക്കും. അതിനുശേഷം ഫലവൃക്ഷങ്ങളെയും വീട്ടുമൃഗങ്ങളെയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം
കണികണ്ടശേഷം ഗൃഹനാഥന് കുടുംബാംഗങ്ങള്ക്കു നല്കുന്ന സമ്മാനമാണു വിഷുക്കൈനീട്ടം. ആദ്യകാലങ്ങളില് സ്വര്ണം, വെള്ളി എന്നിവയില് ഉണ്ടാക്കിയ നാണയങ്ങളായിരുന്നു നല്കിയിരുന്നത്.
വര്ഷം മുഴുവനും സമ്പല്സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ചുകൊണ്ടാണു കൈനീട്ടം നല്കുന്നത്. പ്രായമായവര് പ്രായത്തില് ഇളയവര്ക്കാണു സാധാരണ കൈനീട്ടം നല്കുന്നതെങ്കിലും ചില സ്ഥലങ്ങളില് പ്രായം കുറഞ്ഞവര് മുതിര്ന്നവര്ക്കും കൈനീട്ടം നല്കാറുണ്ട്.
വിഷുവിഭവങ്ങള്
പണ്ടൊക്കെ വിഷു ആഘോഷം ആരംഭിക്കുന്നതുതന്നെ ഗൃഹനാഥന് ചക്ക വെട്ടിയിടുന്നതോടെയാണ്. വിഷുവിനു നിര്ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണു വരിക്കച്ചക്ക. വിഷു വിഭവങ്ങളില് ചക്ക എരിശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള് ഉണ്ടാകും.
എരിശേരിയില് ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്ക്കും. ഒരു മുഴുവന് ചക്കച്ചുള, തൊലിയോടു കൂടിയ ചക്കക്കുരു, ചക്ക മട, ചക്കയുടെ ഏറ്റവും മുകളിലുള്ള മുള്ള് എന്നിവ എരിശേരിയില് ചേര്ക്കും.
വള്ളുവനാടു പ്രദേശങ്ങളില് വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയില് ചുരുട്ടി അതില് വാഴയില വച്ചു പഴുത്ത പ്ലാവിലകൊണ്ടാണു തേങ്ങ ചിരകിയിട്ടു കഞ്ഞി കുടിക്കുന്നത്.
ഇതിനൊപ്പം കഴിക്കാന് ചക്ക എരിശേരിയും ചക്ക വറുത്തതും ഉണ്ടാകും. തെക്കന് പ്രദേശങ്ങളില് ഓണസദ്യയുടെ പോലുള്ള വിഭവസമൃദ്ധമായ സദ്യ വിഷുവിനും ഉണ്ടാകും.
തൃശൂര്ക്കാര്ക്കു വിഷുദിവസം രാവിലെ പ്രാതലിനു വിഷുക്കട്ട എന്ന വിഭവം നിര്ബന്ധമാണ്. നാളികേരപ്പാലില് പുന്നെല്ലിന്റെ അരി വേവിച്ചു ജീരകം ചേര്ത്തു വറ്റിച്ചാണു വിഷുക്കട്ട ഉണ്ടാക്കുന്നത്.
വിഷുക്കട്ടയ്ക്കു മധുരമോ ഉപ്പോ ഉണ്ടാകാറില്ല. ശര്ക്കര പാനിയോ മത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇതു കഴിക്കുക. ഉച്ചയ്ക്കു വിഭവസമൃദ്ധമായ സദ്യ.
സദ്യയില് മാമ്പഴ പുളിശേരി നിര്ബന്ധം. ചക്ക എരിശേരിയോ ചക്കപ്രഥമനോ കാണും. ഓണസദ്യയില് നിന്നു വിഷുസദ്യയ്ക്കുളള വ്യത്യാസവും ഇതുതന്നെയാണ്.
Kerala
കൊച്ചി: മലയാളിക്ക് വിഷുക്കണിയും വിഷുസദ്യയുമൊരുക്കാന് ഗുണമേന്മയുള്ള കാര്ഷികോത്പന്നങ്ങളുമായി ഇക്കുറിയും സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ വിഷുച്ചന്തകള് ഒരുങ്ങുന്നു.
നാളെ ആരംഭിക്കുന്ന വിഷുച്ചന്ത 14ന് അവസാനിക്കും. ഉപഭോക്താക്കള്ക്കു മിതമായ വിലയില് വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യോത്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഗ്രാമ-നഗര സിഡിഎസുകള് ഉള്പ്പെടെ 1,070 കുടുംബശ്രീ സിഡിഎസുകളിലും ജില്ലാതലത്തിലുമായാണ് വിഷുച്ചന്തകള് തുടങ്ങുക. ജില്ലാതലത്തില് അഞ്ചു ദിവസവും സിഡിഎസ് തലത്തില് മൂന്നു ദിവസവും വിഷുച്ചന്തകള് ഉണ്ടാകും.
കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കര്ഷക സംഘങ്ങള് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും പഴവര്ഗങ്ങളുമാണ് വിഷുച്ചന്തയില് എത്തുക.
Kerala
പാലക്കാട്: ഉത്സവത്തിന് എത്തിച്ച ആന പാപ്പാനെ കൊലപ്പെടുത്തി. കൊല്ലങ്കോട് ആനമാരി രാമനെ (25) യാണ് ആന കിണറ്റിലേക്ക് എറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. വിരണ്ട ആന ഒരു മണിക്കൂറിലേറെ നാട്ടിൽ പരിഭ്രാന്തി പരത്തി. പിന്നീട് ആനയെ തളച്ചു. ബ്രാഹ്മണി ഗോവിന്ദൻകുട്ടി (പാലോട് ഗോവിന്ദൻകുട്ടി) എന്ന ആനയാണ് വിരണ്ടത്. കേരളശേരി തടുക്കശേരി നാഗംകുളങ്ങര ഉത്സവത്തിന് എത്തിച്ച ആനയാണ് വിരണ്ടത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ ഉണ്ടാക്കി.
Kerala
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് നാലു മണിക്കൂർ അടച്ചിടും. വൈകുന്നേരം 4.45 മുതല് രാത്രി ഒമ്പതു വരെ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളില് ലഭ്യമാണ്. വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്നു പോവുക. ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര് രാജപ്രതിനിധി ഉടവാളുമായി ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.
