Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire Breaks Out

Idukki

ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്നു പി​ന്നോ​ട്ടെ​ടു​ത്ത കാ​റി​ൽ തീ ​പി​ടി​ച്ചു

ക​ട്ട​പ്പ​ന: സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്ത സ​മ​യം തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി മ​ട​ങ്ങാ​നാ​യി ന​രി​യം​പാ​റ സ്വ​ദേ​ശി ബി​ജോ​യു​ടെ വാ​ഹ​നം പി​ന്നോ​ട്ട് എ​ടു​ക്കു​മ്പോ​ഴാ​ണ് എ​ൻ​ജി​ൻ ഭാ​ഗ​ത്ത് തീ ​പ​ട​ർ​ന്ന​ത്.

ഈ ​സ​മ​യം വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​രും സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തു​ക​യും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്യു​മ്പോ​ൾ ഉ​ണ്ടാ​യ പെ​ട്രോ​ൾ ചോ​ർ​ച്ച​യോ ഷോ​ട്ട് സ​ർ​ക്യൂ​ട്ടോ ആ​വാം കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ ആ​ളു​ക​ളു​ടെ സം​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ തീ ​വാ​ഹ​ന​ത്തി​ൽ അ​ധി​കം പ​ട​ർ​ന്നി​ല്ല.

District News

ഉ​ളി​ക്ക​ൽ ക​തു​വാ​പ്പ​റ​ന്പി​ൽ തീ​പി​ടി​ത്തം

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ ക​തു​വാ​പ്പ​റ​മ്പി​ൽ ക​ശു​വ​ണ്ടി, കൊ​പ്ര ഫാ​ക്ട​റി​ക​ൾ​ക്ക് സ​മീ​പം തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ണ​ങ്ങി​യ പു​ല്ലു​ക​ൾ​ക്ക് തീ​പി​ടി​ച്ച് കാ​റ്റി​നൊ​പ്പം അ​തി​വേ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. തീ ​ഫാ​ക്ട​റി​ക​ളി​ലേ​ക്ക് പ​ട​രു​ന്ന​തി​ന് മു​ന്പ് അ​ണ​യ്ക്കാ​നാ​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചു.

ഇ​തി​നി​ടെ ഇ​രി​ട്ടി, പേ​രാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്ത​ത്തി തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി മൂ​ക്ക​നോ​ലി, പ​ഞ്ചാ​യ​ത്തം​ഗം ലി​സി സ​ജി, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ളി​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​രും തീ​യ​ണ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

വ​ർ​ക് ഷോ​പ്പി​ൽ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

തൃ​പ്ര​യാ​ർ: പോ​ളി ജം​ഗ്ഷ​ന് തെ​ക്കു​വ​ശം ടൂ​വീ​ല​ർ വ​ർ​ക്ക് ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ടീം ​വ​ർ​ക് ഷോ​പ്പി​ന്‍റെ ഒ​ന്നാം​നി​ല​യി​ലാ​യി​രു​ന്നു തീ​പി​ടി​ച്ച​ത്.

വൈ​കീ​ട്ട് ആ​റേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഷോ​പ്പി​ന് മു​ക​ളി​ൽ വെ​ൽ​ഡിം​ഗ് വ​ർ​ക്ക് ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു അ​തി​നി​ടെ​യാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്ന് പ​റ​യു​ന്നു.

ഒ​ന്നാം​നി​ല​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്പെ​യ​ർ പാ​ർ​ട്സു​ക​ളും മ​റ്റു സാ​ധ​ന​സാ​മ​ഗ്രി​ക​ളും സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​വ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. നാ​ട്ടി​ക​യി​ൽ​നി​ന്നു ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഇ​തോ​ടെ കെ​ട്ടി​ട​ത്തി​ന് താ​ഴേ​യ്ക്ക് തീ​പ​ട​രു​ന്നു​ത് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ചു.