District News
കാഞ്ഞങ്ങാട്: ഉത്തരകേരളത്തിന്റെ വസന്തോത്സവമായ പൂരനാളിൽ വിവിധ ക്ഷേത്രങ്ങളും കഴകങ്ങളും സന്ദർശിച്ച് ഉത്സവം കൂടാനെത്തിയവരോട് വോട്ടഭ്യർത്ഥിച്ച് സ്ഥാനാർഥികൾ.
കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷൈജി ഓട്ടപ്പള്ളി ഇന്നലെ രാവിലെ നെരോത്ത് പെരട്ടൂർ കൂലോത്തുനിന്നാണ് പര്യടനം തുടങ്ങിയത്. പിന്നീട് നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം, നാഗച്ചേരി ഭഗവതി ക്ഷേത്രം, ഹൊസ്ദുർഗ് തെരുവത്ത് ക്ഷേത്രം, കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, മടിക്കൈ നാദക്കോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു.
പൂരോത്സവനാളിൽ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് കാഞ്ഞങ്ങാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം. ബല്രാജ്. മടിക്കൈ നാദക്കോട്ട് ഭഗവതി ക്ഷേത്ര കഴകം, മുളവന്നൂർ ഭഗവതി ക്ഷേത്രം, ബാത്തൂർ ഭഗവതി ക്ഷേത്രം, കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനം, കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയം, നീലാങ്കര കുതിരക്കാളിയമ്മ ദേവസ്ഥാനം, അജാനൂർ കൂറുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്ഥാനാർഥി വോട്ടഭ്യർഥനയുമായി ഉത്സവം കൂടാനെത്തിയത്. കഴിഞ്ഞദിവസം വേനൽ മഴയിൽ 500 ഓളം വാഴകൾ നശിച്ച രാവണീശ്വരം തണ്ണോട്ടെ തമ്പാന്റെ കൃഷിയിടത്തിലും സന്ദർശനം നടത്തി.
ഉദുമ: മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു പൂരോത്സവം നടന്ന വിവിധ ക്ഷേത്രങ്ങളിലെത്തി ആഘോഷങ്ങളിൽ പങ്കാളിയായി. വിശ്വാസികളുമായി സൗഹൃദം പങ്കിട്ട് വോട്ടുതേടി. കൊളത്തൂർ വരിക്കുളം, കരിച്ചേരി, കല്ല്യോട്ട്, അംബാപുരം, മുച്ചിലോട്ട്, ഉദുമ പടിഞ്ഞാർ, കളനാട്, ചേരൂർ ക്ഷേത്രങ്ങൾ സന്ദർശിച്ചു. മുൻ എംഎൽഎയും പൂരക്കളി അക്കാദമി ചെയർമാനുമായ കെ. കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇന്ന് ബേഡഡുക്ക പഞ്ചായത്തിൽ പര്യടനം നടത്തും.
സന്ദീപ് വാര്യർ മലയോരത്ത്
ചിറ്റാരിക്കാൽ: യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പ്രചരണം നടത്തി. തയ്യേനി, മാലാംകടവ്, പാലാവായൽ, കണ്ണിവയൽ ഗവ. ടിടിഐ, നല്ലോംപുഴ, പാറക്കടവ്, കമ്പല്ലൂർ, കടുമേനി ചിറ്റാരിക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത്.
തയ്യേനി ടൗണിൽ ആർഎസ്പി സംസ്ഥാന വക്താവും സെക്രട്ടേറിയറ്റംഗവുമായ ബി.എൻ. ഹസ്കർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഈസ്റ്റ് എളേരി പഞ്ചായത്ത് ചെയർമാൻ കുര്യാച്ചൻ പുളിക്കപ്പടവിൽ അധ്യക്ഷത വഹിച്ചു. എൻ. മൊയ്തീൻ കുഞ്ഞി, ടോമി പ്ലാച്ചേരി, തോമസ് മാത്യു, ജോമോൻ ജോസ്, ജോർജ്കുട്ടി കരിമഠം, മേഴ്സി മാണി, ജോസഫ് മുത്തോലി, കെ. ശ്രീധരൻ, ജാതിയിൽ അസൈനാർ, നവനീത് ചന്ദ്രൻ, ജോബിൻ കമ്പല്ലൂർ, വൈശാഖ് കൂവാരത്ത്, സന്തോഷ് ചൈതന്യ, ഗോപാലകൃഷ്ണൻ തയ്യേനി, റോയ് പഞ്ഞികുന്നൻ, രാജേഷ് തയ്യേനി, സന്തോഷ് തയേനി, പഞ്ചായത്തംഗങ്ങളായ സിന്ധു ടോമി, ലേഖ സജിത്ത്, ഷാന്റി ബിജു, ഡൊമിനിക്ക് കോയി തുരുത്തേൽ, ജോസ് കുത്തിയതോട്ടിൽ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
ആരാധനാലയങ്ങൾ സന്ദർശിച്ച് മുസ്തഫ
പിലിക്കോട്: തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.പി.പി. മുസ്തഫ ആരാധനാലയങ്ങൾ, വീടുകൾ എന്നിവിടങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്. രാവിലെ ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ പൂരോത്സവത്തിനെത്തിയവരെ നേരിട്ട് കണ്ടു. തുടർന്ന് പള്ളിക്കര പാലര കീഴിൽ, കേണമംഗലം, തുരുത്തി നിലമംഗലം, ഇളബച്ചി കണ്ണമംഗലം കഴകം, രാമവില്യം കഴകം, കൊയോങ്കര പൂമാല ഭഗവതി, കൂർമ്പ ഭഗവതി, കാലിക്കടവ് കരക്കക്കാവ് ക്ഷേത്രങ്ങളിലും പള്ളിക്കര ജമാഅത്ത് പള്ളി, കൊയാമ്പുറം പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. വിവിധയിടങ്ങളിലെ വീടുകളിലും സന്ദർശിച്ചു.
District News
ആല: ശ്രീനാരായണപുരം ആലയിൽ ഉത്സവം കാണാനെത്തിയ ആൾ വാഹനാപകടത്തിൽ മരിച്ചു. കോതപറമ്പ് ആല സ്വദേശി കാട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ പ്രിയേഷ് (35) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടോടെ പ്രിയേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ആല ക്ഷേത്രത്തിന് മുൻവശം തെക്കുഭാഗത്ത് നിന്നും വന്നിരുന്ന പിക്കപ്പ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇയാളെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിർമാണതൊഴിലാളിയാണ് പ്രിയേഷ്. മാതാവ്:സാവിത്രി.
District News
ശബരിമല: ശബരിമല ധര്മശാസ്താ ക്ഷേത്രത്തില് ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 11:30 നും 12നും ഇടയിലുള്ള മുഹൂര്ത്തത്തില് തന്ത്രി കണഠര് മഹേഷ് മോഹനര് കൊടിയേറ്റ് ചടങ്ങ് നിര്വഹിച്ചു.
31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകള്. 31 വരെ രാവിലെ 8.15 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. ആറാട്ട് ദിവസം നെയ്യഭിഷം ഉണ്ടായിരിക്കില്ല. 31നാണ് പള്ളിവേട്ട.
ഏപ്രില് ഒന്നിന് പമ്പയില് ആറാട്ട്. ആറാട്ടിനു ശേഷം ഭക്തര്ക്ക് പമ്പ ഗണപതി ക്ഷേത്രത്തില് പറയിടുന്നതിന് അവസരമുണ്ടായിരിക്കും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.ഏപ്രില് ഒന്നിന് രാത്രി പത്തിന് നട അടയ്ക്കും.
District News
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര ഗവ. ജെബിഎസിലെ ഗണിതോത്സവം -മാത്സ് ഗ്രാബ് ശ്രദ്ധേയമായി. നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം. അലി ഫാത്തിമ മുഖ്യാതിഥിയായി.
ബിപിസി ആര്.എസ്. ബൈജുകുമാർ വിദ്യാര്ഥികളില്നിന്ന് ഗണിതസഞ്ചി ഏറ്റുവാങ്ങി സദസിനു പരിചയപ്പെടുത്തി. മുന് ഹെഡ്മാസ്റ്റര് പി.വി. പ്രേംജിത്ത്, ജോണസ്, ഗണിത ക്ലബ് കൺവീനർ സിമി, പ്രഥമാധ്യാപിക പ്രഭ, എസ്.ആർ.ജി കൺവീനർ ശ്യാമ, സീനിയർ അധ്യാപകൻ അമ്പിലാൽ എന്നിവര് സംബന്ധിച്ചു. ഗണിതപതിപ്പുകളുടെ പ്രകാശനം, ഗണിതവുമായി ബന്ധപ്പെട്ട കളിചിരി സംവാദം, ഗണിത വിശേഷങ്ങൾ പങ്കുവച്ച നൃത്തങ്ങളും പ്രദർശനവും എന്നിവയെല്ലാം മാത്സ് ഗ്രാബിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.
District News
ചങ്ങനാശേരി: ഭാരത് സ്കൗട്സ് ആന്ഡ് ഗൈഡ്സ് ചങ്ങനാശേരി ലോക്കല് അസോസിയേഷന്റെ നേതൃത്വത്തില് എല് പി വിഭാഗം കുട്ടികള്ക്കായി കബ്- ബുള്ബുള് ഉത്സവം മുനിസിപ്പല് പാര്ക്കില് സംഘടിപ്പിച്ചു.
വിവിധ സ്കൂളുകളില്നിന്നായി ഇരുന്നൂറോളം കുട്ടികളും പതിനഞ്ച് അധ്യാപകരും പങ്കെടുത്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും സംഘടനയുടെ ചെയര്പേഴ്സനുമായ കെ.വി.സുനിത അധ്യക്ഷത വഹിച്ചു. മുനിസിപ്പല് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കൃഷ്ണകുമാര് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണര് ആന്സി മേരി ജോണ് ആമുഖപ്രഭാഷണം നടത്തി.
മുനിസിപ്പല് കൗണ്സിലര്മാരായ എല്സമ്മ ജോബ്, വി.കെ. സത്യന്, സിസ്റ്റര് പി.ജെ. പൊന്നുമോള്, സിസ്റ്റര് കെ.ജെ. ബിനിമോള്, ജോസഫ് വര്ഗീസ്, പി.ആര്. സുധീര്, അമ്പിളി വി. എന്നിവര് പ്രസംഗിച്ചു. കുട്ടികള്ക്കായി വിവിധ മത്സരങ്ങളും കളികളും സംഘടിപ്പിച്ചു.
District News
എഴുകോൺ : കോയിക്കൽ ആര്യങ്കാവ് ശ്രീധർമശാസ്താക്ഷേത്രത്തിലെ അശ്വതി തിരുനാൾ മഹോത്സവത്തിനോടനുബന്ധിച്ച് പൊങ്കാല മഹോത്സവം നടന്നു.
ക്ഷേത്രം മേൽശാന്തി ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പിൽ തീപകർന്ന് കൊളുത്തി കൊണ്ട് നിർവഹിച്ചു. മഹോത്സവം 21ന് സമാപിക്കും.
District News
കോടിക്കുളം: മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മാതൃകാപരമായ പ്രവര്ത്തനങ്ങളുമായി മുന്നേറുന്ന കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂളിന് തുടര്ച്ചയായി ഇരട്ട നേട്ടം. കോടിക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ശുചിത്വ പഠനോത്സവത്തില് മികച്ച വിദ്യാലയമായി സ്കൂള് തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, പഞ്ചായത്ത് തലത്തില് നടന്ന ഹരിതസേന റിപ്പോര്ട്ട് അവതരണത്തില് വിദ്യാര്ഥികള് മികച്ച പ്രകടനം കാഴ്ചവച്ചു.
മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയില് വിദ്യാര്ഥികളില് ശാസ്ത്രീയമായ മനോഭാവം വളര്ത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാര്ത്ഥി ഹരിതസേന സ്കോളര്ഷിപ്പ്. പദ്ധതിയുടെ ഭാഗമായി നല്കുന്ന ഇക്കോ സെന്സ് -2025 സ്കോളര്ഷിപ്പിന് യുപി വിഭാഗത്തിലെ ആരാധ്യ സാബുവും എച്ച് എസ് വിഭാഗത്തിലെ അന്ഷിഫ ഷിനാജും അര്ഹരായി.