കെ​ട്ടി​ട​ത്തി​നു താ​ഴെ​യു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി ടൂ​വി​ല​റു​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​തും ഒ​ഴി​വാ​ക്കാ​നാ​യി. മേ​പ്പ​റ​മ്പ​ത്ത് സ​ജീ​ഷ്, ചു​ള്ളി​പ്പ​റ​മ്പി​ൽ രാ​ജേ​ഷ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വ​ർ​ക് ഷോ​പ്പ്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

District News

ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ​മേ​ഖ​ല​യി​ല്‍ പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​യി​ൽ അ​ഗ്‌​നി​ബാ​ധ

ക​ഞ്ചി​ക്കോ​ട്: വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ വ​ന്‍ അ​ഗ്‌​നി​ബാ​ധ. പാ​റ​പ്പി​രി​വി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ്ലാ​സ്റ്റി​ക്, റ​ബ​ര്‍ ഉ​ത്പ​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച പ​റ​മ്പി​ലാ​യി​രു​ന്നു തീ​പി​ടു​ത്തം. തീ ​ആ​ളി​ക്ക​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ സ​മീ​പ​ത്തെ ക​മ്പ​നി​ക​ളി​ലും തീ ​പ​ട​രു​മെ​ന്ന ആ​ശ​ങ്ക​യു​മു​യ​ര്‍​ന്നു.

എ​ന്നാ​ല്‍ പാ​ല​ക്കാ​ട്, ക​ഞ്ചി​ക്കോ​ട് മേ​ഖ​ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​ന നാ​ലു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും പാ​റ​പ്പി​രി​വി​ലെ പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​യി​ല്‍ തീ​പി​ടു​ത്ത​മു​ണ്ടാ​യി​രു​ന്നു.

ഈ ​പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​യി​ല്‍ ചെ​രു​പ്പ് നി​ര്‍​മാ​ണ​ത്തി​നു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. തീ​പി​ടു​ത്തം പ​തി​വാ​കു​മ്പോ​ഴും യാ​തൊ​രു സു​ര​ക്ഷ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​ക്കു സ​മീ​പം നി​ര​വ​ധി വ്യ​വ​സാ​യ​ശാ​ല​ക​ളാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

തീ ​ആ​ളി​പ്പ​ട​ര്‍​ന്നാ​ല്‍ വ​ന്‍​ദു​ര​ന്ത​ത്തി​നി​ട​യാ​ക്കും. പ​ല​പ്പോ​ഴും തീ​പി​ടു​ത്തം വ​ന്‍ അ​പ​ക​ട​സാ​ധ്യ​ത​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ഗ്‌​നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​കു​ന്ന​ത്.

District News

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം തീ​പി​ടിത്തം

ഹരി​പ്പാ​ട്:​ പ​ള്ളി​പ്പാ​ട് ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ കു​ടി​വെ​ള്ള ടാ​ങ്കി​നു സ​മീ​പം കൂ​ട്ടി​യി​ട്ടി​രു​ന്ന ഫൈ​ബ​ര്‍ പൈ​പ്പി​ന് തീ​പി​ടി​ച്ചു. മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ത്തി​നു​ശേ​ഷം അ​ഗ്‌​നി​ശ​മ​ന​സേ​ന തീ ​അ​ണ​ച്ചു. ഇ​ന്ന​ലെ നാ​ലിന് തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്. ഉ​ട​ന്‍ ഹ​രി​പ്പാ​ട് ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍​നി​ന്നും ര​ണ്ടു യൂ​ണി​റ്റ് എ​ത്തി​യെ​ങ്കി​ലും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യമാ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യമുണ്ടാ​യി. തു​ട​ര്‍​ന്ന് കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തുനി​ന്നും ര​ണ്ട് യൂ​ണി​റ്റ് കു​ടി എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

പ്‌​ളാ​സ്റ്റി​ക്കും-​ഫൈ​ബ​റും അ​ട​ങ്ങി​യ മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് നി​ര്‍​മിച്ച പൈ​പ്പാ​യ​തി​നാ​ല്‍ തീ​യു​ടെ പു​ക​യും ശ​ക്തി​യും സ​മീ​പ​ത്ത് വ്യാ​പി​ച്ചു.​ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​ദേ​ശത്തേക്ക് ക​ട​ക്കാ​നു​ള്ള ഗെ​യ്റ്റ് പൂ​ട്ടി ഇ​ട്ടി​രു​ന്ന​തി​നാ​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് പെ​ട്ടെ​ന്ന് അ​ക​ത്തുക​ട​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യമുണ്ടാ​യി. പി​ന്നീ​ട് പൂ​ട്ട് ത​ല്ലി​ത്തു​റ​ന്നാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ക​ട​ന്ന​ത്. തീ​പി​ടിത്ത​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​രം​ഭി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​തു​വ​രെ​യും പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നാ​യി 200 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​ല​വ​ഴി​ച്ച​ത്.​

Latest News

Corehub Up