വിദ്യാലയത്തിന്റെ പരിസ്ഥിതി സൗഹൃദ പ്രവര്ത്തനങ്ങള്ക്കും ശുചിത്വ പരിപാലനത്തിനുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ഹെഡ്മിസ്ട്രസ് ടെസി തോമസ് അറിയിച്ചു.
Kerala
കോഴിക്കോട്: വ്യത്യസ്ത കഴിവുകളുമായി അവര് ഒത്തുകൂടിയപ്പോള് മനം നിറഞ്ഞ് സ്നേഹോത്സവം. പരിമിതികളെ പിറകില് നിര്ത്തി വിദ്യാർഥികൾ വേദികളില് നിറഞ്ഞാടി, ഒപ്പം കൈയടിച്ച് ആസ്വാദകരും. കോഴിക്കോട് പ്രോവിഡൻസ് വുമൺസ് കോളജിൽ സ്പെഷൽ സ്കൂൾ ഫെസ്റ്റ് സംഘാടനമികവുകൊണ്ടും വിദ്യാര്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തംകൊണ്ടും നവ്യാനുഭവമായി.
ദീപിക ബാലസഖ്യവും സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരളയും സംയുക്തമായാണ് യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം നടത്തിയത്. ഭിന്നശേഷി കുട്ടികളുടെ പങ്കാളികളായി മറ്റ് സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാര്ഥികള് കൂടി കൈകോർത്ത വീൽചെയർ ഡാൻസ്, നാടൻപാട്ട്, സംഘനൃത്തം, കരകൗശല വസ്തുനിർമാണം, നാടോടി നൃത്തം, സംഘനൃത്തം, ഫാഷൻ ഷോ, ചെണ്ടമേളം, ടാബ്ലോ, പ്രസംഗം , അധ്യാപകർക്കായി സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവയും നടന്നു.
കാസർഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ആയിരത്തോളം കുട്ടികളാണ് പങ്കെടുത്തത്. പ്രോവിഡൻസ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ അഷ്മിത എസി അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം കോഴിക്കോട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത അരുൺ ഉദ്ഘാടനം ചെയ്തു. ദീപിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ഷെറിൻ പുത്തന്പുരയ്ക്കല്, ഡിസിഎല് കോ-ഓർഡിനേറ്റര് ഫാ. സായി പാറന്കുളങ്ങര, എസ്ഒബി കേരള പ്രസിഡന്റ് ഡോ. എം.കെ. ജയരാജ്, പോഗ്രാം മാനേജര് സിസ്റ്റര് റാണി ജോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമ്മാനദാനവും നടന്നു. പങ്കെടുത്തവർക്കും മത്സരത്തിൽ വിജയിച്ചവർക്കും സമ്മാനം നൽകുന്നു എന്നതാണ് സ്നേഹോത്സവത്തിന്റെ പ്രത്യേകതയെന്ന് ദീപിക ബാലസഖ്യത്തിന്റെയും സ്പെഷൽ ഒളിമ്പിക്സ് കേരളയുടെയും സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ പറഞ്ഞു.
പ്രോവിഡന്സ് കോളജ് വൈസ് പ്രിന്സിപ്പല് സിസ്റ്റര് ജൂബി എസി, പോഗ്രാം കോ-ഓർഡിനേറ്റര് സിസ്റ്റര് തെരേസ എസി, എന്എസ്എസ് കോ-ഓർഡിനേറ്റര് സംഗീത, എസ്ഒബി വൈസ് പ്രസിഡന്റ് അജിനാസ്, യുഎല്സിസി മാനേജര് അഭിലാഷ്, ഡിസിഎല് ഓര്ഗനൈസര്മാരായ സന്ദീപ് കല്ലാനോട്, മാത്യു, പി.എം.ബിജു, ജേക്കബ് സോജന് എന്നിവര് നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ. ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുഭത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ദിവസമാണ് പൊങ്കാല.
നാളെ രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ നിന്നും മേൽശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം സഹമേൽശാന്തിമാർക്ക് ദീപം കൈമാറും.
അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളിൽ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
District News
പിറവം: നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവവും ഹരിത സേന സ്കോളർഷിപ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂളുകളിൽ നടത്തിയ ഹരിത സേന സ്കോളർഷിപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പ്രദീപ്കുമാർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ടോമി അധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികളും നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാരും പങ്കെടുത്തു.
വിവിധ സ്കൂളുകളിൽനിന്ന് പങ്കെടുത്ത വിദ്യാർഥികൾ അവരുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മാലിന്യ സംസ്കരണം പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച നൂതന ആശയങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചിരുന്നു.
District News
ഏറ്റുമാനൂർ: പൂവത്തുംമൂട്ടിലെ ആറാട്ടുകടവിൽ ഏറ്റുമാനൂരപ്പന് ആറാട്ട്. പത്തുനാൾ നീണ്ട ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ആറാട്ടുചടങ്ങുകൾ പൂർത്തിയാക്കി ഉത്സവത്തിന് കൊടിയിറങ്ങിയപ്പോൾ ഇന്ന് നേരം പുലർന്നു.
ഉച്ചകഴിഞ്ഞ് ഒന്നിന് ക്ഷേത്രത്തിൽനിന്ന് ആറാട്ട് പുറപ്പാട് ഘോഷയാത്രയ്ക്ക് തുടക്കമായി. ക്ഷേത്രാങ്കണം മുതൽ വഴിയിലുടനീളം ഭക്തർ നിറപറയും നിലവിളക്കുമായി ഭഗവാനെ വരവേൽക്കാൻ കാത്തുനിന്നിരുന്നു. ഏറ്റുമാനൂർ പേരൂർകവല മുതൽ ആറാട്ടുകടവുവരെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്ന വഴികൾ കുരുത്തോല കൊണ്ടും വൈദ്യുത ദീപങ്ങളാലും അലങ്കരിച്ചിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ പൂപ്പന്തലൊരുക്കിയും കലാപരിപാടികൾ നടത്തിയും നാട്ടുകാർ ആറാട്ടുത്സവം ആഘോഷമാക്കി.
പേരൂർകാവ് ഭഗവതീക്ഷേത്രത്തിൽ ദീപാരാധന സമയത്ത് ആറാട്ട് എഴുന്നള്ളിപ്പ് എത്തിച്ചേർന്നു. വടക്കേനടയിലൂടെ പ്രവേശിച്ച് ആനക്കൊട്ടിലിനു മുന്നിൽ ഭഗവതിക്ക് അഭിമുഖമായിനിന്നു. പേരൂർകാവ് ഭഗവതി ഏറ്റുമാനൂരപ്പന്റെ മകളാണെന്നാണ് സങ്കൽപം. നിറപറയും നിലവിളക്കും വച്ച് ഭഗവതി ഏറ്റുമാനൂരപ്പനെ വരവേറ്റു. ഒരു വർഷത്തെ ചെലവിന് എന്ന സങ്കൽപ്പത്തിൽ ഭഗവതിക്ക് പണക്കിഴിയും എണ്ണയും കൈമാറി.
പേരൂർകാവിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര മീനച്ചിലാറ്റിൽ പൂവത്തുംമൂട്ടിലെ ആറാട്ടുകടവിലെത്തി. ക്ഷേത്രം തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെയും മേൽശാന്തി ഇങ്ങേത്തല സത്യനാരായണന്റെയും മുഖ്യകാർമികത്വത്തിൽ നടന്ന ആറാട്ടിന് ആയിരക്കണക്കിന് ഭക്തജനങ്ങൾ പ്രാർഥനാപൂർവം സാക്ഷ്യംവഹിച്ചു.
പൂവത്തുംമൂട്ടിലെ ആറാട്ടുകടവിൽ ഏറ്റുമാനൂരപ്പന്റെ ആറാട്ട് നടക്കുന്ന അതേസമയം മീനച്ചിലാറിന്റെ മറുകരയിൽ പെരിങ്ങല്ലൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നുണ്ടായിരുന്നു. ഒരേ ആറിന്റെ ഇരുകരകളിലും ഒരേസമയം നടക്കുന്ന ആറാട്ടുകൾക്ക് സാക്ഷ്യംവഹിക്കാനുള്ള അപൂർവാവസരമാണ് ഭക്തർക്കു ലഭിച്ചത്.
തിരിച്ചെഴുന്നള്ളത്തിൽ ചാലയ്ക്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഏറ്റുമാനൂരപ്പനെ ഇറക്കി എഴുന്നള്ളിച്ചു. ശൈവ-വൈഷ്ണവ സംഗമമെന്നപേരിൽ പ്രശസ്തമായ ഈ ചടങ്ങുകൾക്കു സാക്ഷ്യംവഹിക്കാൻ ആയിരങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മുഖമണ്ഡപത്തിൽ തിടമ്പ് പ്രതിഷ്ഠിച്ചശേഷം ഏറ്റുമാനൂർ ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകോവിലിൽ പ്രവേശിച്ച് പൂജ നടത്തി. തുടർന്ന് ആറാട്ടുസദ്യ നടത്തി.
ചാലയ്ക്കൽ ക്ഷേത്രത്തിൽനിന്നു ഘോഷയാത്ര പുനരാരംഭിച്ച് പേരൂർകാവിലെത്തിയപ്പോൾ വാദ്യമേളങ്ങൾ നിലച്ചു. തെക്കേനടവഴി പേരൂർകാവിനു മുന്നിലെത്തി വടക്കേനടവഴി പ്രധാന റോഡിൽ പ്രവേശിച്ചശേഷമാണ് വീണ്ടും വാദ്യമേളങ്ങൾ ആരംഭിച്ചത്.
അർധരാത്രിക്കുശേഷം പേരൂർകവലയിലെ ആറാട്ട് എതിരേൽപ് മണ്ഡപത്തിൽ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ ഏറ്റുമാനൂരപ്പനെ വരവേറ്റു. തുടർന്ന് ആറാട്ട് എതിരേൽപ്പും ആറാട്ടുവരവും കഴിഞ്ഞു കൊടിയിറക്കിയപ്പോൾ ഇന്ന് നേരം പുലർന്നിരുന്നു.
ഉച്ചകഴിഞ്ഞ് കുമാരി റൊളിന ഫെലിക്സിന്റെയും സംഗീത സംവിധായകൻ ജയ്സൺ ജെ. നായരുടെയും സംഗീതസദസും രാത്രി 10ന് കുന്നക്കുടി എം. ബാലമുരളീകൃഷ്ണയുടെ ആറാട്ട് കച്ചേരിയും 12ന് എതിരേൽപ് മണ്ഡപത്തിൽ നെല്ലൂർ പി.എസ്. ബാലമുരുകനും പി.എസ്.ബി. സാരംഗും നയിച്ച സ്പെഷൽ നാദസ്വരവും നടന്നു.
Kerala
തൃശൂർ: നെടുപുഴയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഇടുക്കി തൊടുപുഴ സ്വദേശി അൻവർ റഷീദാണ് (24) അറസ്റ്റിലായത്. ഇയാളിൽനിന്ന് 152 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
ഇന്നലെ രാത്രി ഒന്പതേകാലിനു പോലീസ് പട്രോളിംഗിനിടെ നെടുപുഴ പള്ളിക്കു സമീപത്തുനിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെടുപുഴയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനു പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു.
ഇയാൾക്കെതിരേ തൊടുപുഴ സ്റ്റേഷനിൽ നേരത്തെ മോഷണം, അടിപിടി കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Sports
പ്രാഗ് (ചെക്ക് റിപ്പബ്ലിക്): ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സിലെ മോശം പ്രകടനത്തിനു പിന്നാലെ ലോക ചാന്പ്യൻ ഡി. ഗുകേഷ് പ്രാഗ് ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ ഇന്ത്യക്കായി മാറ്റുരയ്ക്കാൻ ഇന്നിറങ്ങും.
ഡി. ഗുകേഷ് നിലവിൽ ഇന്ത്യയിലെ ഒന്നാം റാങ്കിലുള്ള താരമാണ്. 2026ൽ അദ്ദേഹത്തിന് മോശം തുടക്കമാണ് ലഭിച്ചത്.
Kerala
ആലപ്പുഴ: ഭക്തിയും കലയും കരുത്തും സംഗമിച്ച് ദൃശ്യവും ശ്രവ്യവും ആത്മീയവുമായ അനുഭൂതികൾ ഉണർത്തുന്ന ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിനു സമാപനമായി. ശിവരാത്രി നാളിൽ ആരംഭിച്ച കുത്തിയോട്ട വഴിപാടുകൾ ഭഗവതിക്കു മുമ്പിൽ സമർപ്പിച്ചു.
അംബരചുംബികളായ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെ കാഴ്ചക്കണ്ടത്തിൽ അണിനിരന്നു. 16 കുത്തിയോട്ട വഴിപാടുകളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. വഴിപാട് ഭവനങ്ങളില്നിന്നു രാവിലെ ആരംഭിച്ച കുത്തിയോട്ട ഘോഷയാത്ര ഉച്ചയ്ക്കു മുന്പായി ക്ഷേത്രത്തിലെത്തിച്ചേർന്നു.
രണ്ടരയോടെ കരകളില്നിന്നു കെട്ടുകാഴ്ച വരവ് ആരംഭിച്ചു, വൈകിട്ട് ആറോടെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി.
പിന്നീട് കരക്രമത്തില് ക്ഷേത്രത്തിനു മുന്പിലെ കാഴ്ചക്കണ്ടത്തില് അണിനിരന്നു. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടയ്ക്കാവ് കരക്കാര് കുതിരയെയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര് ആഞ്ഞിലിപ്ര, മേനാമ്പള്ളി കരക്കാര് തേരും, മറ്റം വടക്ക് ഭീമനെയും മറ്റം തെക്ക് പാഞ്ചാലീ സമേതനനായ ഹനുമാനെയുമാണ് ഒരുക്കുന്നത്.
ആദ്യം ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്കാവ് എന്നിങ്ങനെയാണ് കരകളുടെ ക്രമം.
പുലര്ച്ചെ മൂന്നിനു ജീവതയില് എഴുന്നെള്ളിയ ഭഗവതി തെക്കേമുറ്റത്തെ വേലകളിയും കുളത്തില് വേലകളിയും ദര്ശിച്ച് കരക്കാര് സമര്പ്പിച്ച കെട്ടുകാഴ്ചകള്ക്കു മുന്പിലെത്തി. ക്രമപ്രകാരം കെട്ടുകാഴ്ചകള്ക്കു മുന്നിലെത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു ക്ഷേത്രത്തിലേക്കു മടങ്ങിയതോടെ കുംഭഭരണി മഹോത്സവം സമാപിച്ചു.
District News
നെയ്യാറ്റിന്കര: കൂട്ടപ്പന ശ്രീ മഹാദേവർക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി ഉപദേശക സമിതി നടത്തിവരാറുള്ള ഹൈന്ദവ പുരാണ സാഹിത്യ മത്സരങ്ങൾ സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും റിട്ട. അധ്യാപകനുമായ ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു.
ഉപദേശക സമിതി സെക്രട്ടറി കൂട്ടപ്പന മഹേഷ് അധ്യക്ഷനായി. കമ്മിറ്റി അംഗവും പ്രോഗ്രാം കൺവീനറുമായ പ്രേമചന്ദ്രൻ, കമ്മിറ്റി അംഗം ജയചന്ദ്രന് എന്നിവര് പ്രസംഗിച്ചു. എല്പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില് നിരവധി വിദ്യാര്ഥികള് പങ്കെടുത്തു. ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന "ശങ്കര സന്ധ്യ "സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നു സംഘാടകര് അറിയിച്ചു.
District News
പത്തനംതിട്ട: പ്രമാടം ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെ അക്രമം നടത്തുകയും ആറോളം പേരെ കല്ലുകൊണ്ടും മറ്റും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസില് കാപ്പാ കേസ് പ്രതി ഉള്പ്പെടെ മൂന്നുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
കോന്നി താഴം വെട്ടൂര് റേഡിയോ മുക്കില് ചെമ്പകപ്പുരയിടം വീട്ടില് സിദ്ദീഖ് (34), തെങ്ങും കാവ് പുളിമുക്ക് പുത്തന് പറമ്പില് പുക എന്ന് വിളിക്കുന്ന അരുണ്, മൈലപ്ര കിഴക്കതില് വീട്ടില് ബിനീഷ് (22) എന്നിവരാണ് അറസ്റ്റില് ആയത്. ഇവര് പത്തനംതിട്ട, കോന്നി, മലയാലപ്പുഴ സ്റ്റേഷനുകളിലെ നിരവധി കേസുകളില് പ്രതികളും പുക എന്ന് വിളിക്കുന്ന അരുണ് കാപ്പാ കേസ് പ്രതിയും ആണ്. ക്ഷേത്ര ഉത്സവത്തിന്റെ ഘോഷയാത്രയ്ക്കിടെ ഉണ്ടായ തര്ക്കത്തിന്റെ പേരില് ആറോളം പേരെ ഇവര് കൈകൊണ്ടും കല്ലുകൊണ്ടും ഉപദ്രവിക്കുകയായിരുന്നു.
ഞായറാഴ്ച നടന്ന ശിവരാത്രി ഉത്സവത്തിനിടെയുണ്ടായ സംഭവത്തിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അഭിരാജ്, പ്രവർത്തകനായ അശോകൻ എന്നിവർക്ക് പരിക്കേറ്റു. എട്ടുപേർ കസ്റ്റഡിയിലുള്ളതായി പറയുന്നു.
ക്ഷേത്രത്തിൽ കെട്ടുകാഴ്ചയ്ക്കു ശേഷം രാത്രി 7.30 ഓടെ എൻഎസ്എസ് പടിയിലാണ് സംഘർഷമുണ്ടായത്. കെട്ടുകാഴ്ച ക്ഷേത്രത്തിൽ കയറ്റുന്നത് സംബന്ധിച്ച തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ചുടുകട്ടയും കല്ലും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു.
കഴിഞ്ഞയിടെ ബിജെപിയിൽ നിന്ന് ഡിവൈഎഫ്ഐയിൽ എത്തിയവരും നിലവിലെ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. പുതുതായി വന്നവരെ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ യും മുൻ സെക്രട്ടറി കെ. പി.ഉദയഭാനുവിന്റെയും നേതൃത്വത്തിൽ മാലയിട്ടാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇവരെ സ്വീകരിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐയിൽ ഭിന്നത നിലനിൽക്കുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ അരുൺ ഇവർക്കൊപ്പമാണ് ഡിവൈഎഫ്ഐയിലെത്തിയത്.
പത്തനംതിട്ട ഡിവൈഎസ്പി മഞ്ജുലാലിന്റെ നിര്ദ്ദേശത്തെ തുടര്ന്ന് എസ്എച്ച്ഒ ജി.അരുൺ, എസ്ഐമാരായ ഷിജു പി സാം, അലോഷ്യസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Kerala
പത്തനംതിട്ട: മഞ്ഞനിക്കര കുന്നിലെ കബറിങ്കലെത്തി അനുഗ്രഹം പ്രാപിക്കുന്നതിനായി പകൽച്ചൂടിന്റെ കാഠിന്യം പോലും വകവയ്ക്കാതെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് എത്തിയത് ആയിരങ്ങൾ. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ കബറിങ്കലെത്തി പ്രാർഥിക്കുന്നതിനായി അഭൂതപൂർവമായ തിരക്കാണ് ഉണ്ടായത്.
വ്യാഴാഴ്ച രാത്രി മുതൽ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി തീർഥാടകർ എത്തിച്ചേർന്നു. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ദിവസങ്ങൾക്കു മുന്പേ യാത്ര ആരംഭിച്ച കാൽനട തീർഥാടകസംഘം വെള്ളിയാഴ്ച പുലർച്ചെ മഞ്ഞനിക്കര കബറിങ്കലെത്തി.
ഏറ്റവുമധികം ദൂരം താണ്ടിയെത്തുന്ന വടക്കൻ മേഖലയിൽ നിന്നുള്ള ഈ തീർഥാടകരെ മഞ്ഞനിക്കര ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈദികരും പെരുന്നാൾ കമ്മിറ്റി ഭാരവാഹികളും സ്വീകരണത്തിൽ പങ്കെടുത്തു.
തുടർന്ന് ദയറാ കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിലും വിശ്വാസികൾ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് ഓമല്ലൂർ കുരിശിങ്കൽ ഹൈറേഞ്ച് - റാന്നി മേഖല, തുമ്പമൺ ഭദ്രാസനത്തിലെ കിഴക്കൻ മേഖല, തെക്കൻ മേഖലയിലെ കൊല്ലം ഭദ്രാസനത്തിൽ നിന്നുമുള്ള തീർഥാടകരെ പൗരാവലിയും സമീപ ദേവാലയങ്ങളും ചേർന്നു സ്വീകരിച്ചു.
സന്ധ്യാപ്രാർഥനയ്ക്കുശേഷം നടന്ന തീർഥാടക സമ്മേളനം പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മാർ ജോസഫ് ബാലി മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
ശനിയാഴ്ച രാവിലെ 8.30ന് പെരുന്നാൾ കുർബാനയ്ക്ക് മാർ ജോസഫ് ബാലി മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
Kerala
കോട്ടയം: നാം ഒരു കുടുംബം എന്ന മുദ്രാവാക്യവുമായി തലമുറകള്ക്ക് വെളിച്ചം പകര്ന്ന ദീപിക ബാലസഖ്യത്തിന്റെ അംഗസംഖ്യ ലക്ഷം തികഞ്ഞ സംഭവം അവിസ്മരണീയമാക്കാന് പാലായില് ലക്ഷം പുഷ്പമേള നടന്നിട്ട് ഇന്നലെ 50 വര്ഷം തികഞ്ഞു. 1976 ഫെബ്രുവരി 12നാണ് കേരള ചരിത്രത്തില് തന്നെ ഏറ്റവും വലിയ ബാലമേളയായ ലക്ഷം പുഷ്പമേള നടന്നത്. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില് നടന്ന ലക്ഷം പുഷ്പമേള ഉദ്ഘാടനം ചെയ്യാനും സന്ദേശം നല്കാനുമെത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
ദീപികയ്ക്കും ദീപികയെ വളര്ത്തുന്നതില് മുഖ്യ പങ്കുവഹിച്ച ബാലസഖ്യത്തിനു പ്രധാനമന്ത്രി നല്കിയ അംഗീകാരമായിട്ടാണ് ഇന്ദിരാജിയുടെ സന്ദര്ശനത്തെ എല്ലാവരും കണ്ടത്. സംസ്ഥാന ഗവണ്മെന്റും രാഷ് ട്രീയ പാര്ട്ടികളും പാലാ നഗരസഭയും പാലായിലെ പൗരപ്രമുഖരും ലക്ഷം പുഷ്പമേളയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്കിയത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്, ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്, മന്ത്രിമാരായിരുന്ന കെ.എം. മാണി, ആര്. ബാലകൃഷ്ണപിള്ള തുടങ്ങി മന്ത്രസഭയൊന്നാകെ ലക്ഷം പുഷ്പമേളയ്ക്ക് എല്ലാ സഹായസഹകരണങ്ങളുമായി കൂടെ നിന്നു. ദീപികയുടെ മാനേജിംഗ് എഡിറ്റര് ഫാ. കൊളംബിയറിന്റെയും ഡിസിഎൽ കൊച്ചേട്ടനായിരുന്ന ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കലിന്റെയും നേതൃത്വത്തിലായിരുന്നു ലക്ഷം പുഷ്പമേള ആസൂത്രണം ചെയ്തത്. വെള്ള വേഷം ധരിച്ച് ത്രിവര്ണ പതാകയുമേന്തി ഒരുലക്ഷത്തോളം ബാലികാബാലന്മാരാണ് മേളയില് പങ്കെടുത്തത്.
മധുരിക്കുന്ന ഓർമകളുമായി ജോൺ കച്ചിറമറ്റം
ലക്ഷം പുഷ്പമേളയുടെ ജനറല് കണ്വീനറായി പ്രവര്ത്തിച്ച ജോണ് കച്ചിറമറ്റത്തിന് 50 വര്ഷം മുമ്പു നടന്ന മഹാസമ്മേളനത്തേക്കുറിച്ച് മധുരിക്കുന്ന ഒര്മകളാണ് പങ്കുവയ്ക്കാനുള്ളത്. മാനേജിംഗ് എഡിറ്റര് കൊളമ്പിയര് അച്ചനും കൊച്ചേട്ടന് മാഞ്ഞൂസച്ചനുമാണ് സമ്മേളനത്തേക്കുറിച്ച് പറയുന്നത്. ജോണ് ഏറ്റെടുത്ത് നടത്തണം. മേളയ്ക്കുള്ള പണം സ്വന്തമായി സ്വരൂപിക്കണമെന്നും പറഞ്ഞു. പ്രമുഖയായ ഒരു വ്യക്തിയെ സമ്മേളനത്തില് കൊണ്ടുവരണമെന്ന ഒറ്റ നിബന്ധനയാണ് മുന്നോട്ടു വച്ചത്. ഇതിന് പ്രകാരം ദീപിക അധികൃതരാണ് ഇന്ദിരാ ഗാന്ധിയെ സമ്മേളനത്തില് എത്തിക്കാന് തീരുമാനിച്ചത്.
ഇടുക്കി ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനത്തിനായി എത്തുമ്പോള് ലക്ഷം പുഷ്പമേളയ്ക്കും പ്രധാനമന്ത്രി എത്തുമെന്നായിരുന്നു അധികൃതര് പറഞ്ഞത്. മുനിസിപ്പല് ചെയര്മാനായിരുന്ന കൊട്ടുകാപ്പള്ളി തോമസ് ജോസഫ്, ജോസഫ് മൈക്കിള് മണര്കാട്ട്, ബാബു മണര്കാട്ട്, ജോസഫ് ചെട്ടിപ്പറമ്പില്, ജോര്ജ് തോമസ്, കെ.ജെ. ചാണ്ടി, കെ.കെ. ജോസഫ്, കെ. കുര്യന് എന്നിവരെ പങ്കെടുപ്പിച്ച് മണര്കാട് ഓഡിറ്റോറിയത്തില് മീറ്റിംഗ് ചേര്ന്നു. മാര് സെബാസ്റ്റ്യന് വയലില്, മാര് ജോസഫ് പള്ളിക്കാപ്പറമ്പില് എന്നിവരുടെ നേതൃത്വത്തില് വിവിധ കമ്മിറ്റികളും രൂപീകരിച്ചു. പരിപാടിയുടെ നടത്തിപ്പിലേക്ക് കൊട്ടുകാപ്പള്ളി തോമസ് ജോസഫും മണര്കാട് പാപ്പനും 3000 രൂപ സംഭാവന ചെയ്തു. പാലായിലെ പൗരപ്രമുഖരെ സമീപിച്ച് മൊത്തം ഒരു ലക്ഷത്തോലം രൂപ പിരിച്ചു.
പരിപാടിയുടെ വിജയത്തിനായി കേരളമൊട്ടാകെ പ്രചാരണം നടത്തി. സ്കൂളുകള് കയറിയിറങ്ങി.12നു രാവിലെ ആറിന് പാലാ മുനിസിപ്പല് സ്റ്റേഡിയത്തില് കുട്ടികള് എത്തിത്തുടങ്ങി. കെഎസ്ആര്ടിസിയും പ്രൈവറ്റ് ബസുകളും കുട്ടികളെ എത്തിക്കുന്നതില് സഹായം ചെയ്തു. മുനിസിപ്പല് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞപ്പോള് ജാഥയായി സമ്മേളന നഗരിയായ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലേക്ക് കുട്ടികള് നടന്നു നീങ്ങി. 10 മണിയായപ്പോള് സെന്റ് തോമസ് കോളജ് ഗ്രൗണ്ടു നിറഞ്ഞുകവിഞ്ഞു.
പാലാ ബിഷപ് വയലില് പിതാവിനൊപ്പമാണ് ഇന്ദിരാഗാന്ധി സമ്മേളനത്തിനെത്തിയത്. ഒരോ ഡിസിഎല് ശാഖയും ഓരോരോ കലാരൂപങ്ങളും വേഷവിധാനങ്ങളും ഒരുക്കി. രാവിലെ എട്ടിന് മുനിസിപ്പല് ഗ്രൗണ്ടില് നിന്നും ആരംഭിച്ച റാലി സമ്മേളനസ്ഥലത്ത് എത്താന് മൂന്നു മണിക്കൂറുകളെടുത്തു. പ്രധാനമന്ത്രിയെ ഒരു നോക്കു കാണാന് റാലിയില് പങ്കെടുത്ത കുട്ടികള് നടക്കാതെ ഓടി. റാലിയുടെ മുന് നിര കോളജ് ഗ്രൗണ്ടിലെത്തുമ്പോഴും റാലിയുടെ പകുതി ഭാഗം പോലും മുനിസിപ്പല് സ്റ്റേഡിയത്തില് നിന്നും പുറപ്പെട്ടിരുന്നില്ല. പൊരിവെയിലില് മുദ്രാവാക്യം വിളിച്ച് ത്രിവര്ണ പതാകയുമേന്തി നടന്നു നീങ്ങിയ കുട്ടികളുടെ മുഖത്ത് ക്ഷീണമൊന്നും കാണാനായില്ലായിരുന്നു.
പ്രധാനമന്ത്രിയെ സ്വീകരിക്കാന് വേദിയിലെത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും പ്രഭാത ഭക്ഷണം പോലും കഴിക്കാതെ എത്തിയ കുട്ടികള്ക്ക് ഓറഞ്ചും വെള്ളവും ഒക്കെ നല്കാനായി ഞാന് ഓടി നടക്കുകയായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിലും വലുത് എനിക്ക് സമ്മേളനത്തില് പങ്കെടുക്കാനെത്തിയ കുട്ടികളായിരുന്നെന്ന് ജോണ് കച്ചിറമറ്റം അനുസ്മരിച്ചു.
അര്ധവൃത്താകൃതിയില് സജ്ജീകരിച്ചഗ്രൗണ്ടില് വിവിധ വര്ണങ്ങളില് വിവിധ വേഷങ്ങളില് ഇരിപ്പുറപ്പിച്ച ബാലികാബാലന്മാര് സൃഷ്ടിച്ച വര്ണ പ്രപഞ്ചം ഏഴഴകുള്ള മഴ വില്ലിന്റെ പ്രതീതി ഉയര്ത്തിയത് മനസില് മായാതെ നില്ക്കുന്നതായും ജോണ് കച്ചിറമറ്റം അനുസ്മരിച്ചു.